വിക്കിഗ്രന്ഥശാല സംവാദം:ഡിജിറ്റൈസേഷൻ മത്സരം 2014

FAQ വല്ലതും ഉണ്ടോ?‌ ഇല്ലെങ്കിൽ ഒന്നു തുടങ്ങുന്നതു നന്നയിരിക്കും. --Arkarjun1 (സംവാദം) 18:12, 20 ജനുവരി 2014 (UTC)Reply

ചിത്ര രചന

തിരുത്തുക

നമസ്ക്കാരം മാന്യരേ,

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014- ലെ ചില താളുകളിൽ പടങ്ങൾ കാണുന്നു. അതു വരയ്ക്കുവാനുള്ള ഉപകരണങ്ങളും മറ്റും പേജിലെ ടൂൾസിൽ കാണാനില്ല. പിന്നെ എങ്ങിനെയാണു് അവ ഉൾപ്പെടുത്തുക?—ഈ തിരുത്തൽ നടത്തിയത് രാംമാതൊടി (സം‌വാദംസംഭാവനകൾ)

ചിത്രം ചേർക്കാൻ അതാത് ചിത്രം ഗ്രന്ഥശാലയിലേക്ക് റീഅപ്ലോഡ് ചെയ്ത് പ്രത്യേകമായി ചേർക്കണം. ഉദാഹരണമായി താൾ:G.Parameshwaran pilla 1903.pdf/2 എന്ന താളിലെ ചിത്രം നമുക്ക് ചേർക്കണം. മുകളിൽ ഇടത് ഭാഗത്തെ മെനുവിൽ ചിത്രം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കാണാം. അത് സിസ്റ്റത്തിലേക്ക് ഡൗൺലോഡി ആവശ്യമായി എഡിറ്റിങ്ങുകളും ഭംഗിവരുത്തലും ചെയ്ത് പ്രത്യേകം:അപ്‌ലോഡ് ചെയ്യുക. അത് [[അപ്ലോഡ് ചെയ്ത ഫയലിന്റെ പേര്.jpeg|അടിക്കുറിപ്പ്]] എന്ന രീതിയിൽ കൊടുത്താൽ ചിത്രം പേജിലെത്തും. സഹായം:പുതിയ ചിത്രങ്ങൾ കാണുക (ഇംഗ്ലീഷിലാണ്). സഹായങ്ങൾ ആവശ്യമെങ്കിൽ ചോദിയ്ക്കാൻ മടിയ്ക്കരുത്. ആശംസകളോടെ..--മനോജ്‌ .കെ (സംവാദം) 02:26, 21 ജനുവരി 2014 (UTC)Reply

എഴുത്തുപകരണം

തിരുത്തുക

വിക്കിപീഡിയയിലെ എഴുത്തുപകരണം വർക്ക് ചെയ്യുന്നില്ലല്ലോ ഇപ്പൊ ??--വിബിത വിജയ്‌ (സംവാദം) 04:45, 22 ജനുവരി 2014 (UTC)Reply

സാങ്കേതിക പ്രശ്നങ്ങൾ മൂലം വിക്കിയിലെ സ്വതവേയുള്ള എഴുത്തുപകരണം താൽക്കാലികമായി ഡിഫാൾട്ട് ആയി എനേബിൾ ചെയ്തിരിക്കുന്നതിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. ലോഗിൻ ചെയ്താൽ ഉപയോക്താവിന്റെ ക്രമീകരണങ്ങൾ (പ്രിഫറൻസ്)ൽ പോയാൽ മുമ്പുണ്ടായിരുന്ന സൗകര്യം തിരിച്ചുകൊണ്ടുവരാവുന്നതാണ്. --മനോജ്‌ .കെ (സംവാദം) 08:09, 24 ജനുവരി 2014 (UTC)Reply
 
ലോഗിൻ ചെയ്ത ശേഷം, ക്രമീകരണങ്ങൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
 
യൂണിവേഴ്സ് ലാങ്ങ്വേജ് സെലക്ടർ സജ്ജമാക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.


പ്രൂഫ് റീഡിങ്ങ്

തിരുത്തുക

എന്താണ് പ്രൂഫ് റീഡിങ്ങ്? ആരാണ് അതിനു നിയോഗിക്കപ്പെട്ടവർ? എന്നെല്ലാം അറിയാൻ ആഗ്രഹമുണ്ട്.--രാംമാതൊടി (സംവാദം) 02:13, 1 ഫെബ്രുവരി 2014 (UTC)Reply

താളുകളുടെ വർക്ക്ഫ്ലോ അവസ്ഥയിലെ ഒരു ഘട്ടമാണിത്. എങ്ങനെയാണ് പരമാവധി തെറ്റുകൾ പരിഹരിച്ച് ഒരു താൾ പ്രസിദ്ധീകരിക്കാൻ പറ്റുന്ന നിലയിലേക്ക് വരുന്നതെന്നറിയാൻ സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം കാണുക. ടൈപ്പ് ചെയ്ത ആളല്ലാതെ രണ്ടാമതൊരാളാണ് സാധാരണനിലയിൽ ഇത് ചെയ്യേണ്ടത്. പക്ഷേ ഈ മത്സരത്തിന്റെ ഭാഗമായി പലരും കുറേയധികം താളുകളിൽ കുറച്ചധികം തെറ്റുകൾ വരുത്തിയിരിക്കുന്നത് കണ്ടു. ഇതെല്ലാം അവരവർക്ക് തന്നെ പരിശോധിച്ച് മെച്ചപ്പെടുത്താവുന്നതാണ്. സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ചോദിയ്ക്കാനും മറക്കരുത്. താളിന്റെ അവസ്ഥ ചുവപ്പിൽ നിന്ന് മഞ്ഞയിലേക്ക് മാറ്റണമെന്ന് നിർബന്ധമൊന്നുമില്ല. അങ്ങനെ വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. ഒരാളുടെ തെറ്റുകൾ അയാൾക്ക് തന്നെ കണ്ടുപിടിയ്ക്കാനാകില്ലല്ലോ. അതിനാണ് തെറ്റുതിരുത്തൽ വായനയെന്നും സാധൂകരണം എന്നുമുള്ള രണ്ട് അധികഘട്ടങ്ങൾ വച്ചിരിക്കുന്നത്. മറ്റുള്ളവരുടെ താളുകൾ പ്രൂഫ് റീഡ് ചെയ്യുന്നത് മത്സരത്തിൽ ട്രാക്ക് ചെയ്യാൻ സംവിധാനങ്ങളുണ്ടെങ്കിലും പ്രായോഗികബുദ്ധിമുട്ട് കൊണ്ട് ആ ഭാഗം ഒഴിവാക്കുകയാണ്. --മനോജ്‌ .കെ (സംവാദം) 02:40, 1 ഫെബ്രുവരി 2014 (UTC)Reply

മത്സരഫലം

തിരുത്തുക

മത്സരവും തെറ്റുതിരുത്തലും ഒക്കെ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു . ഇതുവരെയും ഫലം പ്രഖ്യാപിക്കുവാൻ സാധിച്ചില്ല. ലജ്ജാവഹം!--Apnarahman 18:04, 10 മാർച്ച് 2014 (UTC)

user:Apnarahman മത്സരഫലം റെഡിയാണ്. സ്കൂളുകളുടെ കാര്യത്തിലാണ് കോപ്ലിക്കേഷനുണ്ടായിരുന്നത്. ഈ ആഴ്ച തന്നെ പ്രഖ്യാപിയ്ക്കും. അടുത്ത ആഴ്ചയിൽ ഒരു ദിവസം സാഹിത്യഅക്കാദമിയിൽ ഒരു പരിപാടി സംഘടിപ്പിക്കണമെന്നാണ് വിചാരിയ്ക്കുന്നത്. തിയ്യതിയുടെ കാര്യത്തിൽ ഉറപ്പ് കിട്ടിയില്ല.--മനോജ്‌ .കെ (സംവാദം) 03:37, 11 മാർച്ച് 2014 (UTC)Reply

സമ്മാനം ഉടനെ തന്നെ കിട്ടുവായിരിക്കും ല്ലേ മനോജേ :) --വിബിത വിജയ്‌ (സംവാദം) 06:26, 18 മാർച്ച് 2014 (UTC)Reply

@വിബിത വിജയ്‌ എല്ലാവർക്കും സമ്മാനമെത്തിയ്ക്കണമെന്നാണ് ആഗ്രഹം. പണം സമാഹരിക്കുന്നത് തന്നെയാണ് പ്രശ്നം. സാഹിത്യ അക്കാദമി ഫണ്ടില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. സമീപിയ്ക്കുന്ന സോഴ്സുകളിൽ നിന്ന് വേണ്ടത്ര പ്രതികരണം കിട്ടുന്നില്ല. ഒരു ഗ്രാന്റ് റിക്വസ്റ്റ് ഇടാനുള്ള തയ്യാറെടുപ്പിലാണ്. --മനോജ്‌ .കെ (സംവാദം) 08:41, 18 മാർച്ച് 2014 (UTC)Reply
"ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.