പാടുവാൻ എനിക്കില്ലിനി ശബ്ദം
പാടുവാൻ എനിക്കില്ലിനി ശബ്ദം (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
പാടുവാൻ എനിക്കില്ലിനി ശബ്ദം
പാവനനെ നിൻ സ്തുതികളല്ലാതെ
പാരിലെൻ ജീവിതം തീരും വരെയും
പാടിടും ഞാൻ നിനക്കായ് മാത്രം
പാടിടും ഞാൻ നിനക്കായ് മാത്രം
പാടുവാൻ എനിക്കില്ലിനി ശബ്ദം
പാവനനെ നിൻ സ്തുതികളല്ലാതെ
ഒരുകണ്ണിനും ദയ തോന്നാതെ ഞാൻ
നിരാശയിൻ അടിത്തട്ടിൽ അന്ന്
കിടന്നുഴലുന്ന നേരത്തു് വന്നെന്നെ
കരകയറ്റിയ നായകാ, എന്നേശുവേ
കരകയറ്റിയ നായകാ
പാടുവാൻ എനിക്കില്ലിനി ശബ്ദം
പാവനനെ നിൻ സ്തുതികളല്ലാതെ
പാപത്താൽ മുറിവേറ്റു് വഴിയരികിൽ
ആരുമാരും അറിയാതെ കിടന്നപ്പോൾ
താങ്ങിയെടുത്തെന്നെ താലോലിച്ചു്
ആലംബം ഏകിയോനെ, എന്നേശുവേ
ആശ്വാസ ദായകനെ
പാടുവാൻ എനിക്കില്ലിനി ശബ്ദം
പാവനനെ നിൻ സ്തുതികളല്ലാതെ