"സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വിക്കിഗ്രന്ഥശാലയിൽ, പുതിയ താളുകൾ കൂട്ടിച്ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
വിക്കിഗ്രന്ഥശാലയിൽ, പുതിയ താളുകൾ കൂട്ടിച്ചേർത്തോ, നിലവിലുള്ളവയിൽ തെറ്റുതിരുത്തൽ നടത്തിയോ തിരുത്തലുകൾ നടത്താവുന്നതാണ്. വിക്കിപീഡിയയിൽ നിന്നും വ്യത്യസ്തമായി, ഒരിക്കൽ ഒരു താളിന്റെ രചനയും, പരിശോധനയും പൂർത്തിയായാൽ ആ താൾ പിന്നീട് തിരിത്തിയെഴുതപ്പെടുവാനുള്ള സാധ്യത വിരളമാണ്.<br/>
 
സാധാരണയായി [[w:ഗൂഗിൾ|ഗൂഗിൾ]] പോലെയുള്ള പ്രസ്ഥാനങ്ങൾ ധാരാളം പുസ്തകങ്ങൾ സ്കാൻ ചെയ്തു ലഭ്യമാക്കാറുണ്ട്. എന്നാൽ അവ മിക്കപ്പോഴും വേണ്ടത്ര ഉപയോഗപ്രദമോ, ത്രിപ്തികരമോതൃപ്തികരമോ ആവാറില്ല. ഇത്തരം സ്കാനുകളിൽ ഒരു പുസ്തകത്തിന്റെ ഘടന മിക്കപ്പോഴും അവഗണിക്കപ്പെടുകയും, അദ്ധ്യായങ്ങൾ, താൾ വിഭജനം, അടിക്കുറിപ്പുകൾ തുടങ്ങിയവ അവ്യക്തമായിരിക്കുകയും ചെയ്യാറുണ്ട്. വിക്കിഗ്രന്ഥശാലയിൽ ഇത്തരം പ്രശ്നങ്ങൾ സന്നദ്ധസേവകരുടെ സഹായത്തോടെ പരിഹരിക്കപ്പെടുന്നു. തിരുത്തുന്ന താളും സ്കാനും ഒരുമിച്ച് കാണാൻ സാധിക്കുന്നതുപോലെയുള്ള സൗകര്യങ്ങൾ പുസ്തകത്തിന്റെ സംശോധനയെ കൂടുതൽ സുഗമമാക്കുന്നു.
 
ഒരു പുതിയ പുസ്തകം/കൃതി ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി [[സഹായം: പുതിയ പുസ്തകങ്ങൾ]] കാണുക. പുതിയ ഉപയോക്താക്കൾ നിലവിലുള്ള ഏതെങ്കിലും പദ്ധതികളിൽ പങ്കുചേർന്ന് തുടങ്ങുകയാകും കൂടുതൽ അഭികാമ്യം. പുതുതായി ചേർക്കപ്പെടുന്ന ഒരു കൃതി/പുസ്തകം ഏതൊക്കെ നടപടിക്രമങ്ങളിലൂടെയാണ് പിന്നീട് കടന്നുപോകേണ്ടത് എന്നതിനെകുറിച്ച് ഗഹനമായ അറിവ് ലഭിക്കാൻ ഇത് സഹായിക്കുന്നു.