നൂറു സിംഹാസനങ്ങൾ (നോവൽ)

രചന:ബി. ജയമോഹൻ (2013)


നൂറ് സിംഹാസങ്ങൾ അദ്ധ്യായം ഒന്ന്
ബി. ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ രണ്ടാം അദ്ധ്യായം ഹിത വേണുഗോപാലൻ വായിക്കുന്നു.
ബി. ജയമോഹൻ രചിച്ച നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ മൂന്നാം അദ്ധ്യായം ഹിത വേണുഗോപാലൻ വായിക്കുന്നു.
ബി. ജയമോഹൻ രചിച്ച നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ നാലാം അദ്ധ്യായം ഹിത വേണുഗോപാലൻ വായിക്കുന്നു.
ബി. ജയമോഹൻ രചിച്ച നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ അഞ്ചാം അദ്ധ്യായം ഹിത വേണുഗോപാലൻ വായിക്കുന്നു.

അമ്മ മരിയ്ക്കാൻ കിടക്കുന്ന വിവരം വന്നറിയിച്ചത് കുഞ്ഞൻ നായരായിരുന്നു. വൈകുന്നേരം ഓഫീസ് വിട്ടു പുറപ്പെടാനുള്ള തിരക്കിൽ ഫയലുകളിൽ ഒപ്പിട്ടു കൂട്ടുകയായിരുന്നു. മുന്നിൽ രമണി. ഒടുവിലത്തെ ഫയൽകൂടി രമണിയെ ഏൽപ്പിച്ചിട്ട് 'രാമൻപിള്ളയോട് ഒരിക്കൽക്കൂടി നോക്കിയിട്ടയച്ചാൽ മതീന്ന് പറയു... ഇന്നുതന്നെ പോണം' എന്നു പറഞ്ഞപ്പോഴാണ് ഇരട്ടക്കതകിന് അപ്പുറത്ത് കുഞ്ഞൻനായരുടെ തല പ്രത്യക്ഷപ്പെട്ടത്. "എന്താ കുഞ്ഞൻനായരേ?' എന്നു ഞാൻ ചോദിച്ചു. അയാൾ രമണിയെ കണ്ണു കാണിച്ചു. ഞാൻ രമണിയോട് പോകാൻ തലയാട്ടി. അവനെ അകത്തേക്കു വരാനും.

കുഞ്ഞൻനായർ രമണി പോകുന്നത് ശ്രദ്ധിച്ചിട്ട രഹസ്യമായി, "സാറിനോട് ഒരു കാര്യം പറയണം. എങ്ങനെയാ പറയേണ്ടതെന്നറിയില്ല. ഞാൻ കാലത്തു കേട്ടതാണ് ഉച്ചയ്ക്കുതന്നെ സൈക്കിളുമായി ചെന്ന കോട്ടാറ് ആശുപത്രിയിൽ നോക്കി. സംഗതി ഒള്ളതാണ്... ഞാൻ ആളെക്കണ്ടു. ബോധമില്ല. തീരെ വയ്യാത്ത സ്ഥിതിയാണ്,' എന്നു പറഞ്ഞു.

ഞാൻ ഊഹിച്ചുവെങ്കിലും എന്റെ വായ 'ആര്?' എന്ന് ചോദിച്ചു.

'സാറിന്റെ അമ്മതന്നെ. കോട്ടാറിൽ ഷെഡ്ഡിലാണിട്ടിരിക്കുന്നത്. ഭിക്ഷക്കാരെ കെടത്തുന്ന ഷെഡ്ഡിൽ...

വെറുന്തറയിൽ ഒരു പായകൂടി ഇല്ലാതെയാ കെടപ്പ്. ഞാൻ ആറ്റിങ്ങൽ മുസ്തഫയോട് ഒരു പുൽപ്പായ വാങ്ങി കെടത്താൻ പറഞ്ഞിട്ട് വന്നു. കൈയില് ചക്കറം ഇല്ല. ഉണ്ടായിരുന്നെങ്കി ഒരു നല്ല തുണി വാങ്ങി കൊടുക്കാമായിരുന്നു."

ഞാൻ "എവിടെ?' എന്നു ചോദിച്ചുകൊണ്ട് എഴുന്നേറ്റു. 'സാർ, കോട്ടാറ വലിയ ആശുപത്രിയാ... എന്നുവച്ചാ ശരിക്കുള്ള ആശുപത്രിയിലല്ല. ഈ കഴുതച്ചന്തയ്ക്കടുത്തുള്ള പഴയ ആശുപത്രിയൊണ്ടല്ലോ. ഇടിഞ്ഞ നാലഞ്ച് ഷെഡ്ഡുകളാ.. അതിൽ മൂന്നാമത്തെ ഷെഡ്ഡിലാണ്. വരാന്തയിൽത്തന്നെ കെടപ്പൊണ്ട്. എന്റെ മച്ചിനൻ ഒരാൾ അതിന്റടുത്ത് ചായക്കട വച്ചിട്ടുണ്ട്. അവനാ എടയ്ക്കക്ക് പറഞ്ഞത്.'

ഞാൻ പേന ഷർട്ടിൽ തിരുകി കണ്ണട എടുത്ത് കുടിലിട്ട് കീശയിലാക്കിയിട്ട് പുറപ്പെട്ടു.

കുഞ്ഞൻനായർ പുറകിൽ ഓടിവന്നു.

'അല്ല, സാറിപ്പം അങ്ങോട്ടു പോകണ്ട. വേണ്ട. സാർ. അതത്ര നല്ലതല്ല. ഇപ്പംതന്നെ ഓരോരുത്തരും പറഞ്ഞ് വായ നാറ്റിക്കുന്നു. നമ്മളെന്തിന് അവന്റെയൊക്കെ മുന്നിൽച്ചെന്നു നിന്നുകൊടുക്കണം? ഇതുവരെ ഞാനൊരാളോടും ഒരക്ഷരം മിണ്ടിയിട്ടില്ല. എവന്റെയൊക്കെ നാക്ക് തീട്ടം കൊണ്ട് ഒണ്ടാക്കിയതാ. സാറിടപെടണ്ട. ഞാൻ ഇരുചെവിയറിയാതെ സംഗതികൾ ശരിയാക്കാം... ഒള്ള കാൾ എന്റെ കൈയിൽ തന്നാൽ മതി സാർ. സാറ വീട്ടിലേക്ക് പോ. ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട.'

ഞാൻ, 'നായർ വീട്ടിലേക്ക് പോയ്ക്കോ. ഞാൻ നോക്കിക്കോളാം" എന്ന് കർക്കശമായി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.

ഓഫീസിലൂടെ നടക്കുമ്പോൾ എന്റെ മുതുകത്ത് കണ്ണുകൾ തുറന്നു എന്നു ഞാൻ വെള്ള ഷർട്ടിട്ടു തുടങ്ങിയോ

അന്നു മുളച്ച കണ്ണുകളാണവ. ആ ഹോളിലുണ്ടായിരുന്ന എല്ലാവരും പരിഹാസത്തോടെ എന്നെ നോക്കിയിട്ടു പരസ്പരം നോക്കി. ചുണ്ടനങ്ങാതെ സംസാരിച്ചു. എന്റെ പിന്നിൽ വന്ന നായർ എന്തോ ആംഗ്യം കാട്ടിയപ്പോൾ രമണി വാ പൊത്തി ചിരിച്ചു.

ഞാൻ കാറു തുറന്നു കയറിയിരുന്നു. നായർ കുനിഞ്ഞ്, "ഞാൻ വേണമെങ്കി സൈക്കിളിൽ പുറകിൽ വരാം സാർ' എന്നു പറഞ്ഞു.

'വേണ്ട' എന്നു പറഞ്ഞു ഞാൻ പുറപ്പെട്ടു. അയാൾ മാഞ്ഞ് ഓഫീസും മായുന്നതുവരെ എന്റെ ദേഹത്തുണ്ടായിരുന്ന മുറുക്കം അയഞ്ഞു. ചുമലുകൾ മെല്ലെ തളർന്നു. സ്റ്റിയറിങ്ങിൽ എന്റെ പിടി ഇളകി. ഒരു സിഗററ്റ് വലിക്കാൻ എന്റെ ചുണ്ടും തൊണ്ടയും നെഞ്ചും മനസ്സും കൊതിച്ചു. പക്ഷേ കാറിൽ, ഷർട്ടിൽ ഒരിടത്തും സിഗരറ്റ് ഉണ്ടാവില്ല. സുധയുടെ നിയന്ത്രണം.

ചെട്ടികുളം ജങ്ഷനിൽ കാർ നിർത്താതെതന്നെ ഒരു പാക്കറ്റ് വിൽസ് ഗോൾഡ് വാങ്ങി. ഊതിയപ്പോൾ എന്റെ വെപ്രാളവും ഒപ്പം പുക പുറത്തേക്ക് ഒഴുകുന്നതായി തോന്നി. ജങ്ഷനിൽ നിന്നിരുന്ന പോലീസുകാരൻ എന്നെ കണ്ടപ്പോൾ ഉണർന്ന് സല്യൂട്ട് അടിച്ചു. കാർ ഇറക്കമിറങ്ങി കോട്ടാറിലെ ആശുപ്രതിനടയിലെത്തി. അതിനപ്പുറത്താണ് കഴുതച്ചന്ത ആശുപ്രതി എന്നു കേട്ടിട്ടുണ്ട്.

ആശുപത്രി വാതുക്കൽ എന്റെ കാർ നിന്നപ്പോൾ മുൻ വശത്തു നിന്ന പണിക്കാർ മുഴുവൻ ഉള്ളിലേക്കോടി. ആൾക്കൂട്ടത്തിന്റെ നിയന്ത്രിക്കുന്ന ശബ്ദങ്ങൾ, പലതരം കാൽപ്പെരുമാറ്റങ്ങൾ. അകത്തൊരു പാത്രം വലിയ ഒച്ചയോടെ വീണു. രണ്ടാളുകൾ എന്റെ കാറിന്റെ നേർക്ക് ഓടിയെത്തി.

ഇടത്തരം പ്രായമുള്ളയാൾ 'ഗുഡ്മോണിങ് സാർ' എന്നു പറഞ്ഞു. ചെറുപ്പക്കാരനായ മറ്റെയാൾ 'ഗുഡീവിനിങ് സർ' എന്നു പറഞ്ഞു. "ഞാൻ ഇവിടെ ഒരു പേഷ്യന്റിനെ നോക്കാനാ വന്നത് എന്നു പറഞ്ഞപ്പോൾ രണ്ടാളും ഞെട്ടി. ഇവിടെയാണോ സർ? 'അതെ ഇവിടെത്തന്നെ...' ഇടത്തരം പ്രായക്കാരൻ 'അല്ല സർ ഇവിടെയല്ല. ഇത് എന്ന് പറഞ്ഞുതുടങ്ങിയപ്പോൾ ‘ഇവിടെത്തന്നെ. ഇതല്ലേ ഭിക്ഷക്കാരെ ചികിത്സിക്കുന്ന സ്ഥലം?' എന്നു ഞാൻ ചോദിച്ചു.

"സാർ ഇവിടെയൊള്ളവരൊക്കെ അനാഥരാ... മുനിസി പ്പാലിറ്റിക്കാര് കൊണ്ടുവന്നിടുന്ന ഭാന്തന്മാരും കിഴട്ട് പിച്ചക്കാരുമാണ് ഇവിടെ. ഞാൻ 'മൂന്നാമത്തെ ഷെഡ്ഡ് എവിടെയാണ്?' എന്ന് ചോദിച്ചു. 'കാട്ടാം സാർ...' എന്നു രണ്ടാളും എന്നെ വിളിച്ചുകൊണ്ടുപോയി.

ഡോക്ടർമാരാണ്, സീനിയർ ഒന്നുമടിച്ച് 'ഒക്കെ ചാവാറായ കേസാണ് സാർ. ചികിത്സയൊന്നും ചെയ്യാൻ പറ്റുല്ല. ജനറൽ ആന്റിബയോട്ടിക് കൊടുക്കും. റൊട്ടിയും വെള്ളവും കൊടുക്കും. പൊതുവേ ഒന്നും രക്ഷപ്പെടാറില്ല." ചെറുപ്പക്കാരൻ, 'ഫണ്ടൊക്കെ കമ്മിയാ, സ്റ്റാഫും ഇല്ല. തോട്ടിമാരൊഴിച്ച് മറ്റുള്ളവർ ഇതുങ്ങളെ തൊടുല്ല എന്ന് പറഞ്ഞു.

ഞാൻ മിണ്ടാതെ നടന്നു. "ഇപ്പം വലിയ തെരക്കാ സാർ, മഴക്കാലമാ. ഈറനിൽ കെടന്നു പനിയും സന്നിയും വന്ന റോട്ടിക്കിടക്കുമ്പം മുനിസിപ്പാലിറ്റീന്ന് വണ്ടിയിലെടുത്തിട്ട് ഇവിടെ കൊണ്ടുവരും. ഇതൊക്കെ മൃഗങ്ങളെ മാതിരിയാ... ഒരെണ്ണം ചാകാൻ കെടന്നാ മറ്റൊരാൾ നോക്കുല.' ഡോക്ടർ എന്റെ പിന്നിൽ നടന്നുവന്നു. ആ ഷെഡ്ഡ് മുഴുവൻ തെരുവുനായകളാണ് കൂടുതൽ. മഴക്കാലമായതുകൊണ്ട്

പുറത്തുള്ള നായ മുഴുവൻ അകത്ത് കടന്നതായിരുന്നു. പുണ്ണും ചെള്ളും പിടിച്ച നായ്ക്കക്കൾ,

ഷെഡ്ഡമുഴുവൻ രോഗികൾ. പണ്ട്.എപ്പോഴോ എന്തിനോ ഉണ്ടാക്കിയ ഓടിട്ട ഷെഡ്ഡാണ്. ഓടുകൾ പൊളിഞ്ഞ് വെളിച്ചം അകത്തിറങ്ങിയിട്ടുണ്ട്. അതിന്റെ താഴെ ഷെഡ്ഡി നുള്ളിൽത്തന്നെ പുല്ലും കളയും മുള ച്ചിരുന്നു. വെറും നില ത്തും കീറിയ ചാക്കുകളിലും പഴയ പനംപായകളിലുമായി ചവറ്റുകൂനകൾ പോലെ ആളുകൾ കിടക്കുകയായിരുന്നു. ദ്രവിച്ചുതുടങ്ങിയ മനുഷ്യർ. അധികവും വൃദ്ധർ. മിക്ക വാറും ആളുകൾക്ക് ബോധമില്ല. ചിലർ എന്തോ പുലമ്പി ക്കൊണ്ടിരുന്നു. ചിലർ കൈയോ കാലോ ആട്ടിക്കൊണ്ട പതിഞ്ഞ സ്വരത്തിൽ നിലവിളിച്ചുകൊണ്ടിരുന്നു. ചീഞ്ഞ മാംസത്തിന്റെയും ദ്രവിച്ച തുണികളുടെയും ഛർദിയു ടെയും ഗന്ധം. നടക്കുമ്പോൾ ഈച്ചകൾ 'ഹം' എന്ന ഒച്ച യോടെ എഴുന്നേറ്റ പറന്ന് പിന്നെയും ഇരുന്നു.

ഞാൻ കർച്ചീഫ് കൊണ്ടു മൂക്ക് പൊത്തി നടന്നു. "ഒക്കെ ഭ്രാന്ത് പിടിച്ചവരാ സാർ. കിടന്ന സ്ഥലത്തുതന്നെ ഒന്നും രണ്ടുമൊക്കെ പോകും. ഒന്നും ചെയ്യാൻ പറ്റുല്ല, അവിടെ യെങ്ങും ഒരു പണിക്കാരും ഉണ്ടായിരുന്നില്ല. തോട്ടികൾ കാലത്തുതന്നെ വന്ന് വൃത്തിയാക്കിയിട്ട പോവും. പിന്നെ ആരും വരുല്ല. വൈകുന്നേരം അവരെ വിളിക്കാൻ പറ്റില്ല."

മൂന്നാമത്തെ ഷെഡ്ഡിൽ ഒരു ദ്രവിച്ച തുണിന്റെ താഴെ അമ്മ കിടക്കുന്നത് ഞാൻ കണ്ടു. ഒരു പായയിൽ മലർന്നു കിടക്കുന്നു. മിക്കവാറും നഗ്നയായി. കറുത്ത വയറ് വലി യൊരു തുകൽച്ചാക്കു മാതിരി പൊന്തി നിന്നു. മുലകൾ അഴുക്കുസഞ്ചികൾ പോലെ രണ്ടുവശത്തേക്കും വീണി രുന്നു. കൈയും കാലും നീരു വെച്ച് ചുളിവുകൾ നിവർന്ന തിളങ്ങുകയായിരുന്നു. വായ തുറന്ന കറുത്ത ഒറ്റപ്പല്ലും

അട്ടപോലെ കറുത്ത ഊനും കാണാനായി. തലമുടി ചാണകംപോലെ കിടന്നു.

ഞാൻ നോക്കിയില്ല സാർ, വയസ്സ് എഴുപതോ മറ്റോ ഒണ്ടാവും.' എന്റെ നോട്ടത്തിൽനിന്ന് മാറി 'ഓർമയുള്ള വർക്ക് മാത്രമാ വല്ല ഗുളികയും കൊടുക്കാറുള്ളത് എന്നു ഡോക്ടർ പറഞ്ഞു.

ഞാൻ അമ്മയെത്തന്നെ നോക്കുകയായിരുന്നു. അമ്മ, ആറടി പൊക്കം. ചെറുപ്പത്തിൽ കറുത്ത വട്ടമുഖത്ത് നിറയെ വെളുത്ത പല്ലും, പനങ്കായകൾ മാതിരി ഉറച്ച മുല കളും വലിയ കൈയും കാലുമായി ശീവൈകുണ്ഠക്ഷേത്ര ത്തിലെ കുറത്തിശില്പം പോലെയിരിക്കും.

ലോഹത്തട്ടിൽ അടിക്കുന്ന ഒച്ചയിൽ സംസാരിക്കും. അമ്മ തെരുവിൽ വരുന്നതു കണ്ടാൽ കുട്ടികൾ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടും.

ഒരിക്കൽ അമ്മ പിടാരി കോവിലിന്റെ പുറകുവശത്ത് തോട്ടിൽ കുളിച്ചിട്ട് മുല കുലുക്കിക്കൊണ്ട് നടന്നുവരി കയായിരുന്നു. ഞാൻ പിന്നിലുണ്ട്. സന്ധ്യാനേരം. എതി രിൽ വന്നുപെട്ട കോരൻവൈദ്യർ രണ്ട് കൈയും കൂപ്പി 'അമേ ദേവീ' എന്ന് നിലവിളിച്ചുകൊണ്ട് നിന്നുപോയി. അന്ന് അമ്മ എന്തോ വാരിവലിച്ച് തിന്നുന്നുണ്ടായിരുന്നു. അവർ ഒന്നും ശ്രദ്ധിക്കാതെ കാല പൊക്കിവെച്ച് നടന്നു പോയി.

'കേസോ മറ്റോ ആണോ സാർ?' എന്നു ഡോക്ടർ ചോദിച്ചു. എന്റെ ചുണ്ടുകൾ പെട്ടെന്ന് കല്ലായി മാറി. ചിന്തയിലെ ജീവൻ ചുണ്ടിൽ ചെന്നെത്തിയില്ല. ഒന്നുരണ്ട് സെക്കൻഡ് നേരം ഞാൻ ചുണ്ടിലേക്ക് എത്താൻ ശ്രമിച്ചു. പിന്നെ ചുണ്ടനക്കി'വേണ്ടപ്പെട്ട ഒരാളാ' എന്നു പറഞ്ഞു.

'വേണമെങ്കിൽ വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാം സാർ. ബസ്റ്റാന്റിൽ നിന്നു തോട്ടികൾ കൊണ്ടുവന്നിട്ടതാണ്' അയാൾ കുന്തിച്ചിരുന്ന് അമ്മയുടെ വയറ് ഞെക്കിനോക്കി.

'നാലഞ്ചു ദിവസം ആയി യൂറിൻ പോകുന്നില്ലാന്ന തോന്നുന്നു. ഇന്നർ ഓർഗൻസ് ഓരോന്നായി നിന്നുപോ വുന്നു. വലുതായിട്ട ഒന്നും ചെയ്യാൻ പറ്റുല്ല. പക്ഷേ, യൂറിൻ പുറത്ത് പോയാ രക്തത്തിൽ അമോണിയ കുറയും. അപ്പോൾ ചിലപ്പോൾ ഓർമ മടങ്ങിവരാൻ സാധ്യതയുണ്ട്. വല്ലതും ചോദിക്കണമെങ്കിൽ ചോദിക്കാം.'

ഞാൻ ‘മിസ്റ്റർ മാണിക്യം' എന്നു വിളിച്ചു. മാണിക്യം ആ സ്വരമാറ്റം മനസ്സിലാക്കാതെ 'സാർ' എന്നു പറഞ്ഞു. ‘മിസ്റ്റർ മാണിക്യം ഇത്..." കത്തികൊണ്ട് നെഞ്ചിൽ കുത്തിയിറക്കുന്നതുപോലെ ഞാൻ പറഞ്ഞു. "ഇതെന്റെ അമ്മയാ.'

ഡോക്ടർക്ക് ആദ്യം മനസ്സിലായില്ല. "സാർ' എന്നു പറഞ്ഞു വാ തുറന്നു. "ഇതെന്റെ സ്വന്തം അമ്മയാ...' ഡോക്ടർ പിന്നെയും മനസ്സിലാവാതെ 'സാർ' എന്നു പറഞ്ഞു. "ഇതാണെന്റെ അമ്മ. ലേശം മാനസികപ്രശ്നമു ണ്ടായിരുന്നു. വീട്ടീന്നു പോയിട്ട് കുറെ കാലമായി.' ഡോക്ടർ എന്നെയും അമ്മയെയും മാറിമാറി നോക്കി. പെട്ടെന്ന് അയാൾക്കു മനസ്സിലായി, "ഐയം സോറി സർ. ആക്സ്ചലി...' എന്ന് എന്തോ പറയാൻ വാ തുറന്നു.

'സാരമില്ല. ഇപ്പോൾ എനിക്ക് ഒരു കാര്യം ചെയ്യുക.ഉടൻ തന്നെ ഇവരുടെ വസ്ത്രതമൊക്കെ മാറ്റി വേണ്ട ട്രീറ്റ്മെന്റ് കൊടുത്ത റെഡിയാക്കൂ. ഞാൻ ഇവരെ ഒരു പ്രൈവറ്റ ഹോസ്പിറ്റലിലേക്കു കൊണ്ടുപോവുകയാ.. ഒരു ആംബുലൻസിനും പറയൂ...'

'ഷുവർ സാർ' എന്നു ഡോക്ടർ പറഞ്ഞു. ഞാൻ എന്റെ പേഴ്‌സ് പുറത്തെടുത്തു. "സാർ പ്ലീസ്, ഞങ്ങൾ നോക്കി ക്കോളാം...എന്റെ സ്ഥിതി സാർ ഒന്ന് മനസ്സിലാക്കണം. ഈ സിസ്റ്റത്തിൽ എനിക്കെന്ത് ചെയ്യാൻ പറ്റുമോ അതു ഞാൻ ചെയ്യുകയാണ്...' ഞാൻ ഓക്കെ എന്നു പറഞ്ഞ് കാറിന്റെ അടുത്തേക്കു നടന്നു.

പത്തുനിമിഷത്തിൽ ഡോക്ടർ ഓടിവന്നു.'ക്ലീൻ ചെയ്യു കയാണ് സാർ, ഇൻജക്ഷൻ ചെയ്തത് യൂറിൻ പുറത്തെടു ക്കുന്നുണ്ട്. ഹോപ്പൊന്നും വേണ്ട', 'ഓക്കേ ഓക്കേ' എന്നു പറഞ്ഞ് ഞാൻ സിഗരറ്റ കത്തിച്ചു. കാറിന്റെ പുറത്തുനിന്ന ഡോക്ടർ നന്നായി കുനിഞ്ഞ് പതിഞ്ഞ സ്വരത്തിൽ 'സാർ' എന്നു വിളിച്ചു. 'യെസ്?' എന്ന് ഞാൻ പറഞ്ഞു. "എന്റെ മീതെ തെറ്റൊന്നും ഇല്ല എന്ന് ഞാൻ പറയില്ല.സാർ എന്നെ ക്കൊണ്ട് ആവുന്നത് ഞാൻ ചെയ്യുന്നു. മുനിസിപ്പൽ ചവറ്റു പറമ്പിലേക്ക് ചവറു കൊണ്ടുചെന്ന് തട്ടുന്നത് മാതിരിയാണ് ഇവിടെ ഇവരെ കൊണ്ടുവരുന്നത്.'

ഞാൻ "ഓക്കെ...ചെന്ന് പണി നോക്കൂ' എന്നു പറഞ്ഞു. എന്റെ സ്വരത്തിൽ ഞാനുദ്ദേശിക്കാത്ത കാഠിന്യം വന്നു. എന്റെ മീതേത്തന്നെ എനിക്കു തോന്നിയ അറപ്പുകൊ ണ്ടാവാം. പക്ഷേ, ഡോക്ടറുടെ ശബ്ദം മാറി. 'സാർ, ഞാൻ എസ്.സി. കോട്ടയിൽ വന്നവനാ. എന്നെപ്പോലുള്ള ആളുകൾക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല. വൃത്തികെട്ട ഏതോ പ്രാണിയെ നോക്കുന്നതു മാതിരിയാണ് എന്നെ ഇവർ നോക്കുന്നത്. ഞാൻ സർവീസിൽ കയറി ഇപ്പോൾ പതിനെട്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു. സീനിയറാണ് സാർ. പക്ഷേ, ഇന്നുവരെ അന്തസ്സായിട്ട ചെയറിലിരുന്നു രോഗികളെ നോക്കിയിട്ടില്ല. സർവീസു മുഴുവൻ പോസ്റ്റ മോർട്ടം ചെയ്യാനും ഇതുപോലെയുള്ള സ്ഥലങ്ങളിൽ

പണിയെടുക്കാനുമാ സാർ എന്റെ യോഗം. ഇവിടെ വലിയ ജാതിയിലുള്ള ഒരൊറ്റ ആളില്ല. ഈ ചെറിയ ഡോക്ടറും എന്റെ ജാതിയാ.. ഞങ്ങൾ രണ്ടാളെയും. തുടർന്നു സംസാരിക്കാനാവാതെ അയാൾക്ക് തൊണ്ടയടച്ചു.

ഇറങ്ങി അയാളെ തള്ളിയിട്ട് ചവിട്ടി അരച്ച് മെതിച്ച്, ചെളിയായി മാറ്റി, മണ്ണോടു മണ്ണാക്കണമെന്ന് തോന്നി. എന്റെ കൈയും കാലുമൊക്കെ വൈദ്യുതി ഏറ്റതുപോലെ പിടഞ്ഞു. ശ്വാസംമുട്ടിയപ്പോൾ എന്റെ കൈയിലെ സിഗരറ്റ വിറച്ച ചാരം എന്റെ മടിയിൽ വീണു.

അയാൾ കണ്ണുകൾ തൂത്തുകളഞ്ഞിട്ട 'വൃത്തികെട്ട ജീവിതമാ സാർ. ക്ലിനിക്ക് വെച്ചാൽ ഉയർന്ന ജാതിക്കാരൻ വരില്ല. നമ്മുടെ ആളുകളിൽ കാശുള്ളവനും വരില്ല. എനിക്ക് നാട്ടിൽ 'തോട്ടി ഡോക്ടർ' എന്നാ പേർ. പഠിച്ച പഠിത്തത്തിന് വേറെ എവിടെ പോയാലും അന്തസ്സായി ജീവിക്കാമായിരുന്നു. ഒരു ഡോക്ടറാകണമെന്ന് സ്വപ്നം കണ്ട് രാവും പകലും ഇരുന്നു പഠിച്ചു. പട്ടിണി കെടന്ന് പഠിച്ചവനാ സാർ...ഇതാ തോട്ടികളുടെ ഒപ്പം തോട്ടി ഡോക്ടറായി എന്നെ ഇരുത്തിയിരിക്കുന്നു.'

ഞാൻ നെടുവീർപ്പിട്ടു. എന്റെ മുഖത്തിലെ പേശികളെ മെല്ലെ അയച്ചു. "മാണിക്യം...' എന്ന് വിളിച്ചു. "വേറെ പണിക്ക് പോയാലും ഇതുതന്നെയാ ഗതി. സിവിൽ സർ വീസ് എഴുതി എന്നെപ്പോലെ ആയാലും വേറെ മാർഗം ഇല്ല. ഞാൻ സിവിൽ സർവീസിലെ തോട്ടിയാ...' ഡോക്ട റുടെ വായ തുറന്നുതന്നെ നിന്നു. ഞാൻ വാക്കുകളെ കടിച്ചുനിർത്താൻ ശ്രമിച്ചു. പക്ഷേ, വണത്തിലെ ചലം പോലെ അവ ചീറ്റിയടിച്ചു.

‘ഈ ശരീരം കണ്ടോ? ഇതിൽ ഓടുന്ന ചോര മുഴുവൻ പിച്ചയെടുത്ത് ഉണ്ടച്ചോറിൽ ഊറിയതാ. അത് എനിക്കു

മറക്കാനാവില്ല. ഞാൻ മറന്നാലും എനിക്ക് പിച്ചയിട്ടഒരാളും അത് മറക്കില്ല. മറക്കണമെങ്കിൽ മുഴുവൻ ചോരയും കീറി പുറത്തെടുക്കണം. വേറെ വല്ല നല്ല രക്തവും കുത്തിക്കേ റ്റണം. പുലി, നായ, കഴുത അങ്ങനെ വല്ല അന്തസ്സൊള്ള ജീവിയുടെയും രക്തം...അത്..' വാക്കുകളില്ലാതെ ഞാൻ വിക്കി. പിന്നെ "പൊയ്ക്കോളൂ... പോയി അമ്മയെ റെഡിയാക്കു' എന്ന് പറഞ്ഞു. ആ ഉച്ചത്തിലുള്ള സ്വരം എന്റെ കാതുകളിൽ വീണപ്പോൾ എന്റെ ദേഹം ലജ്ജകൊണ്ടു ചുരുങ്ങി.

ഞെട്ടിപ്പോയി നിന്ന ഡോക്ടർ സ്വപ്നത്തിലെന്നപോലെ നടന്നുപോയി.

ഞാൻ മറ്റൊരു സിഗരറ്റ് കത്തിച്ചു. ഈ അന്യനോട് ഞാനെന്തിനാണ് പിച്ചയെടുത്തു തിന്ന കാര്യമൊക്കെ പറ ഞ്ഞത്? ഇവന്റെ മനസ്സിൽ എന്നെപ്പറ്റി എന്ത് ചിത്രമാഉണ്ടാവുക? തീർച്ചയായും എല്ലാ മതിപ്പും പോയിട്ടുണ്ടാവും. അയാൾക്ക് തന്നെപ്പറ്റി ഒരു മതിപ്പും ഇല്ല. ഇപ്പോൾ എന്നെ അയാൾ തന്നെപ്പോലെ ഒരാളായി കരുതിയിട്ടുണ്ടാവും.

സിഗരറ്റ വായിലിരുന്ന് കയ്പ്പുണ്ടാക്കി. അതു വലിച്ചെറിഞ്ഞിട്ട് കാർക്കിച്ചു തുപ്പി. എന്റെ ജീവിതത്തിൽ ഇത്രയും സിഗരറ്റ ഞാൻ വലിച്ചിട്ടില്ല. ഞാനിവടെ എന്താണ് ചെയ്തതു കൊണ്ടിരിക്കുന്നത് എന്ന് ഒരു ക്ഷണം ഞെട്ടലോടെ ഓർത്തു. എന്റെ കാർ ഇവിടെ നിൽക്കുന്നത് ഇതിനകം നൂറു കണക്കിനാളുകൾ കണ്ടുകഴിഞ്ഞിട്ടുണ്ടാവും. നൂറുകണക്കി നാളുകൾ പരിഹാസച്ചിരിയോടെ മറ്റുള്ളവരെ നോക്കിയിട്ടുണ്ടാവും.

സിവിൽ സർവീസിനുള്ള ഇന്റർവ്യൂവിൽ ഞാൻ ഇരുന്ന പ്പോൾ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയാ യിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു. വിയർത്ത

കൈപ്പത്തികളെ മേശപ്പുറത്ത് പരന്നിരുന്ന കണ്ണാടിയിൽ ഉരസിക്കൊണ്ട്, ഹൃദയമിടിപ്പു കേട്ടുകൊണ്ട്, ഞാൻ കാത്തിരുന്നു. എസിയുടെ "ർർ' ശബ്ദം. കടലാസുകൾ മറിയുന്ന ശബ്ദം. കടലാസുകൾ മറിയുന്നതുപോലെ അധികാരത്തെ ഓർമിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല. വളരെ പതിഞ്ഞ ശബ്ദം. മർമരം. പക്ഷേ, അതിനെ നമ്മുടെ ആത്മാവ് കേൾക്കും. ഒരാൾ അനങ്ങിയപ്പോൾ കറങ്ങുന്ന കസേര ശബ്ദിച്ചു. അയാൾ വീണ്ടും എന്റെ കടലാസുകൾ നോക്കിയിട്ട് നിങ്ങളുടെ ജാതി..മ്മ് എന്ന് സ്വയം പറഞ്ഞ് 'ഗോത്രവർഗത്തിൽ നായാടി' എന്നു വായിച്ച നിവർന്ന് 'വെൽ' എന്നു പറഞ്ഞു.

ഞാൻ വിറങ്ങലിച്ച കുത്തിയിരുന്നു. "നിങ്ങൾ മലയിൽ ജീവിക്കുന്നുവരാണോ? ഞാൻ "അല്ല' എന്നു പറഞ്ഞു. "എന്താണ് നിങ്ങളുടെ പ്രത്യേകത? ഞാൻ തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ എന്റെ ജാതിയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗം മനപ്പാഠമായിട്ട് പറഞ്ഞു. 'നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാൽത്തന്നെ അയിത്തമാണ എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. ഇവരെ നേർക്കുനേർ കണ്ടാൽ ഉടൻതന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാതി പുറത്തേ ക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവർ മൂഡേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവർക്ക് തവിട്, എച്ചിൽ ഭക്ഷണം, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവയെ ചിലർ

വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവർ കൈയിൽ കിട്ടുന്ന എന്തും തിന്നും. പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ - എല്ലാം ചുട്ടു തിന്നും. മിക്കവാറും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പച്ചയായി ത്തന്നെകഴിക്കും. പൊതുവേ ഇവർ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവർ ക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവർക്ക് സ്ഥിരമായ പാർപ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാൻ കഴിയുകയുമില്ല. തിരുവിതാംകൂറിൽ ഇവർ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാൻ കഴിയില്ല. ഇവരെക്കൊണ്ട് സർക്കാരിന് യാതൊരു വരുമാനവും ഇല്ല.

മറ്റൊരാൾ എന്നെ ശ്രദ്ധിച്ചു നോക്കി'നിങ്ങളുടെ ജാതി ഇപ്പോൾ എങ്ങനെയുണ്ട്? മുന്നോട്ട് വന്നിട്ടുണ്ടോ?' എന്നു ചോദിച്ചു. "ഇല്ല. മിക്കവാറും എല്ലാവരുംതന്നെ ഇപ്പോഴും ഭിക്ഷയെടുത്താണ് കഴിയുന്നത്. തെരുവിലാണ് ജീവിക്കുന്നത്. നഗരങ്ങൾ ഉണ്ടായപ്പോൾ അവർ നഗരത്തിലെത്തി അവിടെയുള്ള തെരുവുജീവികളിൽ ലയിക്കുകയാണുണ്ടായത്. മിക്കവാറുമാളുകൾ ഇന്നു തമിഴ്നാട്ടിലാണ്."

അയാൾ കണ്ണുകൾ എന്നിൽ തറപ്പിച്ച "താങ്കൾ വന്നിട്ടുണ്ടല്ലോ?' എന്നു ചോദിച്ചു. "താങ്കൾ സിവിൽ സർവീസ് എഴുതി ജയിച്ചിരിക്കുന്നു. അയാൾ എന്നെ നോക്കി, "നിങ്ങൾ ഇതാ ഇവിടെ വന്ന് ഇരിക്കുകയും ചെയ്യുന്നു.' ഞാൻ ചലനമില്ലാത്ത മുഖത്തോടെ, "എനിക്കൊരു വലിയ മനുഷ്യന്റെ സഹായം കിട്ടി' എന്നു പറഞ്ഞു. അയാൾ പുഞ്ചിരിയോടെ 'അംബേദ്കറിന് കിട്ടിയതുപോലോ?

എന്നു ചോദിച്ചു. ഞാൻ തറപ്പിച്ചു പറഞ്ഞു. "അതെ സർ, അംബേദ്കറിന് കിട്ടിയതുപോലെത്തന്നെ.'

ഏതാനും സെക്കൻഡുകൾ നിശ്ശബ്ദത. മൂന്നാമത്തെയാൾ എന്നോട് 'ഇനിയൊരു ഊഹച്ചോദ്യം. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണ് എടുക്കുക?' എന്റെ ചോര മുഴുവൻ തലയ്ക്കക്ക കത്തേക്കുകയറി. കണ്ണുകളിൽ, കാതിൽ, വിരൽത്തുമ്പുകളിൽ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉൻമേഷവാന്മാരായി എന്നു കസേരകൾ അനങ്ങിയതിലൂടെ ഞാൻ മനസ്സിലാക്കി. ഞാൻ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായറിയാം. പക്ഷേ, ഞാൻ അപ്പോൾ ഓർത്തത് സ്വാമി പ്രജാനന്ദയെയാണ്.

ഉറച്ച ശബ്ദത്തിൽ "സർ, ന്യായം എന്നുവെച്ചാലെന്താണ്?' എന്നു ഞാൻ പറഞ്ഞു. "വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാൽ അതിന്റെ കാതലായി ഒരു ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്, ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.'

ശരീരങ്ങൾ അയഞ്ഞപ്പോൾ കസേരകൾ പിന്നെയും ശബ്ദദിച്ചു. ചോദിച്ചയാൾ ഒന്ന് മുന്നോട്ടാഞ്ഞ് 'അത് കൊല

പാതകമാണെങ്കിലോ? മിസ്റ്റർ ധർമപാലൻ, കൊലപാതക മാണെങ്കിൽ നിങ്ങൾ എന്തു പറയും?' എനിക്ക് അപ്പോളത് പറയാതിരിക്കാനായില്ല. 'സാർ, കൊലപാതകംതന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്.'

ഏതാണ്ട് അഞ്ചു നിമിഷത്തോളം മുറിയിൽ നിശ്ശബ്ദ തയായിരുന്നു. കടലാസുകൾ മറിയുന്ന ശബ്ദം. പിന്നെ ചെറിയൊരു നെടുവീർപ്പോടെ ആദ്യം ചോദ്യങ്ങൾ ചോദിച്ചയാൾ ഒന്നുരണ്ട് പൊതുവായ ചോദ്യങ്ങൾ ഉന്നയിച്ചു. ഇന്റർവ്യൂ തീർന്നു. എന്റെ വിധി എഴുതപ്പെട്ടുകഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്. പക്ഷേ, മനസ്സിന്റെയുള്ളിൽ ഒരു നിറവിന്റെ ഭാരമുണ്ടായിരുന്നു. താഴത്തേക്കു പോയി മൂത്രമൊഴിച്ചപ്പോൾ ശരീരത്തിന്റെയുള്ളിൽ നുരച്ച പതഞ്ഞ അമ്ലംതന്നെ ഒഴുകിയിറങ്ങുകയാണെന്നു തോന്നി.കൈയും കാലും മുഖവും മെല്ലെ തണുത്തു. ഞാൻ കണ്ണാടിനോക്കി. മുഖം കഴുകി തല ചീകി. എന്റെ മുഖം കണ്ടപ്പോൾ അതിലുണ്ടായിരുന്ന വെപ്രാളത്തെക്കണ്ട് എനിക്കുതന്നെ ചിരി വന്നു.

നേരേ കാന്റീനിലേക്കു ചെന്ന് ഒരു കോഫി വാങ്ങി എടുത്തുകൊണ്ട് കണ്ണാടിജനാലയുടെ അടുത്തുള്ള മേശയിൽ ചെന്നിരുന്ന പതുക്കെ മൊത്തിക്കുടിച്ചു. താഴെ കാറുകൾ കൂറകൾ പോലെ ഓടി. മനുഷ്യർ ചെറിയ ചുവന്ന പ്രാണികൾ പോലെ നടന്നു. മനുഷ്യൻ നടക്കുന്നതു കണ്ടാൽ തോന്നിപ്പോവും, എത്ര അറപ്പുണ്ടാക്കുന്ന ചലനമാണ് ഈ മൃഗത്തിന് എന്ന് നായും കാളയും പൂച്ചയുമൊക്കെ എത്ര ഗംഭീരമുള്ള നടത്തമുള്ളവ. റോഡിൽ പോയ ഒരു കാറിന്റെ കണ്ണാടിയുടെ പ്രതിഫലനം എന്റെ കണ്ണുകളെ വാളുപോലെ വെട്ടിമറഞ്ഞു. എന്റെ മുന്നിൽ ഒരാൾ വന്നിരുന്നു.

ആദ്യം ഞാനയാളെ മനസ്സിലാക്കിയില്ല. അത് എന്നെ ഇന്റർവ്യൂ ചെയ്തതയാളായിരുന്നു.

'അയാം സെൻഗുപ്തത് എന്ന് അയാൾ പറഞ്ഞു. ചായ ക്കോപ്പ ഒന്നു ചുഴറ്റിയിട്ട് കുടിക്കുന്നത് ബംഗാളികളുടെ ശീലമാണ്. "വൈകുന്നേരംവരെ ഇന്റർവ്യൂ ഉണ്ട്. ഒരു ചെറിയ ഇടവേള. ഞാൻ അയാളെ നോക്കി. എന്താണ് അയാളുടെ ഉദ്ദേശ്യം? "നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരാളൊഴിച്ചു മറ്റുള്ളവർ മുഴുവൻ നല്ല മാർക്കാണ് തന്നിട്ടുള്ളത്. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നറിയാതെ വെറുതേ മിഴിച്ചു നോക്കി. "ഇതിപ്പോൾ സർക്കാർ രഹസ്യമാണ്. നിങ്ങളെ കണ്ടതുകൊണ്ടു പറഞ്ഞുപോയതാണ്.

ഞാൻ 'നന്ദി സാർ' എന്നു പറഞ്ഞു. "സാരമില്ല. ഞാൻ ആ ചോദ്യം ചോദിച്ചത് വെറുമൊരു കുസ്യതികൊണ്ടു മാത്രമാണ്. അത്തരം ചോദ്യങ്ങളാണ് എല്ലാവരോടും ഉണ്ടാവുക. അതിനുള്ള ഉത്തരവും എല്ലാവർക്കും അറിയാം. സത്യം, ധർമം, സേവനം, രാഷ്ട്രനന്മ. എല്ലാ ചവറും നമുക്ക് വേണമല്ലോ...' അയാൾ ചായ കുടിച്ചു.

"നിങ്ങൾ പറഞ്ഞ ഉത്തരം മാനേജ്മെന്റ് എതിക്സ് വെച്ചു നോക്കിയാൽ വളരെ തെറ്റാണ്. പക്ഷേ, നിങ്ങളത് വളരെ ആത്മാർഥമായിട്ടാ പറഞ്ഞത്. വളരെ നല്ല വാക്കുകളിൽ പ്രകടിപ്പിക്കുകയും ചെയ്തു. അയാൾ പുഞ്ചിരിച്ചു. 'ഞാനൊഴിച്ച് മറ്റൊരാളും നല്ല മാർക്കിടില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ, ഒരാളൊഴിച്ച് എല്ലാവരും നല്ല മാർക്കിട്ടിരുന്നു.' പെട്ടെന്നയാൾ പൊട്ടിച്ചിരിച്ചു. ഞാൻ നല്ല മാർക്കിട്ടതിന്റെ അതേ കാരണംകൊണ്ടുതന്നെ എന്നു തോന്നുന്നു.

എന്താണ് എന്ന് ഞാൻ നോക്കി.

'എന്നെപ്പറ്റി ഒരു ചിത്രം ഉണ്ടാക്കാൻതന്നെ. എന്നെ ഒരു മനുഷ്യസ്നേഹിയായിട്ടും പുരോഗമനവാദിയായിട്ടും ആധുനികമനുഷ്യൻ എന്നും അവർ വിചാരിക്കണമെന്നല്ലേ എനിക്കു ചിന്തിക്കാൻ പറ്റു... ഞാനെന്തുകൊണ്ട് മതചിഹ്നങ്ങൾ ധരിക്കുന്നില്ല? എന്തുകൊണ്ട് മാടിന്റെ മാംസം തിന്ന് മദ്യം കഴിക്കുന്നു. ഒക്കെ ഇതിനു വേണ്ടിത്തന്നെ. ബംഗാളിക്കും പഞ്ചാബിക്കും ഇതൊക്കെ കൂടിയേ തീരൂ. പക്ഷേ, യാദവിന് ഒരു പ്രശ്നവുമില്ല. യാതൊരു ചമ്മലും കൂടാതെ അയാൾക്ക് പിന്തിരിപ്പൻ വർഗീയവാദിയായി തുടരാനാവും. ശേഷിച്ച ചായ കുടിച്ചിട്ട'ഓക്കെ' എന്നു പറഞ്ഞ സെൻഗുപ്തത എഴുന്നേറ്റു. ഞാൻ "നന്ദി' എന്നു പറഞ്ഞു.

"നിങ്ങൾക്ക് എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാനും കഴിയുന്നത്ര പുരോഗമനവാദിയായിത്തന്നെ കഴിയാനാ ഉദ്ദേശിക്കുന്നത്.' പെട്ടെന്നു പൊട്ടിച്ചിരിച്ച്, "എന്നുവെച്ചാ നിങ്ങൾ വന്ന് എന്റെ മോളെ പെണ്ണു ചോദിക്കുന്ന ഘട്ടത്തിന് മുൻപുവരെ. ഞാനും ചിരിച്ചു പോയി.

സെൻഗുപ്തത, കനത്ത കഴുത്തും കൊഴുത്ത കവിളുകളും ഉള്ള തുടുത്ത മനുഷ്യൻ. മലേഷ്യക്കാരനാണോ എന്നു തോന്നിപ്പോകും. ചെറുപ്പക്കാരാ, നീ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. ഈ പണിക്ക് വന്നതിൽ നീചിലപ്പോൾ ദുഃഖിക്കും. എങ്കിലും അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ.

പോകുന്ന വഴിക്ക് തിരിഞ്ഞ് 'നിന്നെ ആരാണ് പഠിപ്പിച്ചത്?' എന്നു ചോദിച്ചു. "സ്വാമി പ്രജാനന്ദൻ. നാരായണ ഗുരുവിന്റെ ശിഷ്യനാണ്.'സെൻഗുപ്തത കണ്ണുകൾ ചുരുക്കി 'നേർ ശിഷ്യനാണോ?' എന്നു ചോദിച്ചു. 'അല്ല. നാരായണ ഗുരുവിന്റെ ശിഷ്യനായ ഏണസ്റ്റ് ക്ലേർക്കിന്റെ ശിഷ്യനാണ്.'

സെൻഗുപ്ത മടങ്ങിവന്നു. 'ഏണസ്റ്റ് ക്ലേർക്ക്... സായിപ്പാണോ? ഞാൻ "അതേ' എന്നു പറഞ്ഞു. 'ബ്രിട്ടീഷുകാരനാണ്. തിയോസഫിക്കൽ സൊസൈറ്റിയിലായിരുന്നു. പിന്നെ വർക്കലയിലേക്കു വന്ന് നാരായണഗുരുവിന്റെ ശിഷ്യനായി. ഗുരു സമാധിയായതിനുശേഷം തിരുവനന്തപുരത്ത് നാരായണമന്ദിർ എന്നൊരു സ്ഥാപനം നടത്തിയിരുന്നു. വേദാന്തത്തിനുവേണ്ടി 'ലൈഫ്' എന്നൊരു പ്രസിദ്ധീകരണവും കൊണ്ടുവന്നിരുന്നു... 1942-ൽ കോയമ്പത്തുരിലേക്കു പോയി അവിടെ നാരായണഗുരുവിന്റെ പേരിൽ ഒരു ആശ്രമം നടത്തി. പിന്നെ വാർത്തയൊന്നും ഇല്ല.

സെൻഗുപ്തത, 'എനിക്ക് വേദാന്തത്തിൽ ഒരു ചെറിയ താൽപ്പര്യം ഉണ്ട്. വിവേകാനന്ദൻ എന്റെ സ്വന്തം ഗ്രാമത്തിലാണ് ജനിച്ചത് എന്നു പറഞ്ഞു. ഞാൻ "പ്രജാനന്ദ സ്വാമി ക്ലേർക്കിന്റെ ഒപ്പം തിരുവനന്തപുരം ആശ്രമത്തിലുണ്ടായിരുന്നു. ക്ലേർക്ക് കോയമ്പത്തുരിലേക്കു പോയതിനുശേഷം കുറെ ദിവസം അദ്ദേഹം ആ സ്ഥാപനത്തെ നടത്തി.'

'പ്രജാനന്ദൻ ഇപ്പോഴുണ്ടോ?' എന്ന് സെൻഗുപ്ത ചോദിച്ചു. 'ഇല്ല, സമാധിയായി, 1982.' സെൻഗുപ്ത 'ഓ' എന്നു പറഞ്ഞു. "അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് കേശവപ്പണിക്കർ എന്നാണ്. ഏണസ്റ്റ് ക്ലേർക്കാണ് അദ്ദേഹത്തിനു കാഷായം കൊടുത്ത് പ്രജാനന്ദനാക്കിയത്. സെൻഗുപ്തത "ക്ലേർക്ക് സന്ന്യാസിയായിരുന്നോ?" എന്നു ചോദിച്ചു. "അതേ, നാരായണഗുരുവിന്റെ ഏക അന്യനാട്ടു ശിഷ്യൻ അദ്ദേഹമാ... പലരുടെയും പേരു മാറ്റിയ ഗുരു ക്ലേർക്കിന്റെ പേരു മാത്രം മാറ്റിയില്ല."അതൊരു ആശ്ചര്യംതന്നെ" എന്ന് സെൻഗുപ്തത പറഞ്ഞു.

'നാരായണഗുരുവിനെപ്പറ്റി ഞാൻ ധാരാളം വായിച്ചി ട്ടുണ്ട്. സെൻഗുപ്ത പറഞ്ഞു. "ശരി, എന്നാൽ കാണാം"

എന്ന് ഒന്നു നടന്നിട്ട മടിച്ചുനിന്ന് "പക്ഷേ...' എന്ന് പറഞ്ഞു. "സർ?' എന്നു ഞാൻ ചോദിച്ചു. "അല്ല.. ഓക്കേ.' 'പറയു സാർ. "അല്ല. എനിക്ക് നിന്നെ വിഷമിപ്പിക്കാൻ താൽപ്പര്യമില്ല.'ഇല്ല സാർ പറയൂ...'അല്ല നിനക്ക് ഒരു നല്ല അധ്യാപകനാവാമായിരുന്നു. നല്ല ഡോക്ടറാവാമായിരുന്നു. നല്ല രാഷ്ട്രീയക്കാരൻപോലും ആകാമായിരുന്നു. ഇതു നല്ല രംഗമാണോ എന്ന് എനിക്ക് സംശയമുണ്ട്. നീ വിചാരിക്കു ന്നതുപോലൊന്നുമല്ല ഇത്. എന്നാൽ കാണാം.' പെട്ടെന്ന് എന്റെ കൈ പിടിച്ചു കുലുക്കിയിട്ടു നേരേ ലിഫ്റ്റിലേക്ക് നടന്നുപോയി അയാൾ.

സെൻഗുപ്തത എന്താണു പറഞ്ഞത് എന്ന് ഞാൻ അതിനുശേഷം ഓരോ ദിവസവും അറിയുകയായിരുന്നു. എങ്ങും എപ്പോഴും ഞാൻ വെളിയിൽ നിർത്തപ്പെട്ടു. ഐ.എ.എസ്. ട്രെയിനിങ് എന്നത് ഒരു സാധാരണ മനുഷ്യന് 'ഞാൻ ഭരിക്കാൻ വേണ്ടി ജനിച്ചവൻ' എന്ന മിഥ്യാധാരണയെ ഉണ്ടാക്കാനുള്ളതു മാത്രമാണ്. പക്ഷേ, എന്നോട് ആരും അതു പറഞ്ഞില്ല. എന്നോട് പറഞ്ഞ ഓരോ വാക്കിനും 'നീ അതല്ല എന്നു മാത്രമായിരുന്നു പൊരുൾ. ഞങ്ങളുടെ കരുണകൊണ്ട്, ഞങ്ങളുടെ നീതിബോധംകൊണ്ട്, നീ ഇവിടെ വന്നു ഞങ്ങളുടെ ഒപ്പം ഇരിക്കുന്നു. അതിനാൽ നീ ഞങ്ങൾക്ക് ആശിതനായിരുന്നുകൊള്ളു. ഞങ്ങളോട നന്ദിയോടിരിക്കുക.

ഞാൻ തമിഴ്നാട്ടിലേക്കു നിയമിക്കപ്പെട്ടു. ആദ്യത്തെ ദിവസംതന്നെ ഞാൻ ആരാണെന്ന് അവർ എന്നോടു പറഞ്ഞു. തലേന്നാൾ ഞാൻ എന്റെ മേലധികാരിയെക്കണ്ട സംസാരിച്ചിട്ടു മടങ്ങുമ്പോൾ എന്റെ മുറി കണ്ടിരുന്നു. പിറ്റേ ദിവസം ഞാൻ എന്റെ മുറിയിലേക്ക് കടക്കുമ്പോൾ പുതിയ കസേരയാണ് കണ്ടത്. മുമ്പ് അവിടെയുണ്ടായിരുന്ന

പൊക്കംകൂടിയ സിംഹാസനം പോലുള്ള കസേര നീക്കം ചെയ്യപ്പെട്ടിരുന്നു. ഒരു പഴയ കസേരയായിരുന്നു ഉണ്ടായി രുന്നത്. പലർ ഇരുന്നു തളർന്ന ചൂരൽക്കസേരയിൽ ഇരിക്കുമ്പോൾ എന്റെ ദേഹം വിറയ്ക്കുകയായിരുന്നു. ആ പഴയകസേരയെപ്പറ്റി ചോദിക്കാൻ വെമ്പിയ നാവിൽ ഞാൻ എന്റെ മുഴുവൻ മനഃശക്തിയെയും ചെലുത്തി അടക്കിപ്പിടിച്ചു.

അല്പസമയം കഴിഞ്ഞ് അകത്തേക്കു വന്ന് എനിക്ക് നമസ്ക്കാരം പറഞ്ഞ ഓരോരുത്തരുടെ കണ്ണിലും ഞാൻ കണ്ടത് ഒറ്റവാക്കാണ്, 'നീ അതാണ്.'

എനിക്ക് എന്റെ കസേരയ്ക്കക്കായി പൊരുതാമായിരുന്നു. അതവർ എന്റെ അല്പത്തരമായി വ്യാഖ്യാനിക്കും. ഞാൻ അതുകണ്ടില്ലെന്നു നടിച്ചു. അതിനെ അവർ എന്റെ ബലഹീ നതയായിട്ട് മനസ്സിലാക്കി. ഞാൻ പെൻഡുലം പോലെ നിന്ന് ഊഞ്ഞാലിലാടി. പിന്നെ അതിനെപ്പറ്റി ചോദിക്കാൻ തീരുമാനിച്ചു. ഹെഡ് ക്ലാർക്കിനെ എന്റെ മുറിയിലേക്ക് വരുത്തി. അയാളുടെ കണ്ണുകൾ കണ്ടപ്പോൾത്തന്നെ ഞാനറിഞ്ഞു. അതയാളെടുത്ത തീരുമാനമല്ല. അയാൾ ഒരു വ്യക്തിയല്ല. ആ ചെറിയ കണ്ണുകളിൽ ഒരു ചിരി മിന്നിമാഞ്ഞുവോ, അതോ അതെന്റെ ഭാവനയായിരുന്നോ? പക്ഷേ, പിന്നീട് എന്റെ ജീവിതത്തിലൊരിക്കലും അതിൽനിന്ന് ഞാൻ മോചിതനായില്ല.

ആംബുലൻസിൽ അമ്മയെ കയറ്റി ഗോപാലപിള്ളയുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെറുപ്പക്കാരനായ ഡോക്ടർ ആംബുലൻസിൽത്തന്നെ കയറി. ഞാൻ മാണിക്യത്തിനോട് 'ശരി കാണാം' എന്നു പറഞ്ഞു. "ഞാനും വരാം സാർ. അവിടെ ഒരു റിപ്പോർട്ട ചോദിക്കും.' അയാളെ ഞാൻ കയറ്റി. "യൂറിൻ മുഴുവൻ പുറത്തെടുത്തു കഴിഞ്ഞു സർ. കിഡ്നിവർക്കു ചെയ്യുന്നതായിട്ടേ തോന്നുന്നില്ല. ഒരുപാട് ദിവസം എവിടെയോ കടുത്ത പനിയോടെ കിടന്നിട്ടുണ്ടാവണം. ഞാൻ ഒരു സിഗരറ്റ് കത്തിച്ചു.

ആശുപത്രിയിൽ അമ്മയെ കയറ്റിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. വയറ് നന്നേ ചെറുതായിട്ടുണ്ടായിരുന്നു. വെളുത്ത വസ്ത്രം ധരിച്ചിരുന്നു. അതിൽ ചോരയോ മലമോ മഞ്ഞ നിറത്തിൽ നനഞ്ഞുകൊണ്ടിരുന്നു. ഡോക്ടർമാർ ഇറങ്ങി ഓടി അവിടെയുണ്ടായിരുന്ന ഡ്യുട്ടി ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അമ്മയെ അവർ ഇന്റൻസീവ് കേറിലേക്ക് കൊണ്ടുപോയി. ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ ഇന്ദിര എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. ഞാൻ ഇരുന്നതും 'സീ, ഞാൻ ഒന്നും പറയാനില്ല. മാണിക്യം പറഞ്ഞിട്ടുണ്ടാവും. ഒട്ടും പ്രതീക്ഷിക്കണ്ട. അവർ ഏതാണ്ടു മരിച്ചു കഴിഞ്ഞു' എന്നു പറഞ്ഞു. ഞാൻ തല കുലുക്കി. 'നോക്കട്ടെ, ഒന്ന് ഓർമ തെളിഞ്ഞാൽ യോഗമുണ്ടെന്ന്

അർഥം. അവർക്കു മാനസികരോഗം ഉണ്ടായിരുന്നോ? ഞാൻ അതേ എന്നു തലകുലുക്കി. "ചിലപ്പോൾ ഒടുവിൽ കുറച്ചു സമയം മാനസികഭ്രമങ്ങൾ തെളിയാറുണ്ട്. നമുക്കു നോക്കാം...'

രാത്രിയായി. ഞാൻ എഴുന്നേറ്റു. ഡോക്ടർ 'ഇവിടെ ആരും വേണമെന്നില്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ ഫോൺ ചെയ്യാം' എന്നു പറഞ്ഞു. ഞാൻ തല കുലുക്കി. പുറത്തു മാണിക്യം നിന്നിരുന്നു. "ഞാൻ സ്റ്റീഫനോട ഇവിടെ നിൽക്കാൻ പറഞ്ഞു സാർ. അവൻ നോക്കിക്കോളും.' 'ഇല്ല മാണിക്യം. അയാൾ പൊയ്ക്കോട്ടെ. ഇവിടെയുള്ളവർതന്നെ നോക്കിക്കോളും' എന്ന് ഞാൻ പറഞ്ഞു. കാറിൽ കയറിപ്പോഴാണ് കഴിഞ്ഞ മൂന്നു മണിക്കൂർ നേരമായിട്ട് ഞാൻ ചായപോലും കുടിച്ചില്ലാന്ന് ഓർത്തത്. ഉടൻതന്നെ വിശക്കാൻ തുടങ്ങി.

വീട്ടിൽ കാർ ഗറാഷിൽ നിർത്തിയിട്ട് അകത്തേക്കു പോയപ്പോൾ സുധ "എന്താ. വൈകുന്ന കാര്യം പറഞ്ഞതേയില്ലാ?' എന്നു ചോദിച്ചുകൊണ്ടു വന്നു. ഞാൻ ഒന്നും പറയാതെ സോഫയിലിരുന്ന് ബൂട്സുകൾ ഊരി. 'ഊണ് കഴിക്കുന്നില്ലേ? 'ഇല്ല. കുളിച്ചിട്ട് വരാം. അവളോട് എങ്ങനെ പറഞ്ഞുതുടങ്ങുമെന്ന് ഒരു പിടിയുമില്ല. വസ്ത്രങ്ങൾ ഊരി അഴുക്കുപെട്ടിയിലിട്ടിട്ട് നേരേ കയറി ഷവറിന്റെ താഴെ നിന്നു. കാലത്തു മുതൽ കണ്ടുവന്ന അഴുക്കുകളിൽനിന്നു വിട്ടുമാറുന്നതുപോലെ, അഴുക്കുകൾ ചർമമായി മാറിയിരിക്കുന്നു. വെള്ളംകൊണ്ട് കഴുകിക്കഴുകി ഞാൻ എന്നെ വീണ്ടെടുക്കുന്നു. ഈറൻ തുത്തുകളഞ്ഞപ്പോൾ മനസ്സ് തെല്ല് ശാന്തമായി എന്നു തോന്നി.

തീൻമേശയിൽ സുധ പാത്രങ്ങൾ എടുത്തുവെച്ച് കഴിഞ്ഞിരുന്നു. "നീ കഴിക്കുന്നില്ലേ? 'ഇല്ല. കുട്ടി ഇത്രനേരം

ഉണർന്നിരുന്നു. ഇപ്പഴാ അവൻ ഉറങ്ങിയത്. ഞാനിരുന്നതും അവളും ഇരുന്നു. നാഗമ്മ ചൂടോടെ ചപ്പാത്തി കൊണ്ടുവന്നുവെച്ചു. ഞാൻ ഒന്നു മടിച്ച 'സുധേ' എന്നു വിളിച്ചു. അവൾ ആ സ്വരമാറ്റം ശ്രദ്ധിച്ചു. "ഞാനിന്ന് അമ്മയെക്കണ്ടു. അവളുടെ കണ്ണുകൾ മീനിന്റെ കണ്ണുകൾ പോലെ ഇമയ്ക്കക്കാതെ എന്നെ നോക്കി. "ഇവിടെ ഗവൺമെന്റാശുപത്രിയിൽ. ഭിക്ഷക്കാർക്കുള്ള ഷെഡ്ഡിൽ. അവളുടെ ചുണ്ടുകൾ മാത്രം ഒന്നനങ്ങി. "വളരെ മോശപ്പെട്ട സ്ഥിതിയിലാണ്. ഒരുപാടു ദിവസമായി എവിടെയോ കടുത്ത പനിയോടെ കിടന്നതാണ്. എല്ലാ ആന്തരിക അവയവങ്ങളും ചത്തുകൊണ്ടിരിക്കുന്നു.'

'എവിടെ?' എന്ന് അവൾ ചോദിച്ചു. ഞാൻ അവളുടെ നോട്ടത്തിൽനിന്നു മാറി. 'ഗോപാലപിള്ളയിൽ ചേർത്തിരിക്കുന്നു. അവൾ ഒന്നും മിണ്ടാതെ ചെരിഞ്ഞ നോട്ടത്തോടെ വെറുതേ ഇരുന്നു. ഞാൻ എഴുന്നേറ്റു. "നാഗമ്മേ സാറിനു പാല്. ഞാൻ 'വേണ്ട' എന്നു പറഞ്ഞു. 'കഴിക്കു, കാലത്ത് അസിഡിറ്റി കൂടും. ഞാൻ ഒന്നും മിണ്ടാതെ കിടക്കമുറിയിലേക്ക് പോയി. പകുതി മൂടി പ്രേം കിടന്നിരുന്നു. ഞാൻ അവന്റെ അടുത്തുകിടന്ന് അവന്റെ ചെറിയ കാലുകൾ പതുക്കെ തലോടിക്കൊണ്ടിരുന്നു.

സുധ രാത്രിവസ്ത്രതത്തോടെ വന്നു. കൈയിൽ പാലുണ്ടായിരുന്നു. "കുടിക്കു' എന്ന് എന്റടുത്ത് ടീപോയിൽ ഗ്ലാസു വെച്ചു. കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ചീകി വലിയ കെട്ടായി ചുരുട്ടിക്കെട്ടി. ഞാൻ അവളുടെ നന്നേ വെളുത്ത പിൻകഴുത്തിലേക്കുതന്നെ നോക്കുകയായിരുന്നു. "എന്ത്?' എന്നവൾ ചോദിച്ചു. ഞാൻ 'ഇല്ല എന്നു തലയാട്ടിയതിനുശേഷം പാലു കുടിച്ചു. ബാത്ത് റൂമിലേക്ക് ചെന്ന് വായ കഴുകി വന്നു. അവൾ എന്റെയടുത്ത്

കിടന്ന് ഒന്നു മറിഞ്ഞ്, "ഞാനും വരണോ?' എന്നു ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ നോക്കി. "ഞാൻ വരണമെങ്കിൽ വരാം. പക്ഷേ, വരാൻ എനിക്ക് ഒരു താൽപ്പര്യവും ഇല്ല.'. എന്നും അവൾ വളരെ പ്രായോഗികബുദ്ധിയോടെയേ സംസാരിച്ചിട്ടുള്ളൂ. "എനിക്ക് നാളെ രണ്ട് മീറ്റിങ്ങുണ്ട്. ഒന്ന് മിനിസ്റ്ററോടാണ്. വരേണ്ടതുണ്ടെങ്കിൽ വരാം. ഞാൻ മിണ്ടിയില്ല. 'മിണ്ടാതെയിരുന്നാൽ എന്താണർത്ഥം? ഞാൻ"എനിക്കൊന്നും തോന്നുന്നില്ല എന്നു പറഞ്ഞു.

'നോക്ക്. ഇതൊരു വലിയ ഇഷ്യുവായിട്ട് മാറ്റിയാൽ നിങ്ങൾക്ക് തന്നെയാണ് പ്രശ്നം. ഏതായാലും അമ്മ ഇന്നോ നാളെയോ പോയേക്കും. അന്തസ്സായിട്ടു വേണ്ടതൊക്കെ ചെയ്തത് കാര്യങ്ങൾ തീർക്കാം. ഞാനും ഒപ്പം അങ്ങോട്ടു വന്ന് ഇതൊരു ഷോവാക്കുകയാണെങ്കിൽ പിന്നെ എല്ലാവർക്കും പ്രശ്നമാ. എല്ലാവരും വന്ന് അന്വേഷിച്ച് തൊടങ്ങും. ഞാൻ 'ശരി' എന്നു പറഞ്ഞു. 'എന്നാൽ ഉറങ്ങിക്കോളു... ഗുളിക വേണമെങ്കിൽ തരാം. ഫോൺ വരികയാണെങ്കിൽ വിളിക്കാം...' ഞാൻ ഗുളിക എടുത്ത് വിഴുങ്ങി കണ്ണടച്ച് മലർന്നുകിടന്നു.

'ഗുഡ് നൈറ്റ് എന്നു പറഞ്ഞു സുധ കിടന്നു. ഞാൻ കണ്ണു തുറക്കാതെ, "ചിലപ്പോൾ അമ്മയ്ക്ക് ഓർമ വന്ന് പ്രേമിനെ കാണണമെന്നു പറഞ്ഞാലോ?

സുധ ഉഗ്രമായ കോപത്തോടെ എഴുന്നേറ്റിരുന്നു. 'നോൺസെൻസ് എന്ന് പറഞ്ഞപ്പോൾ അവർ കിതയ്ക്കക്കുകയായിരുന്നു. 'ലുക്ക്... അവൻ എന്റെ മോനാണ്. ആ പിച്ചക്കാരിയാണ് അവന്റെ മുത്തശ്ശി എന്ന് അവന്റെ മനസ്സിൽ കയറ്റുവാൻ ഞാനൊരിക്കലും സമ്മതിക്കില്ല.' ഞാൻ ദേഷ്യത്തോടെ,'നീയെന്താ പറയുന്നത്? അവൻ എന്റെയും

മോനാണ്. ആ പിച്ചക്കാരി പെറ്റ കുട്ടിയാ ഞാനും.'

ഞാൻ കോപിച്ചുതുടങ്ങിയാൽ ഉടൻ സമനില വീണ്ടെടുക്കലാണ് സുധയുടെ സ്വഭാവം. "ഇപ്പഴ് പറഞ്ഞില്ലേ. ഇതാണ് നിങ്ങളുടെ പ്രശ്നം. ഇതൊരു മനോരോഗമാ നിങ്ങൾക്ക് സ്വന്തം ജാതിയും ചെറുപ്പവും ഒഴിച്ച് ചിന്തിക്കാനേ പറ്റില്ല. ആ ഇൻഫീരിയോരിറ്റി കോംപ്ലക്സാണ് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നത്. ആ കോംപ്ലക്സിനെ കുട്ടിയുടെ മനസ്സിലുംകൂടി എന്തിനാണ് കടത്തിവിടുന്നത്?'

ഞാൻ തളർന്ന് നെടുവീർപ്പിട്ടു. 'നോക്ക്. ഇപ്പോൾ പോലും നിങ്ങൾക്ക് ഒരുചെയറിൽ നന്നായി ഇരിക്കുവാനറിയില്ല. നിങ്ങളുടെ പഠിത്തം, അറിവ്, പദവി ഒന്നുകൊണ്ടും ഒരു ഫലവും ഇല്ല. ഒരാളോടും ഉത്തരവിടാൻ പറ്റില്ല. ഒരാളെയും ശാസിക്കാൻ നാക്ക് പൊങ്ങില്ല. എല്ലാവരും എപ്പോഴും സ്വന്തം മുതുകിനു പിന്നിൽ എന്തോ പറഞ്ഞു ചിരിക്കുകയാണെന്നാ വിചാരം. എന്റെ മോനെങ്കിലും ഇതിൽനിന്നൊക്കെ പുറത്തേക്ക് വരട്ടെ.. അവന്റെ തലമുറയെങ്കിലും മര്യാദയ്ക്ക് ജീവിക്കട്ടെ. പ്ലീസ്... സില്ലി സെന്റിമെൻസും പറഞ്ഞ് അവന്റെ ജീവിതം പാഴാക്കരുത്...'

ഞാൻ ഒന്നും മിണ്ടാതെ ഉത്തരത്തിലേക്കു നോക്കിക്കിടന്നു. പഴയകാലത്തെ കെട്ടിടമാണ്. തേക്ക് ഉത്തരങ്ങൾ, ചിലതിൽ വേട്ടാളൻ കൂടു കെട്ടിയിട്ടുണ്ടായിരുന്നു. "പ്ലീസ് ലീവ് ഹിം എലോൺ.' സുധ പറഞ്ഞു. പിന്നെ എന്റെ മാറിൽ കൈ വെച്ച്'പ്ലീസ് അണ്ടർസ്റ്റാൻഡ് ഞാൻ നിങ്ങളെ വ്രണപ്പെടുത്താൻവേണ്ടി പറഞ്ഞതല്ല. ഞാൻ അവളുടെ കൈയുടെ മീതെ എന്റെ കൈ വെച്ചു. "അതെനിക്കറിയാം.' അവൾ എന്റെ ദേഹത്ത് ഒന്ന ചാഞ്ഞ് 'അമ്മ നിങ്ങൾക്കും എനിക്കും വേണ്ടത്ര ചീത്തപ്പേർ ഉണ്ടാക്കിത്തന്നുകഴിഞ്ഞു. എല്ലാവരും വേണ്ടത്ര ചിരിച്ചുകഴിഞ്ഞു. ഇനിയെങ്കിലും

നമുക്ക് അതൊക്കെയില്ലാതെ കഴിയാം.' ഗുളിക പ്രവർത്തിച്ചു തുടങ്ങി. ഉറക്കം എന്റെ തലയിൽ കയറി ഇരുന്നു. "ശരി... ഓക്കേ' എന്നു ഞാൻ പറയുന്നത് ഞാൻ വളരെ അകലെ നിന്നു കേട്ടു.

കാലത്ത് എന്റെ മനസ്സ നിശ്ചലമായിരുന്നു. പക്ഷേ, പിന്നീട് ആശുപ്രതിയിലേക്ക് ഫോൺ ചെയ്തത് സംസാരിച്ചപ്പോൾ പിന്നെയും തിരകളടിച്ചുതുടങ്ങി. അമ്മയുടെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഞാൻ ഒമ്പതു മണിക്ക് അങ്ങോട്ടു തിരിച്ചു. എന്റെ കൈകൾ സ്റ്റിയറിങ്ങിൽ വഴുതി. കാലുകൾ വിറച്ചുകൊണ്ടിരുന്നു. സുന്ദരരാമസ്വാമിയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ അകത്തു കടന്ന് അദ്ദേഹത്തോട് കുറെ സമയം സംസാരിച്ചുകൊണ്ടിരിക്കണമെന്നു തോന്നി. ഒന്നിനും സമനില തെറ്റാത്ത മട്ടും ഭാവവുമാണ് സുന്ദരരാമസ്വാമിക്ക് അദ്ദേഹം വീടിന്റെ മുന്നിലുള്ള മുറിയിൽ വന്നിരുന്ന സ്വന്തം സദസ്സിനോട സംസാരിച്ചിരിക്കുന്ന നേരം എന്നും ഏഴെട്ടാളുകളെങ്കിലും ഉണ്ടാവും. സാഹിത്യം, ചരിത്രം, സിനിമ. മറ്റൊരാളുടെ സംഭാഷണം ശ്രദ്ധിക്കുന്നതിൽ സുന്ദരരാമസ്വാമിക്ക് സമാനമായി മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ആരൊക്കെയോ തേടി വന്ന എന്തൊക്കെയോ പരിദേവനങ്ങൾ നടത്തിയിട്ടും അത് ഒട്ടും കുറഞ്ഞിട്ടില്ല.

സുന്ദരരാമസ്വാമിയുടെ വീടിന്റെ ഉള്ളിൽനിന്നും അദ്ദേഹത്തിന്റെ ശിഷ്യനായ യുവസാഹിത്യകാരൻ മുണ്ട് മടക്കിക്കുത്തിക്കൊണ്ട് പുറത്തേക്കു വന്ന് ഗെയ്റ്റ് പകുതി തുറന്നിട്ടിട്ട് പാതയിലേക്കിറങ്ങുന്നതു കണ്ടു. എന്നെപ്പോലെ തന്നെ ജന്മനാ മലയാളിയായ തമിഴൻ. വടക്ക് കാസർ കോട്ടാണ് പണി. ഇന്നു സുന്ദരരാമസ്വാമിയുടെ മച്ചിലാണ് താമസമെന്നു തോന്നുന്നു. ഇടയ്ക്ക്ക്കിടയ്ക്ക് അവൻ വന്നു

താമസിക്കാറുണ്ട്. ഞാൻ സുന്ദരരാമസ്വാമിയോട് സംസാരിച്ചിരിക്കുമ്പോൾ അവനും വന്നുചേരാറുണ്ട്. സംസാരിച്ചു തുടങ്ങിയാൽ നിർത്താനറിയാത്തവനാണ്. എഴുത്തു തീർന്നാലേ അവന്റെ സംഭാഷണവും തീരുകയുള്ളൂ.

ഞാൻ വിചാരിച്ചിട്ടും എന്റെ കാർ നിന്നില്ല. ഗോപാലപിള്ളയുടെ ആശുപത്രിയുടെ മുന്നിൽ ഡോ. ഇന്ദിരയുടെ കാർ നിൽക്കുന്നതു കണ്ടു. ഇന്ദിര റൗണ്ട്സിലായിരുന്നു. ചെറുപ്പക്കാരനായ ഡോക്ടർ വന്നു വണങ്ങി. "എങ്ങനെയുണ്ട്?' എന്ന് ഞാൻ ചോദിച്ചു. "മാറ്റമൊന്നും ഇല്ല സാർ.' 'തന്റെ പേരല്ലേ സ്റ്റീഫൻ? "അതെ സാർ.'

അമ്മയുടെ മുറിയിൽനിന്നു കുഞ്ഞൻനായർ പെരുച്ചാഴി വരുന്നതുപോലെ കുനിഞ്ഞ് വേഗത്തിൽ ഓടിവന്നു. "ഞാൻ കാലത്തുതന്നെ വന്നു സാർ. അമ്മയ്ക്ക് ഇപ്പം കുറച്ച് കൊള്ളാം. മൂത്രം എടുത്തതിനുശേഷം മുഖത്തൊരു ഐശ്വര്യം വന്നിട്ടുണ്ട്. ഞാൻ നായരോടു 'താൻ ഓഫീസിലേക്കു ചെന്ന് ഞാൻ ട്രേയിൽ എടുത്തുവെച്ചിട്ടുള്ള ഫയലുകൾ മുഴുവൻ എടുത്ത് നാരായണപിള്ളയുടെ കൈയിൽ കൊടുക്ക് എന്നു പറഞ്ഞു. 'ഇവിടെ?' എന്ന നായർ ചോദിച്ചു. 'ഇവിടെ ഞാനുണ്ടാവും. നായർ പരുങ്ങി. "ഞാനും വേണമെങ്കിൽ...' എന്നു തുടങ്ങിയപ്പോൾ'വേണ്ട' എന്നു ഞാൻ കർക്കശമായി പറഞ്ഞു. നായർ തൊഴുത 'ഓ' എന്നു പറഞ്ഞു.

മുറിക്കുള്ളിലേക്കു പോയി. അമ്മ അതേപോലെ കിടപ്പായിരുന്നു. ഏതാണ്ട് ശവം. സലൈൻ ഇറങ്ങുകയായിരുന്നു. മറ്റൊരു വശത്ത് തുള്ളിതള്ളിയായിട്ട മൂത്രം. ഞാൻ കസേര വലിച്ചിട്ട് അമ്മയുടെ അടുത്തിരുന്ന് അമ്മയെത്തന്നെ നോക്കി. നെറ്റിയിലും കവിളുകളിലും കഴുത്തിലുമൊക്കെ വ്രണങ്ങൾ കരിഞ്ഞ തിളങ്ങുന്ന പാടുകൾ. ചില പാടുകൾ

വളരെ ആഴത്തിലുള്ളവ. നെറ്റിയിൽ ഒരു വലിയ പാടു കണ്ടപ്പോൾ തലയോട്ടിതന്നെ പൊട്ടിയിട്ടുണ്ടാവും എന്നു തോന്നി. ഒരിക്കൽപ്പോലും ആശുപത്രിയിലേക്കു പോയിട്ടുണ്ടാവില്ല. വ്രണങ്ങൾ ചീഞ്ഞുപഴുത്ത് പുഴുവെച്ച് സ്വയം ഭേദപ്പെടണം. പട്ടികളോടും മറ്റു മനുഷ്യരോടും കലഹിച്ച വ്രണങ്ങൾ, ആരൊക്കെയോ കല്ലുകൊണ്ടും കമ്പു കൊണ്ടും അടിച്ച വ്രണങ്ങൾ, ചായക്കടകളിൽ ചൂടുവെള്ളം കോരിയൊഴിച്ചുണ്ടായവ.

ഞാൻ സുധയെ പ്രേമിക്കുന്ന നാളുകളിൽ ഒരിക്കൽ യാദൃച്ഛികമായി ഷർട്ടൂരിയപ്പോൾ അവൾ ഞെട്ടിപ്പോയി. 'മൈ ഗുഡ്നെസ്സ്... ഇതെന്താ ഇത്ര പാടുകൾ? ഞാൻ ഉണങ്ങിയ ചിരിയോടെ 'കുട്ടിക്കാലത്തിന്റെ ഓർമകളാ. ഞാൻ പുണ്ണില്ലാതെ ഇരുന്നിട്ടേയില്ല എന്നു പറഞ്ഞു. അവൾ എന്റെ പുറത്തുണ്ടായിരുന്ന നീളംകൂടിയ പാടിലൂടെ വിരലോടിച്ചു. 'പുറന്തിരിഞ്ഞോടിയപ്പം കൊണ്ടതാ. അവൾ തേങ്ങിക്കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. എന്റെ തോളിലും കൈകളിലും കഴുത്തിലും ഉണ്ടായിരുന്ന പാടുകളിൽ കണ്ണീരോടെ ചുംബിച്ചു.

എഴു വയസ്സുവരെ പൂർണനഗ്നനായി തിരുവനന്തപുരം നഗരത്തിൽ അമ്മയുടെ ഒപ്പം അലഞ്ഞുതിരിഞ്ഞ നാളുകളിൽ എന്റെ ദേഹം മുഴുവൻ പറ്റംപറ്റമായി ചൊറിയും ചിരങ്ങും വ്രണങ്ങളും നിറഞ്ഞിരിക്കും. വിരലുകൾ തമ്മിൽ ഒട്ടിയിരിക്കും. കണ്ണിൽ ഇമകളിൽ ചിരങ്ങു കയറി കണ്ണടച്ചാൽ തുറക്കാൻ സമയം പിടിക്കുമായിരുന്നു. ഏതു നേരവും വിശപ്പാണ്. കൈയിൽ കിട്ടുന്ന എന്തും അപ്പോൾ തന്നെ തിന്നും കണ്ണിൽപ്പെടുന്ന എന്തും എടുത്ത് തിന്നാനാവുമോ എന്നു വായിൽ വെച്ചുനോക്കും. ആരോ ഒരാൾ ചോറു കൊടുക്കുന്നുണ്ട് എന്നു കേട്ട കരമനയാറ്റിന്റെ


കരയിലുണ്ടായിരുന്ന പ്രജാനന്ദസ്വാമിയുടെ ആശ്രമത്തി ലേക്കു പോയി. മുൻപുതന്നെ അവിടെ ധാരാളം തെരുവുകുട്ടികളുണ്ടാ യിരുന്നു. കരമനയാറ്റിൽ ഇറങ്ങിക്കുളിക്കണം. അവർ തരുന്ന വസ്ത്രം ധരിക്കണം. അവിടെയുണ്ടായിരുന്ന ഒരു ഓല്ഷെഡ്ഡിൽ കയറിയിരുന്ന കൈകൂപ്പിക്കൊണ്ട്'ദൈവമേ കാത്തുകൊൾകങ്ങ്, കൈവിടാതിങ്ങ് ഞങ്ങളെ' എന്നു പാടണം. അതിനു ശേഷമാണ് ചോറു തരിക. മറ്റു കുട്ടികൾ പുഴയിലിറങ്ങി മണലു വാരി മേത്തു തേച്ചു കുളിക്കുന്നതു കണ്ടു. കാവിമുണ്ട് മടക്കിക്കുത്തി പുഴയിൽ നിന്ന് ചെറുപ്പ ക്കാരനായ സന്ന്യാസി'ടാ. ആ കറുപ്പനെ പിടിക്ക്. അവൻ മേല തേച്ചില്ല. ടാ' എന്നു ശബ്ദിച്ചുകൊണ്ടിരുന്നു. വെള്ളം കണ്ടപ്പോൾത്തന്നെ ഞാൻ മടിച്ചുനിന്നു. ആ സന്ന്യാസി എന്നെ നോക്കിയപ്പോൾ ഞാൻ നിലവിളിച്ചു കൊണ്ട് ഓടി. 'അവനെ പിടിക്കെടേ' എന്ന് സന്ന്യാസി പറ ഞ്ഞപ്പോൾ നാലഞ്ചു പയ്യന്മാർ എന്നെ തുരത്തിവന്നു. എന്നെ പിടിച്ച മണ്ണിലിട്ട് വലിച്ചിഴച്ച അവർ പുഴയിലേക്ക് കൊണ്ടുവന്നിട്ടു. സ്വാമി എന്നെ പൊക്കി കരമനയാറ്റിലെ വെള്ളത്തിലിട്ടു. മീനുകൾ വന്ന് എന്നെ കൊത്താൻ തുടങ്ങി. ഞാൻ നിലവിളിച്ചുകൊണ്ട് പിടഞ്ഞു. സ്വാമി എന്നെ തുക്കികല്ലിൽ ഇരുത്തി ചകിരികൊണ്ടു ദേഹം മുഴു വൻ തേച്ചു. ഞാൻ അലറിക്കൊണ്ട് അദ്ദേഹത്തിന്റെ കൈ കടിച്ചുമുറിച്ചു. അദ്ദേഹം അതു കാര്യമാക്കിയില്ല. ദേഹം മുഴുവൻ ചോരയോടെ നിന്ന് എന്നെ പിടിവിടാ തെതന്നെ വലിച്ചിഴച്ച് കൊണ്ടുചെന്നു ഷെഡ്ഡിലേക്ക് എത്തിച്ചു. നീലനിറത്തിലുള്ള എന്തോ മരുന്ന് എന്റെ ദേഹത്ത് പുരട്ടി. ആദ്യത്തെ ക്ഷണം ഒന്ന് തണുത്തു. പിന്നെ തീപെട്ടതുപോലെ നീറി. ഞാൻ ഉറക്കെ നിലവിളിച്ചു

കൊണ്ട് വട്ടംകറങ്ങി ഓടി. ഒരു ക്ഷണത്തിൽ അദ്ദേഹ ത്തിന്റെ പിടി അയഞ്ഞു. ഞാൻ പുറത്തേക്കോടി. അദ്ദേഹം എന്റെ പിന്നിൽ വന്ന് 'ഓടിയാ ചോറില്ല. ഓടിയാ ചോറില്ല' എന്നു വിളിച്ചു പറഞ്ഞു. ഞാൻ ഞെട്ടിത്തരിച്ചു നിന്നു. മുൻപോട്ട കാലെടുത്തുവെക്കാൻ എനിക്കു പറ്റിയില്ല. 'കാപ്പ യ്ക്കു ചോറ് വേണമേ... ചോറേ' എന്നു പറഞ്ഞ് ഞാൻ നില വിളിച്ചു. സങ്കടം സഹിക്കാനാവാതെ നെഞ്ചത്തടിച്ചു. പക്ഷേ, സ്വാമി അകത്തേക്ക് പോയി. 'കാപ്പയ്ക്ക് ചോറേ... കാപ്പയ്ക്കു ചോറേ..' എന്ന് കരഞ്ഞുകൊണ്ട് ഞാൻ നിന്നു. ദേഹത്ത് നീറ്റൽ കുറഞ്ഞുതുടങ്ങി. പല സ്ഥലങ്ങളിൽ നിന്നും മടിച്ചും പതുക്കെ ഞാൻ ആശ്രമത്തിന്റെ വാതുക്കൽ സ്വാമി ചിരിച്ചുകൊണ്ട് പുറത്തേക്കു വന്ന് എന്നെ പിടിച്ച തൂക്കിയെടുത്തു കൊണ്ടുപോയി. ഉള്ളിൽ ഒരു മുറിയിൽ ചാണകം മെഴുകിയ നിലത്ത് ഇരുത്തി. എന്റെ മുന്നിൽ ഞാൻ കിടക്കാവുന്നത്ര വലിയ തൂശനില വിരിച്ചിട്ടു. അതിൽ വലിയ തവികൊണ്ട് ചോറ് വാരിവെച്ചു. ഞാൻ കൈ നീട്ടി 'തിന്നും' എന്നു പറഞ്ഞു. സ്വാമി പിന്നെയും ചോറു വിളമ്പി. ഞാൻ 'തിന്നും" എന്ന് പറഞ്ഞു. സ്വാമി പിന്നെയും ചോറ് വിളമ്പി. ഞാൻ ‘തിന്നും" എന്ന് പറഞ്ഞു. പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന ചോറു മാത്രമായി രുന്നു എന്റെ കണ്ണിൽ. 'തിന്നെടാ' എന്നു പറഞ്ഞ് സ്വാമി ഒരുപാട് ചോറ് കോരിവെച്ചു. ഞാൻ 'തിന്നും' എന്നു പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് 'ആദ്യം ഇത് തിന്നെടാ തീക്കൊള്ളീ. വേണമെങ്കി പിന്നെയും തരാം" എന്ന് സ്വാമി പറഞ്ഞു. ഞാൻ ഇലയോടെ ചോറു കൈയിലെടുത്ത് എഴുന്നേൽ ക്കാൻ ശ്രമിച്ചപ്പോൾ എന്റെ തലയിൽ മെല്ലെ ഒന്നു തട്ടി


"ഇരുന്നു തിന്നെടാ' എന്നു പറഞ്ഞു. അവിടെയിരുന്ന ചോറ വാരി ഉണ്ടുതുടങ്ങി. ചോറു വായിൽ വെക്കുമ്പോൾ കേൾ ക്കാവുന്ന തെറിക്കുവേണ്ടി എന്റെ ശരീരം മുഴുവൻ കാതോർത്തു. ആദ്യത്തെ ഉരുള ഉണ്ടിട്ട ഞാൻ എഴുന്നേൽ ക്കാൻ പോയപ്പോൾ സ്വാമി ‘തിന്നെടാ' എന്നു പിന്നെയും എന്നെ ശാസിച്ചു. ഞാൻ പതുക്കെ ചോറിൽ സ്വയം മറന്നു. ഉരുളകൾ ഉരുട്ടി വായിലിട്ടുകൊണ്ടേയിരുന്നു. ചോറിന്റെ മലകൾ, ചോറിന്റെ മണൽപ്പരപ്പ, ചോറിന്റെ വെള്ളപ്പൊക്കം, ചോറിന്റെ ആന, ചോറിന്റെ കടൽ. ചോറും ഞാനും മാത്രമായിരുന്നു. അപ്പോൾ ഒരു ഘട്ട ത്തിൽ എനിക്ക് ഉണ്ണാൻ കഴിയാതെയായി. അതു ഞാനൊ രിക്കലും അറിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണ് ചോറു ണ്ണാൻ കഴിയാത്തത് എന്നു മനസ്സിലാകാതെ ഞാൻ ചോറു വാരി പിന്നെയും വായിലേക്കു നിറച്ചു. ഓക്കാനിച്ച ഞാൻ വിറകൊണ്ടു. എങ്കിലും എനിക്ക് നിർത്താൻ കഴിഞ്ഞില്ല. എന്റെ ദേഹം മുഴുവൻ ചോറു നിറഞ്ഞിരിക്കുന്നതുപോലെ, എന്റെ വയറ വലിയൊരു കലംപോലെ ഉരുണ്ടുതിളങ്ങി. ഒരു മീശക്കാരൻ'ടാ താളീ, നിന്റെ വയറു നിറഞ്ഞല്ലോടാ. വയ റ്റില് പേന വെച്ച് കൊല്ലാമെന്നാണല്ലോ തോന്നുന്നത് എന്നു പറഞ്ഞു. അയാളെന്നെ തല്ലാൻ പോകുന്നു എന്നു കരുതി ഞാൻ ഒഴിഞ്ഞുമാറി. 'ടാ ഇരിക്ക്. നിന്നെ ആരും ഇവിടെ ഒന്നും ചെയ്യില്ല. നിനക്കിനിയും ചോറു വേണോ? വേണമെന്ന് ഞാൻ തലയാട്ടി. 'ഇനിയും ചോറുണ്ടാ നീ ഇലവങ്കായ മാതിരി പൊട്ടി ചോറ് പഞ്ഞിയായി പുറത്തേക്കു വരും... നാളെ വാ. വരുമോടാ? ഞാൻ അതേ എന്നു തലയാട്ടി. 'നാളെ വാ. ഇവിടെ വന്ന് സ്വാമി പഠിപ്പിക്കുന്ന പാട്ടും അക്ഷരവും പഠിച്ചാ നെറച്ച ചോറു കിട്ടും.

അങ്ങനെയാണ് ഞാൻ പ്രജാനന്ദന്റെ ആശ്രമത്തിലേക്ക സ്ഥിരമായി പോയിത്തുടങ്ങിയത്. അവിടെയപ്പോൾ ഏതാണ്ട് മുപ്പതു കുട്ടികൾ പഠിച്ചുകൊണ്ടിരുന്നു. കുട്ടികളെ ചേർക്കാനാണ് ചോറു കൊടുത്തിരുന്നത്. ചോറിൽ ആകൃ ഷ്ടരായി വരുന്ന കുട്ടികളെയും സന്ന്യാസിയായ ബോധാ നന്ദൻ സ്കൂളിലേക്കു കൊണ്ടുചെന്ന് ചേർക്കും. പ്രജാന ന്ദൻ തുടങ്ങിയ ആശ്രമത്തിലെ പള്ളിക്കൂടം നടത്തിയിരു ന്നത് ബോധാനന്ദനായിരുന്നു. കറുത്തു നീണ്ട താടിയും സ്ത്രീകളെപ്പോലെ തലമുടിയുമുള്ള പൊക്കം കുറഞ്ഞ ബലിഷ്ഠനായ മനുഷ്യൻ, ആ പ്രായത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ബോധാനന്ദന്റെ കൈകളെയാണ്. എന്നെ പുഴയിൽ കുളി പ്പിച്ചതിനുശേഷം അദ്ദേഹം എന്നെ തുക്കിയെടുക്കുന്നതി നായി ഞാൻ ദാഹിച്ചു. അദ്ദേഹത്തിന്റെ അടുത്തുചെന്ന് നോക്കിക്കൊണ്ട് നിൽക്കും. അദ്ദേഹം എന്നെ ശ്രദ്ധിച്ചില്ലെ ങ്കിൽ അദ്ദേഹത്തിന്റെ കാലിൽ പൂച്ചക്കുട്ടിപോലെ പതുക്കെ ഉരുമ്മും അദ്ദേഹം പെട്ടെന്നു ചിരിച്ചുകൊണ്ട് എന്നെ പിടിച്ച മുകളിലേക്കു പൊക്കി ആകാശത്തിലേക്ക് എറിഞ്ഞ പിടിക്കും. പക്ഷിയെപ്പോലെ ഞാൻ കാറ്റിൽ പറന്നെഴുന്നേറ്റ താഴേക്ക് വരും. ചിരിച്ചുകൊണ്ട് 'നിന്നും നിന്നും' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പിന്നിൽ ഓടും. 'ഇന്നും് എന്നായിരുന്നു ഞാൻ എന്തിനും പ്രതികരിച്ചിരുന്നത്. ബോധാനന്ദന്റെ പള്ളിക്കൂടത്തിൽ ചെന്ന് ഞാൻ പഠിച്ചു തുടങ്ങി. പൂജയ്ക്ക് പ്രജാനന്ദസ്വാമി വന്നിരിക്കും. അന്നു തന്നെ അദ്ദേഹത്തിന്റെ താടി നരച്ചുതുടങ്ങിയിരുന്നു. ചെറിയ ശരീരവും സ്ത്രീകളുടെ ശബ്ദവും ഉള്ള വെളുത്ത മനുഷ്യൻ. ഒരുപാടു നേരം അദ്ദേഹം കണ്ണടച്ച വെറുതെയി രിക്കുന്നതു ഞാൻ കൗതുകത്തോടെ നോക്കിയിരിക്കും.

പ്രജാനന്ദന്റെ ആശ്രമം വിജയമോ പരാജയമോ എന്ന് എനിക്കിന്നു പറയാനാവില്ല. അവിടെ എപ്പോഴും പത്തിരു പതു കുട്ടികളെങ്കിലും ഉണ്ടായിരുന്നു. ദിവസവും നൂറാളുക ളെങ്കിലും അവിടെ ഭക്ഷണം കഴിച്ചു. പക്ഷേ, പത്തു കുട്ടി കൾപോലും അവിടെ തുടർച്ചയായി പഠിച്ചിരുന്നില്ല. ഇടയ്ക്ക് ക്കിടെ കുട്ടികളുടെ അച്ഛനമ്മമാർ വന്ന് ബോധാനന്ദനെ ചീത്ത പറഞ്ഞ് കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോയി. കുറെ ദിവസം അവിടെ കഴിഞ്ഞതിനുശേഷം കുട്ടികൾ തന്നെ മടുത്ത് ഓടിപ്പോയി. കുറെ നാൾ കഴിഞ്ഞ് അവർ ചൊറിയും ചിരങ്ങും നിറഞ്ഞ്, അഴുക്കും നാറ്റവുമായി കര ഞ്ഞുകൊണ്ടു വന്ന വാതുക്കൽ നിന്നു. ബോധാനന്ദന് അതൊന്നും കാര്യമല്ലായിരുന്നു. അദ്ദേഹം എന്നും ഉത്സാ ഹവാനായിരുന്നു. ഞാനവിടെ താമസിച്ചു തുടങ്ങിയ നാലാം ദിവസം തന്നെ എന്റെ അമ്മ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാൻ നഗരത്തിലെങ്ങും അവളോടൊപ്പം അലഞ്ഞു. അന്നൊക്കെ തിരുവനന്തപുരം നഗരത്തിൽ എല്ലാ തെരുവു കൾക്കും സമാന്തരമായി പിന്നിൽ വളരെ ഇടുങ്ങിയ ഒരു വഴിയുണ്ടായിരുന്നു. തോട്ടികൾക്കു സഞ്ചരിക്കാനുള്ള പാത. അത് എല്ലായിടത്തും ചെന്നെത്തുമായിരുന്നു. അന്നൊക്കെ കക്കൂസിലെ മലം തോട്ടികൾ വന്നു വാരി എടുത്തുകൊണ്ട് പോവുകയാണ് പതിവ്. ഏതെങ്കിലും അഴുക്കുചാലിൽനിന്നു തുടങ്ങുന്ന ആ പാതയിലൂടെ നഗരം മുഴുവൻ സഞ്ചരിക്കാനാവും. ഞങ്ങളുടെ ആളുകൾ അതിലൂടെയാണ് നടക്കുന്നത്. അവിടെയാണ് ഞങ്ങൾക്ക് ഭക്ഷണം കിട്ടിയിരുന്നത്. മലം കിടക്കുന്ന കക്കുസിന്റെ അടു ത്തുതന്നെയാവും ചവറ്റുകുഴി, ചിലപ്പോൾ രണ്ടും ഒന്നു തന്നെയായിരിക്കും.

അക്കാലത്ത് തിരുവിതാംകൂറിലെ നായാടികളിൽ പകു തിയും തിരുവനന്തപുരത്തായിരുന്നു. ബാക്കിയുള്ളവർ തിരുനെൽവേലിയിലും നാഗർകോവിലിലും ചെന്നു കുടി യേറി. നാട്ടിൻപുറത്തിലുള്ളതുപോലെ നഗരത്തിലാരും നായാടികളെ കണ്ടുപിടിക്കാറില്ല, അടിച്ചു കൊല്ലാറുമില്ല. അവർക്ക് നഗരത്തിൽ അങ്ങനെ ഒരു മനുഷ്യപ്പറ്റം ഉള്ള കാര്യംതന്നെ അറിയില്ല. സത്യത്തിൽ നായാടികളെപ്പറ്റിയുള്ള എല്ലാ കണക്കുകളും തെറ്റാണ്. തിരുവിതാംകൂർ മാന്വലുകൾ എഴുതിയവരാരും ഒറ്റ നായാടിയെയെങ്കിലും കണ്ണുകൊണ്ട് കണ്ടിട്ടുണ്ടാവില്ല. തഹസിൽദാർ പറയുന്ന കണക്കുകൾ അവർ കുറിച്ചിട്ടു , തഹസീൽദാർമാർ മറ്റുള്ളവർ പറഞ്ഞത് കൂട്ടിപ്പറഞ്ഞു. നായാടികൾ അദൃശ്യരായിരുന്നു. അവർക്കുപോലും അവരെ കാനാൻ കഴിഞ്ഞിരുന്നില്ല.

ആയിരത്തിയെണ്ണുറ്റി എഴുപതുകളിലെ പഞ്ഞത്തിൽ തെക്കേയിന്ത്യയിൽ മാത്രം മൂന്നു കോടിയാളുകളാണ് പട്ടി ണികിടന്നു ചത്തത്. അതിൽ നായാടികൾ മിക്കവാറും ചത്ത് മുടിഞ്ഞിരിക്കാനാണ് സാധ്യത. കല്ലിന്റെയുള്ളിൽ കഴിയുന്ന തവളപോലെ അവർ ജീവിച്ചിരുന്നതും ആരുമറി യില്ല,ചത്തതും ആരുമറിഞ്ഞിരിക്കില്ല. പക്ഷേ, അതും തറ പ്പിച്ചു പറയാനാവില്ല. ചവറും അഴുക്കും തിന്നാൻ ശീലിച്ച വരാണ് നായാടികൾ. അവർ അതു മാത്രം തിന്ന് നഗരങ്ങ ളിൽ ജീവിച്ചിരിക്കാനും ഇടയുണ്ട്. നഗരങ്ങൾ വളർന പ്പോൾ ചവറ്റുകൂനകൾ വളർന്നു. അവയിൽ ജീവിക്കുന്ന ഒരു കൂട്ടമാളുകൾ ഉണ്ടായി. അവരിലധികവും നായാടികളായിരിക്കാം.

കുറെക്കഴിഞ്ഞപ്പോൾ ചോറിന്റെ ഓർമവന്ന ഞാൻ മട ങ്ങിവന്നു. ബോധാനന്ദൻ എന്നെ പിന്നെയും കരമനയാറ്റിൽ

കുളിപ്പിച്ച് ഇലയിട്ട ചോറു വിളമ്പിത്തന്നു. ഏതാനും ദിവസ ങ്ങൾക്കകം ഞാൻ അദ്ദേഹത്തിന്റെ പ്രിയപുത്രനായി മാറി. കാരണം. ഞാൻ പാട്ടുകൾ വളരെ വേഗം കാണാപ്പാഠമാക്കി. എനിക്ക് പ്രജാനന്ദസ്വാമി ധർമപാലൻ എന്നു പേരിട്ടു. പ്രാർഥനായോഗത്തിൽ പ്രജാനന്ദസ്വാമി വന്ന് ഇരുന്നതും ബോധാനന്ദൻ എന്നോട് ‘ധർമാ പാടിക്കോ' എന്ന് പറയും. ഞാൻ അത്യുച്ചത്തിൽ 'ദൈവമേ കാത്തുകൊൾകങ്ങ്, കൈവിടാതിങ്ങ് ഞങ്ങളെ' എന്നു പാടിത്തുടങ്ങും. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മ എന്നെ അന്വേഷിച്ചു വന്നു. എന്നെ ബലമായി പിടിച്ചുകൊണ്ടു പോയി. ഇത്തവണ ഞാൻ വേഗം മടങ്ങിയെത്തി. ഇടയ്ക്ക് ക്കിടെ അമ്മ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയിത്തുടങ്ങി യപ്പോൾ ബോധാനന്ദൻ തടഞ്ഞു. അമ്മ തൊഴുതുകൊണ്ട 'സ്വാമി പുള്ളെ കുടു സാമീ' എന്നു നിലവിളിച്ചുകൊണ്ട ആശ്രമത്തിന്റെ പുറത്ത് പറമ്പിൽ ഇരിക്കും. എന്തു പറ ഞ്ഞാലും അമ്മയ്ക്കു മനസ്സിലാവില്ല. ചോറു കൊടു ത്താലും അടുത്തേക്കു വരില്ല. ദിവസങ്ങളോളം തൊഴുത കൈയോടെ പറമ്പിൽ ഇരിക്കും. ആ ഭാഗത്ത് ആരു നട ന്നാലും "സാമീ പുള്ളെ കുടു സാമീ' എന്നു കരഞ്ഞു വിളിക്കും. അമ്മയ്ക്ക് ഒരുപാടു കുട്ടികൾ ജനിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മരിച്ചു. ശേഷിച്ച കുട്ടി ഞാൻ മാത്രമാണ്. അമ്മയറിയാതെ എന്നെ പാലക്കാട്ട ഒരു സ്കൂളിലേക്ക യച്ചു. അവിടെനിന്നു ഞാൻ ആലുവയിലേക്കു പോയി. ഏതാനും കൊല്ലംകൊണ്ടു ഞാൻ മാറി. എന്റെ കൈയും കാലും ഉറച്ചു. ചുരുണ്ട മുടിയും വലിയ പല്ലുകളും പരന്ന മൂക്കും ഉള്ള ബലിഷ്ഠനായ, കുള്ളനായ ചെറുപ്പക്കാര നായി ഞാൻ വളർന്നു. എന്നും എന്റെ ഒപ്പം ഉണ്ടായിരുന്ന വിശപ്പു മാറി. വിശപ്പു മുഴുവൻ പഠിത്തത്തിലായി. എത

പഠിച്ചാലും എനിക്കു മതിവരില്ല. "തിന്നും തിന്നും' എന്ന എന്റെയുള്ളിലെ കുട്ടി പുസ്തകങ്ങൾക്കായി കൈ നീട്ടി ക്കൊണ്ടേയിരുന്നു. സംഭാഷണം തീരേ ഇല്ലാതായി. സ്കൂ ളിൽ എന്റെ പേര് മൂങ്ങ എന്നായിരുന്നു. കണ്ണു തുറന്നു പിടിച്ച ക്ലാസിൽ നിശ്ശബ്ദമായി കുത്തിയിരിക്കുന്ന കറുത്ത സത്ത്വമായിരുന്നു അവർക്കു ഞാൻ. ബോധാനന്ദൻ കോഴിക്കോട്ട കടപ്പുറത്ത് കോളറ പരന്ന പ്പോൾ സേവനം അനുഷ്ഠിക്കാൻ ചെന്ന കോളറ വന്നു മരിച്ചു. പ്രജാനന്ദന്റെ ആശ്രമം പതുക്കെ ചുരുങ്ങി വെറു മൊരു താമസസ്ഥലമായി മാറി. പ്രജാനന്ദന്റെ ട്രസ്റ്റിൽ നിന്നും മാസംതോറും എനിക്ക് ചെറിയൊരു തുക വരുമാ യിരുന്നു. ഞാൻ പഠിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിലുണ്ടായിരുന്ന ആദിവാസിക്കുട്ടികൾ എല്ലാ വരും എന്തെങ്കിലും പഠിച്ചുകൊണ്ടിരുന്നു. പഠിത്തം നിർ ത്തിയാൽ ഹോസ്റ്റലിൽ നിൽക്കാൻ പറ്റില്ല. ഹോസ്റ്റലില്ലെ ങ്കിൽ അവർക്ക് പോകാനൊരിടമുണ്ടായിരുന്നില്ല. ഹോസ്റ്റലിലും ഞാൻ ഒറ്റയ്ക്കക്കായിരുന്നു. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഏക നായാടി ഞാനായിരുന്നു. എന്റെ ജീവി തത്തിൽ ഒരിക്കലും ഞാൻ പിച്ചക്കാരനല്ലാത്ത മറ്റൊരു നായാടിയെ കണ്ടിട്ടില്ല. ഹോസ്റ്റലിൽ എന്നോടൊപ്പം മുറി പങ്കിടാൻ ഒരു ആദിവാസിയും മുൻപോട്ടു വന്നില്ല. എനിക്ക കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. വെളു പ്പാൻകാലത്ത് തീവണ്ടിപ്പാളത്തിനടുത്ത് ചെന്നിരുന്നു വേണം വെളിക്കിറങ്ങാൻ. മൂത്രമൊഴിക്കണമെങ്കിൽ പ്പോലും പുറത്തുള്ള ചവറ്റുകൂനയിലേക്കു പോകണം. എന്നോടു സംസാരിക്കുമ്പോൾ ആർക്കും ഒരുതരം അധി കാരത്തിന്റെ സ്വരം ഉണ്ടായിവരും. അധികാരത്തിന്റെ മുന്നിൽ ഞാൻ എപ്പോഴും നിശ്ശബ്ദനായിരുന്നു.

ആ നാളുകളിൽ ഞാൻ അമ്മയെ കണ്ടിട്ടേയില്ല. അമ്മ യെപ്പറ്റി ഒരു ദിവസംപോലും ഓർത്തിട്ടുമില്ല. ഞാൻ ഒരു കറുത്ത ചെറിയ എലിയാണ്. എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. "ഒന്ന് ജീവിച്ചോട്ടെ' എന്ന മട്ടുണ്ട്. കാലു കൾക്കു താഴേയാണ് അതിന്റെ ലോകം. ചവറുകളിലാണ് അതിന്റെ ജീവിതം. എലിയുടെ നട്ടെല്ല ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്ക്കേണ്ട കാര്യമില്ല. വളച്ചുതന്നെ യാണ് ദൈവം കൊടുത്തിട്ടുള്ളത്. ഞാൻ എം.എ. എക്കണോമിക്സ് പൂർത്തിയാക്കിയ പ്പോൾ പ്രജാനന്ദൻ എന്നെ കാണണമെന്നു പറഞ്ഞയച്ചു. ഞാൻ തിരുവനന്തപുരത്തേക്കു പോയി. അന്ന് അദ്ദേഹം ഏതാണ്ട് ഒറ്റയ്ക്കാണ് ഈഴവർക്കു മനസ്സിലാകുന്ന നാരാ യണഗുരുവല്ലായിരുന്നു അദ്ദേഹം പറഞ്ഞിരുന്ന നാരായണ ഗുരു. ആശ്രമത്തിൽ ഒന്നുരണ്ടാളുകളേയുള്ളൂ. രണ്ടുമൂന്ന സായിപ്പന്മാരുണ്ടായിരുന്നു. ഞാൻ പ്രജാനന്ദനെ കാണു ന്നത് ഒരുപാടു കാലം കഴിഞ്ഞായിരുന്നു. അദ്ദേഹം നന്നേ വയസ്സായി തളർന്നിരുന്നു. കൈയും കാലും മെലിഞ്ഞ് മാംസം തൂങ്ങിക്കിടന്നു. ഒരു സായിപ്പ അദ്ദേഹത്തെ തുക്കി യെടുത്തുകൊണ്ടുവന്ന് കസേരയിൽ ഇരുത്തി. അദ്ദേഹ ത്തിന്റെ തല വിറച്ചുകൊണ്ടിരുന്നു. മുടി പൂർണമായും പൊഴിഞ്ഞുപോയിരുന്നു. ശരീരം കൂനിയതുകൊണ്ട് മുഖം മുൻപോട്ട തള്ളിനിന്നു. മൂക്ക് വായയിലേക്കു മടങ്ങി. ചുണ്ടു കൾ അകത്തേക്കു പതിഞ്ഞ് അദ്ദേഹത്തിന്റെ വായ തീരേ കാണാനില്ലായിരുന്നു. "വളർന്നുപോയി അല്ലേ?' എന്നു പ്രജാനന്ദൻ ചോദിച്ചു. നന്നായി തമിഴുഭാഷ അറിയാം എന്നൊരു ചിന്ത അദ്ദേഹ ത്തിനുണ്ട്. മിക്കവാറും തിരുവനന്തപുരത്തുകാർക്കുള്ള

വിശ്വാസമാണത്. എല്ലാവരെയുംപോലെ അദ്ദേഹം പറഞ്ഞത് ഒന്നു രണ്ട് തമിഴു വാക്കുകൾ ഉള്ള ഒരു മലയാളമായിരുന്നു. എന്നെ ഒരു തമിഴനായി അദ്ദേഹം മനസ്സിൽ ഭാവിച്ചിട്ടുണ്ടാവാം. ഞാനും എന്നെ പൂർണമായും കേരളത്തിൽനിന്നും, മലയാളത്തിൽനിന്നും വേർപെടുത്തിക്കഴിഞ്ഞി രുന്നു. എന്റെ നിറവും ഉച്ചാരണവും എന്നെ തമിഴിനോടാണ് കൂടുതൽ അടുപ്പിച്ചത്. പ്രജാനന്ദന്റെ തലയും കൈയും വിറച്ചുകൊണ്ടിരുന്നു. “ഡിഗ്രി എപ്പോൾ കൈയിൽ കിട്ടും?" എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ 'ജൂണിൽ കിട്ടും എന്നു പറഞ്ഞു. "എന്തു ചെയ്യാനാണ് ഉദ്ദേശ്യം? ഞാൻ ഒന്നും മിണ്ടാതെ നിന്നു. എനിക്ക് ഒരുദ്ദേശ്യവും ഉണ്ടായിരുന്നില്ല. "നീ സിവിൽ സർവീസിലേക്കു പോവുക' എന്നു സ്വാമി പറഞ്ഞു. അദ്ദേഹം കൈ പൊക്കിയപ്പോൾ സന്നിബാധ വന്നതുപോലെ കൈ ആടി. ഞാൻ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും വാക്കുകൾ വന്നില്ല. ക്ഷമിക്കണം ഗുരു' എന്നു ഞാൻ പറഞ്ഞു. "നിന്റെ നാവിൽ ഇംഗ്ലീഷ് വരുന്നില്ല. പിന്നെ നീ എന്താണ് പഠിച്ചത്? നല്ല ഇംഗ്ലീഷ് പറയാത്തവൻ ആധുനിക മനുഷ്യനല്ല. ഇംഗ്ലീഷ് പറയാത്തോളം കാലം നീവെറുമൊരു നായാടിയാണ്. അദ്ദേഹത്തിന് ശബ്ദമുയർത്തിയപ്പോൾ ശ്വാസംമുട്ടി."നാരായണ ഗുരുദേവൻ എല്ലാവരോടും ഇംഗ്ലീഷ് പഠിക്കാൻ പറഞ്ഞത് വെറുതേയല്ല. ഞാൻ വെറുതേ ഒന്നു വണങ്ങി. ഇംഗ്ലീഷ് പഠിക്കുക. കഴിയുമെങ്കിൽ നാൽപ്പതു വയസ്സ കഴിഞ്ഞതിനുശേഷം സംസ്കൃ തവും പഠിക്കുക...' സംസാരിച്ചതിന്റെ തളർച്ചയിൽ അദ്ദേഹം പുറകിലേക്കു ചാഞ്ഞു. കൈകളുടെ വിറയൽ വല്ലാതെ കൂടി. രണ്ടു കൈകളെയും അദ്ദേഹം തുടയുടെ താഴെ വെച്ചു. അപ്പോൾ രണ്ടു കൈമുട്ടുകളും വിറച്ചു. "നീ

സിവിൽ സർവീസ് എഴുതിക്കോ. വെറുതെയങ്ങ ജയി ച്ചാൽ പോരാ. റാങ്കു വേണം. നിന്റെ ഉത്തരക്കടലാസിലേക്ക് ഒരാളും സാധാരണയായി കുനിഞ്ഞു നോക്കാൻ പാടില്ല." ഞാൻ 'ശരി' എന്നു മാത്രം പറഞ്ഞു. "ഞാൻ ജയിംസിനോട പറഞ്ഞിട്ടുണ്ട്. ട്രസ്റ്റിൽനിന്നു നിനക്ക് നാലു കൊല്ലം ചെറി യൊരു തുക തരും... ഞാൻ ഉറച്ച ശബ്ദത്തിൽ 'നാലു കൊല്ലം വേണ്ട, രണ്ടു കൊല്ലം മതി' എന്നു പറഞ്ഞു. ഞാൻ പറഞ്ഞതു മനസ്സി ലാക്കി സ്വാമി ചെറുതായൊന്നു പുഞ്ചിരിച്ചു. അതേയെന്നു തലയാട്ടിയതിനുശേഷം അടുത്തേക്ക് വരൂ എന്നതുപോലെ അദ്ദേഹം വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ മെലിഞ്ഞ കൈ നീട്ടി എന്നെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കൈ ഒരു മുതിർന്ന പക്ഷിയുടെ തൂവൽ പൊഴിഞ്ഞ ചിറകു മാതിരി എന്റെ തോളിലിരുന്ന് നടുങ്ങി. എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച തോളോടു ചേർത്ത് അദ്ദേഹം'നന്നായി വരട്ടേ എന്നു പറഞ്ഞു. ഞാൻ മുട്ടിൽ ഇരുന്ന് അദ്ദേഹത്തിന്റെ മടി യിൽ തലവെച്ചു. എനിക്ക് കരയണമെന്നു തോന്നി. വിറയ്ക്ക് ക്കുന്ന ശബ്ദത്തിൽ സ്വാമി പറഞ്ഞു."വൈധര്യം വേണം, ഒടു ങ്ങാത്ത ധൈര്യം വേണം..ഒരുപാട് കൊല്ലം ഓടിയതല്ലേ? ഇനിയൊന്ന് ഇരിക്കണം...' ഞാൻ കരഞ്ഞുതുടങ്ങി. അദ്ദേഹത്തിന്റെ മടിയിൽ എന്റെ കണ്ണുനീർത്തുള്ളികൾ പൊഴിഞ്ഞു. അദ്ദേഹം കൈകൊണ്ട് എന്റെ കാതുകൾ ഒന്നു പിടിച്ചു വലിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോൾ പലപ്പോഴും എന്നോട് അദ്ദേഹം അങ്ങനെ കളിച്ചിട്ടുണ്ട്. "അമ്മയെ വിട രുത് കേട്ടോ. അവളെ ഒപ്പം കൂട്ടിക്കോ. എന്തുവന്നാലും അവളെ വിട്ടുകളയരുത്. അവൾക്ക് നാം രണ്ടാളും ഇതു വരെ ചെയ്തതതു മുഴുവൻ കൊടിയ പാപമാണ്. അവൾ

ഒന്നുമറിയാത്ത കാട്ടുമൃഗംപോലെയാണ്. മൃഗങ്ങളുടെ ദുഃഖത്തെ നമുക്കു പറഞ്ഞുതീർക്കാൻ പറ്റില്ല. അതു കൊണ്ട് അതിന്റെ ആഴം അഗാധമാണ്. നീ അമ്മയോട പ്രായശ്ചിത്തം ചെയ്യണം. ഞാൻ നെടുവീർപ്പിട്ട കണ്ണുകൾ തുത്തു. "ഞാൻ അധികമുണ്ടാവില്ല. ഗുരുപാദം ചേരാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഞാൻ ഞെട്ടി, അദ്ദേഹ ത്തിന്റെ മുഖത്തേക്കു നോക്കി. ഒരു വികാരവുമില്ല. അപ്പോൾത്തന്നെ അദ്ദേഹം ഒരു ശിലയായി മാറിക്കഴിഞ്ഞു എന്നെനിക്കു തോന്നി. അന്നു മുഴുവൻ അമ്മയെ തേടി തിരുവനന്തപുരം നഗര ത്തിൽ ഞാൻ അലഞ്ഞുതിരിഞ്ഞു. അമ്മയെ എളുപ്പം കണ്ടുപിടിക്കാം. ഏതെങ്കിലും ഒരു നായാടിയോടു ചോദി ച്ചാൽ മതി. പക്ഷേ, കണ്ടുപിടിച്ച് എന്തു ചെയ്യും എന്നും തോന്നിപ്പോയി. മനസ്സ കുതിരപോലെ പാഞ്ഞ് ഓടിക്കൊ ണ്ടിരുന്നു. അതുകൊണ്ട് എനിക്ക് നിൽക്കാനോ ഇരി ക്കാനോ കഴിഞ്ഞില്ല. രാത്രി മുഴുവൻ ഞാൻ നഗരത്തിൽ നടന്നുകൊണ്ടിരുന്നു. ഇരുട്ടിൽ ചെറിയ അനക്കമായി കണ്ണിൽപ്പെട്ട ഒരോ ശരീരവും എന്നെ ഞെട്ടിച്ചു. കൈക്കു ഞ്ഞുമായി ഒരുത്തി തമ്പാനൂരിന്റെ ഒത്ത നടുക്ക് അഴുക്കു ചാലിന്റെ ഉള്ളിലെ ഈർപ്പമില്ലാത്ത സ്ഥലത്തു കിടക്കുക യായിരുന്നു. കുട്ടി നിവർന്നു മിന്നുന്ന കണ്ണുകൾകൊണ്ട് എന്നെ നോക്കി. ഞാൻ അതിന്റെ കണ്ണുകളിലേക്ക് ഹൃദയ മിടിപ്പോടെ നോക്കി. പുലർന്നതിനുശേഷം ഞാൻ പാലക്കാട്ടേക്കു പോയി. അവിടുന്നു ചെന്നെ. പരീക്ഷ കഴിഞ്ഞു കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നിൽ പെട്ടെന്ന് സ്വാമി പറഞ്ഞ വാക്കുകൾ മലവെള്ളംപോലെ വന്ന് എന്നെ മുട്ടി. ഒറ്റവാക്കിനും എനിക്ക് അർഥമറിയില്ല എന്നു തോന്നിപ്പോയി. അമ്മയ്ക്കു

ഞാൻ എന്ത് പ്രായശ്ചിത്തമാണു ചെയ്യുക? അമ്മ ദിവസം തോറും, മാസക്കണക്കിൽ, കൊല്ലങ്ങളോളം ആശമ ത്തിന്റെ വാതുക്കൽ കുറ്റിക്കാട്ടിനുള്ളിൽ വന്ന് ഇരുന്ന് കര ഞ്ഞിട്ടുണ്ടാവും. 'ചാമി പുള്ളയെ താചാമീ. ചാമി ചെത്തി രുവേൻ ചാമീ' എന്നു പറഞ്ഞുകൊണ്ടേയിരുന്നിരിക്കും. ഒരിക്കലും അണയാത്ത ദുഃഖത്തോടെ ഇപ്പോഴും തിരിയു ന്നുണ്ടാവും. ഇടയ്ക്ക്ക്കിടയ്ക്ക് എവിടെയെങ്കിലും ഇരുന്നു തലമുടി അഴിച്ചിട്ട'എനക്കു മോനേ കാപ്പാ.മക്കാ. കാപ്പ് എന്നു പറഞ്ഞു കരയുന്നുണ്ടാവും. ഒരാൾക്കും അമ്മയോട ഒന്നും അങ്ങോട്ട് പറയാനാവില്ല. പക്ഷേ, എനിക്കെന്താണ് ചെയ്യാനാവുക? എത്ര വലിയ ഭാരമാണ് എന്റെ മീതെ സ്വാമി പൊക്കി വെച്ചിരിക്കുന്നത്!

ഞാൻ ഇന്റർവ്യൂവിനു ചെല്ലുന്ന ദിവസമാണ് തിരുവനന്ത പുരത്ത് സ്വാമി സമാധിയായ വാർത്ത വന്നത്. അദ്ദേഹം എന്നോട് 'എന്റെ മരണവാർത്ത കേട്ട നീ വരേണ്ടതില്ല. എന്റെയും നിന്റെയും ഒടുവിലത്തെ കാണലാ ഇത്. നമ്മുടെ ഭാഗങ്ങൾ നാം ഏതാണ്ടു പൂർത്തിയാക്കി' എന്നു പറഞ്ഞതിലുണ്ടായ ആഴത്തെയോർത്ത് ഞാൻ ഞെട്ടി. പ്രായമേറി ശരീരം കുറുകിയപ്പോൾ വാക്കുകളും കുറു കിയതുപോലെ. അദ്ദേഹം പറഞ്ഞ ഓരോ വാക്കിനെയും അക്ഷരങ്ങളായിപ്പോലും വേർതിരിച്ച് അർഥം കാണാൻ ശ്രമിക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് എന്നും എന്റെ ആഴത്തിലുള്ള ഒരു പ്രവൃത്തിയായിത്തീർന്നു അത്. - മധുരയിലായിരുന്നു എനിക്ക് ആദ്യത്തെ പണി. പോലീ സിന്റെ സഹായത്തോടെ ഞാൻ രണ്ടു ദിവസത്തിനുള്ളിൽ അമ്മയെ തേടിപ്പിടിച്ചു. പോലീസ് ജീപ്പിന്റെ പിന്നിലിരുന്ന് നിലവിളിച്ചുകൊണ്ട് വന്ന ആ പരട്ടക്കിഴവിയാണ് എന്റെ അമ്മ എന്നു കണ്ട ആ ക്ഷണം എന്റെയുള്ളിൽ മുളച്ച വെറു പ്പിനെ ജയിക്കാൻ ഞാൻ സർവശക്തിയുമെടുത്ത് പൊരു തേണ്ടിവന്നു. പൊറ്റപിടിച്ച ദേഹവും, മെലിഞ്ഞ് ഒട്ടിയ മുഖവും, ദ്രവിച്ച വസ്ത്രങ്ങളുമായി തൊഴുതുകൊണ്ട് കണ്ണീരോടെ കുത്തിയിരുന്ന അമ്മയെ ലാത്തികൊണ്ട് ഓങ്ങി അടിച്ച 'എറണെങ്ങടീ ശവമേ" എന്ന് കോൺസ്റ്റബിൾ ഉത്തരവിട്ടു. അവൾ'വേണ്ട തമ്പാ, ഒണ്ണും പണ്ണല്ല തമ്പാ.

ഒന്നും പണ്ണല്ല അടിയാത്തി പൊന്നു ത്രമ്പാ...' എന്ന് ഉറക്കെ നിലവിളിച്ചു കരഞ്ഞു. രണ്ടു കൈകൊണ്ടും ജീപ്പിന്റെ കമ്പി യിൽ മുറുകെപ്പിടിച്ചു. "വലിച്ചു താഴെയെറക്കെടോ...' എന്ന് ഇൻസ്പെക്ടർ പറഞ്ഞു. "ഇതാണോ സാർ അകൃസ്ട്? കണ്ടാലറിയാമോ.. ഇവള ഒരു ശവമാ.. പിച്ചക്കാരി. മൈകമൊന്നും ഇവറ്റകള ചെയ്യുല്ല. ഞാൻ തലയാട്ടിയപ്പോൾ രണ്ടു കോൺസ്റ്റബിൾ മാർ അവളെ കൊണ്ടുവന്ന് എന്റെ ബംഗ്ലാവിന്റെ മുന്നിലിട്ടു. അവൾ ഇഴഞ്ഞ് പൂന്തൊട്ടികളുടെ പിന്നിൽ ഒളിച്ചു. ഒരു ജന്മ വാസനയെന്നപോലെ ഇലകൾക്കു നടുവിൽ അവൾ ഒളിച്ച തിലുണ്ടായിരുന്ന ആ സ്വാഭാവികമായ ചലനത്തെയാണ് ഞാൻ ശ്രദ്ധിച്ചത്. എന്നിലുമുണ്ടായിരുന്നു അത്. ഞാനും ഒരാപത്തുകാലത്ത് വളരെ വിദഗ്ദ്ധമായി ഇലകളിലൊ ളിക്കും. ഭയന്ന നായപോലെ കൈ വിറച്ചുകൊണ്ട് അവൾ അവിടെ ഇരുന്നു. "ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ പൊയ്ക്കോളു. അവർ പോയപ്പോൾ ഞാനാണ് അധികാരി എന്നവൾക്ക് മനസ്സിലായി. എന്നെ നോക്കി കൈകുപ്പി 'തമ്പാ കൊല്ലാതെ തമ്പാ.. കൊല്ലാതെ തമ്പാ...' എന്ന് കരഞ്ഞു. അവരൊക്കെ പോയതിനു ശേഷം ഞാൻ മെല്ലെ അമ്മ യുടെ അടുത്ത് ഇരുന്നു. അവൾ വിറച്ചുകൊണ്ട് പൂന്തൊ ട്ടികളുടെ പിന്നിലേക്ക് കൂടുതൽ നീങ്ങി. 'അമേ ഇത് ഞാനാണ് കാപ്പൻ'. അമ്മ കണ്ണുനീരോടെ 'തമ്പാ തമ്പാ' എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവളുടെ കൈയിൽ തൊട്ടു. 'അമ്മേ ഇതു ഞാനാ കാപ്പൻ, നിന്റെ മോനാ.. കാപ്പനാ ണിത്.' അവൾ ശരീരം നന്നായി ചുരുട്ടി 'ത്രമ്പാ... പൊന്നു തമ്പാ...' എന്ന് കരഞ്ഞുകൊണ്ട് കണ്ണുകൾ മുറുക്കിയടച്ചു.

ഞാൻ എഴുന്നേറ്റു. അവളുടെ മോനായി ഞാനുണ്ടായിരുന്ന കാലഘട്ടം ഞാൻ ഓർത്തു. അവൾക്ക് മനസ്സിലാകുന്ന ഭാഷ ഒന്നു മാത്രമാണ്. അന്നെനിക്കും ആ ഭാഷ മാത്രമേ അറിയാമാ യിരുന്നുള്ളൂ. ഞാൻ പണിക്കാരനോട് അമ്മയ്ക്ക് ചോറു കൊടുക്കാൻ പറഞ്ഞു. ഒരു വലിയ ഇലകൊണ്ടുവന്ന് അമ്മ യുടെ മുന്നിൽ അവൻ വിരിച്ചപ്പോൾ അമ്മ ഞെട്ടി. നിവർന്നു നോക്കി. അതിൽ ചോറ് കുമിച്ചിട്ടപ്പോൾ ഭീതിയോടെ എന്നെ നോക്കി. 'കഴിച്ചോളൂ' എന്ന് ഞാൻ പറഞ്ഞതും വലിയ ഉരുളകളായി വാരി വാരി തിന്നുതുടങ്ങി. പിന്നെ പെട്ടെന്ന് ഇലയോടെ ചോറുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. "ഇരുന്നു ഉണ്ടോളു' എന്ന് ഞാൻ പറഞ്ഞു. അമ്മ പിന്നെയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ 'മ'മ' എന്ന് ഞാൻ ഒച്ചയുണ്ടാക്കി. അമ്മ ഭയത്തോടെ ഇരുന്ന് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്നു തോന്നി. കാരണം, മൃഗം ഒരിക്കലും ഇത്രയും വിശപ്പ അറിഞ്ഞിട്ടു ണ്ടാവില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്റെ വിശപ്പു മാത്രമേയുള്ളൂ. ഊണു കഴിച്ചുകഴിഞ്ഞപ്പോൾ അമ്മ ശാന്തയായി. അവൾക്ക് എന്റെ സ്നേഹം മനസ്സിലായി. എന്നെ നോക്കി കറുത്ത പല്ലുകൾ കാട്ടി ചിരിച്ചു. ഞാൻ അമ്മയുടെ അടുത്ത ഇരുന്ന് 'അമ്മേ ഇത് ഞാനാണ് കാപ്പൻ. നിന്റെ മോൻ' എന്നു പറഞ്ഞു. "ശരി' എന്നു തലയാട്ടി അവിടുന്ന് രക്ഷ പ്പെടാനുള്ള വഴി നോക്കി. അമ്മയുടെ മുഖത്തേക്ക് എന്റെ മുഖത്തെയടുപ്പിച്ച് ഞാൻ പിന്നെയും പറഞ്ഞു. 'അമ്മേ, ഇതു ഞാനാണ് കാപ്പൻ. അമ്മ പുറത്തേക്കുള്ള വഴിമാത്രം ശ്രദ്ധിക്കുകയായിരുന്നു. ഞാൻ അമ്മയുടെ കറുത്ത കൈ

പിടിച്ച് എന്റെ മുഖത്തു വെച്ചു. ആ കൈകൊണ്ട് എന്റെ മുഖം തലോടിച്ചു. 'അമ്മേ, ഞാൻ കാപ്പനാ.' കൈ പിൻ വലിച്ച അമ്മ പെട്ടെന്ന് ഞെട്ടി. എന്റെ മുഖത്തു വിറയ്ക്കുന്ന കൈ കൊണ്ട് തൊട്ടു. പിന്നെ എന്റെ മുഖത്തിലെ പാടുക ളിൽ അവളുടെ ചുരുണ്ട നഖമുള്ള കൈകൾ പരതി ഓടി. നായാടികൾ പരസ്പരം അറിയുന്നത് പാടുകളിലും വണ ങ്ങളിലും കൂടിയാണ് എന്ന് എനിക്ക് അപ്പോഴാണ് മനസ്സി ലായത്. അതെ, എന്റെ പാടുകളും വണങ്ങളും മാത്രമല്ല ഞാൻ. പെട്ടെന്ന് അമ്മ, 'ലേയ്ക്ക് കാപ്പാ' എന്ന് നിലവിളിച്ചു പാഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. കരടി പിടിച്ചതുപോലെ. ചെളിവെള്ളത്തിൽ വീണ് ശ്വാസം മുട്ടുന്നതുപോലെ. മണ്ണിന്റെ ആഴത്തിൽ താഴ്ന്നുപോയതുപോലെ ദ്രവിച്ച ദേഹം നശിച്ചതുപോലെ, അമ്മ എന്നെ കെട്ടിപ്പിടിച്ച് എന്റെ തല സ്വന്തം മാറിൽ ചേർത്ത് എന്റെ പിൻതലയിൽ കൈകൊണ്ട് ആഞ്ഞ് ആഞ്ഞ് അടിച്ച്, 'കാപ്പാ! കാപ്പാ' എന്ന് അലമുറയിട്ടു. അവൾ എന്നെ ആക്രമിക്കുകയാണ് എന്ന് കരുതി പണി ക്കാരൻ ഓടി സഹായിക്കാൻ വന്നു. ഞാനും കരയുന്നതു കണ്ട് അവൻ പകച്ചുനിന്നു. ഞാൻ അവനോട് മാറിപ്പോ കാൻ ആംഗ്യം കാട്ടി. അമ്മ എന്റെ കൈ പിടിച്ച് സ്വന്തം മുഖത്ത് അടിച്ചു. കൈകൊണ്ടും കാലുകൊണ്ടും എന്നെ മുറുകെപ്പിടിച്ചു. എന്റെ ദേഹത്തെ ഒരു പച്ചിലപോലെ കശക്കി തന്റെ ദേഹത്തിൽ പുരട്ടാൻ വെമ്പുന്നതുപോലെ. കഴുത്ത് ഇറുക്കിയ ആടിന്റെ ഒച്ചയിലായിരുന്നു അമ്മയുടെ കരച്ചിൽ. എന്റെ കവിളു രണ്ടും അമ്മ കടിച്ച് പൊട്ടിച്ചു. മൂക്കിലും വായിലും കണ്ണിലും നിന്ന് ഉറവയെടുത്ത ജലം കൊണ്ട് എന്റെ മുഖവും തോളും ഷർട്ടും ഒക്കെ ഈറനാക്കി. ഞാൻ കീഴടങ്ങി അവിടെ കിടന്നുപോയി. സുഹൃത്തായ

ഒരു വന്യമൃഗം എന്നെ ബാക്കിവെക്കാതെ തിന്നുതീർത്ത തുപോലെ. പുറത്ത് സംഭാഷണം കേട്ട ഞാൻ എഴുന്നേറ്റു. സുധയും ഡോ. ഇന്ദിരയുമാണ്. ഡോക്ടർ എന്നോട് 'Now l got it... എനിക്ക് അപ്പോൾത്തന്നെ ചെറിയൊരു സംശയം ഉണ്ടായി രുന്നു എന്നു പറഞ്ഞു. എന്തിനെപ്പറ്റിയാണെന്നു മനസ്സിലായില്ല. ഡോക്ടർ അമ്മയെ പരിശോധിക്കുമ്പോൾ ഞാൻ സുധയെ നോക്കി. അവളുടെ മുഖം വളരെ സാധാരണമാ യിരുന്നു. ഡോക്ടർ 'ഒരു മാറ്റവും ഇല്ല. നോക്കാം' എന്നു പറഞ്ഞ് എഴുന്നേറ്റു. സുധയോട് കണ്ണുകൊണ്ട യാത പറഞ്ഞ് പുറത്തേക്കു പോയി. സുധ 'മീറ്റിങ്ങൊന്നും ഇല്ലേ?' എന്ന് ചോദിച്ചു. ഞാൻ 'ഇല്ല എന്ന് പറഞ്ഞു. "നിനക്ക്' എന്ന് കുറെ കഴിഞ്ഞ് ഞാൻ ചോദിച്ചപ്പോൾ 'മിനിസ്റ്റർ വന്നില്ല എന്ന് സുധ പറഞ്ഞു. പിന്നെയും ഏതാനും നിമിഷത്തേക്ക് നിശ്ശ ബ്ദത്. സുധ അമ്മയെ നോക്കുന്നതിനെ ഒഴിവാക്കുന്ന തായി തോന്നി. ചെറിയൊരു നെടുവീർപ്പോടെ സുധ മൗനത്തെ പൊട്ടിച്ചു. 'ഇവിടെ ഇരുന്നിട്ട കാര്യമൊന്നുമില്ല. ഓഫീസിലേക്ക് പൊയ്ക്കോളു...' ഞാൻ മിണ്ടിയില്ല. "വെറുതെ ഗോസിപ്പ് ഉണ്ടാക്കണ്ട. പോകാനാ പറഞ്ഞത്.' ഞാൻ പറ്റില്ല എന്ന് തലയാട്ടി. ‘ഇവിടെ ഇരുന്ന് എന്തെ ടുക്കാനാണ്? നിങ്ങളുടെ സ്റ്റേറ്റ്സ് ഉള്ള ഒരാൾ ഇവിടെ യിരിക്കുന്നത് അവർക്കും വളരെ ബുദ്ധിമുട്ടാ. ഞാൻ "ശരി എന്ന് പറഞ്ഞു. "ലിസൻ' ഞാൻ തറപ്പിച്ച 'ശരി എന്ന് പറഞ്ഞപ്പോൾ സുധ ചുവന്ന മുഖത്തോടെ'ഡോണ്ട ബി റഡിക്കുലസ് എന്ന് പറഞ്ഞു. ഞാൻ മുഖം തിരിച്ചു കളഞ്ഞു.

സുധ അമ്മയുടെ അടുത്തേക്കു ചെന്ന് കുനിഞ്ഞ് goods. Poor lady. Really I can't understand her. Really..." എന്ന് സ്വയമെന്നവണ്ണം പറഞ്ഞു. ‘and all that fuss she made... my God സാരി നേരെയാക്കി എന്നോട് 'Now I am leaving..എനിക്കിന്ന് മുനിസിപ്പൽ ഓഫീസിൽ ഒരു ചെറിയ മീറ്റിഗ് ഉണ്ട് നമുക്ക് വൈകുന്നേരംകാണാം. എന്തെങ്കിലും വാർത്തയുണ്ടെങ്കിൽ അറിയിക്കുക...' എന്നു പറഞ്ഞ് പുറത്തേക്ക് പോയി. ഏതാനും നിമിഷം കഴിഞ്ഞ് ഞാനും പുറത്തേക്ക് പോയി.ഓഫീസിലേക്ക് പോകാനാണ് ഉദ്ദേശിച്ചത് പക്ഷേ, കഴിഞ്ഞില്ല. നേരേ തിരുവനന്തപുരം പാതയിൽ പോയി. പാർവതിപുരം കഴിഞ്ഞ് വയലുകളും മലകളും വന്നു തുടങ്ങിയപ്പോൾ എന്റെ ചുമലുകളിലെ മുറുക്കം ഒന്ന യഞ്ഞു. പെട്ടെന്നു തോന്നി ഒന്നു തിരുവനന്തപുരത്തേക്കു പോയാലെന്ത് എന്ന് അവിടെ എനിക്കാരുമില്ല. എനിക്ക് കേരളത്തിനോട് ഒരു വെറുപ്പോ അകൽച്ചയോ ഉണ്ട്. എന്നെപ്പോലൊരു കറുത്ത മനുഷ്യന് അവിടെ സ്ഥാനമില്ല എന്ന ചിന്ത. അവിടെയുള്ളവരുടെ മട്ടിലും ഭാവത്തിലുമുള്ള ധിക്കാരം എനിക്ക് എന്റെ നേർക്കുള്ള അധികാരമായിട്ട മാത്രമേ തോന്നാറുള്ളൂ. മഞ്ഞയുടുത്ത് കണ്ണാടിപ്പെട്ടിക്കുള്ളിൽ ഇരിക്കുന്ന നാരായണഗുരുവിന്റെ പ്രതിമ എന്നോട്ട'മാറി പോടാ' എന്നു പറയുന്നതുപോലെ പ്രജാനന്ദന്റെ സമാധി അദ്ദേഹത്തിന്റെ സ്വന്തം കുടുംബൾ്മശാനത്തിലാണ് ഉണ്ടായിരുന്നത്. ഞാൻ ഒരിക്കൽ മാത്രമാണ അങ്ങോട്ടു പോയിട്ടുള്ളത്. ആരും ശ്രദ്ധിക്കാതെ കാട് പിടിച്ചു കിടക്കുന്ന ഒരു കറുത്ത കൽവിളക്ക്. അതിന്റെ ചുറ്റും ചെങ്കൽപീഠം. ചുറ്റും തെങ്ങും മരച്ചീനിയും കാച്ചിലും കാടായിക്കിടന്നിരുന്നു. അദ്ദേഹം ജീവിച്ചിരുന്നതിനു

തന്നെ ഇന്നു രേഖകളില്ല. എന്നെപ്പോലെ ചിലരുടെ ഓർമ കളുണ്ടാവാം. കുമാരകോവിലിന്റെ പാത വന്നപ്പോൾ ഞാൻ കാർ അങ്ങോട്ടു തിരിച്ചു. കോവിലിൽ കയറാതെ കുളത്തിന്റെ കരയിലേക്കു പോയി അവിടെ കാർ നിർത്തി ഇറങ്ങി. വെള്ളം നിറച്ചുണ്ടായിരുന്നു. പടികളിൽ ഞാൻ ഇരുന്നു. ഒറ്റ പ്പെട്ട ചിത്രങ്ങളായി മനസ്സ് ഓടുകയായിരുന്നു. സിഗരറ്റ തേടി നോക്കി. ഷർട്ടിൽ ഇല്ല. കാറിലേക്കു പോകാനും മടി തോന്നി. എന്റെ ഉള്ളിലെ ചിത്രങ്ങൾ മുഴുവൻ അമ്മയുടെ മുഖങ്ങളാണെന്നു ഞാൻ കുറെ കഴിഞ്ഞാണു ശ്രദ്ധിച്ചത്. പണി കിട്ടിയതിനുശേഷം ഞാൻ അമ്മയെ കാണുന്നതു വരെ എന്റെ മനസ്സിലുണ്ടായിരുന്ന അമ്മയുടെ മുഖം മറ്റൊ ന്നാണ്. അതു വേറെ വേറെ മുഖങ്ങളോട് ചേർന്ന് വളരുക യായിരുന്നു. അമ്മ എന്റെ ബോധത്തിൽ വലിയൊരു അമ്മ പ്പന്നിപോലെയായിരുന്നു. ശക്തമായ നടത്തവും കൂരമായ പല്ലുകളും മദം പടർന്ന കണ്ണുകളും ഉള്ളവൾ. വരാഹി, നേരിൽ കണ്ട അമ്മ മറ്റൊരു സ്ത്രീയായിരുന്നു. തികച്ചും മറ്റൊരാൾ. പക്ഷേ, കണ്ടപ്പോൾത്തന്നെ മനസ്സി ലായി, അതാണ് അമ്മ എന്ന്. അമ്മയും എന്നെ അങ്ങനെ ഞെട്ടലോടെ അറിയുകയാ യിരുന്നു. അമ്മയ്ക്ക് ആ ഞെട്ടൽ താങ്ങാനായില്ല, എന്തൊ ക്കെയോ പുലമ്പി. ഒരിടത്തും ഇരിക്കാനാവാതെ അവിടെ യെങ്ങും ഓടിനടന്നു. പെട്ടെന്നു നിലവിളിച്ചുകൊണ്ട് മാറ ത്തടിച്ചു കരഞ്ഞു. ഓടിവന്ന് എന്റെ തലമുടി പിടിച്ചു കുലു ക്കിയിട്ട് ബോധംകെട്ടു നിലത്തു വീണു. ഞാൻ പണിക്കാര നോട് ബ്രാണ്ടി കൊണ്ടുവരാൻ പറഞ്ഞു കുടിപ്പിച്ചു. അമ്മ ഉറങ്ങിക്കിടക്കുമ്പോൾ പണിക്കാരനെ പറഞ്ഞയച്ച നല്ല ചേലയും ജമ്പറും വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു.കാലത്ത് എഴുന്നേൽക്കുമ്പോൾ അമ്മ പുതിയൊരു സ്ത്രീ യായി മാറിയിട്ടുണ്ടാവും എന്നു ഞാൻ മോഹിച്ചു. അന്നു രാത്രി മുഴുവൻ ഞാൻ കണ്ട വൃഥാസ്വപ്നങ്ങളെ ഇന്നോർത്താലും എന്റെ ദേഹം ലജ്ജകൊണ്ട് ചുരുങ്ങിപ്പോകും.

 അമ്മ ആ വസ്ത്രങ്ങൾ ധരിക്കാൻ ഒട്ടും സമ്മതിച്ചില്ല. പകരം ഞാൻ എന്റെ ഷർട്ടൊക്കെ ഊരിയിട്ട് തന്റെയൊപ്പം ഇറങ്ങിവരണമെന്ന് ശഠിച്ചു. 'നായാടിക്ക് എതുക്കുടേ തമ്പ്രാൻ കളസം? ഉണരി ഇടുടേ.. വേണ്ടാണ്ടേ ഊരി ഇട്ടുടുടേ.. ഊരുടേ മക്കാ എന്ന് എന്റെ ഷർട്ട് പിടിച്ച് ചീന്തി ക്കളയാൻ ശ്രമിച്ചു. കുട്ടിയുടെ മീതെ ഒരു അന്യവസ്തു ഒട്ടിക്കുന്നതു കണ്ട അമ്മപ്പന്നിപോലെ എന്നെ എന്റെ വസ്ത്രങ്ങളിൽനിന്ന് വേർപെടുത്തിയെടുക്കാൻ ശ്രമിച്ചു. എനിക്ക് അവളോട് ഒന്നും പറയാൻ പറ്റിയില്ല. വാക്കുകൾ മനസ്സിലാക്കുന്ന സ്ഥിതിയിൽ അവളുണ്ടായിരുന്നില്ല. അവൾക്ക് മടക്കിക്കിട്ടിയ കുട്ടിയോടൊപ്പം തിരുവനന്തപുരത്തെ ചവറ്റു കൂനകളിലേക്കു മടങ്ങാനാണ് അമ്മ ശ്രമിച്ചത്. 
 ഞാൻ കസേരയിൽ ഇരിക്കുന്നതു കണ്ട് അമ്മ ഞെട്ടി വിറങ്ങലിച്ചുപോയി. "നീ തമ്പ്രാൻ കശേരയിലെ ഇരുപ്പി യാടേ? അയ്യോ! അയ്യോ! എന്നു നിലവിളിച്ചു. "എഴിടേ... എഴിടേ മക്കാ... കൊന്നുടുവാരെടേ' എന്നു മാറിൽ അടിച്ചു നിലവിളിച്ചു. ഇരുപതു കൊല്ലം പുറകിലേക്കു നീങ്ങി അവളെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചു. ഓവുചാലിൽ നിന്ന് പുറത്തേക്കു വന്ന നായാടിക്കു കല്ലേറ് മാത്രമല്ലേ കിട്ടുക? അവന് ഒരു കസേര എന്നാലെന്താണ്? കൂരമായ മൃഗം. രക്തം ഇറ്റിക്കുന്ന കൊലപീഠം. 
 അമ്മയെ കുടിപ്പിച്ച് ബോധമില്ലാതാക്കി എന്റെ ഒപ്പം മധുരയിലേക്കു കൊണ്ടുപോയി. എന്നോടൊപ്പം അമ്മ ഉണ്ടായിരുന്നത് വെറും പന്ത്രണ്ടു ദിവസങ്ങൾ മാത്രമായിരുന്നു. കുട്ടിലിട്ട വന്യമൃഗംപോലെ അമ്മ മുട്ടി മുട്ടിചുറ്റിവന്നു.അവളെ പുറത്തേക്കു വിടരുതെന്നു പറഞ്ഞ് ഞാൻ കാവൽ നിർത്തി, ഗെയ്റ്റും പൂട്ടിവെച്ചു. എങ്കിലും രണ്ടുതവണ അമ്മ രക്ഷപ്പെട്ടോടി. ഞാൻ പോലീസിനെ അയച്ച അവളെ പിടിച്ചുകൊണ്ടുവന്നു. അമ്മയ്ക്ക് വീട്ടിൽ ഇരിക്കാനേ കഴിഞ്ഞില്ല. ചോറൊഴിച്ച് വീട്ടിൽ ഒന്നിലും അമ്മയ്ക്കക്കു താൽപ്പര്യമുണ്ടായില്ല.

മാത്രമായിരുന്നു. കുട്ടിലിട്ട വന്യമൃഗംപോലെ അമ്മ മുട്ടി മുട്ടിചുറ്റിവന്നു.അവളെ പുറത്തേക്കു വിടരുതെന്നു പറഞ്ഞ് ഞാൻ കാവൽ നിർത്തി, ഗെയ്റ്റും പൂട്ടിവെച്ചു. എങ്കിലും രണ്ടുതവണ അമ്മ രക്ഷപ്പെട്ടോടി. ഞാൻ പോലീസിനെ അയച്ച അവളെ പിടിച്ചുകൊണ്ടുവന്നു. അമ്മയ്ക്ക് വീട്ടിൽ ഇരിക്കാനേ കഴിഞ്ഞില്ല. ചോറൊഴിച്ച് വീട്ടിൽ ഒന്നിലും അമ്മയ്ക്കക്കു താൽപ്പര്യമുണ്ടായില്ല.

 എന്നെ കാണാത്തപ്പോൾ അമ്മ എന്റെ പേരു പറഞ്ഞ നിലവിളിച്ചുകൊണ്ട് വീടു മുഴുവൻ ചുറ്റിയലഞ്ഞ് കരഞ്ഞു. പൂട്ടിയകതകുകളിൽ ഭ്രാന്തമായി തട്ടിഅലമുറയിട്ടു. എന്നെ കണ്ടതും ഷർട്ടുരിയിട്ട് അവളുടെ ഒപ്പം വരാൻ പറഞ്ഞ് കരഞ്ഞു കസേരയിൽ ഇരിക്കണ്ടാന്ന് പറഞ്ഞ് നിലവിളിച്ചു. ഞാൻ കസേരയിൽ ഇരിക്കുന്നതു കണ്ടാൽ അവളുടെ ദേഹം സന്നിബാധയേറ്റതുപോലെ വിറച്ചുതുള്ളും. തന്റെ ഷർട്ടിട്ട രൂപം അവളെ ഭയപ്പെടുത്തി. ആദ്യം അവൾ ഓടിച്ചെന്ന് വല്ല മൂലയിലും കയറി ഒളിക്കും. ഞാൻ ചെന്ന് അവളുടെ ചുമലിൽ തൊട്ടാൽ തൊടലിലൂടെ എന്നെ മനസ്സിലാക്കി നിലവിളിച്ച് തുടങ്ങും. 'കാപ്പാ മക്കളേ, കശേര വേണ്ടാ. കളസം വേണ്ടാ!' 
 പന്ത്രണ്ടാമത്തെ ദിവസമാണ് അമ്മ നാലഞ്ചു ദിവസം കാണാതായത്. എനിക്ക് ഉള്ളിൽ ഒരു സമാധാനമാണുണ്ടാ യത്. അമ്മയെ എന്തു ചെയ്യണമെന്ന് ഒരു പിടിയും ഉണ്ടാ യിരുന്നില്ല. ആരോടു ചോദിച്ചാലും അമ്മയെ എവിടെയെ ങ്കിലും പൂട്ടിയിടാം എന്നോ വല്ല സ്ഥാപനത്തിലേക്കും അയ യ്ക്കാമെന്നോ മാത്രമാണു പറഞ്ഞത്. പക്ഷേ, എനിക്ക് അമ്മ സ്വന്തം ലോകത്ത് എങ്ങനെ കഴിയും എന്നറിയാം. ചവറും ചീയലും തിന്ന് തെരുവുകളിൽ ഉറങ്ങി അലയുന്ന അമ്മയുടെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങളും ഉണ്ട്.

അവൾക്ക് വേണ്ടപ്പെട്ടവർ ഉണ്ട്. ശത്രുക്കൾ ഉണ്ട്. ഇഷ്ടങ്ങളും ഇഷടക്കേടുകളുമുണ്ട്. അതു വേറെ ഒരു സമൂഹം. പെരുച്ചാഴികളെപ്പോലെ. നമ്മുടെ കാലിനു താഴെ വളരെ വലിയ ഒരു ജീവിതവലയാണത്.

 അമ്മ തിരുവനന്തപുരത്ത് എത്തി എന്നു ഞാൻ ഉറപ്പാക്കി. അത്രയും ദുരം എങ്ങനെ അമ്മപോയി എന്നതിലും അത്ഭുതപ്പെടാനൊന്നുമില്ല. അവർക്കു സ്വന്തമായ വഴികളും വഴിത്തുണകളും ഉണ്ട്. ഞാൻ അമ്മയെ എന്റെ ഓർമ കളിൽനിന്നു മായിച്ചുകളഞ്ഞു. അന്ന് ഉദ്യോഗത്തിൽ ഞാൻ ഓരോ ദിവസവും വെല്ലുവിളികൾ നേരിടുകയായിരുന്നു. ഒറ്റക്കൊല്ലംകൊണ്ട് എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു. അധികാരമെന്ന യന്ത്രത്തിൽ ഞാനൊരു അംഗമായില്ല. അതിൽ ഒട്ടിയിരിക്കുന്ന ആവശ്യമില്ലാത്ത ഒരു സ്റ്റിക്കർ മാത്രമായിരുന്നു. 
 അധികാരം എന്നത് എന്നും ഒരു കൂട്ടുപ്രവൃത്തിയാണ്. പക്ഷേ, ഓരോ അധികാരിയും താനാണ് അതു കൈകാര്യം ചെയ്യുന്നത് എന്നു കരുതും. നിങ്ങൾ ഭരിക്കുന്നയാൾ ഭരിക്കപ്പെടാൻ സ്വയം സമ്മതിക്കണം. ആ നാടകത്തിൽ തന്റെ റോൾ എന്താണെന്ന് അവൻ അറിഞ്ഞുനിന്നു തരണം, അതിനയാൾക്കു ഭീഷണിയോ നിർബന്ധമോ ആവശ്യമോ ഉണ്ടായിരിക്കണം. അധികാരത്തിന്റെ ആ മഹാനാടക ത്തിൽ സ്വന്തം റോൾ മനസ്സിലാക്കി അതിനെ കൃത്യമായി ചെയ്യുമ്പോൾ മാത്രമാണ് അധികാരിക്ക് അധികാരം കൈവരുന്നത്. ഒറ്റയ്ക്കക്കാവുമ്പോൾ അവന് ഒന്നും കൈയിലുണ്ടാ വില്ല. അവന്റെ അഗ്നിയിൽ ചൂടുണ്ടാവില്ല. ആയുധങ്ങളിൽ മൂർച്ചയുണ്ടാവില്ല. 
 ഭരണത്തിൽ ഇടപെട്ടു തുടങ്ങുന്ന അധികാരി ആദ്യം അധികാരത്തിന്റെ രുചിയറിയുന്നു. അതെങ്ങനെയാണ്

ഉണ്ടാകുന്നത് എന്നും അറിയുന്നു. കൂടുതൽ അധികാരത്തി നായി അവന്റെ മനസ്സ് മോഹിക്കുന്നു. അതിനായി അവൻ സ്വയം മാറുന്നു. മാറിക്കൊണ്ടേയിരിക്കുന്നു. ഏതാനും കൊല്ലങ്ങൾക്കുശേഷം അവൻ ഭരണത്തിലുള്ള മറ്റ് ഏതൊരു അധികാരിയെയുംപോലെ മാറിയിട്ടുണ്ടാവും. അവൻ കൊണ്ടുവന്ന ആദർശവും ചിന്തകളും ഒക്കെ മായും, അവന്റെ ഭാഷ, ഭാവങ്ങൾ, വിശ്വാസങ്ങൾ മാത്രമല്ല അവന്റെ മുഖം, രൂപം എല്ലാംതന്നെ മറ്റുള്ളവരെപ്പോലെ ആയിത്തീരും.

 ഞാൻ ആശിച്ചത് അങ്ങനെയാവാനാണ്. പക്ഷേ, എന്നെ അവർ ആ അധികാരക്കുട്ടിനുള്ളിൽ അനുവദിച്ച തേയില്ല. എനിക്ക് അവർ തന്ന പണികളെ മാത്രമേ ചെയ്യാനാവൂ. ഒരു ഗുമസ്തനെപ്പോലും എനിക്കു ഭരിക്കാനാവില്ല എന്നു ഞാൻ മനസ്സിലാക്കി. ഞാൻ പറഞ്ഞ ഒറ്റവാക്കു പോലും മറ്റുള്ളവരുടെ കാതിൽ വീണില്ല. ചിലപ്പോൾ ഞാൻ ക്ഷമകെട്ട് അലറിവിളിച്ചു. അപ്പോൾ അവർ ആ കണ്ണാടിക്കതകിന്നപ്പുറത്തുനിന്ന് എന്നെ നോക്കി പുഞ്ചിരി തുകി. എന്നെ ചൂടൻ എന്നും സമനിലയില്ലാത്ത പ്രാകൃതൻ എന്നും മനസ്സിലാക്കി. 
 നഗരത്തിലെ മൃഗശാലയിൽ കുട്ടിൽ കിടക്കുന്ന മൃഗമായി മാറി ഞാൻ. കോപിക്കുംതോറും അത് എന്റെ ജാതിയുടെ സ്വാഭാവികമായ സംസ്കാരമില്ലായ്മയായി ധരിക്കപ്പെട്ടു. പോരാടുംതോറും അത് അതിരുവിട്ട അധികാരമോഹമായി വ്യാഖ്യാനിക്കപ്പെട്ടു. എന്റെ സ്ഥിതി മനസ്സിലാക്കി വെറുതെയിരുന്നാൽ എന്റെ ജാതിക്കു മാത്രമുള്ള കഴിവി ല്ലായ്മയായി കരുതപ്പെട്ടു. എന്നെ എല്ലാവരും സഹതാപ ത്തോടെയാണ് കണ്ടത്. എന്നോട് അവർ എപ്പോഴും ക്ഷമിച്ചു. എന്റെ കുറ്റബോധവും വിഷാദവും ഏകാന്തതയും

എന്റെ തലമുറയുടെ മാനസികപ്രശ്നങ്ങളായി ചർച്ച ചെയ്യ പ്പെട്ടു. ഓരോ ക്ഷണവും ഞാൻ മുട്ടി തല പൊട്ടിച്ച മാന്തി പ്പൊളിക്കാൻ ശ്രമിച്ച ചോരയൊലിപ്പിച്ച ആ കൂടിനെ ഞാൻ എത്തിപ്പിടിച്ച തങ്കപ്പല്ലക്കായി മറ്റുള്ളവർ കണ്ടു.

 ഞാൻ സുധയെ കല്യാണം കഴിച്ചതുപോലും ആ മുട്ടലിന്റെ ഭാഗമായിട്ടായിരിക്കാം. വെള്ളപ്പൊക്കത്തിൽ എരുമയെ പിടിച്ചുകൊണ്ട് നീന്തി മറുകരയെത്താൻ ശ്രമിക്കുന്നതുപോലെ, അവൾ എന്നെ അവളുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുചെല്ലും എന്നു ഞാൻ മോഹിച്ചു. അവളെ ഞാൻ നേടിയത് അവരെ ജയിച്ചതായിട്ട് കരുതപ്പെടുമെന്നു ഞാൻ വിചാരിച്ചു. വൈകുന്നേരത്തെ പാർട്ടികൾ, ജന്മദിനാഘോഷങ്ങൾ, ചിരി, കെ ട്ടിപ്പിടിക്കൽ, ചുംബ നങ്ങൾ, അന്വേഷണങ്ങൾ... ഞാനാഗ്രഹിച്ചത് അതൊക്കെ യാണ്. 
 പക്ഷേ, കാരുണ്യം എന്ന ആയുധംകൊണ്ട് അവരെന്നെ എപ്പോഴും തോൽപ്പിച്ചു. സഹതാപത്തോടെ എന്നെ അവർ എന്റെ സ്ഥലത്തേക്ക് ആനയിച്ചുകൊണ്ടുപോവും. പിന്നെ കൂടുതൽ കരുണയോടെ എന്നെ അവർ മടക്കിയയയ്ക്കക്കും. സുധ എന്നെ കല്യാണം കഴിച്ചത് എന്തിന് എന്ന് ഞാൻ ഒരി ക്കലും ചിന്തിച്ചില്ല. എന്റെ പൗരുഷത്തിന്റെ വിജയമായി. എന്റെയുള്ളിലെ കാമുകന്റെ വിജയമായി ഞാൻ അതിനെ കരുതി. എന്റെ ജീവിതത്തിൽ ആത്മവിശ്വാസവും ധൈര്യവും ഒപ്പമുണ്ടായിരുന്ന ഒന്നരമാസക്കാലമായിരുന്നു ഞങ്ങളുടെ മധുവിധുകാലം. അത്രയ്ക്കക്കെങ്കിലും വിഡ്ഢി ത്തം എനിക്കുണ്ടായത് നന്നായി. ഇല്ലെങ്കിൽ ആ സന്തോഷവും എനിക്കു നഷ്ടപ്പെടുമായിരുന്നു. പക്ഷേ, സുധയ്ക്കു യാതൊരു ചിന്താക്കുഴപ്പവുമില്ല. അവൾ മുമ്പോട്ടു പോകാൻ ആഗ്രഹിച്ചു. എന്നെ കല്യാണം കഴിക്കുമ്പോൾ

അവൾ ഒരു പത്രപ്രവർത്തകയായിരുന്നു. എന്നെ പിടിച്ചു കൊണ്ട് അവൾ ഒരു പി.ആർ.ഒ ആയി. ആഗ്രഹിച്ചത് മുഴുവൻ നേടി. ആ കണക്കുകൾക്കു മീതെ അവൾക്കൊരു അലങ്കാരമേൽമുണ്ടും കിട്ടി. പുരോഗമനചിന്തയുള്ള പരന്ന മനസ്സുള്ള ആധുനിക സ്ത്രീ. അവൾ ഒരിക്കലും ആ മേൽമുണ്ട മാറ്റി അവളുടെ മുഖം നോക്കിയിട്ടില്ല.

 അധികാരത്തിന്റെ ഉത്തരവാദിത്വം മുഴുവൻ പേറി ക്കൊണ്ട് ഒരു അധികാരവും ഇല്ലാതെ ജീവിക്കുന്ന നഗരത്തിൽ ഞാൻ ചെന്നുചേർന്നു. ഞാൻ പണിയെടുത്ത ഓരോ ഓഫീസിലും എനിക്കു താഴെ ഒരു ശക്തനായ രണ്ടാം നില അധികാരി ഉണ്ടാവും. അയാൾ ആ ഭാഗത്ത് ഏറ്റവും കൂടുതലുള്ള ജാതിയിൽ പെട്ടയാളായിരിക്കും. ഭരണകക്ഷിയിലെ പ്രമുഖർക്കോ ഉന്നത അധികാരികൾക്കോ വേണ്ടപ്പെട്ട ആളായിരിക്കും. ഞാൻ വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ അധികാരവും അയാളുടെ കൈകളിലേക്കു ചെന്നുചേരും. അയാളുടെ ഉത്തരവുകൾ മാത്രമേ നടക്കുകയുള്ളൂ. അയാളാണ് ഭരിക്കുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കും. എന്നാൽ അയാൾ എന്നോടു ഭവ്യതയോടെ പെരുമാറും. ആ പട്ടുതുണിയുടെ ഉള്ളിൽ ഇരുമ്പുണ്ടെന്ന് എപ്പോഴും എന്നെ അയാൾ ഓർമിപ്പിച്ചുകൊണ്ടിരിക്കും.
 മധുരയിൽ ഞാൻ പണിയെടുക്കുമ്പോഴാണ് പ്രേം ജനിച്ചത്. അവന് എട്ടു മാസം പ്രായമുണ്ടായിരുന്നപ്പോൾ പിന്നെയും അമ്മയെ കണ്ടു. അമ്മയും മറ്റൊരു വൃദ്ധനുമായി എന്നെക്കാണാൻ മധുരയിലേക്കു വന്നു. ഓഫീസിലേക്കാണ് അവർ വന്നത്. ഞാൻ ബഹുജനകോടതി എന്ന പരിഹാസ്യമായ നാടകത്തിൽ കളിച്ചുകൊണ്ടിരിക്കുകയാ യിരുന്നു. ദൈവത്തിന്റെ മുന്നിലെത്തുന്നവരെപ്പോലെ കൈയിൽ സങ്കടഹർജിയുമായി കൈകൂപ്പി, കണ്ണുനീരൊ

ഴുക്കിക്കൊണ്ട് വരുന്നവർ, കാലിൽ വീണ് പൊട്ടിക്കരയുന്ന വൃദ്ധകൾ, അവഗണിക്കപ്പെട്ട സ്ത്രീകളുടെ ഉൾവലിഞ്ഞ അപമാനം, അനീതിക്കിരയായവരുടെ എങ്ങോട്ടെന്നില്ലാത്തരോഷം, ഒന്നുമറിയാത്ത പാവങ്ങളുടെ പ്രതീക്ഷ നിറഞ്ഞ നോട്ടങ്ങൾ, എന്തിനോ ആരോ വിളിച്ചുകൊണ്ടു വന്നു നിർത്തിയിരിക്കുന്ന ആദിവാസികളുടെ പച്ചച്ചിരി, വലിയ കണ്ണുകൾ വിടർത്തി എല്ലാം നോക്കിക്കൊണ്ട് നടന്നുവരുന്ന കുട്ടികൾ..... ഒരുപാടാളുകളുണ്ടാവും. എന്നെ കണ്ടാൽത്തന്നെ എല്ലാ പ്രശ്നവും തീരും എന്നു വിശ്വസിക്കുന്നവർ, എന്റെ മുന്നിൽ അവർ തിക്കും തിരക്കും കൂട്ടും. 'ഓരോരുത്തരായി പോവുക. ഞെരിക്കരുത്, തള്ളരുത് എന്നു മായാണ്ടി പറഞ്ഞുകൊണ്ടേയിരിക്കും. ആ മുഖങ്ങളോരോന്നും എന്നെ വെപ്രാളപ്പെടുത്തും. അവർ നീട്ടുന്ന കടലാസുകളെ ശ്രദ്ധിച്ച വായിക്കുന്നു എന്ന ഭാവത്തിൽ അവരെ നോക്കുന്നത് ഞാൻ ഒഴിവാക്കും. "ശരി'നോക്കാം' "പറഞ്ഞില്ലേ? "വേണ്ടതു ചെയ്യാം' എന്നു പിന്നെയും പിന്നെയും ഒരേ വാക്കുകൾതന്നെ പറയും. ആ വാക്കുകൾ പ്രോഗ്രാം ചെയ്തതു വെച്ചിരിക്കുന്ന ഒരു യന്ത്രമാണ് ഞാൻ.

 അവർക്കായി ഒന്നുംതന്നെ ചെയ്യാൻ കഴിയില്ലാന്ന് അവരോട് ഞാൻ തുറന്നു പറയുന്നതിനെപ്പറ്റി ദിവാസ്വപ്നം കണ്ട നാളുകളുണ്ടായിരുന്നു. പറഞ്ഞിട്ടെന്താണെന്നു പിന്നെ കരുതി. പിന്നെയും പിന്നെയും ചവിട്ടിയരച്ച് വാരി പുറത്തിടപ്പെടുന്ന ചവറുകളാണീ മനുഷ്യർ. ഇതുപോലുള്ള ഏതാനും അന്ധവിശ്വാസങ്ങൾകൊണ്ടാണ് അവർ ജീവിച്ചുപോകുന്നത്. അതിനെ ഊതിക്കെടുത്താൻ എനിക്കെന്താണ് അവകാശം? പക്ഷേ, ഈ ഹർജികൾ മുഴുവൻ വാങ്ങിവെക്കുന്ന ഞാൻ അവരുടെ സ്വപ്നങ്ങളെ വളർത്തി ഒടുവിൽ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്?

പക്ഷേ, അവ്വിധം ക്രൂരമായി കൈവെടിയപ്പെടുന്നത് അവർക്കു ശീലമല്ലേ? എത്ര നൂറ്റാണ്ടുകളായി അവർ ഇങ്ങനെ കെഞ്ചി, കാലിൽ വീണ്, ഭിക്ഷയെടുത്ത്, കൈകളിൽ മുത്തി, തമ്പുരാനേ എന്നും ദൈവമേ എന്നും ഉടയോനേ എന്നും തിരുമേനി എന്നും നിലവിളിച്ച്, വലിച്ചെറിയുന്ന ചണ്ടികൾ വാരിവലിച്ച് തിന്നു ജീവിക്കുകയല്ലേ? ജീവിച്ചിരിക്കുന്നതിനെത്തന്നെ ഒരു വൃത്തികെട്ട അപമാനമായി മാറ്റിവെച്ചരിക്കുകയല്ലേ അവർ? അവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ ഞാൻ എന്റെ ഷർട്ടും പാന്റും വലി ച്ചുരിയെറിഞ്ഞിട്ട അവരോടൊപ്പം ഇറങ്ങിച്ചെന്ന് ഒരു സാധാരണ നായാടിയായി, നരിക്കുറവനായി നിൽക്കും എന്നു തോന്നിപ്പോകും.

അപ്പോഴാണ് കൂട്ടത്തിൽനിന്ന് തള്ളിയുന്തി മുന്നിലെ ത്തിയ എന്റെ അമ്മ "അത് എനക്ക മോനാക്കും. എനക്ക മോൻ കാപ്പൻ.... കാപ്പാ! ലേ മക്കാ! കാപ്പാ!' എന്നു നിലവി ളിച്ചത്. അവളോടൊപ്പം വന്ന വൃദ്ധനും ചേർന്ന് ഒച്ചയിട്ടു. പോലീസുകാരൻ അവരെ അടിച്ച പുറത്താക്കാൻ നോക്കി യപ്പോൾ ഞാൻ വിലക്കി. "ദേ എന്താവിടെ?ടാ നായേ പൊറ ത്തേക്ക് പോടാ. പൊറത്ത് പോയില്ലെങ്കിനെന്റെ എല്ലൊടിക്കും എന്ന് വടി ഓങ്ങിയ പോലീസുകാരനെ 'വേണ്ട ഷൺമുഖം' എന്നു പറഞ്ഞ് ഞാൻ തടഞ്ഞു. അമ്മ ഏതോ പാർട്ടിയുടെ കൊടി ചീന്തിയെടുത്ത് മാറിൽ സാരിപോലെ ഉടുത്തിരുന്നു. നരിക്കുറവരിൽനിന്ന് കിട്ടിയ ഒരു പാവാടയും അണിഞ്ഞിരുന്നു. മൂക്കിൽ അലുമിനിയത്തിൽ ചെയ്തത മൂക്കുത്തി. തലയിൽ എന്തോ പ്ലാസ്റ്റിക് പൂവ്. രണ്ടാളും എന്റെ മുറിക്കുള്ളിലേക്ക് ഓടിക്കയറി. അമ്മ'ഇത് എനക്ക മോൻ കാപ്പൻ... എനക്ക മോനാക്കും. എന് മോനേ കാപ്പാ മക്കാ' എന്ന ഉച്ചത്തിൽ നിലവിളിച്ചു. എന്റെ മുഖത്ത്

"https://ml.wikisource.org/w/index.php?title=നൂറു_സിംഹാസനങ്ങൾ&oldid=215215" എന്ന താളിൽനിന്ന് ശേഖരിച്ചത്