മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വസന്താഗമത്തിൽ




[ 9 ]

വസന്താഗമത്തിൽ
(ഒരു പാരസികകവിത-ഹാഫീസ്)

സന്നമായിതിവിടെയും മംഗള-
ഭാസുരവാസന്തവാസരങ്ങൾ;
മന്ദമുണർന്നുകഴിഞ്ഞുപോയ് സുന്ദര
മന്ദാരമല്ലികാവല്ലികകൾ-
കണ്മണി, നീ മാത്രമെന്തിനു പിന്നെ,യീ
മണ്ണിനടിയിൽ കിടപ്പതേവം?

ഈ മധുമാസത്തിൽ തിങ്ങിനിറഞ്ഞീടും
ശ്യാമളനീരദമാലപോലെ,
കാതരേ, നിന്നുടെ കാരാഗൃഹത്തിന്മേൽ
കാളിമയാളുമിക്കല്ലറമേൽ,
ചിന്നിച്ചിതറിടാം കണ്ണീർക്കണികകൾ
പിന്നെയും പിന്നെയുമെന്മിഴികൾ.
മണ്ണിനടിയിൽനിന്നോമലേ, നീയും നിൻ
മഞ്ജുവദനമുയർത്തുവോളം!..

--ഏപ്രിൽ 1933


"https://ml.wikisource.org/w/index.php?title=മയൂഖമാല/വസന്താഗമത്തിൽ&oldid=38809" എന്ന താളിൽനിന്ന് ശേഖരിച്ചത്