മമപാലകനായി പരമോന്നതൻ
മമപാലകനായി പരമോന്നതൻ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
മമപാലകനായി പരമോന്നതൻ
പരിശുദ്ധൻ വാഴുന്നു
ആമയങ്ങൾ നീക്കും അവൻ
യേശുവാഴുന്നു സ്വർഗത്തിൽ
ആശ്വാസധായകൻ കൂടെയുണ്ടേ
താങ്ങാൻ ശാശ്വതമായ ഒരു ഭുജവുമുണ്ടേ
ഇസ്രായേലിൽ പരിപാലകനായി
അവൻ ബന്ധുവായി കൂടെയുണ്ടേ
ക്ഷാമത്തിൽ ക്ഷേമമായി നടത്തിടുന്നോൻ
എൻറെ രോഗത്തിലും മഹാ തുമ്പത്തിലും
മരണത്തിൽ നിന്നും വിടുവിക്കും
അവനിൽ ശരണപ്പെടുന്നിതാ ഞാൻ