ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/9
←സ്തോത്രം-8 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-9 |
സ്തോത്രം-10→ |
ഏതച്ചമ്പകതൈലമംബ, വിവിധൈഃ
പുഷ്പൈർമ്മുഹുർവ്വാസിതം
ന്യസ്തം രത്നമയേ സുവർണ്ണചഷകേ
ഭൃംഗൈർ ഭ്രമദ്ഭിർവൃതം
സാനന്ദം സുരസുന്ദരീഭിരഭിതോ-
ഹസ്തൈർ ധൃതം തേ മയാ
കേശേഷു ഭ്രമരഭ്രമേഷു സകലേ-
ഷ്വംഗേഷു ചാലിപ്യതേ (9)
വിഭക്തി -
ഏതൽ - ഏതച്ശബ്ദം. ദ. ന. പ്ര. ഏ.
ചമ്പകതൈലം - അ. ന. പ്ര. ഏ.
അംബ - ആ. സ്ത്രീ. സം പ്ര. ഏ.
വിവിധൈഃ - അ. ന. തൃ. ബ.
പുഷ്പൈഃ - അ. ന. തൃ. ബ.
മുഹുഃ - അവ്യ..
വാസിതം - അ. ന. പ്ര. ഏ.
ന്യസ്തം - അ. ന. പ്ര. ഏ.
രത്നമയേ - അ. ന. സ. ഏ.
സുവർണ്ണചഷകേ - അ. ന. പ്ര. ഏ.
ഭൃംഗൈഃ - അ. പു. തൃ. ബ.
ഭ്രമദ്ഭിഃ - ത. പു. തൃ. ബ.
വൃതം - അ. ന. പ്ര. ഏ.
സാനന്ദം - ക്രി. വി.
സുരസുന്ദരീഭിഃ - ഈ. സ്ത്രീ. തൃ. ബ.
ധൃതം - അ. ന. പ്ര. ഏ.
തേ - യുഷ്മ. ദ. ഷ. ഏ.
മയാ - അസ്മ. ദ. തൃ. ഏ.
കേശേഷു - അ. പു. സ. ബ.
ഭ്രമരഭ്രമേഷു അ. പു. സ. ബ.
സകലേഷു - അ. ന. സ. ബ,
അംഗേഷു - അ. ന. സ. ബ.
ച - അവ്യ.
ആലിപ്യതേ - ല. ആ. പ്ര. ഏ.
അന്വയം - ഹേ അംബ! വിവിധൈഃ പുഷ്പൈഃ മുഹുഃ വാസിതം രത്നമയേ സുവർണ്ണചഷകേ ന്യസ്തം ഭ്രമദ്ഭിഃ ഭൃംഗൈഃ വൃതം അഭിതഃ സുരസുന്ദരീഭിഃ സാനന്ദം ഹസ്തൈഃ ധൃതം ഏതൽ ചമ്പകതൈലം മയാ തേ ഭ്രമരഭ്രമേഷു കേശേഷു സകലേഷു അംഗേഷു ച ആലിപ്യതേ.
അന്വയാർത്ഥം - അല്ലയോ അംബേ! വിവിധങ്ങളായിരിക്കുന്ന പുഷ്പ്പങ്ങളാൽ പിന്നേയും പിന്നേയും വാസിതമായി രത്നമയമായിരിക്കുന്ന സുവർണ്ണചഷകത്തിൽ ന്യസ്തമായി ഭ്രമത്തുകളായിരിക്കുന്ന ഭ്രംഗങ്ങളാൽ വ്യതമായി മുൻഭാഗത്തിൽ സുരസുന്ദരികളാൽ ആനന്ദത്തോടുകൂടി ഹസ്തങ്ങളാൽ ധൃതമായിരിക്കുന്ന ഈ ചെമ്പകതൈലം എന്നാൽ ഭവതിയുടെ ഭ്രമരഭ്രമങ്ങളായിരിക്കുന്ന കേശങ്ങളിലും സകലങ്ങളായിരിക്കുന്ന അംഗങ്ങളിലും ആലേപനം ചെയ്യപ്പെടുന്നു.
പരിഭാഷ - വിവിധങ്ങൾ - പലതരങ്ങൾ. വാസിതം - വാസിക്കപ്പെട്ടത്. വാസിക്ക - സുഗന്ധീകരിക്ക. രത്നമയം - രത്നം പതിച്ചിട്ടുള്ളവ. സുവർണ്ണചഷകം - സുവർണ്ണം കൊണ്ടുള്ള ചഷകം. സുവർണ്ണം - സ്വർണ്ണം. ചഷകം - പാനപാത്രം. ന്യസ്തം - ന്യസിക്കപ്പെട്ടത്. ന്യസിക്കുക - വെയ്ക്കുക. ഭ്രമത്തുക്കൾ -ഭ്രമിക്കുന്നവ. ഭ്രമിക്ക - ചുറ്റിസഞ്ചരിക്കുക. ഭൃംഗങ്ങൾ - വണ്ടുകൾ. വൃതം - വരണം ചെയ്തത്. വരണം ചെയ്ക - മറയ്ക്ക. സുരസുന്ദരികൾ - ദേവസുന്ദരികൾ. ഹസ്തങ്ങൾ - കൈകൾ ധൃതം - ധരിക്കപ്പെട്ടത്. ഭ്രമരഭ്രമങ്ങൾ - ഭ്രമരങ്ങൾ ഭ്രമിക്കുന്നവ. ഭ്രമരങ്ങൾ - വണ്ടുകൾ, ഭ്രമിക്ക - സഞ്ചരിക്ക.(ഭ്രമരങ്ങളെന്നും ഭ്രമിക്കുന്നവയെന്നും, ഭ്രമിക്ക - ശങ്കിക്ക). ആലേപനം ചെയ്ക - പുരട്ടുക.
ഭാവം - അല്ലയോ അംബേ! അനേകതരം പുഷ്പ്പങ്ങളാൽ പിന്നേയും പിന്നേയും സുഗന്ധീകരിക്കപ്പെട്ടതും രത്നങ്ങൾ പതിച്ചിട്ടുള്ള സ്വർണ്ണപ്പാത്രത്തിൽ വെച്ചിട്ടുള്ളതും സുഗന്ധം കൊണ്ട് വന്നുകൂടിയിട്ടുള്ള വണ്ടുകളാൽ ആവരണം ചെയ്യപ്പെട്ടതും ഭവതിയുടെ മുൻഭാഗത്തിൽ ദേവകാമിനിമാർ ആനന്ദത്തോടുകൂടി കൈകളിൽ ധരിച്ചുകൊണ്ടു നിൽക്കുന്നതുമായ ഈ ചമ്പകതൈലം ഞാൻപുഷ്പരസാസ്വാദനത്തിനായി വìന്നു കൂടുന്ന വണ്ടുകളാൽ ചുറ്റപ്പെട്ട (വണ്ടിൻ കൂട്ടമാണോ എന്നു ശങ്ക ജനിപ്പിക്കുന്നതായ) നിന്തിരുവടിയുടെ കുന്തളഭരത്തിലും മറ്റെല്ലാ അംഗങ്ങളിലും പുരട്ടുന്നു.