റ്റി.ഡി. ജോർജ്ജ്
(1865–1945)
റ്റി.ഡി. ജോർജ്ജ്

From the books 'Christian hymns and Authors- ക്രിസ്തീയ ഗാനങ്ങളും രചയിതാക്കളും' റവ. റ്റി. കോശി സ്മാരകഗ്രന്ഥം By Rev. George Koshy 1973 റ്റി. ഡി. ജോർജ്ജ് (1865-1945)

ശ്രീ. തുണ്ടുപറമ്പിൽ ദാനിയേൽ എന്നു പേരു കേട്ട സുവിശേഷപ്രവർത്തകന്റെ പുത്രനായിട്ട് റ്റി. ഡി. ജോർജ്ജ് 1865-ൽ തൃശൂർ ജനിച്ചു. പിതാവായ ഡാനിയേൽ അക്കാലത്തു തൃശൂരിന്റെ അഞ്ചു മൈൽ തെക്കുപടിഞ്ഞാറുള്ള പള്ളിപ്പുറം എന്ന സ്ഥലത്തു സുവിശേഷകനായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശ്രീ ജോബ് 'സുവിശേഷ ധ്യാനമാല, സുവിശേഷ രാജ്യം' മുതലായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ റ്റി.ഡി. തോമസ് M.D. സാധുക്കളുടെ ഇടയിലെ വൈദ്യസേവനത്തിൽ പ്രശസ്തനായിരുന്നു. ശ്രീ റ്റി. ഡി. ജോർജ്ജ് കോട്ടയം സി.എം. എസ്സ് കോളേജിൽ പഠിച്ചിരുന്നെങ്കിലും മദ്രാസ് ക്രിസ്ത്യൻ കോളജിൽ വച്ചാണ് ബി.എ. ബിരുദം സമ്പാദിച്ചത്.ഇംഗ്ലീഷ് ഭാഷയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം പല വലിയ ജോലികൾ കിട്ടിയിട്ടും നിരസിച്ചു തൃശൂർ സി. എം.എസ്. സ്‌കൂളിലെ ഹെഡ്മാസ്റ്റർ പദവി അലങ്കരിക്കുക മാത്രമാണ് ചെയ്തതു. ഒരു അദ്ധ്യാപകൻ എന്നതിനേക്കാളും ഉപരി ഒരു ഭക്തിഗാനരചയിതാവെന്ന നിലയിലാണ് ക്രിസ്തീയ ജനവിഭാഗം ഇദ്ദേഹത്തെ അറിഞ്ഞുവരുന്നത്. ടി.ഡി.ജോർജ്ജ് അവർകളുടെ ഗാനത്തെ കുറച്ചു റവ. ജോർജ് കോശി ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്. "His Lyrics are still regularly used in church and homes. Those Lyrics will give eternal memory of Mr. George. The Christian church in Kerala will ever be in debt to Mr. George for his contribution'. അദ്ധ്യാപക ജോലിയിൽനിന്നു വിരമിച്ചിട്ടും വേദക്ലാസ്സുകൾ, പാട്ടുപരിശീലനങ്ങൾ മുതലായവ നടത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യം മൂലം ഹൃസ്വകാലം ശയ്യാവലംബിയായിരുന്ന അദ്ദേഹം 1945 മാർച്ച് മാസം 8-തിയതി എൺപതാം വയസ്സിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.