ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-55


പദേപദേ യത് പരിപൂജകേഭ്യഃ
സദ്യോശ്വമേധാദിഫലം ദദാതി
തൽസർവ്വപാപക്ഷയഹേതുഭൂതം
പ്രദിക്ഷണം തേ പരിതഃ കരോമി        (55)

വിഭക്തി -
പദേ - അ.. ന. സ. ഏ.
പദേ - അ. ന. സ. ഏ.
യൽ - അവ്യ.
പരിപൂജകേഭ്യഃ - അ. പു. ച. ഏ.
സദ്യഃ - അവ്യ.
അശ്വമേധാദി - ഇ. ന. ദ്വി. ഏ.
ഫലം - അ. ന. ദ്വി.
ദദാതി - ലട്ട്. പ. പ്ര. ഏ.
തൽ - അവ്യ.
സർവ്വപാപക്ഷയഹേതുഭൂതം - അ. ന. ദ്വി. ഏ.
പ്രദക്ഷിണം - അ. ന. ദ്വി . ഏ.
[ 90 ] തേ - യു‌ഷ്മ. ദ. ‌ഷ. ഏ.
പതിതഃ - അവ്യ.
കരോമി - ലട്ട്. പര. ഉ. പു. ഏ.

അന്വയം - യൽ പരിപൂജകേഭ്യഃ പദേപദേ സദ്യഃ അശ്വമേധാദി ഫലം ദദാതി തൽ (അഹം) തേ പരിതഃ സർവ്വപാപക്ഷയഹേതുഭൂതം പ്രദക്ഷിണം കരോമി!

അന്വയർത്ഥം - യൽപരിപൂജകന്മാർക്കു പദം തോറും ഉടനെ അശ്വമേധാദിയായിരിക്കുന്ന ഫലത്തെ ദാനം ചെയ്യുന്നു അതു ഹേതുവായിട്ടു ഞാൻനിന്തിരുവടിയുടെ ചുറ്റും സർവ്വപാപക്ഷയഹേതുഭൂതമായിരിക്കുന്ന പ്രദിക്ഷിണത്തെ ചെയ്യുന്നു.

പരിഭാ‌ഷ - യൽപരിപൂജകന്മാർ - യാതൊരുപാദങ്ങളെ ചുറ്റി പൂജിക്കുന്നവർ. പദം - അടി. അശ്വമേധാദിഫലം - അശ്വമേധം തുടങ്ങിയുള്ളവയ്ക്കുള്ള ഫലം. സർവ്വപാപക്ഷയ ഹേതുഭൂതം - സർവ്വപാപക്ഷയഹേതുവായിട്ട് ഭവിച്ചത്.

ഭാവം - അല്ലയോ ദേവി! ഭവതിയുടെ പാദങ്ങളെ പ്രദിക്ഷണം ചെയ്ത് പൂജിക്കുന്നവർക്ക് അശ്വമേധം തുടങ്ങിയുള്ള യാഗങ്ങൾ ചെയ്താൽ കിട്ടുന്ന ഫലത്തെ ഉടനെ കൊടുക്കുന്നു. അതു കൊണ്ട് ഞാൻനിന്തിരുവടിയുടെ ചുറ്റും സർവപാപനാശനകരമായ ആ പ്രദിക്ഷിണത്തെ ചെയ്യുന്നു.