മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
പൂക്കാരി




[ 3 ] പൂക്കാരി

(ടാഗോർ)


താമരപ്പച്ചിലപ്പൊതിക്കുള്ളിലാ-
ത്തൂമലർമാല വെച്ചെനിക്കേകുവാൻ,
അന്നുഷസ്സി,ലപ്പൂങ്കാവനത്തിങ്കൽ
വന്നു നിന്നാളൊരന്ധയാം ബാലിക.
ഞാനതെൻ ഗളനാളത്തിലിട്ടപ്പോ-
ളാനന്ദാശ്രു പൊടിഞ്ഞിതെൻ കൺകളിൽ.
ബന്ധുരാംഗിയെച്ചുംബിച്ചു ചൊല്ലി ഞാ-
നന്ധയാണു നീയിപ്പൂക്കളെന്നപോൽ.
നിന്റെ സമ്മാനമെത്ര സമ്മോഹന-
മെന്നറിവീല നീതന്നെയോമനേ!...

-നവംബർ 1932



"https://ml.wikisource.org/w/index.php?title=മയൂഖമാല/പൂക്കാരി&oldid=38797" എന്ന താളിൽനിന്ന് ശേഖരിച്ചത്