നിശയുടെ നിശബ്ദതയിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

നിശയുടെ നിശബ്ദതയിൽ
നിരാശ തൻ നീർ ചുഴിയിൽ ഞാൻ
നിരാലംബനായ്‌ നിന്നപ്പോൾ
നീ തന്നെനിക്കു നിൻ വലംകരം

നിശയുടെ നിശബ്ദതയിൽ …

ഇന്നു നീ എന്നിൽ ജീവിക്കുന്നു
ഇന്നു ഞാൻ പൂർണനായ് തീർന്നു
ഇന്നു നീ സകലത്തിനും മതിയായവൻ
ഇന്നു നീ സകലത്തിനും മതിയായവൻ
ഇന്നുമെന്നും മതി നീ യേശുവെ

നിശയുടെ നിശബ്ദതയിൽ …

ഒരുനാൾ മേഘെ നീ വരുമ്പോൾ
ഒപ്പമെത്തീടും ഞാൻ വിശുദ്ധനായ്‌
ഓമനപ്പേരിൻ വിളി കേട്ടിടാനായ്‌
ഓമനപ്പേരിൻ വിളി കേട്ടിടാനായ്‌
ഓർമകളായ് ഞാൻ നിന്നിടുന്നു

നിശയുടെ നിശബ്ദതയിൽ …

"https://ml.wikisource.org/w/index.php?title=നിശയുടെ_നിശബ്ദതയിൽ&oldid=217740" എന്ന താളിൽനിന്ന് ശേഖരിച്ചത്