"താൾ:Sree Kashimahathmyam Kilippattu 1907.pdf/74" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൭൦ ===== '''കാശിമാഹാത്മ്യം''' ===== അകതളരിലഭ...' താൾ �
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 5: വരി 5:
അകതളരിലഭിലഷിതമായതെന്തുള്ളതൊ-
അകതളരിലഭിലഷിതമായതെന്തുള്ളതൊ-
ന്നാത്മപ്രബോധപൂർണ്ണാത്മൻമഹാമതെ.
ന്നാത്മപ്രബോധപൂർണ്ണാത്മൻമഹാമതെ.
ധരണിപതിവചനമതിവിനയസഹിതംകേട്ടു
ധാതൃസുതനാംസനൽക്കുമാരൻമുനി.
വിശദമൃദുമധുരതരഗാംഭീര്യസംയുതം
വീരനാംഭൂപാലനോടരുളിചെയ്തു.
സകലനൃപകുലതിലകസുവദനമഹാഭാഗ
സാദരമെന്നുടെഭാഷിതംകേൾക്കെടൊ.
അമരപരിവൃഢസമതയതുതവഗമിപ്പതി-
നാകാംക്ഷയാവിധിപോലേവിഹിതമാം.
മഹിതമഖവിഭവമതികുതുകമൊടുകാണുവാൻ
മാനസേകാമമോടതുവന്നേനഹം.
ഇഹമനുജരുടെമഹിതമോഹമാഹാത്മ്യമി-
തെന്തൊരത്യാശ്ചര്യമോർക്കിലോദുസ്തരം.
പ്രഥിതഗുണഗണസഹിതസുവദനഭവാനതി-
പ്രാജ്ഞനെന്നാകിലുംകേൾക്കമേഭാഷിതം.
സുകൃതനിലയനനൃവരകാശീസ്ഥാനാംഭവൻ
സുത്രാമലോകമിച്ഛിക്കുന്നതത്ഭുതം.
പറകനൃപപരമതിവിനശ്വരമാകിയ
പാകാരിസാമ്യേനകിംഫലമോർക്കിലോ.
വിധിസഹിതമിഹപരമശിവൻകാശ്യാംഭവാൻ
വിശ്വജിത്താകുമീയാഗംസമർപ്പിക്കു.
അവനിവരകുലതിലകസുവദനധരിക്കനീ
അന്യഥാസർവ്വുംകൃതംവിനശ്യൽപരം.
പരമശിവപുരിയിലിഹകൃതനിഖിലകർമ്മവും
പാരതെവിശ്വേശ്വരാർപ്പണംചെയ്കിലോ.
അകമലരുമധികതരശുദ്ധമായ്‌വന്നീടു-
മാശുതത്വജ്ഞാനവുമുളവായ്‌വരും.
വിധിതനയവചനമിതികേട്ടുഭൂപാലനും
വീണുനമസ്ക്കരിച്ചേവമുണർത്തിനാൻ.
അജതനയമമസുകൃതനികരപരിപാകത്താ-
ലാകൃഷ്ടനോയെന്നുതോന്നുംവിധംഭവാൻ.
കനിവിനൊടുമമസദനമിതിൽവരികകാരണാൽ
കാരുണ്യമൂർത്തേകൃതാർത്ഥനായ്‌വന്നുഞാൻ.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/74" എന്ന താളിൽനിന്ന് ശേഖരിച്ചത്