ഈ അദ്ധ്യായത്തിൽ "൦" എന്ന അക്കം "0"-ന് പകരം ഉപയോഗിച്ചു കാണുന്നു. പൂജ്യത്തിന് "0" തന്നെ ഉപയോഗിച്ചാൽ മതിയാകും എന്നാണ് എന്റെ ധാരണ. ഞാൻ മനസ്സിലാക്കിയിരിക്കുന്നതനുസരിച്ച് "൦" എന്നത് "കാൽ" (1/4 എന്ന ഭിന്നസംഖ്യ) എന്നതിന്റെ മലയാളരൂപമാണ്. മറ്റ് അദ്ധ്യായങ്ങളിൽ "0" ശരിയായിത്തന്നെ കൊടുത്തിരിക്കുന്നു. താങ്കൾ എന്ത് കരുതുന്നു. — രാധാകൃഷ്ണൻ (സംവാദം) 04:36, 12 ഏപ്രിൽ 2013 (UTC)Reply

ഉപയോഗിക്കുന്ന ഫോണ്ടിന്റെ പ്രശ്നമാണോ എന്നൊന്നു പരിശോധിക്കാമോ? എനിക്കും പൂജ്യം ശരിക്കാണോ വരുന്നതെന്നു സംശയമാ. ഞാൻ വിചാരിച്ചത് എന്റെ ഫൊണ്ടിന്റെ പ്രശ്നമാണെന്നാ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:34, 12 ഏപ്രിൽ 2013 (UTC)Reply
ഫോണ്ടിന്റെ പ്രശ്നമായി തോന്നുന്നില്ല. ഈ ലിങ്കിൽ ഈ പുസ്തകത്തിന്റെ ഒരു പിഡിഎഫ് പതിപ്പ് ലഭ്യമാണ്. വിക്കിഗ്രന്ഥശാലയിലെ മൂലരൂപം ഉപയോഗിച്ച് ടെൿ കൊണ്ട് ഫോർമറ്റ് ചെയ്തതാണ്. അതിലും ഒന്നാം അദ്ധ്യായത്തിൽ മാത്രമേ പുജ്യം തെറ്റിയിട്ടുള്ളു. — രാധാകൃഷ്ണൻ (സംവാദം) 11:53, 12 ഏപ്രിൽ 2013 (UTC)Reply

ഇതിനുള്ള കാരണം താങ്കൾ ഉപയോഗിക്കുന്ന ഫോണ്ടുകളിൽ പൂജ്യം തെറ്റായി ആണ് എൻകൊഡ് ചെയ്തത് മൂലമാണ്. കൃത്യമായി പറഞ്ഞാൽ മലയാളം പൂജ്യം ശരിയായി എങ്കോഡ് ചെയ്തിട്ടുള്ള യൂണിക്കോഡ് 5.1 വേർഷനിലേക്ക് പ്രസ്തുത ഫോണ്ടുകൾ മാറാത്തതിന്റെ പ്രശ്നം ആണിത്. മലയാളം പൂജ്യം ടൈപ്പ് ചെയ്ത് ആ ഫോണ്ടുകൾ ഉപയോഗിച്ച് നോക്കിയാൽ പൂജ്യത്തിനു പകരം മലയാളം കാലേ കാണൂ. ഇതിനുള്ള പരിഹാരം യൂണീക്കോഡ് 5.1 ലേക്ക് മാറിയ/മാറ്റി ഫോണ്ടുകൾ ഉപയോഗിക്കുക എന്നതാണ്,--Shijualex (സംവാദം) 01:36, 13 ഏപ്രിൽ 2013 (UTC)Reply

താങ്കൾ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു. രഘുമലയാളം, ലോഹിത് മലയാളം എന്നീ ഫോണ്ടുകളിൽ മലയാള പൂജ്യത്തിന്റെ കള്ളിയിൽ ശരിയായ അക്ഷരം തന്നെയുണ്ട്. പക്ഷെ ഫ്രീസെരിഫ് ഫോണ്ടിൽ, ഈ കള്ളിയിൽ താങ്കൾ പറഞ്ഞതു പോലെയാണുള്ളത്. ഞാൻ ടൈപ്‌സെറ്റ് ചെയ്യുവാൻ ഫ്രീസെരിഫ് ആണുപയോഗിച്ചത്. ഗ്നു ഫോണ്ട് ആയതിനാൽ യൂണിക്കോഡ് 5.1 മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതായിരിക്കുമെന്നു കരുതി. താങ്കളുടെ അഭിപ്രായത്തിൽ പഴയ ലിപിയുള്ള 5.1 അനുസൃതമായ ഫോണ്ട് ഏതാണ്? — രാധാകൃഷ്ണൻ (സംവാദം) 04:12, 13 ഏപ്രിൽ 2013 (UTC)Reply


താങ്കൾ ഉപയോഗിക്കുന്ന രചന മീര തുടങ്ങിയ ഫോണ്ടുകളൂടെ ഔദ്യോഗിക വേർഷനുകൾ 5.1ലേക്ക് മാറിയിട്ടില്ല. പക്ഷെ ഈ ഫോണ്ടുകൾ ആണ് താങ്കൾ ഇപ്പോൾ ചെയ്യുന്ന പരിപാടികൾക്ക് അനുയോജ്യം. അതിനാൽ 5.1ൽ ഉള്ള മറ്റ് ഫോണ്ടുകൾ ഉപയോഗിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന ഭംഗിയും വായനാ സുഖവും കിട്ടണം എന്നും ഇല്ല. അതിനാൽ 2 വഴിയേ ഉള്ളൂ. ഒന്നുകിൽ താങ്കൾക്ക് ഫോണ്ട് എഡിറ്റ് ചെയ്യാൻ അറിയുമെങ്കിൽ എഡിറ്റ് ചെയ്ത് മലയാളം പൂജ്യം ശരിയാക്കി ഉപയൊഗിക്കുക. അല്ലെങ്കിൽ മലയാളം വിക്കിപീഡിയനായ ജുനൈദ് 5.1 ലേക്ക് മാറാത്ത ഫോണ്ടുകൾ ഹാക്ക് ചെയ്ത് ഇവിടെ ഇട്ടിട്ടുണ്ട് അത് ഉപയൊഗിക്കുക.--Shijualex (സംവാദം) 04:43, 13 ഏപ്രിൽ 2013 (UTC)Reply

ഫോണ്ട് എഡിറ്റ് ചെയ്യാനറിയാം. പക്ഷെ ജുനൈദ് ചെയ്തിട്ടിരിക്കയല്ലെ, അതു തന്നെ എടുക്കാം. രചനയുടെ പുതിയ പതിപ്പും അടുത്തു തന്നെ ഇറങ്ങാൻ പോകുന്നതായി കേട്ടു. — രാധാകൃഷ്ണൻ (സംവാദം) 05:45, 13 ഏപ്രിൽ 2013 (UTC)Reply

ഔദ്യോഗിക റിലീസ് അല്ലെങ്കിലും യൂണിക്കോഡ് 6.0ലേക്ക് പുതുക്കിയിയ രചനയുടെ അപ്‌ഡേറ്റ് ചെയ്ത ഒരു വേർഷൻ ഇവിടെ ഉണ്ട്. ഇത്ട്ടുണ്ട്.ഔദ്യോഗിക റിലീസിനു മുൻപുള്ള ടെസ്റ്റ് റിലീസ് ആണെന്ന് കാണുന്നു. പക്ഷെ മീരയുടേത് ആയിട്ടില്ല. --Shijualex (സംവാദം) 10:42, 14 ഏപ്രിൽ 2013 (UTC)Reply

നന്ദി, ഞാനിപ്പോൾ അതിറക്കി ഒന്നു പരീക്ഷിച്ചു നോക്കി. ആദ്യശ്രമങ്ങളിൽ കുഴപ്പമൊന്നും കാണുവാനായില്ല. എങ്ങനെ വരുന്നുവെന്നു നോക്കാം. അഥവാ വന്നാൽ തന്നെ നമുക്ക് ഒരു കൈ നോക്കാം. ഷിജു, ഒരിക്കൽ കൂടി നന്ദി. — രാധാകൃഷ്ണൻ (സംവാദം) 04:04, 15 ഏപ്രിൽ 2013 (UTC)Reply
"കേരളോല്പത്തി/പരശുരാമന്റെ കാലം" താളിലേക്ക് മടങ്ങുക.