വിജയിയെ തിരുമാനിയ്ക്കാനുള്ള ഏകകങ്ങൾ കൂടുതൽ വ്യക്തത വരുത്താനായി ചർച്ചയ്ക്ക് സമർപ്പിക്കുന്നത്. പരമാവധി ജനുവരി 15എങ്കിലും ഇതിൽ തീരുമാനമുണ്ടാക്കി മത്സരാർഥികളെ അറീയ്ക്കേണ്ടതാണ്.
  1. നാലോ അഞ്ചോ പേരടങ്ങുന്ന പാനലായിരിക്കും ഇതിലെ അവസാന തീരുമാനങ്ങളെടുക്കുക.
  2. മത്സരത്തിൽ പങ്കെടുക്കുന്നവർ, അവസാന ദിവസത്തിന് മുമ്പ് എല്ലാം താളുകളും ഇവാല്യുവേഷനായി ഒരുക്കേണ്ടതാണ്. അതിന് ശേഷമുള്ള തിരുത്തുകൾ പരിഗണിയ്ക്കുന്നതല്ല.
  3. വിക്കിഫോർമാറ്റിങ്ങ് നിർബന്ധമല്ലെങ്കിലും അത് ചെയ്യുന്നവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്.
  4. സ്പേസ് (നൾ) കാരക്റ്ററുകൾ മത്സരത്തിന്റെ ഭാഗമായി കൗണ്ട് ചെയ്യുന്നില്ല
  5. ടൈപ്പ് ചെയ്ത് പേജുകളുടെ 5% സാമ്പിൾ ആയി ജഡ്ജിങ്ങ് പാനൽ പരിശോധിയ്ക്കും. ഇതിൽ നിന്ന് അക്ഷരതെറ്റുകളുടെ %റിഡക്ഷൻ ഫാക്റ്റർ കണ്ടുപിടിച്ച് മൊത്തം സ്കോറിൽ നിന്ന് അത് കുറച്ചുള്ള സ്കോർ കണ്ടുപിടിയ്ക്കും. എല്ലാ ജഡ്ജസിന്റേയും മാർക്കിന്റെ മീൻ ആയിരിക്കും അവസാന സ്കോർ.