ഷഹ്രിയാർ രാജാവിന്റെയും സഹോദരന്റെയും കഥ

<വാല്യം 1

പരമകാരുണികനായ രാജാവും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും മൂന്ന് ലോകങ്ങളുടെ നാഥനുമായ അല്ലാഹുവിന് സ്തുതി. നമ്മുടെ പ്രവാചകൻ മുഹമ്മദ്, അപ്പോസ്തോലിക മനുഷ്യരുടെയും അവന്റെ കുടുംബത്തിന്റെയും കൂട്ടാളികളുടെയും മേൽ * പ്രാർത്ഥനയും അനുഗ്രഹങ്ങളും ഖിയാമത്ത് ദിവസം വരെ നിലനിൽക്കും. ആമേൻ! . ഓ, ത്രിലോക പരമാധികാരി!

തീർച്ചയായും നമ്മുടെ മുൻഗാമികളുടെ വർത്തമാനങ്ങൾ നാം മനുഷ്യർക്ക് രേഖപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നുകിട്ടുകയും, അതിൽ നിന്ന് അൽപമല്ലാതെ ജനങ്ങൾക്ക് ഉൽബോധനം നൽകാതിരിക്കുകയുമാണ് ചെയ്തത് . അവർ (അവിശ്വാസികൾ) തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാൻ വേണ്ടി. പ്രത്യുത, അല്ലാഹുവിൻറെ പേരിൽ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിൻറെയും, അവൻറെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിൻറെയും ഫലമായി ഇന്ന് അവർക്ക് ഒരു ഗുണപാഠമുണ്ട് . ഈ ഉദാഹരണങ്ങളിൽ," ആയിരം രാത്രികളും ഒരു രാത്രിയും "എന്നു വിളിക്കപ്പെടുന്ന കഥകൾ.

           ******

പണ്ട് വീരപരാക്രമിയായ രാജാവ് ഇന്ത്യ-ചൈന ദീപുകൾ അടക്കിവാണിരുന്നു. വലിയ ഒരു സൈന്യവും ആയിരക്കണക്കിന് അടിമകളും സ്വന്തമായിരുന്ന അദ്ദേഹത്തിനു പുത്രന്മാർ രണ്‌ടുപേർ. ദീർഘകായനായ ഷഹരിയാറും കൃശഗാത്രനായ ഷാസമാനും. ഇരുവരും പേർ പെറ്റ കുതിര സവാരിക്കാർ. ധീരതയുടെ കാര്യത്തിൽ മൂത്ത പുത്രൻ ഷഹരിയാർ ഇളയ സഹോദരനെ കവച്ചു വച്ചു. പിതാവിന്റെ കാലശേഷം ഷഹരിയാർ രാജാവായി. ഷാസമാനാകട്ടെ സമർക്കണ്ടി ലെ ഭരണാധികാരിയായിത്തീർന്നു. നീതി മാൻമാരും പ്രജാക്ഷേമതല്പരരുമായ ഇരുവരെയും ജനങ്ങൾ സ്നേഹിച്ചു ആദരിച്ചു. അവരുടെ യശസ് നാടെങ്ങും വ്യാപിച്ചു.

ഇങ്ങനെ ഇരുപതു കൊല്ലം കഴിഞ്ഞപ്പോൾ ഷഹരിയാർ രാജാവിനെ തന്റെ ഇളയ സഹോദരനെ കാണാൻ മോഹംമുണ്ടായി. ഉടനെ സമർക്കണ്ടിലെക്ക് പോയി ഷാസമാനെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം മന്ത്രി യോടാജ്ജ്ഞാപിച്ചു, "കല്പനപോലെ ",മന്ത്രി ഉണർത്തിച്ചു. മന്ത്രി സമർക്കണ്ടിലെത്തി രാജാവിനെ മുഖം കാണിച്ചു വന്ന കാര്യം അറിയിച്ചു. "ജേഷ്ഠന്റെ ആജ്ജ്ഞ ഞാൻ അനുസരിക്കുന്നു. " ഷാസമാൻ പറഞ്ഞു. ഉടനെ യാത്രക്കുള്ള വട്ടം മന്ത്രി. കൂടാരം, ഒ ട്ടകം, കോവർ കഴുതകൾ, അടിമകൾ, സേന വിഭാഗം എല്ലാം തയ്യാറായി. രാജ്യത്തിലെ ദൈനംദിന കാര്യങ്ങൾ നോക്കാൻ തന്റെ മന്ത്രിയെ അധികാരപ്പെടുത്തി സൂര്യ അസ്തമയത്തോടെ രാജാവും പരിവാരങ്ങ ളും യാത്ര പുറപ്പെട്ടു. അർദ്ധ രാത്രി യായ പ്പോഴാണ് അത്യാവശ്യമായ എന്തോ എടുക്കാൻ മറന്നു പോയ കാര്യം ഷാസമാൻ ഓർത്തത്. അകംമ്പടികാരെ വഴിയിൽ നിർത്തിയിട്ട് ഉടനെ നഗരത്തിലേക്ക് മടങ്ങി യ അദ്ദേഹം മുന്നറിയിപ്പ് ഇല്ലാതെ കൊട്ടാരത്തിൽ കടന്നു. അപ്പോൾ കണ്ട കാഴ്ച !തന്റെ ഭാര്യ രാജകീയ തലപ്പത്തിൽ കറുമ്പനായ ഒരു അടിമയായി രമിക്കുന്നു ! ഷാസമാൻ തരിച്ചുനിന്നു. താൻ കൊട്ടാരത്തിൽ നിന്നു പൊന്നിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളു. അപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ സഹോദരന്റെ നാട്ടിൽ പോയി കുറെ നാൾ കഴിഞ്ഞു വരുമ്പോൾ സിതിയെന്താകും? കോപകുലനായ അദ്ദേഹം ഒറ്റ വെട്ടിനു രാജ്ഞി യുടെ യും അടിമയുടെയും കഥ കഴിച്ചു. എന്നിട്ടു രാത്രി മുഴുവൻ യാത്രചെയ്തു ഷഹരിയാറു ടെ രാജധാനി യിലെത്തി. രാജധാനിയാകെ കമനീയമായി അലങ്കരി ചിരിക്കുന്നു . ഷഹരിയാർ അനുജനെ സന്തോഷതോടെ സ്വീകരിച്ചു കുശലം നടത്തി. പക്ഷേ, ഷാസമാൻ ദുഃഖം കാണപെട്ടു. ഭാര്യയുടെ ദുരന്തം അദ്ദേഹത്തി ന്റെ മനസിനെ തളർത്തിയിരുന്നു. യാത്രാ ക്ഷീണം മാകും സഹോദരന്റെ ഉത്സാഹം ഇല്ലയിന്മക്ക് കാരണം മെന്നു ഷഹരിയാർ ഊഹിച്ചു. അതുകൊണ്ട് കൂടുതൽഒന്നും ചോദിച്ചില്ല. നാലഞ്ചു ദിവസം കഴിഞ്ഞു. ഷാസമാന്റെ മുഖത്തെ ശോക ഭാവത്തിനു മാറ്റമില്ല. അപ്പോൾ ഷഹരിയാർ ചോദിച്ചു :"സഹോദരാ, നിന്റെ മുഖം വിളറിയും കവിളുകൾ ഒട്ടിയും കാണുന്നലോ. ശരീരം മെലിഞ്ഞു വരുന്നു. എന്തോ വ്യഥ നിന്റെ മനസിനെ മധിക്കുന്നതായി തോന്നുന്നു. " "എന്റെ മനസു ശോകമാണ്. എനിക്കു സന്തോഷിക്കാൻ കഴിയുന്നില്ല " എന്നുമാത്രം പറഞ്ഞ ഷാസമാൻ ദുഃഖ കാരണം വെളുപ്പെടുത്തിയില്ല. "എങ്കിൽ നമുക്ക് നായാട്ടിനു പോകാം. വിഷമം തീർത്തു മടങ്ങാം " എന്ന നിർദ്ദേശം അനുജന് സ്വീകരമായില്ല. "നായാട്ടിനു ഞാനില്ല. ഉത്സാഹം തോന്നുന്നില്ല " എന്നു പറഞ്ഞപ്പോൾ ഷഹരിയാർ തനിച്ചു യാത്ര യായി. രാജ കൊട്ടാരത്തിൽ ഷാസമാന്റെ മുറിയി ലെ കിളിവാതിൽകൂടി നോക്കിയാൽ പുറത്തുള്ള ഉദ്യനം കാണാം. ഉദ്യനമദ്ധദ്യത്തിൽ ഒരു കൊച്ചു തടാകമുണ്ട്. പുറത്തേക്കു നോക്കിനിന്ന ഷാസമാൻ ഒരു ചെറിയ ആൾക്കുട്ടം അങ്ങോട്ടു വരുന്നത് കണ്ടു. അടിമകളായ ഇരുപതു പുരുഷൻ മാരും ഇരുപതു സ്ത്രീകളും അടങ്ങിയ സംഘമായിരുന്നു അത്. അതാ, അവരോടൊപ്പം ഷഹരിയാറുടെ പട്ടമഹിഷി യുമുണ്ട്. താടാക കരയിലെത്തിയ സ്ത്രീ പുരുഷൻമാർ വസ്ത്രങ്ങൾ എല്ലാം അഴിച്ചു കളഞ്ഞു. അപ്പോൾ രാജ്ഞി ഉറക്കെ വിളിച്ചു :"മസൂദ് ! ഓ, മസൂദ്!"ഒരു തടിയൻ നീഗ്രോ ഓടി വന്ന് അവരെ ആശ്ലേഷിച്ചു ചുബിച്ചു. ഇരുവരും മാരകേളികളിൽ മുഴുകി. മറ്റുള്ളവരും അവരെ അനുകരിച്ച് നേരം പുലരുവോളം രതിലീലകളിൽ ഏർപ്പെട്ടു. ഈ കാഴ്ച്ച ഷാസമാന്റെ കണ്ണു തുറപ്പിച്ചു. "ജേഷ്ഠന്റെ സ്ഥതി എത്ര ദയനീയം ! തീർച്ചയായും എന്റെതിനേക്കാൾ പരിതാപകരം തന്നെ !" അദ്ദേഹം ആത്മ ഗതം ചെയ്തു. അങ്ങിനെ ദുഃഖത്തിന്റെ തീവ്രത കുറഞ്ഞ പ്പോൾ ഷാസമാൻ ആഹരം കഴിച്ചുതുടങ്ങി. മുഖത്തു രക്ത പ്രസാദമുണ്ടായി. നായട്ടു കഴിഞ്ഞു വന്ന ഷഹരിയാർ സഹോദരനെ ആരോഗ്യവാനും ആഹ്ലാദ ചിത്തനുമായി ക്കണ്ട് സന്തോഷിച്ചു. പെട്ടെന്നുണ്ടായ ഈ മാറ്റത്തിനു കാരണമാരാഞപ്പോൾ ഷാസമാൻ പറഞ്ഞു : "നാലു നാൾ മുൻപ് വരെ ഞാൻ ദുഃഖംച്ച തിനുള്ള കാരണം വിശദമാക്കാം. ജേഷ്ഠന്റെ മന്ത്രി എന്നെ ക്ഷണ്ണിക്കാൻ വന്നിരുന്നല്ലോ. ഞാൻ യാത്ര തിരിച്ചു കുറച്ചു കഴിഞ്ഞപ്പോഴാണു ജേഷ്ഠനു നാൽ കാനു ള്ള ഒരു സമ്മാനം എടുത്തില്ല എന്നാ കാര്യം ഞാൻ ഓർതത്. ഉടനെ ഞാൻ തിരിച്ചു ചെന്നു. കൊട്ടാരത്തിലെ കിടപ്പു മുറിയിൽ പ്രവേശിക്ഷച്ചപ്പോൾ എന്റെ ഭാര്യയും അടിമയായ ഒരു കാപ്പിരിയും ആലിങ്കഗന ബദ്ധരായി കട്ടിലിൽ കിടക്കുന്നതു കണ്ടു. രണ്ടിനെയും കോന്നിട്ടാ ഞാനിങ്ങോട്ട് പോന്നത്. അതു കൊണ്ടാണ് ഞാൻ ദുഃഖക്കിതാനായിരുന്നത്. ഇപ്പോൾ ദുഃഖം തീ ർന്നതിനു കാരണമെഎന്തെന്നുമാത്രം എന്നോട് ചോദിക്കരുത്. അത് പറയാൻ എനിക്ക് നിവിർത്തിയില്ല. " അതു കേട്ട് ഷഹരിയാർ പറഞ്ഞു : "അല്ലാ ഹുവിന്റെ നാമത്തിൽ ഞാനവിശ്യപ്പെടുന്നു ; നീയതുപറയണം " നിർബന്ധം സഹിക്കവയ്യാതെ ഷാസമാൻ ഉ ദ്യനത്തിലെ തടാകത്തിൽ താൻ കണ്ട കാഴ്ചയെക്കുറിച്ച് പറഞ്ഞു. ഒരു നിമിഷം സതംഭിച്ചുനിന്ന ഷഹരിയാർ പ്രക്ക്യപിച്ചു. "എന്റെ കണ്ണു കൊണ്ട് കണ്ടാലെ ഞാനതു വിശ്വസിക്കു. " "അതിനൊരു മാർഗമുണ്ട്. ജേഷ്ഠൻ നായാ ട്ടിനു പോകുന്നെന്ന് പറഞ്ഞിട്ട് ഇവിടെ ഒളിച്ചി രുന്നാൽ സത്യം കണ്ടു പിടിക്കാം. "സഹോദരൻ നിർദേശം നൽകി. രാജാവ് വീണ്ടും നായാട്ടിനു പുറപ്പെടുന്നു എന്നു ദ്വാര പാലകർ വിളിച്ചു പറഞ്ഞു. സേവകർ കുതിരകൾക്ക് ജീനി കെട്ടി. വേട്ട നായക്കളും പരിവാരങ്ങളും മായി രാജാവ് നഗരത്തിനു പുറത്തേക്കെഴുന്നള്ളി. വൈ കുന്നേരമായപ്പോൾ ഒരു മൈ താ നാ ത്തിൽ തബടിച്ചു. കൂടാരത്തിലെക്ക് ആരയും കടത്തിവിടരുതെന്ന് അടിമകള്ളോ ട് നിർദ്ദേശിച്ചിട്ട് രാജാവ് വേക്ഷപ്രച്ഛ്ന്നനായി കൊട്ടാരത്തിൽ ചെന്നു മുറിയിൽ ഒളിച്ചിരുന്നു. അന്നും രാജ്ഞിയുടെയും അടിമകളുടെയും കാമക്കുത്തുകള്ളുണ്ടാ യി. അതു കണ്ടപ്പോൾ ബോധം നശിച്ചവനെപ്പോലെ ഷാഹരിയാർ വിലപിച്ചു: 'സഹോദര നമുക്ക് രാജ്യവും സിം ഹാസനവും വേണ്ട . നമ്മെപ്പോലെ വിധി യുടെ ക്രൂരതയ്ക്കിരയായ മൂന്നാമതൊരാ ളെ കണ്ടെത്തുന്നതു വരെ ഈ നാട്ടിൽ കാലുകുതതാൻ ഞാൻ ഒരുക്കമല്ലാ. ദെ വഹിതം നടെക്കട്ടെ ". ഷാസമാൻ ജേഷ്ഠന്റെ അഭിപ്രായംത്തോടെ യോജിച്ചു. ഇരുവരും കൊട്ടാരത്തിന്റെ പിൻ വാതിലിലൂടെ പുറത്തിറങ്ങി. രാവും പകലും നടന്ന് നടന്ന് കടൽക്കരയിലെത്തി. അവിടെ ഒരു വൻമരമുണ്ടായിരുന്നു. സമീപതതായി ചെറിയ പുൽത്തകിടിയും അതിനു മധ്യത്തി ൽ തെളിനീരുറവയും കണ്ടു. വെള്ളം കുടിച്ചു ദാഹമകറ്റിയിട്ട് വിശ്രമിക്കാനിരുന്നപ്പോൾ കടലിൽനിന്നും ഒരാരവം കേട്ടു. പെട്ടെന്ന് കടലിനു നടുവിൽ കറുത്ത പുക പ്രത്യേക്ഷ പ്പെട്ടു ആകാശതോളമുയർന്നു. മെല്ലെ അതു കരയിലേക്ക് നീങ്ങിത്തുടങ്ങി. അതു കണ്ട് ഭയന്ന രാജാക്കൻമാർ ഓടി മരത്തിനു മുകളിൽ കേറിയിരുന്നു. കരയി ലെത്തിയ ധുമസ്തംഭം രൂപം മാറി ഭൂതം മായിത്തിർന്നു. മല പോലുള്ള ഉടലും ഈ ന്തപ്പനപോലെ കൈകാലുകൾ ഉള്ള ഭൂതം ഭൂമി കുലുങ്ങുമാതിരി നടന്നുവന്നു തല യിലെ വലിയ പെട്ടി നിലത്തുവച്ചു. പെട്ടിയു ടെ മൂടി തുറന്നപ്പോൾ അതിൽ നിന്നോരു സുന്ദരി പുറത്തു വന്നു. കവി പറഞ്ഞത് പോലെ, ഒന്നുചേർന്നുണ്ടായ ആ അപൂർവ സൗന്ദര്യധാമത്തെ ഭൂതം ഏറെനേരം നോക്കിനിന്നു എന്നിട്ട് ഇങ്ങനെ പറഞ്ഞു എൻറെ തങ്കക്കുടമേ പ്രഥമ രാത്രിയിൽ എനിക്കു വശഗയായ എൻറെ പ്രിയ ഞാനൊന്നു മയങ്ങട്ടെ. ഭൂതം അവളുടെ മടിയിൽ തല വെച്ച് ഉറക്കം തുടങ്ങി. സുന്ദരി മുകളിലേക്ക് നോക്കിയപ്പോൾ മരക്കൊമ്പിൽ ഒളിച്ചിരിക്കുന്ന രാജാക്കന്മാരെ കണ്ടു അവൾ ആംഗ്യം കാട്ടി "താഴേക്ക് ഇറങ്ങിപ്പോരെ ഭൂതത്താന് ഭയപ്പെടേണ്ട " തങ്ങൾക്കു പേടിയാണെന്ന് ആംഗ്യഭാഷയിലൂടെ അറിയിച്ചപ്പോൾ അവൾ പറഞ്ഞു :"പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. വേഗം താഴെ വന്നു എൻറെ കാമാർത്തി ശമിപ്പിക്കു." യുവതിയുടെ ശൃംഗാര ചേഷ്ടകൾ കണ്ടിട്ടും ഭയം വിട്ടുമാറാതിരുന്ന അവരെ നോക്കി അവൾ ഭീഷണിപ്പെടുത്തി "ഉടൻ താഴെ ഇറങ്ങിയില്ലെങ്കിൽ അല്ലാഹുവാണ ഞാൻ ഭൂതത്തിന് വിളിച്ചുണർത്തും അയാൾ നിങ്ങളെ പിടിച്ചുതിന്നും. "തുടർന്ന് ഓരോരുത്തരായി മരത്തിൽ നിന്ന് ഇറങ്ങി അവളുടെ അടുത്ത് ചെന്നു അവൾ ആവശ്യപ്പെട്ട പ്രകാരം അവളോട് രമിച്ചു. ഒടുവിൽ സംതൃപ്തയായ സുന്ദരി തന്റെ മാലയിൽ കോർത്തിട്ടിരുന്ന മുദ്രമോതിരങ്ങൾ കാണിച്ചുകൊണ്ട് പറഞ്ഞു. ഇത് കണ്ട 570 എണ്ണമുണ്ട്. എന്നോടൊത്ത് ഒരുപ്രാവശ്യം ശയിച്ചിട്ടുള്ളവർ ഒരു മുദ്രമോതിരം തരണമെന്നാണ് വ്യവസ്ഥ. നിങ്ങളും ഓരോ മോതിരം എനിക്ക് തരണം." രാജാക്കന്മാർക്ക് മോതിരം ഊരി കൊടുത്തു. സുന്ദരി തന്റെ ചരിത്രം പറഞ്ഞുകേൾപ്പിച്ചു:"എന്നെ എൻറെ വിവാഹദിവസം ഈ ഭൂതം തട്ടിക്കൊണ്ടു പോന്നതാണ് പെട്ടിക്കുള്ളിൽ മയക്കിക്കിടത്തി 7 ചങ്ങലകൾ കൊണ്ട് പുട്ടി കടലിനടിയിൽ സൂക്ഷിക്കും അപൂർവമായി മാത്രമേ പുറത്തുകൊണ്ടു പോകാറുള്ളു. പക്ഷേ, 'പെണ്ണ് ഒരുബെട്ടാൽ തടുക്കാനാവില്ലന്ന് ഈ പൊണ്ണത്തടിയന് അറിഞ്ഞുകൂടാ. തരം കിട്ടുബോൾ ഞാൻ മനുഷ്യശരിരത്തിന്റെ ചൂട് ആസ്വദിക്കും . " രാജാക്കന്മാരുടെ അത്ഭുതത്തിന് അതിലുണ്ടായിരുന്നില്ല കഷ്ടം ഇവളുടെ വഞ്ചന ഭൂതം അറിയുന്നില്ലല്ലോ ഗഗനചാരി യായ ഭൂതത്തിന് ഇത്തരമൊരു അമിളി പി ണയമെങ്കിൽ പാവം മനുഷ്യരായ നമ്മുടെ വിധിയിൽ ദുഃഖിക്കാൻ ഇല്ല അവർ ആശ്വസിച്ചു തുല്യ ദുഃഖിതനായ മൂന്നാമനെ കണ്ടെത്തിയതോടെ അവർക്ക് ഹൃദയലാ ഘാവത്വം കൈവന്നു രണ്ടുപേരും അവരവരുടെ രാജ്യത്തേക്ക് മടങ്ങി പോയി ഷഹരിയാർ കൊട്ടാരത്തിൽ ചെന്ന് തൻറെ പത്നിയുടെയും അവളോടൊപ്പം ഉദ്യാനത്തിലെ ക്രീടകളിൽ പങ്കാളിയായിരുന്ന സ്ത്രീ പുരുഷന്മാരുടെയും ഗളഛേദം നടത്തി അന്നുമുതൽ ഓരോ രാത്രിയും കന്യകയായ ഓരോ യുവതിയെ എത്തിക്കണമെന്ന് മന്ത്രിയോട് ശട്ടംകെട്ടി. രാത്രി അവളുടെ കന്യകാത്വം നശിപ്പിക്കുകയും പുലർച്ചെക്ക് അവളെ വധിക്കുകയുമായിരുന്നു പതിവ്. ഇങ്ങനെ നീണ്ട മൂന്നു വർഷം കഴിഞ്ഞു. നാട്ടിൽ ഭയത്തിന്റെ കരിനിഴൽ വ്യാഴം പിച്ചു. കന്യകമാരുടെ എണ്ണം കുറഞ്ഞുവന്നു. കുറെ മാതാപിതാക്കൾ പെണ്മക്കളുമായി നാടും വിട്ടുപോയി. ഒടുവിൽ നാട്ടിൽ ഒരു പെൺകുട്ടിപോലും ഇല്ലതായി. മന്ത്രിക്ക് ഉത്കണ്ഠയായി രാജാവിന് കാഴ്ചവയ്ക്കാൻ കന്യകയില്ല രാജകോപം ഭയന്ന് അയാൾ സ്വന്തം ഭവനത്തിൽ ഇതികർത്തവ്യതാമൂഢനായി ഇരുന്നു ആ മന്ത്രിക്ക് രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു. മൂത്തവൾ ഷഹറാസാദ് ഇളയവൾ ദുനിയാസാദ് രണ്ടുപേരും സൗന്ദര്യത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു മൂത്തകുട്ടി ഷഹറാസാദ് ആകട്ടെ അറിവിലും പഠിപ്പിലും അദിതീയ . അവൾ വായിക്കാത്ത പുസ്തകങ്ങൾ ഇല്ല അവൾക്ക് അറിഞ്ഞുകൂടാത്ത കഥകളില്ല.ആയിരം കഥ ഗ്രന്ഥങ്ങൾ അവൾക്കു സ്വന്തം മായിരുന്നു. അന്നുവരെ ജീവിച്ചിരുന്ന എല്ലാ രാജാക്കന്മാരുടെയും കവികളുടെയും ചരിത്രം അവൾക്ക് ഹൃദിസ്ഥമാണ്. ഹൃദ്യം മായി കഥ പറയാനും മധുരം മായി കവിത ചൊല്ലാനും ഷഹറാസാദിനറിയാം. ദു ഖിച്ചിരുന്ന പിതാവിനോട് ഷഹറാസാദ് പറഞ്ഞു: അച്ഛൻ എന്തോ മനസ്ഥാപം ഉണ്ടെന്നു തോന്നുന്നു . സമാധാനം ആയിരിക്കണം. ഒന്നും ശാശ്വതമല്ല എന്ന കവിവാക്യം കേട്ടിട്ടില്ലേ ? സുഖം മാത്രമല്ല ദുഃഖവും അവസാനമില്ലാത്ത അല്ലല്ലോ. അത് കേട്ട് പിതാവ് തന്നെ ദുഃഖത്തിൻ ഉള്ള കാരണം മകളോട് പറഞ്ഞു . മകളുടെ മറുപടി ഇപ്രകാരമായിരുന്നു :അതുസാരമില്ല അല്ലാഹുവിൻറെ കൃപ കൊണ്ട് ഞാൻ ഒരു പരിഹാരമുണ്ടാക്കാൻ രാജാവിൻറെ ഇന്നത്തെ ഭാര്യ ഞാൻ ആകാം ഞാൻ ജീവിച്ചിരുന്നാലും വധിക്കപ്പെട്ടാലും അത് മുസൽമാന്മാരുടെ പെൺമക്കളുടെ മോചനത്തിന് കാരണമാകും. അവരുടെ ദുരിതത്തിന് അന്ധ്യമുണ്ടാകും. "മകൾ പറഞ്ഞത് പിതാവിന് ബോധ്യമായില്ല സർവശക്തൻ തുണയായിരിക്കട്ടെ പക്ഷേ ഇങ്ങനെയൊരു അത്യാപത്തിൽ ചെന്നു ചാടാൻ ഞാൻ സമ്മതിക്കില്ല. " ഷഹറാസാദ് തൻറെ നിശ്ചയം ആവർത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞു "നിന്റെ വാക്കുകൾ കേൾക്കുമ്പോൾ കഴുതയുടെ വാക്കുകേട്ട കാളയുടെ കഥയാണ് എനിക്കോർമ്മ വന്നത് കഥ കേട്ടോളൂ".