മഹമ്മതചരിത്രം

രചന:ഹെർമൻ ഗുണ്ടർട്ട് (1844)

[ 5 ] മഹമ്മതചരിത്രം

൧ . ആദാമിന്റെ മക്കളായമനുഷ്യരെപാപമരണ
ങ്ങളിൽനിന്നു രക്ഷിക്കെണംഎന്നുവെച്ചുദൈവമായപി
താവതന്റെവചനമാകുന്ന ഏകജാതനെഈലൊകത്തി
ൽഅയച്ചപ്പൊൾ അവൻ ദാവിദ്രാജ കുലത്തിൽ മൎയ്യം
എന്നൊരുകന്യകയിൽനിന്നുജനിച്ചുയഹൂദരാജ്യത്തി
ൽവളൎന്നുമൊശനബിമൂലമായ്വന്നദെവകല്പനഒക്ക
യുംകൈക്കൊണ്ടുനടന്നുദെവാത്മാവനിറഞ്ഞുഉപദെ
ശിച്ചുംഅതിശയമായസ്നെഹപ്രവൃത്തികളെചെയ്തുംകൊ
ണ്ടിരുന്നശെഷംലൊകരക്ഷെക്കായിട്ടപ്രാണനെയുംകൂ
ടഉപെക്ഷിച്ചുമരിച്ചവരിൽനിന്നുയിൎത്തെഴുനീറ്റുത
ന്നെആശ്രയിച്ചവരൊടലൊകത്തിൽഎങ്ങുംപൊയിഈ
സുവിശെഷംസകലജാതികളൊടുംഅറിയിപ്പാൻ
കല്പിച്ചുസ്വൎഗ്ഗത്തിൽകരെറിയപ്പൊൾമുമ്പെവാഗ്ദ
ത്തംചെയ്തപ്രകാരംതന്നെതന്റെആത്മാവിനെവി
ശ്വാസികളിൽഇറക്കിപാൎപ്പിക്കയുംചെയ്തു—അവ
രും ദെവാത്മാവിനാൽശക്തന്മാരായിപുറപ്പെട്ടുപല
രാജ്യങ്ങളിലുംചെന്നുസുവിശെഷം(എന്നുള്ള ഇഞ്ചി
ലെ)അറിയിച്ചുദെവകൃപയാലെഏറിയആളുക
ളെയെശുവിൽവിശ്വസിപ്പിച്ചുപൊന്നു—അന്നുരൊമ [ 6 ] കൈസൎമാർഅജ്ഞാനത്തെഉറപ്പിക്കെണംഎന്നു
വെച്ചുമുന്നൂറുസംവത്സരത്തൊളംഈക്രിസ്തമാൎഗ്ഗത്തെ
ഇല്ലാതാക്കെണ്ടതിന്നുപ്രയത്നംകഴിച്ചിരുന്നുഎങ്കിലും
ഒരാവതുംകണ്ടില്ല—ആയിരംആയിരംക്രിസ്ത്യാനികൾഹിം
സകൾഎല്ലാംസഹിച്ചുവാളാലുംഅഗ്നിയാലുംചത്തതുഅ
ല്ലാതെകണ്ടവർപലരുംവെദംഅനുസരിച്ചുസ്നെഹനി
ശ്ചയംകൊണ്ടുമരണഭയത്തെനീക്കിസഭക്കാർനിത്യംവ
ൎദ്ധിച്ചുവരികയുംചെയ്തു—അതുകണ്ടാറെരൊമകൈ
സർഒരുത്തൻദെവക്രിയയെവിചാരിച്ചുതാനുംയെ
ശുവിൽവിശ്വസിച്ചുഅജ്ഞാനആചാരങ്ങൾആസം
സ്ഥാനത്തിൽഎങ്ങുംക്രമത്താലെഒടുങ്ങിശെഷംഅ
നെകജാതികളുംയെശുനാമത്തെ ആശ്രയിക്കയുംചെ
യ്തു—എന്നാറെപുറത്തുള്ളവരുടെഉപദ്രവംമാറുക
കൊണ്ടഅനെകംക്രിസ്ത്യാനികൾ്ക്കസ്നെഹംകുറഞ്ഞുമടി
വുംഎറിയതല്ലാതെമിക്കവാറുംദെവസത്യത്തെഅ
റിയാതെകൂട്ടമായിവന്നുഈപുതിയവെഷംകെട്ടുവാ—
ൻതുനികയാൽക്രിസ്തസഭയിൽപലകെടുകളുംപറ്റി
മുമ്പത്തെശുദ്ധിമറകയുംചെയ്തു—ഉപദെശിക്കെണ്ടി
യവർഅഹങ്കാരികളായിഞെളിഞ്ഞപട്ടക്കാർ
എന്നപെർധരിച്ചുഒരൊമതംചൊല്ലിതൎക്കിച്ചുതമ്മി
ൽഇടഞ്ഞുസ്നെഹകൎമ്മങ്ങളെആചരിക്കാതെവിദ്വാ
ന്മാർഎന്നശ്രുതിയെആഗ്രഹിച്ചതെഉള്ളു—അതി [ 7 ] നാൽപലമതഭെദങ്ങൾഉണ്ടായിശെഷംജനങ്ങൾ്ക്കഅറി
വുകുറകയാൽവിശ്വാസത്തെമറന്നുപലമന്ത്രതന്ത്രങ്ങ‌
ളെയുംപ്രയൊഗിച്ചുയെശുമൎയ്യംമുതലായവൎക്കുംബിംബ
ങ്ങളെചമെച്ചുവന്ദിച്ചുചിലർവനവാസംതുടങ്ങിതപ
സ്സുംചെയ്തുഇങ്ങിനെദെവകരുണയെലഭിച്ചിട്ടല്ലപല
കൎമ്മങ്ങളെചെയ്തുആത്മരക്ഷയെവരുത്തുവാൻനൊക്കി
തുടങ്ങി—ഇപ്രകാരംപലദിക്കിലുംക്രിസ്തമതത്തിന്നു
ജീവനില്ലാതെവന്നപ്പൊൾദൈവംഅവൎക്ക ശി
ക്ഷെക്കായിട്ടഒരുജാതിയെഉദിപ്പിച്ചുവളരെകാലം
ജയംനല്കുകയുംചെയ്തു—ആജാതിഅറവികൾതന്നെ—

൨. അറവികൾപണ്ടുയഹൂദർസുറിയാണികൾ
ഇവരുടെഅയൽപക്കത്തുള്ളവർ—മൂന്നുവകക്കാരു
ടെഭാഷയും എകദെശംഒക്കുന്നു—അറവികൾകടല്ക്ക
രയിൽഅല്ലാതെനാട്ടിൽകുറയപട്ടണങ്ങളെ
മാത്രംഉണ്ടാക്കികൃഷിചെയ്തുമിക്കവാറംപണ്ടെആടു
പശുകുതിരഒട്ടകം മുതലായകൂട്ടങ്ങളെചെൎത്തുസഞ്ച
രിച്ചും മരുഭൂമിയിൽതമ്പുകെട്ടിക്കൊണ്ടുംരാജാക്കന്മാ
ർകൂടാതെഒരൊഗൊത്രങ്ങളായിസഹവാസംചെയ്യും—
തമ്മിൽതമ്മിൽ നിത്യംകുലവൈരംഉണ്ടുശൂരതയും
ഉണ്ടു ദെശത്തൂടെപൊകുന്നവരൊടഎല്ലാംകലശലും
കവൎച്ചയുംസമ്പ്രദായം—ശാസ്ത്രത്തിൽആൎക്കുംരസമില്ല
പാട്ടിലുംകഥയിലുംഅത്രെരുചിഉള്ളു—പട്ടണങ്ങളി [ 8 ] ൽകച്ചവടത്താൽമികച്ചതുമക്കത്ത തന്നെ—അവിടെകാ-
ബം എന്നൊരുപുരാണക്ഷെത്രംഉണ്ടുഅതുചതുരശ്രമായി

കെട്ടിതീൎത്തതുവംശപിതാവും അബ്രഹാമിന്റെമകനു
മായഇസ്മാൽഎന്നശ്രുതികെൾ്ക്കുന്നു—അതിങ്കൽവാനത്തി
ൽനിന്നുവീണഒരുകരിങ്കല്ലും ജം ജം എന്നുള്ളകിണ
റുംപ്രധാനം—അതിന്നായിതീൎത്ഥയാത്ര അറവികൾ
എല്ലാവൎക്കും ആവശ്യം—ക്ഷെത്രത്തിൽ൭ഗ്രഹങ്ങളെ
വന്ദിച്ചു ൭പ്രദക്ഷിണംവെക്കും—അവകൂടാതെ ൩൬൦
ദെവവിഗ്രഹങ്ങൾഉണ്ടായി—അതിൽചിലതിന്നുമ
നുഷ്യരെയുംകൊന്നുബലികഴിക്കും—ആക്ഷെത്ര
ത്തിന്നുഉടമക്കാരായിവൎദ്ധിച്ചഒരുപ്രഭുവംശംഉണ്ടു
കൊജാക്കുലംഎന്നപെർ—പിറ്റെതിൽ അവരു
ടെസംബന്ധികളായകൊറെശികുലത്തിന്നുക്ഷെത്ര
ത്തിലെഅധികാരംവന്നു—വിശെഷിച്ചഒരൊവം
ശത്തിന്നുവെവ്വെറെപരദെവതകളുംബുദ്ദുകളുംഉ
ണ്ടായി—പലരക്ഷകൾകെട്ടുകഎങ്ങും നടപ്പു—ചിലകുല
ങ്ങൾ്ക്കുയഹൂദമതംസമ്പ്രദായമായിവന്നു—പലവകക്കാ
രുംക്രിസ്ത്യാനികളായിവിരൊധംകൂടാതെജീവനംക
ഴിക്കും—തൌരത്തും ഇഞ്ചിലും അറവിഭാഷയിൽ
ആക്കിയതുകൊണ്ടഒരുദൈവംമാത്രമെഉള്ളുഎന്ന
ബുദ്ദുകാൎക്കുകൂട സമ്മതം—

൩ . അങ്ങിനെഇരിക്കുംകാലത്തുക്രിസ്താണ്ട൫൭൦ആ [ 9 ] മതകൊറെശികുലത്തിൽഅബ്ദുള്ളഎന്നപ്രഭുവിന്നു
മഹമ്മതഅബല്കാസ്മിജനിച്ചു—തന്റെചെറുപ്പത്തി
ൽതന്നെവാപ്പയുംഉമ്മയും മരിച്ചപ്പൊൾ ൫ഒട്ടകത്തിന്നും
ഒരുവടുവത്തിക്കുംമാത്രംഅവകാശംഉണ്ടായികാരണ
വർശെഷമുള്ളതകൈക്കൽആക്കി—അവരിൽഅ
ബുതാലിബ എന്നമൂത്തബാപ്പാദയവിചാരിച്ചുകുട്ടി—
യെകൂട്ടികൊണ്ടുപൊയിവളൎത്തിആയുധാഭ്യാസവും
കച്ചവടവഴികളുംശീലിപ്പിച്ചശെഷം—മഹമ്മത൨൫
വയസ്സായപ്പൊൾകദീജഎന്നൊരുവിധവയെ
ആശ്രയിച്ചുദല്ലാലിയായിഅവളുടെചരക്കുകളെഏ
റ്റുകൊണ്ടുഒരൊചന്തകളിൽപൊയിവന്നുപണ
ക്കാൎയ്യങ്ങളെനന്നായിനടത്തിവന്നതിനാൽഅവൾഅ
വനെവിശ്വസിച്ചുഭൎത്താവാക്കികൊൾ്കയുംചെയ്തു—
അവളിൽനിന്നുസമ്പത്തഉണ്ടാകകൊണ്ടഏറിയസ്ത്രീ
കളെഎടുത്തുംതീനിലും കുടിയിലും അല്ലഭൊഗത്തി
ലുംസാമ്പ്രാണിമുതലായസുഗന്ധത്തിലുംരസിച്ചുകൊ
ണ്ടും നാല്പതാംവയസ്സൊളംവൎത്തകനായിദിവസംകഴി
ച്ചു—ഒരൊയാത്രകളിൽയഹൂദക്രിസ്ത്യാനികളെയും
കണ്ടുവരികയാൽതൌരത്തിലും ഇഞ്ചിലിലുംഉള്ള
ചിലസത്യങ്ങളെഅറിഞ്ഞുകൊണ്ടു ബുദ്ദിനെസെ
വിക്കുന്നതദൊഷംഎന്നുനിശ്ചയിച്ചുതുടങ്ങി—എ
ന്നാൽ ൬൧൦ ആം ആണ്ടിൽഒരുരാത്രിയിൽഹെര [ 10 ] ഗുഹയിൽപൊയിധ്യാനിച്ചുകൊണ്ടിരിക്കുമ്പൊൾജബ്രി
യൽഎന്നൊരുമാലാക്കഅവന്നുപ്രത്യക്ഷനായിഅ
ബ്രഹാംവിശ്വസിച്ചപ്രകാരംഒരുദൈവത്തെവിശ്വസി
ക്കെണംആദൈവത്തിന്നുനീനബിയായിനിന്നഇസ്ലാ
മിനെനടത്തികൊൾ്കഎന്നറിയിച്ചപ്രകാരംഒരുദ
ൎശനത്തിൽതൊന്നി—ഈഉപദെശംകെട്ടിയവൾ്ക്കും
അവളുടെകാക്കയായവൎക്കിന്നുംബൊധംവരുത്തി
യപ്പൊൾഇരുവരുംഅനുസരിച്ചഅബുതാലിബിന്റെ
പെരനുംചെറിയന്നെശൂരനുമായആലിയുംവിശ്വ
സിച്ചുക്രമത്താലെമറ്റുംചിലമക്കക്കാർഇസ്ലാമെപ്രമാ
ണിക്കയുംചെയ്തു—മഹമ്മതഇവരെശിഷ്യരാക്കിതനി
ക്കഎഴുത്തഅറിഞ്ഞുകൂടായ്കകൊണ്ടഅന്നന്നുതൊ
ന്നിയഉപദെശങ്ങളെഅവരെകൊണ്ടഒലയിലുംആ
ട്ടിൻചട്ടുകങ്ങളിലുംഎഴുതിച്ചു—ഇപ്രകാരംകുറാൻഉ
ണ്ടായി—അതിന്നുമാപ്പിള്ളമാർനാലാംവെദംഎ
ന്നപെർപറയുന്നു—മൊശെ യെശുമുതലായവർഅ
ള്ളഅയച്ചനബികൾഎങ്കിലുംഎല്ലാവരിലും വലി
യവൻമഹമ്മതതന്നെഎന്നപ്രമാണം—

൪ . ഒരുദിവസംമഹമ്മതസംബന്ധികളെക്ഷണി
ച്ചുവിരുന്നുകഴിച്ചഇസ്ലാമെഅറിയിച്ചപ്പൊൾഅ
വർചിരിച്ചുഅപ്രിയംകാട്ടിയാറെകുട്ടിയായആലി
എഴുനീറ്റുനബിക്കഒശീർ ആകുവാൻതുനിഞ്ഞു [ 11 ] അന്നുതൊട്ടുമക്കക്കാർചിലകാലംവളരെവിരൊധി
ച്ചുകാബത്തിന്റെതാക്കൊലുടയഅബുസുഫ്യാൻമ
ഹമ്മതിന്റെആളുകളെഹിംസിപ്പാനുംതുടങ്ങി—അ
ബുതാലിബമാത്രം നബിക്കതുണനിന്നു—അവനും
മരിച്ചശെഷംസംബന്ധികൾഒക്കത്തക്കനിരൂപിച്ചു
രാത്രിയിൽമഹമ്മതിനെകൊല്ലുവാൻനിശ്ചയിച്ച
പ്പൊൾഅവൻഭയപ്പെട്ടുആലിയെതന്റെകട്ടിലി
ന്മെൽകിടത്തിതാൻമണ്ടിപൊയിമക്കത്തൊടഅസൂയ
ഭാവിക്കുന്നമദീനത്തിൽവാങ്ങിപാൎത്തു—ആദിവസം ത
ന്നെമുസല്മാനൎക്കുവൎഷക്കണക്കിന്നുആരംഭമായ്വന്നി
രിക്കുന്നു(൬൨൨ക്രിസ്താണ്ടകൎക്കടമാസം൧തിയ്യതി)
—കൊല്ലംഉണ്ടായതിന്നുമുമ്പെ൨൦൨സംവത്സരംആകുന്നു

൫ . നബിമദീനത്തിൽചെൎന്നനാൾതുടങ്ങിആപട്ട
ണക്കാൎക്കുതലവനായിമക്കത്തിൽനിന്നുവന്നുപൊകു
ന്നകച്ചവടക്കാരുടെകൂട്ടങ്ങളൊടുകലഹിച്ചുംകവൎന്നും
കൂട്ടൎക്കുരസംജനിപ്പിച്ചുപടെക്കുംവട്ടംകൂട്ടി൬൨൪ആ
മതിൽഅബുസുഫ്യാന്റെപടയെജയിച്ചു—പിറ്റെ
കൊല്ലത്തിൽപൊരുതുനബിതൊറ്റുപൊയിതാൻ
മുറിയെറ്റുഎങ്കിലുംമക്കക്കാർമദീനത്തിൽ
കയറുവാൻവശമല്ലാഞ്ഞുവാങ്ങിപൊയി—അന
ന്തരംയഹൂദവെദത്തെഅനുസരിച്ചചിലവംശ
ക്കാർഇസ്ലാമിൽചെരായ്കകൊണ്ടുകഠിനയുദ്ധം [ 12 ] ഉണ്ടായപ്പൊൾആലിജയിച്ചുനബിക്കുകപ്പം കൊടുക്കു
ന്നവരാക്കിവെച്ചു—ആയതിന്നുമുമ്പെമഹമ്മതചൊ
ല്ലിയതു— തൌരത്തും ഇഞ്ചീലുംമറ്റെഭാഷക്കാൎക്കു
വെണം പുതിയവെദം കൊണ്ടഅവൎക്കആവശ്യംഇ
ല്ലശെഷം ഭാഷകളെ അറിഞ്ഞുകൂടാത്തഅറവിക
ൾ്ക്കമാത്രംഇസ്ലാംമതിമറ്റെയവർദൈവംകല്പിച്ച
വെദങ്ങളെഅനുസരിച്ചു കൊള്ളട്ടെ നിങ്ങൾകിത്താ
വുകാരൊടപിണങ്ങെണ്ടാഎന്നു(൫. ൬. ൪൨. ൨൯ . സൂ
രത്തിൽ) അറിയിച്ചിരുന്നു—ഇപ്പൊൾജയം നിമി
ത്തംവലിപ്പംഎറിയതിനാൽ കിത്താവുകാർതൌ
രത്തിലും ഇഞ്ചീലിലും കുത്തിതിരുത്തിമാറ്റിയി
രിക്കുന്നുഎന്നുംഎല്ലാവകക്കാൎക്കുംഇസ്ലാം അത്രെ
വെണം എന്നുംതീൎച്ചപറഞ്ഞു ചുറ്റുംഉള്ളരാജാക്ക
ന്മാൎക്കുംമഹമ്മതിനെസെവിക്കെണംഎന്നഎഴുത്തയ
ച്ചു—ആയതുഅവർ ബഹുമാനിക്കായ്കകൊണ്ടകൊ
പിച്ചുശപിക്കയുംചെയ്തു—അനന്തരം൧൦൦൦൦ചെക
വരൊടുംകൂടിമക്കത്തിന്നുനെരചെന്നുപൊരുതു
(൬൩൦ക്രിസ്താണ്ടു) അബുസുഫ്യാനെപിടിച്ചുകൊ
ണ്ടുഇസ്ലാമിൽചെൎത്തുജയഘൊഷത്തൊടുകൂടപട്ട
ണംപുക്കുകാബത്തിലുള്ളബിംബങ്ങളെതകൎത്തുശു
ദ്ധിവരുത്തിഉലകിൽഎങ്ങുംഇതുപ്രധാനപള്ളിഎ
ന്നുകല്പിച്ചുമറ്റുംപലഅറവിഗൊത്രങ്ങളെപൊരിൽ [ 13 ] ജയിച്ചുദീൻനടത്തുകയുംചെയ്തു—എങ്കിലുംഅനെകഭാ
ൎയ്യമാരുടെകലഹംനിമിത്തംഅവന്നുസൌഖ്യംവന്നില്ല
ഒരുയഹൂദസ്ത്രീആട്ടിറച്ചിയിൽവിഷംചെൎത്തുകൊടു
ത്തതിനാൽഅവന്നുമദീനത്തിൽവെച്ചുജ്വരംപിടിച്ചു
വലഞ്ഞു അതിപ്രിയയായആശയുടെമടിയിൽതലവെ
ച്ചുഅള്ളാഎൻപാപങ്ങളെപൊറുക്കെണമെഇതാഞാൻ
വരുന്നുഎന്നുപറഞ്ഞുമരിക്കയുംചെയ്തു(൬൩൨ക്രി.൧൦
ഹജ്ര)

൬ . അപ്പൊൾകദീജയിൽജനിച്ചപാത്തിമമാത്രംമ
ക്കളിൽശെഷിക്കകൊണ്ടഅവൾ്ക്കുംഭൎത്താവായആലി
ക്കുംനബിയുടെസൎവ്വാവകാശംഉണ്ടായിഎങ്കിലുംആയ
ശെക്കുപൂൎവ്വസിദ്ധാന്തംഇരിക്കയാൽഅവൾഉപായം
കൊണ്ടഅവനെനീക്കിതന്റെവാപ്പയായഅബുബ
ക്രിന്നുഖലീഫറസൂലുള്ളഎന്നസ്ഥാനവുംപട്ടവും
വരുത്തി—അന്നുമഹമ്മതിന്റെമരണംകെട്ടാറെഅ
നെകം അറവികൾപണ്ടത്തെവിഗ്രഹങ്ങളെസെവി
ച്ചുതുനിഞ്ഞപ്പൊൾഅബുബക്രഅവരെഅമൎത്തി
വെച്ചുകുറാനെ൧൧൪സൂരത്താക്കിതികച്ചുതീൎത്തു
വാൾകൊണ്ടദീൻനടത്തുകയുംചെയ്തു—അവനും(൬൨൪
ആമതിൽ)മരിച്ചപ്പൊൾആയശനബിയുടെമറ്റൊ
രുഭാൎയ്യെക്കുവാപ്പയായഒമാരെഖലീഫാക്കി—അ
വൻകുറാൻഅല്ലാതെഉള്ളപുസ്തകങ്ങളെഎല്ലാം [ 14 ] ഭസ്മംആക്കിച്ചുവടക്കുംപടിഞ്ഞാറുംഉള്ളരൊമരാജ്യ
ങ്ങൾപലതുംഅറവികളുടെകൈവശമാക്കി—അ
പ്പൊൾപാൎസിരാജ്യംമുഴുവനുംഅടങ്ങിസൂൎയ്യമാൎഗ്ഗം നശി
ച്ചുചിലപാൎസികൾമാത്രംഇക്കരയിൽവന്നുകുടിയി
രുന്നതല്ലാതെമറ്റെല്ലാപാൎസിക്കാവ്യരുംവാളി
നെഭയപ്പെട്ടുഇസ്ലാമെഅനുസരിക്കയുംചെയ്തു—

൭ . എന്നാറെമുസല്മാന്മാരിൽഅന്യൊന്യംഐ
ക്യംഉണ്ടായില്ല—ഒമാറുംഅവന്റെശെഷംവാണ
ഒസ്മാനുംകലഹങ്ങളിൽപട്ടുപൊയി—എല്ലാവരിലും
പ്രാപ്തിഏറിയആലിക്കു ഖലിഫപട്ടംവന്നപ്പൊൾ
(൬൫൬)ആയശമുതലായവർഎതിരിട്ടുകഠൊര
പടയുംഉണ്ടായി—അതിൽആലിനെടിഎങ്കിലുംമ
റ്റപ്രഭുക്കന്മാർഇണക്കഭാവംകാട്ടികുറാനെചൊ
ല്ലിചതിച്ചുഒരുകള്ളൻആലിയെകുത്തികൊല്ലു
കയുംചെയ്തു—അവന്നുരണ്ടുമക്കൾഉള്ളതിൽദെവ
ഭക്തനായഹസ്സൻവിഷാദത്താൽകഴിഞ്ഞു ഹുസ്സൻച
തിപ്പടയിൽഅകപ്പെട്ടുമരിച്ചു—ആകാരണത്താൽമു
സല്മാനർഒക്കയുംരണ്ടുവകയായിപിരിഞ്ഞു—ചില
ർകുറാൻഅല്ലാതെഖലീഫമാർനാല്വരുംചൊ
ല്ലികൊടുത്തസുന്നത്തുപദെശത്തെപ്രമാണിക്കുന്നു—
മറ്റെവർകുറാൻമാത്രംപ്രമാണം ആലിയുംപാത്തി
മയുടെസന്തതിയുംഅല്ലാതെനബിക്കഅനന്ത്രവർ [ 15 ] ഇല്ല എന്നുതൎക്കിച്ചു—മുഹമ്മതിനെപൊലെ ആലിയാ
രെയും൧൨ഈമാമാരെയുംബഹുമാനിച്ചുവരുന്നു—ഇ
ങ്ങിനെരണ്ടായിടഞ്ഞതുംകൂടാതെപലപലമതഭെദ
ങ്ങളുംഉണ്ടായിമുസല്മാനരുടെമൎയ്യാദപ്രകാരംഒരൊ
ന്യായംഉറപ്പിക്കെണ്ടതിന്നുബുദ്ധിമുട്ടുണ്ടായാൽആ
യുധംപ്രമാണമായിവന്നു—

ഇസ്ലാമിന്റെപരീക്ഷ.

൮ . ഇപ്പൊൾകുറാനുപദെശത്തെചൊല്ലിചിലന്യാ
യങ്ങളെപറയുന്നുണ്ടു—ഈമലയാളാത്തിലെമുസല്മാന്മാ
ർകുറാന്റെഅൎത്ഥംഅല്പംമാത്രംഅറിഞ്ഞുഒരൊ
കാലത്തിലുണ്ടായകള്ളകഥകളെഅധികംവിചാ
രിച്ചുവരുന്നു—ദൈവംഅറിയിച്ചുതന്നതല്ലാതെമ
നുഷ്യരുടെവചനങ്ങളെവിശ്വസിക്കരുത്ഉപ്പുപുളി
ക്കൂലുംമൊട്ടചതിക്കുംഎന്നൊരുപഴഞ്ചൊൽഉണ്ടല്ലൊ
സത്യവാന്മാർഈലൊകത്തിൽഏറ്റവുംദുൎല്ലഭംഎ
ങ്കിലുംമാപ്പിള്ളമാർഒരൊവിശെഷംഒതുമ്പൊൾ
നെരൊകളവൊഎന്നുചൊദിക്കാതെപണ്ടുഉണ്ടായ
പാട്ടാകുന്നുഎന്നുംമുതലിയാർഒതുകകൊണ്ടുനെരു
കെടില്ലഎന്നുംവെറുതെഉറപ്പിക്കുന്നു—അയ്യൊമ
നുഷ്യവാക്കിന്നുംദൈവവാക്കിന്നുംതമ്മിൽവളരെ
ഭെദംഇല്ലയൊ—മനുഷ്യവാക്കുഉമിയത്രെദൈവ [ 16 ] വാക്കുമണി—പതരുംഅരിയുംകലരെണമൊ—യെ
ശുമൎയ്യമിന്റെതുടമെൽനിന്നുജനിച്ചുഎന്നമാപ്പി
ള്ളമാർപറയുന്നതുകുറാനിൽഒരെടത്തുംകാണ്മാ
നില്ലഎന്നാലുംഎല്ലാവൎക്കുംസമ്മതം—മഹമ്മതിന്നു-
സ്വൎഗ്ഗത്തിൽമൎയ്യമുമ്മയൊടഒരുകല്യാണംനടക്കുംഎ
ന്നുഎങ്ങുംകെൾ്ക്കുന്നുഇതുവുംകള്ളന്മാർഉണ്ടാക്കിയ-
വാക്കു കുറാനിൽഒരുസൂരത്തിലുംഛായയൊളംകാ
ണുന്നില്ല—മഹമ്മതനിലാവിനെരണ്ടായിപിളൎത്തപ്രകാ
രവുംപലഅതിശയങ്ങളെകാട്ടിയപ്രകാരവുംഅ
വരുടെവെദത്തിൽപറഞ്ഞുകാണുന്നില്ല—൫൪ആം
സൂരത്തിൽഅള്ളകയാമനാൾന്യായംവിസ്തരിപ്പാ
നുള്ളപ്രകാരംവൎണ്ണിച്ചദിക്കിൽആനാഴികവന്നു—
നിലാവുരണ്ടായിപിളൎന്നുകാണുന്നുഎന്നൊരുമൊ
ഴിഉണ്ടു—അതുതന്നെഅന്ത്യദിവസത്തിന്നഒരടയാ
ളംആകും എന്നനബിയുടെഭാവം—മുസല്മാന്മാർ
കുറാനിൽഎത്രതിരഞ്ഞുനൊക്കിയാലുംമഹമ്മ
തുചെയ്തഅതിശയങ്ങൾഒന്നുംപറഞ്ഞുകാണാ
യ്കയാൽഈഒരുവചനത്തിന്റെപൊരുൾമാറ്റി
മഹമ്മതനിലാവിനെപിളൎത്തപ്രകാരംഒരുകഥ
ചമെച്ചുണ്ടാക്കി—അറവിവാക്കുനല്ലവണ്ണംവരാ
ത്തതിനാൽഇങ്ങിനെഒരൊന്നുകറ്റുണ്ടാക്കിചെ
ൎത്തു—ആലിയാർഎല്ലാവരിലുംകരുത്തനാകകൊ [ 17 ] ണ്ടുനബി അള്ളാവിന്റെസിംഹംഎന്നപെരിട്ട—
മാപ്പിള്ളമാർഇതിന്റെഭാവംഅറിയാതെആലി
ക്കുമുമ്പെസിംഹജന്മംആയിരുന്നുപിന്നെനബിഅ
വനെമനുഷ്യനാക്കിഎന്നിങ്ങനെബുദ്ദുസെവി
ക്കുന്നവരെപൊലെപലകള്ളകഥകളെതീൎത്തുരസി
ക്കുന്നുണ്ടു—മഹമ്മതതാൻതന്നെഅതിശയങ്ങൾഒന്നും
ഞാൻചെയ്തില്ലചെയ്കയുംഇല്ലനബികൾമുമ്പെ
അതിശയങ്ങളെകാട്ടിയപ്പൊൾജനങ്ങൾപ്രമാണി
ക്കാതെഅവൎക്കുചതിയന്മാർഎന്നുപെർവിളിച്ചു
വല്ലൊ യെശുമരിച്ചവരെജീവിപ്പിച്ചെങ്കിലുംനി
നക്കുപിശാചുണ്ടുനീഒടിക്കാരൻഎന്നുയഹൂദർദുഷി
ച്ചുവല്ലൊഞാൻകുറാനെഅറിയിച്ചാൽമതിഎന്നു
(൬. ൧൩. ൧൭. ൨൯ആം സൂര.)പറഞ്ഞു—ഈവക
കുറാനിൽവളരെഉണ്ടെങ്കിലുംമാപ്പിള്ളമാർകൂ
ട്ടാക്കുന്നില്ല—മുസല്മാന്മാർസത്യത്തെഅറിവാൻ
ആഗ്രഹിക്കുന്നു എങ്കിൽമുമ്പിൽതന്നെകുറാനി
ൽകാണാത്തതുപൊളിവാക്കഎന്നുഎണ്ണിക്കൊ
ണ്ടുതള്ളിക്കളയെണം—എന്നാൽതങ്ങളുടെമാ
ൎഗ്ഗത്തിന്നഉമ്മയാകുന്നകുറാന്റെഗുണദൊഷങ്ങ
ളെയുംക്രമത്താലെതിരിച്ചറിയാം—അള്ളവൊ
ടപ്രാൎത്ഥിച്ചുപാപിയായഎന്നൊടുപരമാൎത്ഥംഅ
റിയിക്കെണമെനീകാട്ടുന്നവഴിയിൽഞാൻനട [ 18 ] ക്കുംവഴിയെമാത്രംകാട്ടെണമെഎന്നപെക്ഷിച്ചാ
ൽകുറാനുംദെവവചനംഅല്ലഎന്നുബൊധി
ച്ചുവരും—

൯ . അതഎങ്ങിനെഎന്നാൽ—മഹമ്മതദൈവ
ത്തെവൎണ്ണിക്കുമ്പൊൾപലഉയൎന്നവാക്കുകൾപറഞ്ഞു
എങ്കിലുംആയ്ത എല്ലാംസൂക്ഷിച്ചുനൊക്കിയാൽതൌ
രത്തിൽനിന്നഎടുത്തുഎന്നനിശ്ചയിക്കാം—അള്ള
പടെച്ചവൻഉടയവൻവലിയവൻസൎവ്വശക്തൻ
തന്റെഇഷ്ടംപൊലെനടത്തുന്നവൻആരുടെബുദ്ധി
ക്കുംഎത്താത്തവൻഎന്നുള്ളതസത്യംതന്നെ—ആ
യ്തുതൌരത്തിലും സബൂരിലും അത്യന്തംസ്പഷ്ടമാ
യികാണിച്ചിരിക്കുന്നു—എങ്കിലുംദൈവംവലിയവ
ൻഎന്നുമാത്രംഅല്ലചെറിയതിനൊടുംചെൎന്നവ
നുംമനുഷ്യൎക്കുസമീപസ്ഥനുംആകുന്നുഎന്നുമഹമ്മ
തിന്നുതൊന്നീട്ടില്ല—ദെവവെദങ്ങൾമൂന്നുംനൊ
ക്കിയാൽദൈവത്തെകുറാനിൽവൎണ്ണിച്ചപ്രകാരം
പൊരാഎന്നുള്ളതകാണാം—ദൈവത്തിൽഊക്കം
അല്ലവലിപ്പവുംഅല്ലസ്നെഹവുംപരിശുദ്ധിയും
അത്രെപ്രധാനം—താൻസൃഷ്ടിച്ചസകലത്തിലുംഗുണ
ത്തെവിചാരിക്കുന്നു—ആകയാൽപാപികളിലുംഏ
റ്റവുംദയാവാൻആകുന്നു—എങ്കിലുംഈസ്നെഹം
പൊലെതന്നെദൈവത്തിന്നുശുദ്ധിയുംസത്യവുംഉണ്ടു— [ 19 ] പാപത്തെഅശെഷംവെറുക്കുന്നു—തന്റെശുദ്ധി
ക്കൊത്തവണ്ണംപുതുഭാവംധരിച്ചമനുഷ്യൎക്കുമാത്രംഅ
വന്റെമുഖംകണ്ടുകൊള്ളാം—അതുകൊണ്ടുക്രിസ്ത്യാ
നികൾ്ക്കുദെവകരുണഅത്യാവശ്യംആയതുതാഴ്മ
യൊടെഅപെക്ഷിക്കുന്നവൎക്കുണ്ടാകും അതിനാൽ
പാപസങ്കടവുംതീരുംഎന്നനിശ്ചയംകൂടഉണ്ടു—കുറാ
നിലെദൈവംഅപ്രകാരംഅല്ല—അതിൽചിലസൂ
രത്തുകളെമാത്രംവായിച്ചാൽഉടനെ൧൦൦പാപങ്ങളെ
പൊറുക്കുംഎന്നഒരുദിക്കിൽപറയുന്നുഅങ്ങിനെവ
ന്നാൽദൈവത്തിന്നുന്യായസൂക്ഷ്മംഇല്ലഎന്നുവരും—
പിന്നെഅള്ളഅനെകംമനുഷ്യരെയുംജിന്നുക
ളെയുംനരകംനിറെക്കെണ്ടതിന്നത്രെപടെച്ചുഎ
ന്ന(൭. സൂര-)ചൊല്ലിയതിനാൽദൈവംദയയില്ലാ
ത്തവൻഎന്നുവരുംഅള്ളചിലരെഗുണംചെയ്യി
ക്കുന്നു—ചിലരെദൊഷംചെയ്യിക്കുന്നുഒരൊരുത്ത
ൻനടക്കുന്നതുഅള്ളാവിന്റെക്രിയതന്നെഎന്തെ
ല്ലാംചെയ്താലുംതലയൊട്ടിലെഎഴുത്തുപൊലെവ
രുംനന്മവിചാരിക്കുന്നതും തിന്മനിരൂപിക്കുന്നതുംഎ
ല്ലാം നസീബപൊലെനടക്കുന്നു—എന്നിങ്ങിനെ
ത്തെവാക്കു(൬. സൂര.)വിചാരിച്ചാൽഅഞ്ചുനെര
ത്തനമസ്കാരവുംനൊമ്പുംധൎമ്മവുംയാത്രയുംഒന്നി
ന്നുംഉപകാരംഅല്ലഎന്നുവരുന്നു—വിധിവിവ [ 20 ] രംവരെച്ചകൽപലകഎന്നപ്പൊലെഅള്ള ജീ
വനില്ലാത്തദൈവംഎന്നെവെണ്ടു—അള്ളഅ
ക്കബാർഎന്നുംഅള്ളമദുലിള്ളഎന്നുംജപിച്ചാ
ൽമതിയാകുമൊ—

൧൦ . മഹമ്മതതാൻഅറവിഎഴുത്തുംകൂടഅറി
യാത്തവനാകകൊണ്ടുശെഷംവെദശാസ്ത്രങ്ങളെ
അല്പംപൊലും നൊക്കുവാൻസംഗതിവന്നില്ല—
അവൻതൌരത്തമുതലായവെദങ്ങളെകണ്ടി
ല്ല—ഒരൊരുത്തർഅങ്ങാടിയിൽനിന്നുംമറ്റും
പറഞ്ഞുകെട്ടതിനാൽഅത്രെചിലകഥകളെസ
ത്യാസത്യങ്ങളെഇടകലൎന്നുഎഴുതിച്ചിരിക്കുന്നു—
ഇബ്രഹീം മൂസ ദാവീദ യൊഹന്നാൻ യെശുമുതലാ
യവർനബികൾ എന്നുംഇവരിൽഒരുത്തനെമാ
ത്രംആർഎങ്കിലും തള്ളിക്കളഞ്ഞാൽഉമ്മത്തിക
ളിൽകൂടുന്നവനല്ല എന്നുംപറഞ്ഞിട്ടുംമുസല്മാന്മാ
ർഎല്ലാവരുംഇവരുടെപെരുകളെമാത്രംബഹു
മാനിക്കുന്നതല്ലാതെഅവരുടെവൎത്തമാനങ്ങളെയും
വചനങ്ങളെയുംഒട്ടുംവിചാരിയായ്കകൊണ്ടുഉമ്മ
ത്തികൾഅല്ലഎന്നുകാണുന്നു—തൌറത്തും ഇഞ്ചീ
ലുംആരും നൊക്കുന്നില്ല—തങ്ങൾ്ക്കുംകൂടഉണ്ട എന്നും
എല്ലാം അറിയുംഎന്നുംവെദക്കാർവെദംമാറ്റി
വെച്ചിരിക്കുന്നുഎന്നുംവെറുതെതൎക്കിക്കുന്നത [ 21 ] ല്ലാതെഇന്നപുസ്തകത്തിലുംഇന്നഅദ്ധ്യായത്തിലുംഇന്ന-
വചനത്തിലും എന്നുമുല്ലമാർ ആൎക്കുംചൊല്ലികൊടുപ്പാ
ൻകഴികഇല്ല—വലിപ്പംകൊണ്ടുഅറിവഅധികംആ
വാൻതടവായിരിക്കുന്നു—അഞ്ഞൂറു ആയിരംവൎഷ
ത്തിന്നുമുമ്പിൽ നടന്നുവന്നഅറിവുകളിൽഅവർ
മറന്നുവിട്ടതല്ലാതെപുതിയതഒന്നുംഅറിഞ്ഞുകൊ
ണ്ടില്ല—ഇസ്ലാമിൽമനസ്സതരിശായികിടക്കുന്നു—കുറാ
നെമുല്ലമാർഅല്ലാതെആരുംപടിക്കരുതഎന്നും
അറവിഭാഷയെഒഴിച്ചുആയ്തുഅന്യഭാഷകളിൽ
പറയരുതഎന്നുംകല്പിച്ചതഅതിന്റെഗുണദൊഷ
ങ്ങളെആരെയുംഅറിയിക്കാതെമറെച്ചുവെപ്പാൻ
വിചാരിച്ചിട്ടാകുന്നുഎന്നുസിദ്ധാന്തം—ദെവവ
ചനംഅങ്ങിനെഅല്ല—എല്ലാവൎക്കുംവായിപ്പാനായി
എഴുതികിടക്കുന്നുഅതിനെനിരസിച്ചാലുംപരി
ഹസിച്ചാലും ശുദ്ധവാക്കുകൾ്ക്കല്ലദുഷിക്കുന്നവൎക്ക
ത്രെകുറവുവരുന്നത—കുറാനെനല്ലവണ്ണംപഠിച്ചാ
ലൊവാക്കുവളരെഅൎത്ഥംഅസാരംഎന്നുപ്രസി
ദ്ധം—ഒരൊകാൎയ്യംമനംപിരിച്ചൽവരുവൊളംപി
ന്നെയുംആവൎത്തിച്ചുപറയുന്നു—വിരൊധവുംവീഴ്ച
യുംനന്നെഉണ്ടു—ദൈവത്തിന്റെസത്യനബികൾഅ
പ്രകാരംഒതുമാറില്ലല്ലൊ—തൌരത്ത സബൂർഇ—
ഞ്ചീൽഈമൂന്നുംനൊക്കിക്കൊണ്ടാൽഇതിന്റെപര [ 22 ] മാൎത്ഥംതെളിവാകും—

൧൧ . യെശുചൊന്നവചനങ്ങളിൽഇടയിൽഎ
ന്റെശെഷം മഹമ്മതവരുംഎന്നഒരുവാക്കുകൂട
അറിയിച്ചിരിക്കുന്നുഎന്നുകുറാനിൽപറയുന്നു—
അതഏകദെശംഉള്ളതതന്നെ—സത്യനബികൾ‌
എല്ലാവരുംഭാവിവളരെഅറിയിച്ചിരിക്കുന്നുഅ
വർഅരുളിച്ചെയ്തപ്രകാരംഒത്തുവരികയുംചെയ്തു—
തന്റെശെഷംനടക്കെണ്ടുന്നഒരുകാൎയ്യത്തെയുംമഹ
മ്മതുമാത്രംഅറിയിച്ചിട്ടില്ല—യെശുപലപ്പൊഴുംഅ
റിയിച്ചതെന്തെന്നാൽഞാൻഎന്റെപെർഅ
ല്ലപിതാവിന്റെപെർമാത്രംചൊല്ലിഅവന്റെ
മാനംഅത്രെആഗ്രഹിച്ചു താഴ്മയൊടെവന്നിരിക്ക
കൊണ്ടുനിങ്ങൾഎന്നെകൈക്കൊള്ളുന്നില്ല—എ
ന്റെശെഷംപലരുംതാന്താന്റെപെർചൊല്ലിഒ
രൊവമ്പുകൾപറഞ്ഞുതങ്ങളെതന്നെഉയൎത്തുംഈ
വകവഞ്ചകന്മാൎക്കുലൊകംചെവികൊടുക്കും—എന്നി
ങ്ങിനെപറഞ്ഞവണ്ണംനടന്നിരിക്കുന്നല്ലൊ——ചി
ലമുസല്മാന്മാർഅങ്ങിനെഅല്ലയെശുതന്റെശി
ഷ്യന്മാരൊടുനിങ്ങൾ്ക്കആശ്വാസംവരുത്തിസകല
സത്യങ്ങളുംകാട്ടികൊടുക്കുന്നപരിശുദ്ധാത്മാവി
നെഞാൻഅയച്ചുതരാംഎന്നുകല്പിച്ചുവല്ലൊഎ
ന്നുവാദിക്കുന്നുണ്ടു—അതുനെർതന്നെ(യൊഹനാ [ 23 ] ന്റെഇഞ്ചീൽ൧൪–൧൬നൊക്കുക)യെശുസ്വൎഗ്ഗ
ത്തിൽപൊയിട്ടുപത്താംദിവസത്തിൽആപരിശുദ്ധാത്മാ
വെതന്റെശിഷ്യന്മാൎക്കുഇറക്കിയിരിക്കുന്നു—ആ
ആത്മാവഎന്നെക്കുംതന്റെവിശ്വാസികളുടെഉള്ളി
ൽപാൎക്കുംഎന്നുംഅവൻസ്വയമായിഒന്നുംപറയാ
തെയെശുവിന്റെവചനങ്ങളെഎല്ലാംഒൎപ്പിച്ചുംഅ
വന്നുസാക്ഷിയായിനിന്നുംകൊണ്ടിരിക്കുംഎന്നുംഅ
റിയിച്ചിരിക്കകൊണ്ടുഈആത്മാവമഹമ്മതല്ലഎന്നു
തെളിഞ്ഞുകാണാം—മഹമ്മതഭൂമിയിൽഎല്ലായ്പൊഴും
പാൎത്തില്ലല്ലൊ യെശുവിന്റെവാക്കുകളെയുംഅ
ല്ലസ്വതെതൊന്നിയതെപഠിപ്പിച്ചിരിക്കുന്നു—ആ
സത്യാത്മാവ്‌യെശുവിന്റെസത്യവിശ്വാസികളി
ൽഈദിവസത്തൊളംഉണ്ടുലൊകൎക്കുമാത്രംഅവ
നെഅറിവാനുംപ്രാപിപ്പാനുംപാങ്ങില്ലഎന്നുയെ
ശുകല്പന—

൧൨ . മഹമ്മതിന്നുആപരിശുദ്ധാത്മാവവന്നില്ല—
അവൻതാൻപറഞ്ഞതു ഈലൊകത്തിൽഎനിക്കു
എത്രയുംആവശ്യമുള്ളതസ്ത്രീകളുംസൌരഭ്യവസ്തു
ക്കളുംഅത്രെൟരണ്ടതന്നെഎന്റെകണ്ണിന്നുസ
ന്തൊഷംഉണ്ടാക്കുന്നു ദവാരിക്കുമ്പൊൾഎനിക്കുഭക്തി
യെയുംവൎദ്ധിപ്പിക്കുന്നു—ഈപറഞ്ഞതുഒരുപുതുമ
യാകുന്നു—എല്ലാഭാൎയ്യമാരിലുംദുഷ്ടയായആയശ [ 24 ] യിൽനബിപ്രിയംഅധികംഭാവിച്ചതിനാൽകുരുടനാ
യിപൊയി—ജൈദതനിക്കുദത്തപുത്രനായപ്പൊൾ
ഒരുനാൾഅവന്റെവീട്ടിൽചെന്നുകെട്ടിയവളാ
യസൈനിബെകണ്ടുമൊഹിച്ചുവളരെനിൎബന്ധം
ചെയ്തതിനാൽജൈദപെടിച്ചുഅവളെഎല്പിച്ചു
കൊടുത്താറെനബിഅള്ളാവിന്നുസ്തൊത്രംഅവൻ
അത്രെമനുഷ്യരുടെഹൃദയങ്ങളെതന്റെഇഷ്ടം
പൊലെനടത്തുന്നുഎന്നഅവളൊടകൈപിടിച്ചുപ
റഞ്ഞു—ആയ്തുകെട്ടിട്ടഅവന്റെശിഷ്യന്മാൎക്കുമ
നഃക്ലെശംഏറിവന്നതുനബികണ്ടു(൩൩ സൂര.)ജ
ബ്രീൽമാലാക്കവന്നുദെവഹിതംഅറിയിച്ചപ്ര
കാരംഎഴുതിച്ചിതു—അള്ളാവിന്റെഇഷ്ടംനട
ക്കെണംഅള്ളകല്പിച്ചതഒന്നുചെയ്താൽനബിക്കഅ
ത്രെദൊഷംഇല്ല—എന്നിങ്ങിനെനാണംകൂടാതെപ
റഞ്ഞതുംഅല്ലാതെഹപ്നഎന്നവളെകെട്ടികൊ
ണ്ടുഇന്നിന്നആഴ്ചയിൽനിന്നെമാത്രം അംഗീകരി
ക്കുംഎന്നുംമിസ്രവടുവത്തിയായമൎയ്യമെആട്ടിക്ക
ളയാംഎന്നുംസത്യംചെയ്തുകൊടുത്തശെഷംവെഗ
ത്തിൽആണമറന്നുവിട്ടുഹപ്നയുംആആഴ്ചയിൽത
ന്നെവന്നാറെമഹമ്മതമൎയ്യമൊടവ്യഭിചാരംചെയ്യു
ന്നതുകണ്ണാലെകണ്ടു—അതുകെട്ടാറെഅവന്റെ
ഭാൎയ്യമാർമറ്റുംവന്നുകൂടിഎടാമൊഹിഎന്നുംസ [ 25 ] ത്യംതെറ്റിച്ചവൻഎന്നുംശകാരംതുടങ്ങിയപ്പൊ
ൾനബിസ്ത്രീകളെഅമൎത്തിവെച്ചു(൬൬. സൂര.)അറി
യിച്ചതഎന്തെന്നാൽ—എല്ലാസത്യങ്ങളുംഒരുപൊലെ
കരുതെണ്ടതല്ലഎന്നഅള്ളാവിന്റെഅരുളപ്പാടു
അള്ളസൎവ്വജ്ഞൻഅവൻനിങ്ങളെകാത്തുകൊള്ളും—
ഈവകവിചാരിച്ചാൽനബിദുൎമ്മൊഹപ്രകാരംഅ
ത്രെഒരൊകല്പനപറഞ്ഞിരിക്കുന്നുഎന്നറിയാം—
—ശെഷമുള്ളവൎക്കു൪ ഭാൎയ്യമാർമതിതനിക്കുധാതു
പുഷ്ടിഉണ്ടാകയാൽപത്തുനാല്പതുവെണംഎന്നക
ല്പിച്ചതഎത്രയുംനികൃഷ്ടം—നൊമ്പുള്ളന്നുചുംബി
പ്പാൻമറ്റെയവൎക്കുന്യായംഇല്ല തനിക്കുമനസ്സഎ
ങ്കിൽചുംബിക്കയുംകൂടശയിക്കയുംചെയ്യാം—മ
റ്റെയവൎക്കകെട്ടുമ്പൊൾസാക്ഷിവെണംതാൻ
അബ്ബാസിൻമരുമകളെതന്റെവംശംഎങ്കിലും
സാക്ഷികൂടാതെകെട്ടികൊണ്ടു—കവൎച്ചപങ്കിടുംമു
മ്പെതനിക്കുമാത്രംആവശ്യമുള്ളതഎടുക്കാംപ
ങ്കിട്ടശെഷംഅഞ്ചാൽഒന്നുംഎടുക്കും—വിസ്തരി
ക്കുംസമയം അന്യായപ്രതികളൊടുതനിക്കുമാത്രം
സമ്മാനംവാങ്ങാം—ഇങ്ങിനെഈനബിഇന്നതു
ദൊഷംഎല്ലാവൎക്കും ഹറാംഎന്നുംഅതുവും
തനിക്കുമാത്രം ഹലാൽഎന്നുംപലപ്പൊഴുംകല്പി
ച്ചതിനാൽഅവൻവഞ്ചകൻഎന്നറിയാം—യെ [ 26 ] ശുഅപ്രകാരംചെയ്തില്ലതാൻഒന്നുകല്പിച്ചാൽതാ
നുംഭെദംകൂടാതെഅങ്ങിനെആചരിക്കും—മറ്റ
വരൊടഇന്നതചെയ്യെണംഎന്നുചൊദിക്കിമ്മു
ന്നമെഅതിൽഅധികവുംതാൻനിവൃത്തിക്കും—ഈ
ജീവനത്തെകൊതിക്കരുതഎന്നുപറഞ്ഞതുംഅ
ല്ലാതെതാൻസുഖംഒട്ടുംവിചാരിയാതെമറ്റവരു
ടെസുഖത്തിന്നായിഅദ്ധ്വാനപ്പെട്ടുലൊകരക്ഷെ
ക്കുവെണ്ടിപ്രാണനെകൂടഉപെക്ഷിക്കയുംചെയ്തു—മ
ഹമ്മതതന്റെസൌഖ്യവുംമാനവുംമാത്രംവിചാരി
ക്കകൊണ്ടനബികളുടെമുദ്രഎന്നുപ്രശംസിക്കുന്നതു
ന്യായംഅല്ലഅവൻആരുടെനടപ്പിന്നുംനല്ലമാതിരി
യെകാണിച്ചതുംഇല്ല—

൧൩ . യെശുപാപികൾ്ക്കുവെണ്ടിതന്നെതാൻബലി
യാക്കികൊടുത്തു—ഈവാക്കിന്റെസാരംഎത്രയുംവി
ശെഷംമുസല്മാനൎക്കുഎത്രയുംഅപ്രിയംതാനും—അ
തിന്റെകാരണംമനസ്സിലെവലിപ്പംഅത്രെ—വലിപ്പ
ക്കാരാകകൊണ്ടുമഹമ്മതമുതലായവർഉള്ളിലുള്ള
പാപശക്തിയെസമ്മതിച്ചുപറഞ്ഞില്ല—എല്ലാമനു-
ഷ്യരുംഒരുപൊലെപാപത്തൊടെജനിക്കുന്നുഎ
ന്നുംബാല്യംമുതൽദൈവത്തിന്നആകാത്തവർഎ
ന്നുംഅവർവിചാരിയാതെതങ്ങളുടെദൊഷങ്ങളാ
ൽനെഞ്ഞിൽഒർഒൎമ്മയും ദുഃഖവുംകൊള്ളുന്നില്ല— [ 27 ] ദാവിദനബിതന്റെപാപങ്ങളെപറഞ്ഞുകരഞ്ഞു
വലഞ്ഞുപാപത്തിൽനിന്നതെറ്റിപൊവാൻഒരുവ
ഴിയെഅന്വെഷിച്ചതുംമറ്റുംമഹമ്മതിന്റെമന
സ്സിൽപ്രവെശിച്ചില്ല—തനിക്കുകൂടപാപങ്ങൾഉണ്ടെ
ന്നുനബിപറഞ്ഞിട്ടും ദൈവംക്ഷമിപ്പാനുള്ളവഴി
ഇന്നതഎന്നുകുറാനിൽഒരെടത്തുംപറഞ്ഞതും
ഇല്ല—പാപത്തിന്റെആഴംഅറിയാത്തവൎക്കരക്ഷി
താവവെണ്ടാദീനക്കാൎക്കത്രെവൈദ്യനെകൊണ്ടആ
വശ്യം—മുസല്മാന്മാരുംകൂടദീനക്കാർഅല്ലയൊഎ
ങ്കിലുംമിക്കവാറുംഞെളിഞ്ഞുഞാൻപാപിയല്ലഞാ
ൻഇത്രദുഷ്ടനല്ലഎന്നുവെച്ചുവെറുതെനസീവിനാ
ൽസ്വൎഗ്ഗത്തിൽപൊകുംഎന്നുനിരൂപിക്കുന്നു—കൈയും
മുഖവുംകഴുകുകപായുംമുട്ടും നിസ്കരിക്കദെഹം
നൊമ്പെടുക്കമക്കത്തിന്നൊടുകഎന്നീവകകൊണ്ട
ആത്മശുദ്ധിഎങ്ങിനെസംഭവിക്കും—മനുഷ്യൻ
എന്തുതുടങ്ങിയാലുംപാപവുംശൈത്താനുംഎല്ലാ
നെഞ്ഞിലുംഉറെച്ചുനില്ക്കുകെഉള്ളു—ആരുംത
ന്നെഎങ്കിലുംമറ്റവരെഎങ്കിലുംവീണ്ടെടുപ്പാനും
നന്നാക്കുവാനുംമതിയാകയില്ല—ദൈവംതാൻക
രുണവിചാരിച്ചുനമുക്കായിറങ്ങിവന്നുനമ്മുടചു
മടുകളെഎടുക്കുന്നില്ലഎങ്കിൽനാശത്തിൽമുഴു
കുകെഉള്ളു—അതിനാൽഞങ്ങൾസന്തൊഷിച്ചു [ 28 ] യെശുക്രിസ്തു എന്നൊരുരക്ഷിതാവഞങ്ങൾ്ക്കുണ്ടഎ
ന്നുംഅവൻസൎവ്വലൊകത്തിന്റെപാപങ്ങൾ്ക്കുംപ്രാ-
യശ്ചിത്തംആകുന്നുഎന്നുംഉറെച്ചുസാക്ഷിപറ
യുന്നു—നിങ്ങളുംപാപവെദനഅറിഞ്ഞുവരുമ്പൊ
ൾഈചികിത്സകനെ തിരഞ്ഞുനൊക്കിയാ
ൽകൊള്ളാം—

൧൪ . പാപം വിടുന്നില്ല എങ്കിൽനരകത്തിൽവീ
ഴുകെഉള്ളു—അതുനെർതന്നെ—എങ്കിലുംഒന്നാ
മത്തെനരകംക്രിസ്ത്യാനികൾക്കും അതിഘൊരമാ
യ രണ്ടാമതയഹൂദന്മാൎക്കും അതിലുംതാണമൂന്നാ
മതനക്ഷത്രാരാധികൾ്ക്കും നാലാമതപാൎസികൾ്ക്കും
ഇങ്ങിനെഒരൊരൊമതഭെദത്തിന്നുതക്കവണ്ണം
നരകവെദനഅതിക്രമിച്ചുവൎദ്ധിക്കുന്നുഎന്നു
പറയുന്നതപ്രമാണമല്ലാത്തവാക്കു—ദൈവംനി
ന്റെമാൎഗ്ഗംഎന്തുഎന്നആരൊടുംചൊദിക്കയി
ല്ല—ഭൂമിയിൽനിന്റെക്രിയകളുംനടപ്പുംഎതുവി
ധെനഎന്നുചൊദിക്കുംഅപ്പൊൾസത്യംഅറി
ഞ്ഞിട്ടുംദുഷ്കൎമ്മംചെയ്തുനടന്നവൎക്കഅധികശി
ക്ഷവരുംസത്യത്തെഅറിഞ്ഞുകൊൾ്വാൻസം
ഗതിവരാതെപിഴെച്ചുപൊയവൎക്കുകുറഞ്ഞൊ
രുശിക്ഷവരും—ക്രിസ്ത്യാനിക്കൂട്ടത്തിൽവെദം
പഠിച്ചിട്ടുംഒട്ടുംഅനുസരിക്കാതെപൊയവർഅ [ 29 ] നെകർഉണ്ടുഅവൎക്കുമദ്ധ്യമമായനരകംമാത്രംഅ
ല്ലഎല്ലാറ്റിലുംഭയങ്കരമായതിനെവിധിക്കും—
ദൈവത്തിന്നുപക്ഷഭെദംഇല്ലല്ലൊഞാൻഞാൻ
ലാ അള്ളയില്ലള്ളഎന്നും ഞാൻ യെശുതന്നെ
കൎത്താവഎന്നും മറ്റുംവിളിച്ചതിനാൽശിക്ഷ
കൾ്ക്കു ഭെദം വരികയില്ല—ഞാൻപന്നിമാംസംതി
ന്നില്ല എന്നും ഞാൻഗൊവധംചെയ്തില്ലഎന്നുംഞാ
ൻ രണ്ടുംശീലിച്ചിരിക്കുന്നുഎന്നുംഅന്നുകെൾ്ക്കു
മാറില്ല—ദൈവത്തിലുംമനുഷ്യരിലുംസ്നെഹമാ
യൊഇല്ലയൊസ്നെഹംകാട്ടിയതവാക്കിനാലൊ
പ്രവൃത്തികൊണ്ടൊസ്നെഹംതൊന്നാത്തതിന്നുകാ
രണംഎന്തുസ്നെഹത്തിനുള്ളവഴിയെഞാൻ
യെശുവിൽകാണിച്ചുവല്ലൊനീഅനുസരിക്കാ
ഞ്ഞതഎന്തുകൊണ്ടുഎന്നിങ്ങനെഉള്ളചൊ
ദ്യങ്ങൾ്ക്കുഉത്തരംപറയെണ്ടിവരും—

൧൫ . മഹമ്മതപാപവുംനരകവുംനന്നായിഅറി
യാതെഇരിക്കുന്നതുപൊലെസ്വൎഗ്ഗാവസ്ഥെക്കും
ബുദ്ധികുറവിനാൽദൂഷണംവരുത്തിഇരി
ക്കുന്നു—തലയൊട്ടിലെഎഴുത്തു ശുഭമായ്വന്നാൽ
മരിച്ചഉടനെസറത്തഎന്നകൂൎത്തപാലംകടന്നുസ്വ
ൎഗ്ഗംപുക്കുനല്ലചൊലയിൽഇരുന്നുമാലാക്കുകളു
ടെവാദ്യഘൊഷങ്ങളെകെട്ടുരത്നമലങ്കരി [ 30 ] ച്ച തമ്പിൽപാൎത്തുനല്ലപഴവുംചൂട്ടുപറക്കുന്നകൊഴി
കളുംമറ്റുംഅനുഭവിച്ചുകൊള്ളാം—മുന്നൂറുബാല
ന്മാർകല്പനെക്കുകാത്തിരുന്നുകുടിപ്പാനുംതിന്മാ
നുംകൊടുത്തുവരുന്നു—എഴുവതുമൈക്കണ്ണിമാ
ർവാടിപൊകാത്തയൌവനത്തൊടെഅവനെ
ചുറ്റിനൃത്തമാടുംഅവരൊടുംകൂടഭൊഗിച്ചാൽ
മൊഹംകുറയുകഅല്ലനൂറിരട്ടിവളരുകഅ
ത്രെചെയ്യും സന്തതിവെണംഎങ്കിൽഉടനെഗൎഭം
ധരിച്ചു ജനിച്ചു വളൎന്നുവരും—എന്നിങ്ങിനെസ്വ
ൎഗ്ഗാവസ്ഥയെവൎണ്ണിക്കുന്നു—അതിനെക്കാളുംദെ
വെന്ദ്രന്റെസ്വൎഗ്ഗംനല്ലതെന്നുതൊന്നുന്നു—
സ്വൎഗ്ഗത്തിൽആരുംആണുംപെണ്ണുമായിരിക്കയി
ല്ലഎന്നുംആടുപശുക്കക്കുള്ളമൊഹങ്ങൾമുറ്റും
നീങ്ങിദിവ്യസത്യവുംശുദ്ധിയുംഉണ്ടായ്വരെണം
എന്നുംആമഹമ്മതിന്നുഅറിഞ്ഞുകൂടാഞ്ഞുഇങ്ങി
നെനിൎമ്മൎയ്യാദമായിപഠിപ്പിച്ചുഅറവികൾ്ക്കുദു
ൎമ്മൊഹങ്ങളെയുംഅസഭ്യചിന്തകളെയുംകൊളു
ത്തിയിരിക്കുന്നു—

൧൬ . ഇനിഒന്നുചൂണ്ടിക്കാട്ടെണംഇഷ്ടക്കെടു
തൊന്നരുതെ—ഇസ്ലാമിൽവാൾപ്രമാണം—മറ്റൊ
രുവെദത്തിൽ അതുകാണുന്നില്ലഎല്ലാവരിലും
കരുണകാട്ടുകഒട്ടൊഴിയാതെഉള്ളവരെസ [ 31 ] ത്യത്തിൽആക്കെണ്ടതിന്നുപ്രാണനെകൂടവെക്കെ
ണ്ടതഎന്നുദെവകല്പന—ആയതുതാൻവാൾഎ
ടുത്തിട്ടല്ലവചനംഅറിയിച്ചിട്ടുകെൾ്ക്കുന്നവരുടെ
കൊപത്തെസഹിച്ചുകൊള്ളുന്നവരായിചെയ്കെ
വെണം—മഹമ്മതമാത്രംഅങ്ങിനെഅല്ല—ആദി
യിൽ(൨൫ . സൂര)വെദക്കാരായയഹൂദക്രിസ്ത്യാ
നികളെവിരൊധിക്കരുതഎന്നുകല്പിച്ചതിന്റെ
ശെഷംവൈരംമുഴുത്തുവന്നകാലം(൮. ൯. സൂര)
എല്ലാവരൊടുംപടവെട്ടെണംഎന്നുഖണ്ഡി
ച്ചുകല്പിച്ചു—അള്ളാസന്നിധിയിൽഎത്തെണ്ട
തിന്നുനമസ്കാരംപാതിവഴിനൊമ്പുവാതിലൊ
ളംനടത്തുംപത്താൽഒന്നുധൎമ്മംകൊടുക്കുന്നതവാ
തിലെതുറക്കുംഎന്നഒരുദിക്കിൽകല്പിച്ചിട്ടും
പിന്നെകള്ളിതുറന്നുപറയുന്നിതു—വാൾസ്വൎഗ്ഗ
നരകങ്ങൾ്ക്കുംതാക്കൊൽതന്നെഅള്ളാവിനായി
ഒരുനാൾപൊരുതുഒരുതുള്ളിരക്തംമാത്രംചൊ
രിഞ്ഞാൽആയതുരണ്ടുമാസംനൊമ്പുംദവാവും
കഴിക്കുന്നതിലുംഅതിപ്രിയമായ്വരും—അള്ളപ്പ
ടയിൽവല്ലവൻപട്ടുപൊയാൽസകലദൊഷത്തി
ന്നുംമാഫഉണ്ടുകയാമദിനംഅവന്റെമുറിക
ൾമിന്നാമിനുങ്ങുപൊലെമിന്നും കസ്തൂരികണ
ക്കെ മണക്കും അംഗഛ്ശെദംവന്നുപൊയെങ്കിൽമാ [ 32 ] ലാക്കുകൾവദിലായിചിറകുകൾകൊടുക്കെണ്ടി
വരുംഎന്നത്രെ—അതിന്നുഞങ്ങൾപറയുന്നത
ശൈത്താനത്രെപണ്ടുപണ്ടെആളക്കൊല്ലി ജീ
വൻവരുത്തുന്നതിൽദൈവത്തിന്നുകൊതിഉണ്ടു—
ആകയാൽമഹമ്മതതാനുംവക്കാണംതുടങ്ങികുതി
രപ്പുറമെറിപടയിൽചെന്നുപൊരാടിമുറിയെ
റ്റുശത്രുക്കളെശപിച്ചതുംമറ്റുംഅവന്റെപാപ
ത്തിന്നുദൃഷ്ടാന്തം—അറവികൾകവൎച്ചശീലിച്ച
വരാകകൊണ്ടനബിദുൎഗ്ഗുണംശാസിക്കാതെവ
ളരെകൊള്ളയിട്ടുപകുത്തതിനാൽകുറാനെവി
ചാരിച്ചല്ലദ്രവ്യംആശിച്ചുപടക്കൂടുമാറാക്കി
കൂട്ടൎക്കപാപംവൎദ്ധിപ്പിക്കയുംചെയ്തു——യെശു
താൻപാപികൾ്ക്കുവെണ്ടികഷ്ടപ്പെട്ടു കഴുമെലെ
റിമരിച്ചതല്ലാതെആൎക്കുംകഷ്ടതഉണ്ടാക്കീ
ട്ടില്ലശത്രുക്കൾ്ക്കുംഗുണത്തിന്നുവെണ്ടിപ്രാൎത്ഥി
ച്ചുസൌഖ്യംവരുത്തിതന്നെദുഷിക്കുന്നവ
രെഅനുഗ്രഹിക്കയുംചെയ്തു—ഇങ്ങിനെപ
ലവിധംദെവകാൎയ്യത്തിൽവാൾഎത്രയുംനി
സ്സാരംഎന്നുംവാൾഎടുക്കുന്നവൻവാളാൽമ
രിക്കും എന്നും പൊറുമെക്കുജയംഉണ്ടെന്നും
കാണിച്ചിരിക്കുന്നു—ബഡായും തമാശയും അ
ന്യരെപൊറുക്കാതെനിന്ദിക്കുന്നതും മുസല്മാ [ 33 ] ന്മാൎക്കശീലമായിപൊയിഎങ്കിലും അതിനാൽ
എന്തൊരുനെട്ടം—ക്രിസ്തമാൎഗ്ഗത്തിന്നുദെ
വസ്നെഹംഎന്നതുകൊടിയാകകൊണ്ടുഅനെകം
വൈരികൾചെറുത്തുനിന്നിട്ടുംഈദിവസത്തൊ
ളംപരന്നുവളൎന്നുവരുന്നുണ്ടുകടലിലുംകരയി
ലുംക്രിസ്ത്യാനികൾ്ക്കതന്നെആധിക്യം—ഇസ്ലാ
മിന്നുവാട്ടംപിടിച്ചുപൊയിഈഹിന്തുരാജ്യത്തി
ൽവന്നാറെനിന്നുപൊയി—പാൎസീപാൎശാവും
റൂമി സുല്ത്താനുംപ്രാപ്തിയില്ലാതെരൂസ്സ ഇങ്ക്രീ
സ്സ പ്രാഞ്ചി മുതലായവൎക്കുംഅഞ്ചിവിറെക്കു
ന്നുണ്ടു—മറ്റുള്ള ഇടങ്ങളിലുംഒരുമുസല്മാൻ
രാജ്യത്തിന്നുംസുഖംകാണുന്നില്ല—അതിന്റെ
കാരണംഇസ്ലാമിൽക്ഷമയില്ലായ്കയാൽപുറത്തു
ള്ളവരെനായ്ക്കളെന്നനിരസിക്കുന്നതുംഅ
ല്ലാതെ തമ്മിൽ തമ്മിലും മമതയും ബന്ധുസ്ഥി
രതയുംഇല്ല—വാഴുന്നവരിൽ ദയയുംപ്രജ
കളിൽഅനുസരണവും എറ്റവുംദുൎല്ലഭം—
അതിനാൽഇസ്ലാംദെവപ്പണിയല്ലമാനുഷം
അത്രെ എന്നറിയാം അതുസ്വൎഗ്ഗത്തിൽനിന്ന
ഇറങ്ങാതെപാതാളത്തിൽനിന്നുകരെറിഭൂ
മിയിൽപരന്നുവന്നുമുമ്പെനാശംവരുത്തിയ
തുപൊലെഅതിന്റെനാശകാലവുംഅടുത്തി [ 34 ] രിക്കുന്നു—യെശുമാത്രംസ്വൎഗ്ഗത്തിൽനിന്നഇറങ്ങി
വന്നുഒരുനാളുംവാടിപൊകാത്തസ്വൎഗ്ഗരാജ്യ
ത്തെഭൂമിയിൽസ്ഥാപിച്ചു—തന്റെസ്നെഹസ്ഥി
രതകൊണ്ടുഅവൻഇഹലൊകരാജ്യങ്ങളെയും
പിശാചിൻസംസ്ഥാനത്തെയുംജയിക്കും നി
ശ്ചയംഅപ്പൊൾഎല്ലാനാവുകളുംഅവന്റെ
നാമംചൊല്ലിയത്രെദൈവത്തെസ്തുതിക്കും—

"https://ml.wikisource.org/w/index.php?title=മഹമ്മതചരിത്രം&oldid=210919" എന്ന താളിൽനിന്ന് ശേഖരിച്ചത്