വർഗ്ഗത്തിന്റെ സംവാദം:തെറ്റുതിരുത്തൽ വായന കഴിഞ്ഞവ

Latest comment: 11 വർഷം മുമ്പ് by Balasankarc

ഇത് മാതൃവർഗ്ഗം ആക്കി ഓരോന്നിനും വെവ്വേറെ ഉപവർഗ്ഗം ആണ് നല്ലതെന്ന് തോന്നുന്നു. --Shijualex (സംവാദം) 09:29, 28 ഡിസംബർ 2012 (UTC)Reply

പുസ്തകത്തിന്റെ താളുകൾ (പേജുകൾ)ഉപവർഗ്ഗം ആക്കുന്ന പതിവ് എവിടെയും ഇല്ലെന്ന് തോന്നുന്നു. ആവശ്യമെങ്കിൽ (അതിനുമാത്രം പുസ്തകങ്ങൾ നമുക്കായോ :) en:Template:CategoryTOC എന്ന ഫലകം മോഡിഫൈ ചെയ്തെടുക്കാവുന്നതാണ്.--മനോജ്‌ .കെ (സംവാദം) 17:06, 28 ഡിസംബർ 2012 (UTC)Reply

വേറെ എവിടെയും ഇല്ല എന്നത് കാര്യമാക്കണ്ട. പലതും നമ്മളാണ് ആദ്യം ചെയ്യുന്നത് എന്ന് ഇതിനകം മനസ്സിലായില്ലേ? ഇപ്പോൾ തന്നെ ഈ വർഗ്ഗത്തിൽ 200ൽ പരം താളുകൾ ആയി. പുസ്തകത്തിന്റെ എണ്ണം കൂടും തോറും ഇതിലെ താളുകളുടെ എണ്ണവും കൂടും. അതിനാൽ ഇപ്പോൾ തന്നെ ഈ വർഗ്ഗത്തിന്റെ ശരിക്കും ഉള്ള ഉപയോഗം കിട്ടാൻ ഇത് പിരിച്ചു തുടങ്ങുന്നതാവും നല്ലത്. --Shijualex (സംവാദം) 17:48, 28 ഡിസംബർ 2012 (UTC)Reply

പക്ഷേ ഇതിന്റെ ആവശ്യം എവിടെയാണ് വരുന്നതെന്ന് പറയാമോ ഷിജു? കൃതികളുടെ പേജുകൾ വഴിയാണ് ഉപയോക്താക്കൾ ഇതിലേക്കെത്തുന്നത്. കൂടാതെ സൂചികാതാളിലേക്ക് പോയി എളുപ്പത്തിൽ എല്ലാ താളുകളിലേക്ക് എത്തിപ്പെടാനുള്ള സൗകര്യവും ഉണ്ട്.
കൂടാതെ പേജ്സ്റ്റാസ്റ്റസുകൾ മാറുന്നത് ഡൈനാമിക്ക് ആയി നടക്കുന്ന ഒരു കാര്യമാണ്. ഇന്ന് പ്രൂഫ് റീഡ് ചെയ്തു എന്ന് കാണുന്ന താളുകളൊക്കെ നാളെ വാലിഡേറ്റ് ചെയ്തു എന്ന വർഗ്ഗത്തിലേക്കാണ് എത്തുക. ഒരു കൃതിയുടെ അഞ്ചുതരത്തിൽപ്പെട്ട സ്റ്റാറ്റസുകൾ കാണിക്കുന്ന വർഗ്ഗങ്ങൾ പരിപാലിക്കുക അപ്രായോഗികമാണ്. സ്കാൻ ചെയ്തുള്ള പദ്ധതികൾ കൂടിവരുന്ന സാഹചര്യത്തിൽ--മനോജ്‌ .കെ (സംവാദം) 18:31, 28 ഡിസംബർ 2012 (UTC)Reply

ഇന്നലെ ഏതോ ഒരു പുസ്തകത്തിൽ നിന്നു തെറ്റുതിരുത്തൽ വായന കഴിഞ്ഞവ എന്ന കണ്ണിയിൽ ഞെക്കി ഇവിടെ എത്തിയപ്പോഴാണ് ഇങ്ങനെ ഒരു വർഗ്ഗം ഈ വിധത്തിൽ പരിപാലിക്കുന്നതിന്റെ പ്രശ്നം എനിക്ക് മനസ്സിലായത്. ഞാൻ ആ കാണി ഞെക്കിയത് പ്രസ്തുത പുസ്തകത്തിലെ തെറ്റുതിരുത്തൽ വായന കഴിഞ്ഞവ കാണാനായിരുന്നു. പക്ഷെ എത്തപ്പെട്ടതോ ഒരു സാഗരത്തിൽ. ഈ വർഗ്ഗത്തിന്റെ ശരിക്കുള്ള ഉപയോഗം കിട്ടാൻ ഞാൻ മുകളിൽ സൂചിപ്പിച്ച വിധത്തിൽ പിരിക്കണം. അല്ലെങ്കിൽ ഈ വർഗ്ഗം കൊണ്ട് പ്രയോജനം ഇല്ല. --Shijualex (സംവാദം) 03:00, 29 ഡിസംബർ 2012 (UTC)Reply

ഒരു പുസ്തകത്തിലെ എല്ലാ പേജും തെറ്റുതിരുത്തൽ വായന നടന്നവയാണെങ്കിൽ മാത്രം അതിന്റെ സൂചികാ താൾ ഈ വർഗ്ഗത്തിൽ പെടുത്തുക. അല്ലാതതിന്റെ സൂചികാ താളുകൾ "തെറ്റു തിരുത്തൽ കഴിയാത്തവ" എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തുക. വർഗ്ഗങ്ങളിൽ പുസ്തകങ്ങൾ മൊത്തമായിട്ടു മതി (അതായത് പുസ്തകങ്ങളുടെ സൂചികാ താളുകൾ), ഓരോ പേജുകൾ ആയിട്ടു വേണ്ട. ചുരുക്കത്തിൽ സൂചികാ താളുകൾ മാത്രം വർഗ്ഗീകരിച്ചാൽ മതി. സൂചികാതാളുകൾ ഇല്ലാത്തവയാണെങ്കിൽ (സ്കാൻ ഇല്ലാതെ നേരിട്ട് അടിച്ചു കയതറ്റിയതാണെങ്കിൽ), കൃതിയുടെ താളുകൾ വർഗ്ഗീകരിക്കാം.
മിനക്കെട്ട പണിയാണ്, പക്ഷേ ചെയ്താൽ നന്നായിരിക്കും
-ബാലു (സംവാദം) 06:05, 29 ഡിസംബർ 2012 (UTC)Reply
"തെറ്റുതിരുത്തൽ വായന കഴിഞ്ഞവ" താളിലേക്ക് മടങ്ങുക.