ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-15


ബഹുഭിരഗരുധൂപൈസ്സാദരം ധൂപയിത്വാ
ഭഗവതി! തവകേശാൻ കങ്കതൈമ്മാർജ്ജയിത്വാ
സുരഭിഭിരരവിന്ദൈശ്ചമ്പകൈശ്ചാർച്ചയിത്വാ
ഝടിതി കനകസുത്രൈർജ്ജൂടമന്വേഷ്ടയാമി.        (15)


വിഭക്തി -
ബഹുഭിഃ - ഉ. പു. തൃ. ബ.
അഗരുധൂപൈഃ - അ. പു. തൃ. ബ.
സാദരം - അവ്യ.
ധൂപയിത്വാ - ത്വാ. പ്ര. അവ്യ.
ഭഗവതിഃ - ഈ. സ്ത്രീ. സം പ്ര. ഏ.
കങ്കതൈഃ - അ. ന. തൃ. ബ.
മാർജ്ജയിത്വാ - ത്വാ. പ്ര. അവ്യ.
സുരഭിഭിഃ - ഇ. ന. തൃ. ബ.
അരവിന്ദൈഃ - അ. ന. തൃ. ബ.
ചമ്പകൈഃ - അ. പു. തൃ. ബ.
ച - അവ്യ.
[ 27 ] അർച്ചയിത്വാ - ത്വാപ്ര. അവ്യ
ഝടിതി - അവ്യ.
കനകസൂത്രൈഃ - അ. ന. തൃ. ബ
ജൂടം - അ. ന. ദ്വി. ഏ.
അന്വേഷ്ടയാമി - ലട്ട്. പര. ഉത്ത. ഏ.

അന്വയം - ഹേ ഭഗവതി! അഹം സാദരം തവ കേശാൻ ബഹുഭിഃ അഗരൂധൂപൈഃ ധൂപയിത്വാ കങ്കതൈ മാർജ്ജയിത്വാ സുരഭിഭിഃ അരവിന്ദൈഃ ചമ്പകൈഃ ച അർച്ചയിത്വാ ഝടിതി കനകസൂത്രൈഃ ജൂടം അന്വേഷ്ടയാമി.

അന്വയാർത്ഥം - അല്ലയോ ഭഗവതി! ഞാൻആദരവോടുകൂടി നിന്തിരുവടിയുടെ കേശങ്ങളെ ബഹുക്കളായിരിക്കുന്ന അഗരുധൂപങ്ങളെകൊണ്ടു ധൂപിച്ചിട്ടു കങ്കതങ്ങളെകൊണ്ടു മാർജ്ജനം ചെയ്തിട്ട് സുരഭികളായിരിക്കുന്ന അരവിന്ദങ്ങളെകൊണ്ടും അർച്ചിച്ചിട്ട് വേഗത്തിൽ കനകസൂത്രങ്ങളെകൊണ്ടു ജൂടത്തെ അന്വേഷ്ടിക്കുന്നു

പരിഭാ‌ഷ - കേശങ്ങൾ - തലമുടികൾ. ബഹുക്കൾ - വളരെ. അഗരുധൂപങ്ങൾ - അകിൽപ്പുകകൾ. ധൂപിക്കുക - പുകയ്ക്കുക. കങ്കതങ്ങൾ - ചീപ്പുകൾ. മാർജ്ജനം ചെയ്യുക - ചീകുക. സുരഭികൾ - സുഗന്ധികൾ. അരവിന്ദങ്ങൾ - താമരപൂക്കൾ. ചെമ്പകങ്ങൾ - ചെമ്പകപ്പൂക്കൾ. അർച്ചിക്കുക - പൂജിക്കുക. കനകസൂത്രങ്ങൾ - പൊൻനൂലുകൾ ജൂടം - കേശബന്ധം. അന്വേഷ്ടിക്ക - കെട്ടുക.

ഭാവം - അല്ലയോ ഭഗവതി! ഞാൻ ആദരവൊടു കൂടി നിന്തിരുവടിയുടെ കേശഭാരത്തെ വളരെ അകിൽപ്പുക കൊണ്ടു വാസനവരുത്തി ചീർപ്പുകൾ കൊണ്ടു ചീകിമിനുക്കി സൗരഭ്യമുള്ള താമരപ്പൂക്കളെകൊണ്ടും ചെമ്പകപ്പൂക്കളെകൊണ്ടും പൂജിച്ചു ബന്ധിച്ചിട്ട് സ്വർണ്ണനൂലുകൊണ്ട് അതിനെ ചുറ്റുന്നു. [ 28 ]