ഭാഷാഭൂഷണം/രണ്ടാം പതിപ്പിന്റെ മുഖവുര
←പേജ് 6 | ഭാഷാഭൂഷണം രചന: രണ്ടാം പതിപ്പിന്റെ മുഖവുര |
പേജ് 8→ |
ഭാഷാഭൂഷണത്തിന്റെ രണ്ടാംപതിപ്പു് ആവശ്യപ്പെട്ടത് ഝടിതി ആയിട്ടാകയാൽ ആദ്യം ആലോചിച്ചിരുന്നതുപോലെ ഉള്ള ഭേദഗതികൾ ഒന്നും ഇതിൽ ചെയ്യുന്നതിന് ഇടയായില്ല. എന്നാൽ ഗദ്യമെഴുതുന്നതിൽ ബാലന്മാരെ സഹായിക്കുന്നതിനുവേണ്ടി ഒരു പുസ്തകം ചമയ്ക്കുന്നതിനു് ഞാൻ ഈയിടെ ആരംഭിച്ചിട്ടുള്ളതിനാൽ ഇതിൽ വിട്ടുപോയിട്ടുള്ള ഭാഗങ്ങൾ അതിൽ ചേർക്കുന്നതിനു സൗകര്യം കിട്ടീട്ടുണ്ടു്. ആ സ്ഥിതിക്ക് ഭാഷാഭൂഷണത്തിൽ ഇനി ഭേദഗതിചെയ്യേണ്ടുന്ന ആവശ്യവും ഏറെ കാണുന്നില്ല.
- എ.ആർ. രാജരാജവർമ്മ
തിരുവനന്തപുരം
1910 ജൂൺ 28