ശുദ്ധർ സ്തുതിക്കും വീടേ
ശുദ്ധർ സ്തുതിക്കും വീടേ
ദൈവ മകൾക്കുള്ളാശ്രയമേ
പരിലസിക്കും സ്വർണ്ണത്തെരു വീഥിയിൽ
അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
വാനവരിൻ സ്തുതിനാദം
സദാ മുഴങ്ങും ശാലേമിൽ
എന്നു ഞൻ ചേർന്നീടുമോ - പരസുതനെ
എന്നു ഞാൻ ചേർന്നീടുമോ
മുത്തിനാൽ നിർമ്മിതമായുള്ള
പന്ത്രണ്ടു ഗോപുരമേ
തവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
മമ കൺകൾ പാരം കൊതിച്ചിടുന്നേ
വാനവരിൻ സ്തുതിനാദം...
അന്ധതയില്ല നാടെ
ദൈവതേജസ്സാൽ മിന്നും വീടെ
തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവെന്യെ
പാടി സ്തുതിച്ചീടും ഞാൻ
വാനവരിൻ സ്തുതിനാദം...
കഷ്ടതയില്ല നാടെ
ദൈവഭക്തരിൻ വിശ്രമമെ
പുകൾ പെരുകും പുത്തൻ യെരുശലെമേ
തിരുമാർവിൽ എന്നു ഞാൻ ചേർന്നീടുമോ
വാനവരിൻ സ്തുതിനാദം...
ശുദ്ധവും ശുഭ്രവുമായുള്ള
ജീവജല നദിയിൽ
ഇരുകരയും - ജീവ വൃക്ഷഫലങ്ങൾ
പരിലസിക്കും ദൈവത്തിനുദ്യാനമേ
വാനവരിൻ സ്തുതിനാദം...
കർത്തൃ സിംഹാസനത്തിൻ
ചുറ്റും വീണകൾ മീട്ടീടുന്ന
സുര വരരെ - ചേർന്നങ്ങു പാടിടുവാൻ
മോദം പാരം വളരുന്നഹൊ
വാനവരിൻ സ്തുതിനാദം...
ഇതും കാണുക
തിരുത്തുകഈ കീർത്തനത്തിന്റെ രീതിയിലുള്ള മറ്റൊരു കീർത്തനം - പുത്തൻ യെരുശലേമേ