പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
അന്തരാളൻ


[ 57 ]
അന്തരാളൻ

ഇനി അന്തരാള ജാതിയെക്കുറിച്ചു്. ബ്രാഹ്മണരിൽ നിന്നും കുറഞ്ഞവരായും ശൂദ്രരിൽ നിന്നും കയറിയവരായും ഇരിക്കയാൽ അന്തരാളജാതിയെന്നു പറയുന്നവർ മലയാളത്തിൽ അമ്പലവാസികളെന്ന് ക്ഷേത്രപ്രവൃത്തിമൂലം പേർ സിദ്ധിച്ചവരാകുന്നു.

൧ാ മത് അടികൾ

പരശുരാമൻ ഭദ്രകാളിക്ക് ഉഗ്രപൂജ മുതലായതിനു് ഏർപ്പെടുത്തിയവർ. ഇതുകൊണ്ട് ബ്രാഹ്മണ്യം പോയി അമ്പലവാസിത്വം പ്രാപിച്ചു.

൨ആമത് പുഷ്പകൻ

‘ശ്രീമൂലസ്ഥാന മാഗത്യ തസ്ഥൌചഭൃഗുനന്ദനഃ തസ്മിൻ പുരവരെ രമ്യെകശ്ചിൽ ബ്രാഹ്മണ സത്തമഃ വൃദ്ധൊ മൂർഖ സ്ഥിത സ്തസ്യ ഭാര്യാ ഭർത്തൃ സമന്വിതാ പൂർണ്ണയൌവന സമ്പന്നാ പാതിവ്രത്യാഗ്നി സംഭവാ ഗർഭം ജാതാചസാ നാരീ തൽക്കാലെ വൃദ്ധവിപ്രകാ വ്യഭിചാ രീതിമൽ ഭാര്യാ യോഗസ്ഥാന ബ്രവീദ്വിജാ അനന്തരം യയൌരാജൻ മമാര നരകാലയം ഗർഭിണീം വൃദ്ധഭാര്യാന്താം ബഹിഷ്കൃത്യ ദ്വിജോത്തമാഃ തൽക്കാലെ ഭാർഗ്ഗവസ്തത്ര കല്പയിത്വാഗൃഹാന്തരം തൽഗൃഹെ വിനിവേശ്യാഥ വൃക്ഷാദ്രീശ്വര സന്നിധൌ പ്രസൂതാ കന്യകാതത്ര കി ഞ്ചി ദുഃഖ സമന്വിതാ കസകായാഃ കഥം തത്വം വക്തവ്യം ബ്രാഹ്മണോത്തമൈഃ ഭട്ടാചാര്യസ്ത്‌വാഥാഗത്യയൊഗപട്ടദ്വിജേശ്വരഃ കന്യകാന്തു വിചാര്യാഥ കല്പയാമാസുരജ്ഞസാ കന്യകായസ്തുദോഷശ്ച ഭാന്തിനൊനചഭാർഗ്ഗവഃ [ 58 ]

തഥാപിവിപ്രവാക്യേനകിഞ്ചിദ്ദോഷം ഭവിഷ്യതി
ഇത്യുക്ത്‌വാ ഭാർഗ്ഗവസ്തത്ര പ്രഥക്തിഷ്ഠതി കന്യകാം
ദ്വാദശെവയസിപ്രാപ്തെ കന്യകാശുഭലക്ഷണാ
ആരാമാൽ കുസുമാൽ ധൃത്വാ മാലാംബധ്വാസ്ഥിതാഭവൽ


ഏകദാഭാർഗ്ഗവസ്തത്ര ശംകരസ്യാലയെഗതഃ
തൽക്കാലേ ശിതികണ്ഠേച മാലാ ദൃഷ്ട്വാഥവിസ്മിതഃ
കെനദത്തമിദംമാല്യ.... കവദദ്വിജയോ
നഗൃഹ്യതെ മാലാശംക.... നെ ദൃശ്യതെനമയാരാമ
ന ജാനാമ്യഹമെവച


കന്യകാഗൃഹമാഗത്യ ദൃഷ്ട്വാമാലാം സുശോഭനാം
കന്യകാം ഭാർഗ്ഗവസ്തത്ര കല്പയാമാസനിത്യശഃ
ശിവാലയെ ചനിത്യന്ത്വം മാലാനാം ശൊഭനം കുരു
ശിവാലയന്യാശുശ്രൂഷകൃത്വാത്വം വസകന്യകെ
പുത്രാർത്ഥം ബ്രാഹ്മണാന്നിത്യ മംഗീഗുരുയഥേഷ്ടകാൻ

(കേരള മഹാത്മ്യം - ൪൭-അ)

അർത്ഥം: ഭാർഗ്ഗവൻ ശ്രീ മൂലസ്ഥാനത്തു വന്നിരുന്നു. ആ ദിക്കിൽ വൃദ്ധനും മൂർഖനുമായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ഇയ്യാളുടെ ഭാര്യ സ്വനാഥസമേതം പൂർണ്ണ യൌവനത്തോടു കൂടിയും പാതിവ്രത്യാഗ്നിയ്ക്കിരിപ്പിടമായും ഇരുന്നു. അവൾ ഗർഭിണിയായി തീർന്നകാലം ആ വൃദ്ധൻ (എന്റെ) ഭാര്യ വ്യഭിചാരിണിയാണെന്നു യോഗക്കാരോടു പറഞ്ഞു. പിന്നീടു് അയാൾ മരിച്ചു നരകം പ്രാപിച്ചു. ഭർത്തൃഹീനയും ഗർഭിണിയുമായ ആ സ്ത്രീയെ ഗ്രാമക്കാർ ബഹിഷ്കരിച്ചു. ആ സമയം പരശുരാമൻ ത്രിശ്ശിവപേരൂർ ക്ഷേത്രത്തിനു സമീപത്തു് ഒരു വീടുകൊടുത്തു പാർപ്പിച്ചു. ആ കന്യക കടുത്ത ദുഃഖം ഉടയവളായി പ്രസവിച്ചു. ബ്രാഹ്മണരോടു് ആലോചിച്ചു് ഭട്ടതിരിവന്നു കന്യകയെക്കുറിച്ചു് വിചാരം നടത്തി. വ്യഭിചാര ദോഷം അറിയുന്നില്ലെന്നും ഇല്ലെന്നും രാമനോടു പറഞ്ഞു. എങ്കിലും ആ വിപ്രവാക്യ പ്രകാരം ഏതാണ്ടുകുറെ ദോഷമിരിക്കുമെന്നും വിധിച്ചു. ഇങ്ങിനെ വേറെ പാർത്തു. കന്യകക്കു് പന്ത്രണ്ടു വയസ്സായസമയം കാട്ടിൽ നിന്നു പൂക്കൾ പറിച്ചു് മാലകെട്ടി അമ്പലത്തിൽ ചാർത്തിയതിനെ രാമൻ വന്നു കണ്ടു് ശാന്തിക്കാരനോടു് ഈ മാല ആരു തന്നതെന്നു ചോദിച്ചതിനു് ഞാൻ ഇ [ 59 ] ടുന്നില്ല അറിയുന്നുമില്ലെന്നു പറഞ്ഞു. പിന്നെ കന്യകാ ഗൃഹത്തിൽ മാലകണ്ടു് ശിവക്ഷേത്രത്തിൽ ദിവസം പ്രതി മാലകെട്ടുവാൻ ഏൾപ്പിച്ചാക്കി ക്ഷേത്രപരിചര്യയും ഏല്പിച്ചു സന്തത്യർത്ഥം ഇഷ്ടം പോലെ ബ്രാഹ്മണരെ പരിഗ്രഹിപ്പാനും പറഞ്ഞു.

  ഇനി ഇതിനെപ്പറ്റി ആലോചിക്കാം

  ഭാര്യ വ്യഭിചാരിണി എന്നിങ്ങനെ പറഞ്ഞ വാക്കിൽ നിന്നു് മറ്റുള്ളവർക്കു് ആസ്ത്രീ.... ഉണ്ടായതു് ദോഷനിശ്ചയബുദ്ധിയൊ ദോഷ...ധിയൊ ദോഷഭാവബുദ്ധിയൊ ആസ്ത്രീക്കു് പാതിവ്രത്യഗ്നിസംഭവാ എന്നും പുരുഷനു വൃദ്ധൻ മൂർഖൻ എന്നുമുള്ള വിശേഷണം ചേർത്തും അനന്തരം “മമാരനരകാലയംയയൌ” എന്നു് അയാളുടെ ഗതിയെപ്പറ്റി പറഞ്ഞും ഇരിക്കകൊണ്ടു് സ്ത്രീയെപ്പറ്റി ദോഷനിശ്ചയവും ദോഷശംകയും ഇല്ലാതെയും നിർദ്ദോഷനിശ്ചയമുണ്ടായും ഇരുന്നൂ എന്നു തെളിയുന്നു. ആസ്ഥിതിക്കു് ബഹിഷ്കരിക്കാൻ വിചാരം നടത്തിയതു് അന്യായമാണു്.

സമാധാനം: ദോഷമില്ലെന്നുള്ള യാഥാർത്ഥ്യം അവർക്കറിയാമായിരുന്നു. എങ്കിലും ഇപ്രകാരം ഒരു വാക്കു പുറപ്പെട്ടുപോയതുകൊണ്ടു് ബഹിരംഗമായിട്ടു് അതിലേക്കു് ഒരു സമാധാനത്തിന്നു വേണ്ടിമാത്രം വിചാരണനടത്തിയതാണെന്നു പറയുന്നു. എങ്കിൽ ഇരിക്കട്ടെ. അപ്രകാരം വിചാരണ നടത്തിയതിൽ ഏതു പ്രകാരം തെളിവുകിട്ടി? കന്യകായാസ്തു ദോഷശ്ച ഭാന്തിനൊനച = കന്യകയ്ക്കു ദോഷമൊന്നും കാണുന്നില്ല ദോഷം ഇല്ലതന്നെ എന്നു പറയാം

ആസ്ഥിതിക്കു ശങ്കരസ്മൃതി ൮ അ ൧ാംപാദം ൩൨ - ശ്ലോ -

  'സന്നിഗ്ദ്ധാർത്ഥസ്യശൂന്യത്വെ
  ദാസീ പ്രശ്നേനനിശ്ചിതെ
  സമാനാദിജനാബ്രൂയുഃ
  ശുഷ്കസംശയനിഷ്കൃതി.'

അർത്ഥം:- ദോഷവതിയാണു തന്റെ ഭാര്യ എന്നു ഗൃഹസ്ഥനു വൃഥാ ദോഷശംകയുത്ഭവിക്കുകയും അതുകേവലം ഇല്ലാത്തതാണെന്നു് ദാസീവിചാരത്താൽ തീർച്ചപ്പെടുകയും ചെയ്യുന്ന പക്ഷം ഈ ശുഷ്കസംശയം ഉണ്ടായിതീർന്നതിന്നു് അയ്യാളെക്കൊണ്ടു പ്രായശ്ചിത്തം ചെയ്യിക്കണം. ഈ പ്ര [ 60 ] മാണം കൊണ്ടു് സ്ത്രീ നിർദ്ദോഷവതിയാണെന്നു കണ്ടാൽ യഥാസ്ഥാനത്തിരുത്തുകയെന്നു തന്നെയല്ല വൃഥാ ശങ്കയുണ്ടായതിനു് അയാളെ ശിക്ഷിക്കണമെന്നും കൂടികാണുന്നു. അയാൾ മരിച്ചു നരകത്തിലായതുകൊണ്ടു് ഇവിടെയൊന്നും ശിക്ഷിപ്പാനൊക്കില്ലെങ്കിലും ആ സ്ത്രീയെ ഉടൻ തന്നെ യഥാസ്ഥാനത്തിരുത്തുവാനുള്ളതിനു പകരം പുറത്താക്കുകയല്ലെ ചെയ്തതു്. കഷ്ടം!

'തഥാപിവിപ്രവാക്യേന
കിഞ്ചിദ്ദോഷാഭവിഷ്യതി'

അപ്രകാരം തന്നെ (ദോഷമില്ല) എങ്കിലും ആയാ.... കൊണ്ടു് എന്തൊ ദോഷമുണ്ടായിരിക്കും എന്നു.... അയാൾ പറഞ്ഞതു് അസത്യമെന്നും വിചാ.... തെളിഞ്ഞ സ്ഥിതിക്കു് ഇതൊ... ത്യക മെന്തോന്നാ ഇരിക്കുന്നതു്.... ടാരം കഴിച്ചു് നിർദ്ദോഷവതി... താൻ എങ്കിലും ഭർത്താവു് നിമിത്തം ഏതാണ്ടു് അല്പ... പോലെ ചെയ്യുമൊ... യൗവനസമ്പന്നയാണെന്നും... വിശേഷകാമ .... ഭാവികമായി തന്നെകാണു.... മല്ലാ, അപ്പോൾ അവൾ ഗ....... (അപൂർണ്ണം)

കുറിപ്പുകൾ

തിരുത്തുക