സംവാദം:ഉപനിഷത്തുകൾ
നമസ്കാരം, ഉപനിഷത്തുകൾ എല്ലാം വിക്കിഗ്രന്ഥശാലയിൽ എത്തിക്കുക എന്ന ഒരു ദൗത്യമാണ് അടുത്തതായി ഞാൻ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ഈശാവാസ്യോപനിഷത് മാത്രമേ "Truehacker"സംവാദം എന്ന ഉപയോക്താവിൻറെ സംഭാവനയായി നിലനിൽ വിക്കിഗ്രന്ഥശാലയിൽ ഉള്ളു. ബാക്കിയുള്ള 107 എണ്ണവും എൻറെ പക്കൽ യുണിക്കോഡായി ഉണ്ട്. സമയം പോലെ എല്ലാം അപ്‌ലോഡ് ചെയ്യാം. ക്രോഡീകരിച്ച് തെറ്റുകളുണ്ടെങ്കിൽ തിരുത്താനായി വിനീതമായി എല്ലാവരുടേയും സഹായം അഭ്യർത്ഥിച്ചുകൊള്ളുന്നു.
--:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 04:14, 5 ഓഗസ്റ്റ് 2012 (UTC)
- ധൈര്യമായി മുന്നോട്ടുപോകുക. എല്ലാവിധ ആശംസകളും. --മനോജ് .കെ (സംവാദം) 04:21, 5 ഓഗസ്റ്റ് 2012 (UTC)
98% വും കഴിഞ്ഞിട്ടുണ്ട്, ഇനി ക്രോഡീകരണവും തെറ്റ്തിരുത്തലും മാത്രമാണ് ബാക്കി, ബൃഹദാരണ്യകോപനിഷത്തും, ദർശനോപനിഷത്തും ഞാൻഉടൻ തന്നെ ചെയ്യാം. ഈശാവാസ്യോപനിഷത്ത്, ഉപനിഷത്തുകൾ/ഈശാവാസ്യോപനിഷത്ത് എന്ന താളിലേക്ക് മാറ്റിക്കൂടെ? --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 11:59, 5 ഓഗസ്റ്റ് 2012 (UTC)
വെവ്വേറെ കൃതികളെ വെവ്വേറെ താളുകളിൽ ചേർക്കുന്നതാണ് രീതി. തിരച്ചിലിനും അതാണ് നല്ലത്. ഉപനിഷത്തുകളെ ഉപതാളുകളാക്കേണ്ടതില്ല. മലയാളത്തിൽ 'ഉപനിഷത്ത്' എന്നെഴുതുന്നതാണ് ശരി. ഇ-പതിപ്പിന്റെ ഉറവിടം കൂടി നൽകുന്നത് നല്ലത്. ആശംസകൾ--തച്ചന്റെ മകൻ (സംവാദം) 17:24, 5 ഓഗസ്റ്റ് 2012 (UTC)