ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-54


തവ ദേവി ഗുണാനുവർണ്ണനേ
ചതുരാ നോ ചതുരാനനാദയഃ
തദിഹൈകമുഖേ‌ഷു ജന്തു‌ഷു
സ്തവനം കസ്തവ കർത്തുമീശ്വരഃ        (54)

വിഭക്തി -
തവ - യു‌ഷ്മ. ‌ഷ. ഏ
ദേവി - ഈ. സ്ത്രീ. സംപ്ര. ഏ.
ഗുണാനുവർണ്ണനേ - അ. ന. സ.ഏ.
ചതുരാനനാദയഃ - ഇ. പു. പ്ര. ബ.
ചതുരാഃ - അ. പു. പ്ര. ബ.
നോ - അവ്യ.
ഇഹ - അവ്യ.
ഏകമുഖേ‌ഷു - അ. ന. ദ്വി. ഏ
കഃ - കിംശ. മ. പു. പ്ര. ഏ.
തവ - യു‌ഷ്മ. ‌ഷ. ഏ.
കർത്തും - തുമു. അവ്യ.
ഈശ്വരഃ - അ. പു. പ്ര. ഏ.

അന്വയം - ദേവി! തവഗുണാനുവർണ്ണനേ ചതുരാനനാദയഃ നോ ചതുരാഃ തൽ ഇഹ ഏകമുഖേ‌ഷു ജന്തു‌ഷു തവ സ്തവനം കർത്തും കഃ ഈശ്വരഃ

അന്വയാർത്ഥം - അല്ലയോ ദേവി! നിന്തിരുവടിയുടെ ഗുണാനുവർണ്ണത്തിൽ ചതുരാനനാദികളും ചതുരന്മാരാകുന്നില്ല. അതു ഹേതുവായിട്ടു നിന്തിരുവടിയുടെ സ്തവനത്തെ ചെയ്യുവാനായി[ 89 ]ക്കൊണ്ട് ഏകമുഖങ്ങളായിരിക്കുന്ന ജന്തുക്കളിൽ ഏത് ഒരുത്തൻ ഈശ്വരനാകുന്നു.

പരിഭാ‌ഷ - ഗുണാനുവർണ്ണം - ഗുണസങ്കീർത്തനം. ചതുരാനനാദികൾ - ബ്രഹ്മാവു തുടങ്ങിയ ഒന്നിലധികം മുഖമുള്ള ദേവന്മാർ. ചതുരന്മാർ - സമർത്ഥന്മാർ. സ്തവനം - സ്തുതി. ഏകമുഖങ്ങൾ - ഒരുമുഖമുള്ളവ. ഈശ്വരൻ - സമർത്ഥൻ.

ഭാവം - അല്ലയോ ദേവീ! നിന്തിരുവടിയുടെ ഗുണങ്ങളെ കീർത്തിക്കുന്നതിനു ബ്രഹ്മാവു തുടങ്ങിയ ഒന്നിലധികം മുഖമുള്ള ദേവന്മാർ പോലും സമർത്ഥരാകുന്നില്ല. അങ്ങിനെയുള്ള ഭവതിയുടെ ഗുണവർണ്ണനത്തിന് ഒരു മുഖമുള്ള ജന്തുക്കളിൽ ഏതൊരുത്തൻ സമർത്ഥനാകും.?