പവനപുരേശ കീർത്തനം/മൂന്ന്
←പവനപുരേശ കീർത്തനം/രണ്ട് | പവനപുരേശ കീർത്തനം രചന: പവനപുരേശ കീർത്തനം/മൂന്ന് |
പൂന്താനം നമ്പൂതിരി ഗുരുവായൂരപ്പനെ സ്തുതിച്ചെഴുതിയ പ്രസിദ്ധമായ പവനപുരേശ കീർത്തനങ്ങളിൽ മൂന്നാമത്തെ കീർത്തനമാണിത്. |
ഗുരുവായൂരപ്പനൊരു ദിവസം
ഉണ്ണിയായ്ച്ചെന്നുടൻ വേണാട്ടേയ്‌ക്ക്
എന്തായേ ഉണ്ണീ! നീ പോന്നതിപ്പോൾ
പഞ്ചാരപ്പായസമുണ്ണണ്ടീട്ടോ!
എന്നാൽ ചമതയ്ക്കൊരുക്കിത്തരാം
ചമതയ്‌ക്കൊരുക്കീട്ടു നോക്കുന്നേരം
എങ്ങുമേ കണ്ടീല കൃഷ്‌ണനുണ്യേ
കണ്ടോരു കൃഷ്‌ണന്റെ താന്തോന്നിത്ത്വം
അപ്പോഴേ കയ്യൊന്നു കോച്ചിപ്പോയി
അപ്പോഴേ നേർന്നു ഗുരുവായൂർക്ക്
പൊന്നും കിരീടവും കിങ്ങിണിയും
പൊന്നു കൊണ്ടുള്ളോരു പൂണുനൂലും
ഗുരുവായൂരപ്പന്റെ തൃപ്പടിമേൽ
കാഴ്ചയായ് വെച്ചിതാ കൈതൊഴുന്നേൻ
എന്റെ ഗുരുവായൂരപ്പാ പോറ്റീ
എന്റെ ദുരിതമകറ്റീടേണം.