നിൻ സന്നിധി എൻ മോദം
നിൻ സന്നിധി എൻ മോദം (ക്രിസ്തീയ ഭക്തി ഗാനങ്ങൾ) രചന: |
നിൻ സന്നിധി എൻ മോദം
നിൻ പാദമെന്നഭയവുമേ
നിൻ മുഖ ശോഭയെൻ ശരണം ദിനവും
എന്നുമെൻ രക്ഷകനെ
നിൻ മുഖ ശോഭയെൻ ശരണം ദിനവും
എന്നുമെൻ രക്ഷകനെ
മണ്ണിൻ മഹിമകൾ വേണ്ടെനിക്ക്
വിണ്ണിൻറെ ദർശനമൊന്നുമതി
പൊന്നിൻ തിളക്കമെൻ കണ്ണുകളിൽ
മിന്നിടാതെന്നെ നീ കാത്തിടണെ
നിൻ സന്നിധി എൻ മോദം …
സ്വർഗ്ഗയരുശലേം പട്ടണത്തിൽ
നീതിയിൻ സൂര്യനോടൊത്തു ചേർന്നു
നിത്യം വസിക്കുന്ന നാളുകളോർത്തു ഞാൻ
ഇദ്ധരെ വിടുവാൻ വെമ്പിടന്നു
നിൻ സന്നിധി എൻ മോദം …