ഭാഷാഭൂഷണം/പേജ് 23
←പേജ് 22 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 24→ |
- പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
- ശ്രീമന്മന്ദസ്മിതസ്മിതസുമുഖിയാകുന്നതോർമ്മിച്ചിടുന്നേൻ - മയൂരസന്ദേശം
ഇവിടെ ലതയ്ക്ക് നായികയോടും, കാറ്റടിച്ചിളകുന്നതിനു് പ്രണയകലഹക്ഷോഭത്തോടും മഴവെള്ളത്തുള്ളികൾ ഇറ്റുന്നതിനു് കണ്ണുനീർ തൂകുന്നതിനോടും മൊട്ടുകൾ വിടരുന്നതിനു് മന്ദസ്മിതപ്രസരത്തോടും സാമ്യം.
- 28. പ്ലാശിന്മൊട്ടെന്നളിയിതാ-
- നാശിച്ചെത്തുന്നു പൈങ്കിളിക്കൊക്കിൽ;
- കിളിയും ഞാവല്പഴമെ-
- ന്നളിയെക്കൊത്താനൊരുങ്ങുന്നു - സ്വ
ഇവിടെ അളിക്കും കിളിക്കും തങ്ങളിൽ ഭ്രമമെന്ന് പൂർവ്വോദാരണത്തേക്കാൾ വിശേഷം.
- 29. ഓമനത്തിങ്കൾക്കിടാവോ - നല്ല കോമളത്താമരപ്പൂവോ?
- പൂവിൽ നിറഞ്ഞ മധുവോ - പരിപൂർണ്ണേന്ദു തന്റെ നിലാവോ?
- പുത്തൻ പവിഴക്കൊടിയോ - ചെറു തത്തകൾ കൊഞ്ചും മൊഴിയോ?
- ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ?
- തുള്ളുമിളമാൻ കിടാവോ - ശോഭ കൊള്ളുന്നൊരന്നക്കൊടിയോ?
- ഈശ്വരൻ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ?
- പാരിജാതത്തിൻ തളിരോ - എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ?
- വാത്സല്യരത്നത്തെ വയ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ?
- ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വെച്ച വിളക്കോ?
- കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടുവരാതുള്ള മുത്തോ?
- ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ?
- സൂക്തിയിൽ കണ്ട പൊരുളോ - അതി സൂക്ഷ്മമാം വീണാരവമോ?
- വമ്പിച്ച സന്തോഷവല്ലി - തന്റെ കൊമ്പതിൽ പൂത്ത പൂവല്ലി?
- പിച്ചകത്തിൻ മലർച്ചെണ്ടോ - നാവിന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?
- കസ്തൂരി തന്റെ മണമോ - നല്ല സത്തുക്കൾക്കുള്ള ഗുണമോ?
- പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽക്കലർന്നോരു മാറ്റോ?
- കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ?
- നന്മ വിളയും നിലമോ - ബഹു ധർമ്മങ്ങൾ വാഴും ഗൃഹമോ?
- ദാഹം കളയും ജലമോ - മാർഗ്ഗ ഖേദം കളയും തണലോ?
- വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവെച്ചുള്ള ധനമോ?
- കണ്ണിന്നു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ?
- ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാർവർണ്ണൻ തന്റെ കണിയോ?
- ലക്ഷ്മീഭഗവതി തന്റെ - തിരു നെറ്റിമേലിട്ട കുറിയോ?
- എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ?
- പദ്മനാഭൻ തൻ കൃപയോ - ഇനി ഭാഗ്യം വരുന്ന വഴിയോ? - ഇരയിമ്മൻ തമ്പി
പദ്യം 27. പുതുവർഷാഗമത്തിൽ നായകൻ നായികയെ അനുസ്മരിക്കുന്നു; മരുല്ലോളിതം - കാറ്റടിച്ചിളകുന്ന. സ്തോമം - കൂട്ടം. ക്ലിന്നം - നനഞ്ഞ.
പദ്യം 28. പൈങ്കിളിയുടെ ചുണ്ടു കണ്ടിട്ടു് പ്ലാശിൻമൊട്ടാണെന്നു കരുതി വണ്ടു് അതിൽ ചെന്നിരുന്നു. കിളിയാകട്ടെ വണ്ടിനെ ഞാവൽപ്പഴമെന്നു കരുതി കൊത്താനോരുങ്ങി.