ബിന്ദുരേഫം മാത്രമായി ചേർക്കാൻ പറ്റാത്തതിനാൽ ൎയ്യ എന്നത് ചേർത്തു. മറ്റേതെങ്കിലും രീതിയിൽ ചേർക്കാനാവുമോ എന്ന് പറയുക. --Vssun (സംവാദം) 15:40, 8 ജനുവരി 2013 (UTC)Reply

തിരുത്തുമ്പോൾ മാത്രമേ എനിക്കത് ബിന്ദുരേഫമായിട്ട് കാണുന്നുള്ളു. വായിക്കുമ്പോൾ അത് Registeredന്റെ ചിഹ്നം പോലെ ഉണ്ട്.. ® ഇത് പോലെ... ബാലു (സംവാദം) 16:13, 8 ജനുവരി 2013 (UTC)Reply

കാണാൻ രചന ഫോണ്ടായിരിക്കാം ഉപയോഗിക്കുന്നത്. ഞാൻ ആറു ഫോണ്ടുകൾ (രചന, മീര, രഘു, അരുണ, അഞ്ജലി, കൗമുദി) ടെസ്റ്റ് ചെയ്തതിൽ രചനയൊഴികെ എല്ലാത്തിലും ബിന്ദുരേഫം നന്നായി കാണിക്കുന്നുണ്ട്. --Vssun (സംവാദം) 16:26, 8 ജനുവരി 2013 (UTC)Reply

അതെ.
@സു:പദമദ്ധ്യത്തിൽ ർ വരുമ്പോഴൊക്കെ പഴയലിപിയിൽ ബിന്ദുരേഫമാണ്. ൎയ്യ പര്യാപ്തമല്ല. അതുകൊണ്ട് തനിച്ചുള്ളത് ചേർത്തു. പക്ഷേ, ഇത് കിട്ടാൻ ക്ലിക്കേണ്ടത് ബിന്ദുരേഫത്തിന് മുന്നിൽ ഇത്തിരി സ്ഥലത്താണെന്നതിനാൽ ബുദ്ധിമുട്ടാണ്. നാരായത്തിൽ ഒരു കീക്കോമ്പിനേഷൻ ചേർക്കലാണ് തക്ക പരിഹാരം.--തച്ചന്റെ മകൻ (സംവാദം) 16:30, 8 ജനുവരി 2013 (UTC)Reply

ഒരു കീകോമ്പിനേഷൻ നിർദ്ദേശിക്കാമോ? ഇൻസ്ക്രിപ്റ്റ് ലേയൗട്ടിൽ മാറ്റാൻ പറ്റില്ലെന്നു വിചാരിക്കുന്നു. ലിപിമാറ്റത്തിൽ കോമ്പിനേഷൻ ഉൾക്കൊള്ളിക്കാൻ ബഗ് ഫയൽ ചെയ്യാം. --Vssun (സംവാദം) 16:42, 8 ജനുവരി 2013 (UTC)Reply

മറ്റൊരുകാര്യം, യ്യ ഒഴിവാക്കിയതിനു ശേഷം ഞാനിത് ഉപയോഗിച്ച് ക്ലിക്ക് ചെയ്തെടുക്കാൻ നോക്കിയിട്ട് സാധിച്ചേയില്ല. എന്തെങ്കിലും അക്ഷരം കൊടുത്താൽ ക്ലിക്ക് ചെയ്തതിനുശേഷം ആ അക്ഷരം ഒഴിവാക്കിയെടുക്കുന്നതായിരിക്കും നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 16:51, 8 ജനുവരി 2013 (UTC)Reply

സാധാരണ ഉപയോഗിക്കുന്നവ തിരുത്തുക

ഈ പെട്ടിയിൽ "സാധാരണ ഉപയോഗിക്കുന്നവ" എന്നൊരു കാറ്റഗറി ഉണ്ടാക്കി അതിൽ {{തിരുത്തുന്നു}}, <poem></poem>, {{ന|}},{{കട്ടി-ശ്ലോ|}}, <div class = prose> എന്നിവ ചേർത്തൂടെ? നിലവിൽ ഉള്ള കാറ്റഗറികൾ നിലനിർത്തിക്കൊണ്ടു തന്നെ. അപ്പോൾ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വിന്യാസങ്ങളും ഫലകങ്ങളും ഒരു സ്ഥലത്ത് തന്നെ കിട്ടും. ഡ്രോപ്പ്ഡൗൺ ഉപയോഗിച്ച് സമയം നഷ്ടപ്പെടുത്തേണ്ട. എപ്പോഴും വേണ്ടി വരുന്ന ഫലകങ്ങളും വിന്യാസങ്ങളും ഒരു "അവിയൽ" പരുവത്തിൽ. എന്താണ് അഭിപ്രായം? ഉൾപ്പെടുത്താൻ വലിയ മിനക്കേടൊന്നുമില്ലല്ലോ.--ബാലു (സംവാദം) 07:20, 25 ജനുവരി 2013 (UTC)Reply

ധൈര്യമായി ചെയ്യൂ ബാലൂ. --Vssun (സംവാദം) 07:43, 25 ജനുവരി 2013 (UTC)Reply
അത്യാവശ്യമുള്ളവ മുകളിലെ ടൂൾബാറിലാക്കുന്നതാണ് നല്ലത്--തച്ചന്റെ മകൻ (സംവാദം) 07:56, 25 ജനുവരി 2013 (UTC)Reply
മുകളിലത്തെ ടൂൾബാർ എങ്ങനെയാ എഡിറ്റ് ചെയ്യുക?--ബാലു (സംവാദം) 08:43, 25 ജനുവരി 2013 (UTC)Reply
അതിന് ജാവാ സ്ക്രിപ്റ്റിൽ മാറ്റം വരുത്തണം. വ്യക്തിഗതമായി ചില ബട്ടണുകൾ ഞാൻ ഇവിടെ സ്ക്രിപ്റ്റി ഉപയോഗിക്കുന്നുണ്ട് (ചിലപ്പഴേ ലോഡാവാറുള്ളൂ :( ). പ്രസ്തുതസ്ക്രിപ്റ്റ് സ്വന്തം vector.js-ൽ പകർത്തിനോക്കുക. സ്ക്രിപ്റ്റ് പരിശോധിച്ചാൽ കൂടുതൽ ബട്ടണുകൾ ബാലുവിനുതന്നെ ഫിറ്റുചെയ്യാൻ പറ്റും. കോമൺ സ്ക്രിപ്റ്റിൽത്തന്നെ മാറ്റം വരുത്തണമെങ്കിൽ ആലോചിക്കാവുന്നതാണ്.--തച്ചന്റെ മകൻ (സംവാദം) 11:25, 25 ജനുവരി 2013 (UTC)Reply
താങ്കൾ കൊടുത്തത് ഞാൻ ചെയ്ത് നോക്കിയിട്ട് എനിക്ക് ബട്ടൺ ഒന്നും ലോഡ് ആയില്ല..  --ബാലു (സംവാദം) 11:37, 25 ജനുവരി 2013 (UTC)Reply
റീഫ്രെഷ് (F5 / ^R) ചെയ്തുനോക്കൂ :) --തച്ചന്റെ മകൻ (സംവാദം) 13:06, 25 ജനുവരി 2013 (UTC)Reply
അതൊക്കെ നോക്കി... ഒരു രക്ഷയുമില്ല... ഈ ബട്ടൺ എവിടെയാ വരുന്നത്? "വിപുലം" എന്നതിന്റെ അടിയിൽ ആണോ?--ബാലു (സംവാദം) 10:35, 26 ജനുവരി 2013 (UTC)Reply
വേഗം കുറഞ്ഞ കണക്ഷനിലോ വേഗം കൂടിയ ബ്രൗസറിലോ (ക്രോം) :) പ്രശ്നമുണ്ടാകും. വിക്കിഎഡിറ്റ് എന്ന ഗാഡ്ജറ്റിനൊപ്പവും പ്രവർത്തിക്കാനിടയില്ല. ഇത്രയുമല്ലാതെ എനിക്ക് പറയാനറിയില്ല.--തച്ചന്റെ മകൻ (സംവാദം) 08:52, 27 ജനുവരി 2013 (UTC)Reply
ഈ വിക്കി എഡിറ്റ് എന്ന ഗാഡ്‌ജറ്റ് എന്താ സാധനം? അത് ഡീഫോൾട്ട് ആണോ?--ബാലു (സംവാദം) 08:55, 27 ജനുവരി 2013 (UTC)Reply
സ്വന്തം ക്രമീകരണങ്ങളിൽ ഗാഡ്ജറ്റുകൾ നോക്കൂ--തച്ചന്റെ മകൻ (സംവാദം) 14:27, 27 ജനുവരി 2013 (UTC)Reply
"https://ml.wikisource.org/w/index.php?title=മീഡിയവിക്കി_സംവാദം:Edittools&oldid=65965" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Edittools" താളിലേക്ക് മടങ്ങുക.