മഹാശക്തിയോടും തേജസ്സോടും മനുഷ്യപുത്രൻ
മഹാശക്തിയോടും തേജസ്സോടും (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
മഹാശക്തിയോടും തേജസ്സോടും
മനുഷ്യപുത്രൻ മേഘേ വരും നാളിതാ
മഹാകാഹള ധ്വനിയോടും കൂടെ
മന്നവൻ വരുവാൻ സമയമായി ഇതാ
ഹാ ഹാ ഹാലേലൂയ്യാ ഹാലേലൂയ്യാ
ഉണർന്നിരിപ്പിൻ ഉത്സാഹമായി
ഉത്ഘോഷിപ്പിൻ അവൻ നാമം
വരുന്നാളിൽ അവനോട് ചേരാൻ
വാഞ്ചിപ്പിൻ പ്രത്യാശയോടെ
വിശ്വസ്തരായി ബുദ്ധിമാന്മാർ ആയി
വിശ്വാസം കാത്തവരായി
യജമാനൻ വരും അന്ത്യനാളിൽ
എടുക്കപ്പെടാൻ കാത്തിരിക്കും