പുത്തൻ യെരുശലേമേ
പുത്തൻ യെരുശലേമെ ദിവ്യ
ഭക്തർ തന്നാലയമേ തവനിഴലിൽ
പാർത്തീടുവാനടിയൻ അനുദിനവും
കാംക്ഷിച്ചു പാർത്തിടുന്നെ
നിർമ്മലമാം സുകൃതം തൻ പൊന്നൊളിയാർന്നമരുമിടം
കാംക്ഷിച്ചു പാർത്തിടുന്നെ പുരമിതിനെ
കാംക്ഷിച്ചു പാർത്തിടുന്നെ
നിന്നടിസ്ഥാനങ്ങളൊ പ്രഭ
ചിന്തുന്ന രത്നങ്ങളാം ശബളനിറം
വിണ്ണിനു നൽകിടുന്നു നയനസുഖം
കാണ്മവർക്കേകിടുന്നു
നിർമ്മലമാം....
പന്ത്രണ്ടു ഗോപുരങ്ങൾ-മുത്തു
പന്ത്രണ്ടു കൊണ്ടു തന്നെ മുദമരുളും
തങ്കമെ വീഥിപാർത്താൽ- സ്ഫടികസമം
തങ്കവോർക്കാനന്ദമേ
നിർമ്മലമാം....
വേണ്ടാ വിളക്കവിടെ-സൂര്യ
ചന്ദ്രരൊ വേണ്ടൊട്ടുമെ പരമസുതൻ
തന്നെയതിൻ വിളക്കു-പരമൊളിയാൽ
ശോഭിച്ചിടുന്നീപ്പുരം
നിർമ്മലമാം....
അന്ധതയില്ലാനാടെ ദൈവ
തേജസ്സു തിങ്ങും വീടെ-തവ സവിധെ
വേഗത്തിൽ വന്നു ചേരാൻ
മമഹൃദയം ആശിച്ചു കാത്തിടുന്നെ
നിർമ്മലമാം....
സൗഖ്യമാണെന്നും നിന്നിൽ ബഹു
ദുഃഖമാണല്ലോ മന്നിൽ ഒരു പൊതുതും
മൃത്യുവിലങ്ങു വന്നാൽ കരുണയും
ക്രിസ്തുവിൻ നന്മ തന്നാൽ
നിർമ്മലമാം....
പൊന്നെരുശലേമമ്മെ
നിന്നെ സ്നെഹിക്കും മക്കൾ നമ്മെ
തിരുമടിയിൽ ചേർത്തു കൊണ്ടാലും ചെമ്മെ
നിജതനയർക്കാലംബമായൊരമ്മെ
നിർമ്മലമാം....
ഇതും കാണുക
തിരുത്തുകഈ കീർത്തനത്തിന്റെ രീതിയിലുള്ള മറ്റൊരു കീർത്തനം - ശുദ്ധർ സ്തുതിക്കും വീടേ