ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/49
←സ്തോത്രം-48 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-49 |
സ്തോത്രം-50→ |
ശതപത്രയുതൈസ്വഭാവശീതൈ-
രതിസെരൗഭ്യയുതൈഃ പരാഗപീതൈഃ
ഭ്രമരീമുഖരീകൃതൈരനന്തൈർ.
വ്യജനൈസ്ത്വാം ജഗദംബ വീജയാമി (49)
വിഭക്തി -
ശതപുത്രയുതൈഃ - അ. ന. തൃ. ബ.
സ്വഭാവശീതൈഃ - അ. അ. തൃ. ബ.
അതിസെരൗഭ്യയുതൈഃ - അ. ന. തൃ. ബി.
പരാഗപീതൈഃ - അ. ന. തൃ. ബ.
ഭ്രമരീമുഖരീകൃതൈഃ - അ. ന. തൃ. ബ.
അനന്തൈഃ - അ. ന. തൃ. ബ.
വ്യജനൈഃ - അ. ന. തൃ. ബ.
ത്വാം - യുഷ്മ. ദ്വി. ഏ.
ജഗദംബ - ആ. സ്ത്രീ. സംപ്ര. ഏ
വീജയാമി - ലട്ട്. പ. ഉ.ഏ.
അന്വയം - ഹേ ജഗദംബ! സ്വഭാവശീതൈഃ അതിസെരൗഭ്യയുതൈഃ പരാഗപീതൈഃ ഭ്രമരീമുഖരീകൃതൈഃ അനന്തൈഃ
ശതപത്രയുതൈഃ വ്യജനൈഃ ത്വാം വീജയാമി.
അന്വയാർത്ഥം - അല്ലയോ ജഗദംബേ! സ്വഭാവശീതങ്ങളായി
അതിസെരൗഭ്യയുതങ്ങളായി പരാഗപീതങ്ങളായി ഭ്രമരീമുഖരീകൃതങ്ങളായി അനന്തങ്ങളായി ശതപത്രയുതങ്ങളായിരിക്കുന്ന
വ്യജനങ്ങളെക്കൊണ്ട് നിന്തിരുവടിയെ ഞാൻവീശുന്നു.
പരിഭാഷ - സ്വഭാവശീതങ്ങൾ - സ്വതേ തണുപ്പുള്ളവ. അതി
സെരൗഭ്യയുതങ്ങൾ - ഏറ്റവും സെരൗഭ്യത്തോടുകൂടിയവ.
പരാഗപീതങ്ങൾ - പരാഗംകൊണ്ടുള്ള പീതങ്ങൾ. പരാഗം -
പൂമ്പൊടി. പീതങ്ങൾ - മഞ്ഞനിറമുള്ളവ. അനന്തങ്ങൾ -
വളരെ. ഭ്രമരീമുഖരീകൃതങ്ങൾ - ഭ്രമരങ്ങൾ മുഖരീകരിക്കുന്നവ.
മുഖരീകരിക്ക - ശബ്ദിക്ക. ശതപത്രയുതങ്ങൽ - ശതപത്രങ്ങളോടുകൂടിയവ. ശതപത്രങ്ങൾ - താമരകൾ. വ്യജനങ്ങൾ -
വിശറികൾ.
ഭാവം - അല്ലയോ ലോകമാതാവേ! സ്വതേതന്നെ തണുപ്പുള്ളവയും വളരെ പരിമളമുള്ളവയും പൂമ്പൊടികൊണ്ട് മഞ്ഞനിറമുള്ളവയും വണ്ടുകൾ ശബ്ദിക്കുന്നവയും ആയ അനേകം
താമരപ്പൂവു ചാർത്തിയിട്ടുള്ള വിശറികളെക്കൊണ്ട് ഞാൻ
നിന്തിരുവടിയെ വീശുന്നു.