"മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിമൂന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ ഒട്ടുമേ തട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{header2
'ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ
|title =[[../]]
ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ
|author = സി.വി. രാമൻപിള്ള
ഒട്ടുമേ താമസം കൂടാതെ നിങ്ങടെ
|section =[[../അദ്ധ്യായം പതിമൂന്ന് |അദ്ധ്യായം പതിമൂന്ന്]]
പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ. '
|previous =[[../അദ്ധ്യായം പന്ത്രണ്ട്|അദ്ധ്യായം പന്ത്രണ്ട്]]
|next =[[../അദ്ധ്യായം പതിനാല്|അദ്ധ്യായം പതിനാല്]]
|notes =
}}
 
<div class="novel">
{{ഉദ്ധരണി|'''''ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ<br />ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ<br />ഒട്ടുമേ താമസം കൂടാതെ നിങ്ങടെ<br />പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ.'''}}
 
രാമവർമ്മ മഹാരാജാവിന്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദിനംപ്രതി വർദ്ധിച്ച് അദ്ദേഹം ഈ ലോകത്തോടുള്ള ബന്ധത്തെ അധികകാലവിളംബം കൂടാതെ ഖണ്ഡിക്കുമെന്നുള്ള സ്ഥിതിയിൽ ആയിരിക്കുന്നു. മാതുലന്റെ രോഗശമനത്തിനായിട്ട് ഓരോ വഴിപാടുകൾ, ഹോമങ്ങൾ, ദാനങ്ങൾ മുതലായവ യുവരാജാവു നടത്തിക്കുന്നു. എന്നാൽ ഈവക ക്രിയകൾക്കും അരോഗതയ്ക്കും തമ്മിൽ കാര്യകാരണസംബന്ധം സംഘടിപ്പിക്കാൻ ക്രിയാകർത്താക്കന്മാർക്ക് അശക്യമായിരുന്നതിനാലോ, ആയുരാരോഗ്യാദികളുടെ നിയന്താവായ ശക്തിയെ ഏതാദൃശങ്ങളായ കർമ്മങ്ങൾകൊണ്ടു പാട്ടിലാക്കുക പരമാർത്ഥത്തിൽ അസാദ്ധ്യമാകകൊണ്ടോ, തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ മുതലായ ഓരോ വക വിദ്വജ്ജനങ്ങൾ രാമവർമ്മ മഹാരാജാവിന്റെ ആയുർവർദ്ധനയ്ക്കായി ചെയ്യുന്ന സാഹസങ്ങൾ രാജഭണ്ഡാരത്തിലെ ദ്രവ്യത്തെ ക്ഷയിപ്പിക്കുന്നതിലേക്കു മാത്രം പ്രയോജകമായിരിക്കുന്നതല്ലാതെ അന്യവിഷയങ്ങളിൽ ഫലശൂന്യങ്ങളായിരിക്കുന്നതേയുള്ളു. മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ചു പരസ്യമായി അഭിപ്രായങ്ങൾ ഭീരുക്കളും ധൈര്യത്തെ അവലംബിച്ചിരിക്കുന്നു. മഹാരാജാവിന്റെ പ്രത്യേക സേവകന്മാരും ഈ വിഷയത്തിൽ സത്യവാദികളായിത്തുടങ്ങിയിരിക്കുന്നു. വലിയ സർവ്വാധി മുമ്പായുള്ള ഉദ്യോഗസ്ഥന്മാർ യുവരാജാവിന്റെ രാജ്യഭരണവാദം അടുത്തിരിക്കുന്നതിനെ ഓർത്ത് അവരവരുടെ ഉദ്യോഗസംബന്ധമായി സൂക്ഷിക്കേണ്ട റിക്കാർഡുകളുടേയും മറ്റും ശരിയാക്കി വയ്ക്കുന്നു. മഹാരാജാവിന്റ ഭൃത്യജനങ്ങളുടെ ആനനങ്ങൾ മ്ലാനമാവുകയും യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ ഗൂഢമാി സന്തോഷംകൊണ്ടു പുളയ്ക്കുകയും ചെയ്യുന്നു.