ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/8
←സ്തോത്രം-7 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-8 |
സ്തോത്രം-9→ |
നിഹിതം കനകസ്യ സംപുടേ
പിഹിതം രത്നവിധാനകേന ചിൽ
തദിദം ജഗദംബ! തേർപ്പിതം
മധുപർക്കം ജനനി പ്രഗൃഹ്യതാം (8)
വിഭക്തി -
നിഹിതം - അ. ന. പ്ര. ഏ.
കനകസ്യ - അ. ന. ഷ. ഏ.
സംപുടേ - അ. ന. സ. ഏ.
പിഹിതം - അ. ന. ഷ. ഏ.
രത്നവിധാനകേന - അ. ന. തൃ. ഏ.
ചിൽ - അവ്യ.
തൽ - തദ്. ദ. ന. ദ്വി. ഏ.
ഇദം - ഇദം. മ. ന. പ്ര. ഏ.
ജഗദംബ - ആ. സ്ത്രീ. സം പ്ര. ഏ.
തേ - യുഷ്മ. ദ. ച. ഏ.
അർപ്പിതം - അ. ന. പ്ര. ഏ.
മധുപർക്കം. അ. ന. പ്ര. ഏ.
ജനനി - ഈ. സ്ത്രീ. സമ്പ്ര. ഏ.
പ്രഗൃഹ്യതാം - ലോട്ട്. ആത്മ. പ്ര. പു. ഏ.
അന്വയം - ഹേ ജഗദംബ! കനകസ്യ സംപുടേ നിഹിതം രത്നവിധാനകേന പിഹിതം ഇദം മധുപർക്കം (മയാ) തേ അർപ്പിതം ഹേ ജനനീ തൽ പ്രഗൃഹ്യതാം.
അന്വയാർത്ഥം - അല്ലയോ ജഗദംബ! കനകത്തിന്റെ സംപുടത്തിങ്കൽ നിഹിതമായി രത്നവിധാനംകൊണ്ടു പിഹിതമായിരി ക്കുന്ന ഈ മധുപർക്കം (എന്നാൽ) ഭവതിക്കായികൊണ്ടു അർപ്പിതമായി. അല്ലയോ അമ്മേ അതിനെ നിന്തിരുവടി സ്വീകരിക്കേണമേ.
പരിഭാഷ - ജഗദംബ - ലോകജനനി. സംപുടം - പാത്രം. നിഹിതം - നിധാനം ചെയ്യപ്പെട്ടത്. നിധാനം ചെയ്ക - വെയ്ക്കുക. രത്നവിധാനകം - രത്നപാത്രം. പിഹിതം - പിധാനം ചെയ്യപ്പെട്ടത്. പിധാനം ചെയ്ക - മറയ്ക്ക. (അടയ്ക്കുക). മധുപർക്കം - നിവേദ്യവിശേഷം. അർപ്പിതം - അർപ്പിക്കപ്പെട്ടത്. അർപ്പിയ്ക്ക- ആദരവോടുകൂടി വെയ്ക്കുക. ജനനി - അമ്മ.
ഭാവം - അല്ലയോ ലോകജനനീ! കനകപാത്രത്തിൽ വെച്ച് രത്നപാത്രം കൊണ്ടടച്ചിരിക്കുന്ന ഈ നിവേദ്യവിശേഷത്തെ ഞാൻആദരവോടുകൂടി ഭവതിക്കു സമർപ്പിക്കുന്നു. ഹേ അമ്മേ നിന്തിരുവടി സ്വീകരിക്കേണമേ.