സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം

സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം

വിക്കിഗ്രന്ഥശാലയിൽ, പുതിയ താളുകൾ കൂട്ടിച്ചേർത്തോ, നിലവിലുള്ളവയിൽ തെറ്റുതിരുത്തൽ നടത്തിയോ തിരുത്തലുകൾ നടത്താവുന്നതാണ്. വിക്കിപീഡിയയിൽ നിന്നും വ്യത്യസ്തമായി, ഒരിക്കൽ ഒരു താളിന്റെ രചനയും, പരിശോധനയും പൂർത്തിയായാൽ ആ താൾ പിന്നീട് തിരിത്തിയെഴുതപ്പെടുവാനുള്ള സാധ്യത വിരളമാണ്.

സാധാരണയായി ഗൂഗിൾ ധാരാളം സ്കാൻ ചെയ്ത പുസ്തകങ്ങൾ ലഭ്യമാക്കാറുണ്ട്. എന്നാൽ അവ മിക്കപ്പോഴും വേണ്ടത്ര ഉപയോഗപ്രദമോ, തൃപ്തികരമോ ആവാറില്ല. ഇത്തരം സ്കാനുകളിൽ ഒരു പുസ്തകത്തിന്റെ ഘടന മിക്കപ്പോഴും അവഗണിക്കപ്പെടുകയും, അദ്ധ്യായങ്ങൾ, താൾ വിഭജനം, അടിക്കുറിപ്പുകൾ തുടങ്ങിയവ അവ്യക്തമായിരിക്കുകയും ചെയ്യാറുണ്ട്. സ്കാൻ ചെയ്യപ്പെട്ട താളുകളിലെ പ്രതിപാദ്യങ്ങൾ തിരച്ചിലിലൂടെ ലഭ്യമാകുകയില്ല എന്നതും ഒരു ന്യൂനതയാണ്. വിക്കിഗ്രന്ഥശാലയിൽ ഇത്തരം പ്രശ്നങ്ങൾ സന്നദ്ധസേവകരുടെ സഹായത്തോടെ പരിഹരിക്കപ്പെടുന്നു. തിരുത്തുന്ന താളും സ്കാനും ഒരുമിച്ച് കാണാൻ സാധിക്കുന്നതുപോലെയുള്ള സൗകര്യങ്ങൾ പുസ്തകത്തിന്റെ സംശോധനത്തെ കൂടുതൽ സുഗമമാക്കുന്നു.

ഒരു പുതിയ പുസ്തകം/കൃതി ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി സഹായം: പുതിയ പുസ്തകങ്ങൾ കാണുക. പുതിയ ഉപയോക്താക്കൾ നിലവിലുള്ള ഏതെങ്കിലും പദ്ധതികളിൽ പങ്കുചേർന്ന് തുടങ്ങുകയാകും കൂടുതൽ അഭികാമ്യം. പുതുതായി ചേർക്കപ്പെടുന്ന ഒരു പുസ്തകം/കൃതി ഏതൊക്കെ നടപടിക്രമങ്ങളിലൂടെയാണ് പിന്നീട് കടന്നുപോകേണ്ടത് എന്നതിനെകുറിച്ച് ഗഹനമായ അറിവ് ലഭിക്കാൻ ഇത് സഹായിക്കുന്നു.

തിരുത്തലിനനുയോജ്യമായ താളുകൾ കണ്ടെത്തുക തിരുത്തുക

താഴെപറയുന്ന മാർഗ്ഗങ്ങളിലൂടെ തെറ്റുതിരുത്തൽ വായനയ്ക്കനുയോജ്യമായ താളുകൾ അഭിരുചിക്കനുസൃതമായി തിരഞ്ഞെടുക്കാവുന്നതാണ്:

  • ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും സമാഹരണയജ്ഞത്തിൽ പങ്കെടുത്ത് തിരുത്തലുകൾ നടത്താവുന്നതാണ്.
  • നിലവിലുള്ള അപൂർണ്ണതാളുകളുടെ പട്ടിക പരിശോധിച്ച് തെറ്റുതിരുത്തലിന് അനുയോജ്യമായ താളുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങളുടെ പട്ടിക എന്നിവ വിക്കിപദ്ധതിയിൽ ലഭ്യമാണ്.
  • മറ്റുള്ളവർ നിലവിൽ എന്തെല്ലാം ജോലികളിൽ വ്യാപൃതരായിരിക്കുന്നു എന്നു മനസിലാക്കാൻ സമീപകാല മാറ്റങ്ങൾ പരിശോധിക്കാവുന്നതാണ്.

താളിൽ നടത്തേണ്ട തിരുത്തലുകൾ കണ്ടെത്തുക തിരുത്തുക

ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉദ്യമങ്ങൾ സൂചിക എന്ന നാമമേഖലയിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മേല്പറഞ്ഞ മിക്കവാറും മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് സൂചികയിൽ എത്തിച്ചേരാൻ സാധിക്കും. എന്നാൽ നിങ്ങൾ ഒരു അപൂർണ്ണ താളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ, താഴെകാണുന്ന മാതൃകയിലുള്ള ഒരു താളിലാകും എത്തിച്ചേരുക:

 

പുസ്തകം അപൂർണ്ണമാണെന്ന് സൂചിപ്പിക്കാനായി താളിൽ അപൂർണ്ണം എന്ന ഫലകം ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക . മുകളിലുള്ള സ്രോതസ്സ് എന്ന റ്റാബ് പുസ്തകത്തിന്റെ സ്കാനുകൾ ലഭ്യമാണ് എന്നതിനെ സൂചിപ്പിക്കുന്നു. സ്രോതസ്സ് റ്റാബ് ഇല്ലാത്ത പുസ്തകങ്ങൾ/കൃതികൾ തിരുത്തുന്നതിനായി പുസ്തകത്തിന്റെ ഒരു പ്രതി കൈവശം ഉണ്ടായിരിക്കണം. സ്രോതസ്സ് റ്റാബ് ലഭ്യമാണെങ്കിൽ അതിൽ ഞെക്കുക (തിരുത്തുക എന്ന റ്റാബ് ഇത്തരം താളുകളിൽ ഉപയോഗിക്കേണ്ടതില്ല). പുസ്തകത്തിന്റെ വിവരങ്ങളും താഴെകാണും വിധത്തിൽ താളുകളുടെ അവസ്ഥയും കാണിക്കുന്ന സൂചിക താളിലാവും നിങ്ങൾ എത്തിച്ചേരുക:

 

താളിന്റെ അവസ്ഥയുടെ താക്കോൽ നിരീക്ഷിച്ചാൽ ഓരോ താളും ഇപ്പോൾ ഏത് അവസ്ഥയിലാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

എഴുത്ത് ഇല്ലാത്തവ‎
എഴുതപ്പെടാത്തവ തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ‎ തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ സാധൂകരിച്ചവ‎
പ്രശ്നമുള്ളവ

കൂടുതൽ വിവരങ്ങൾക്കായി സഹായം:താളിന്റെ അവസ്ഥ കാണുക.

തെറ്റുതിരുത്തൽ പ്രക്രിയ തിരുത്തുക

താളിന്റെ അവസ്ഥയുടെ താക്കോലിൽ നിന്നും തിരുത്തൽ ആവശ്യമുള്ള താളുകൾ തിരഞ്ഞെടുക്കുക. ആദ്യതവണ തിരുത്തൽ നടത്തുമ്പോൾ മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയ താൾ തിരഞ്ഞെടുക്കുകയാവും ഉചിതം. എന്തുകൊണ്ടെന്നാൽ, ഇത്തരം താളുകൾ കൂടുതൽ അനുഭവജ്ഞാനമുള്ള (സാധാരണയായി) ഒരു ഉപയോക്താവിനാൽ എഴുതപ്പെട്ടവയാകും. മുകളിലുള്ള തിരുത്തുക എന്ന റ്റാബ് വഴി നിങ്ങൾക്ക് വിക്കിയുടെ തിരുത്തൽപെട്ടിയിൽ എത്തിച്ചേരാം. കൂടുതൽ മനസ്സിലാക്കാനായി തിരുത്തലിന്റെ സഹായം താൾ കാണുക.

താളിന്റെ ഇടതുവശത്തായി തിരുത്തൽ പെട്ടിയും വലതുവശത്തായി സ്കാനും നിങ്ങൾക്ക് കാണാൻ സാധിക്കും. തിരുത്തൽ പെട്ടിക്ക് പ്രധാനമായും, ഹെഡർ, താളിലെ പ്രതിപാദ്യം (തിരുത്തൽ നടത്താവുന്ന ഭാഗം) എന്നിവയാണ് ഉള്ളത്. ഹെഡറിൽ, പ്രത്യേക ലിപികൾ, തെലക്കെട്ട്, തെറ്റുതിരുത്തൽ വായനോപകരണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹെഡറിലുള്ള സഹായം അല്ലെങ്കിൽ സഹായം:തെറ്റുതിരുത്തൽ കാണുക.

താളിലെ പ്രതിപാദ്യവും സ്കാനും ഒത്തുനോക്കി വേണ്ട തെറ്റുതിരുത്തലുകൾ വരുത്തുക. തിരുത്തലുകൾ നടത്തിയ ശേഷം എങ്ങനെയുണ്ടെന്നു കാണുക ഞെക്കി താൾ ദൃശ്യമാകുന്ന രീതി പരിശോധിച്ച്, താൾ സേവ് ചെയ്യുക ഞെക്കി മാറ്റങ്ങൾ സേവ് ചെയ്യാവുന്നതാണ്. ഈ അവസരത്തിൽ താളിന്റെ അവസ്ഥ അടുത്ത ഘട്ടത്തിലേക്ക് മാറുന്നതാണ്. നിങ്ങൾ താളിന്റെ കഴിഞ്ഞ ഘട്ടം പൂർത്തിയാക്കാതിരിക്കുകയോ, താളിലെ ചില കാര്യങ്ങളിൽ വേണ്ടത്ര ഉറപ്പില്ലാതിരിക്കുകയോ ചെയ്യുന്ന പക്ഷം, താളിന്റെ അവസ്ഥ ഒരു ഘട്ടം പുറകിലേയ്ക്ക് ആക്കേണ്ടതാണ്. താളിന്റെ ഈ ഘട്ടം വീണ്ടും ചെയ്യപ്പെടുന്നതിനുവേണ്ടിയാണ് ഇത്. ഇങ്ങനെ ചെയ്യുന്നതിലൂടെ താങ്കൾ നടത്തിയ മാറ്റങ്ങൾ നഷ്ടപ്പെടുകയില്ല.