സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പുതിയനിയമഗ്രന്ഥങ്ങൾ


ചരിത്രം തിരുത്തുക

1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോൾ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു. കേരളത്തിൽ കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും ഒഴിച്ചുള്ള മിക്ക കേരള ക്രൈസ്തവ സഭകളും, 1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.

പുസ്തകങ്ങൾ തിരുത്തുക

യുണൈറ്റെഡ് ബൈബിൾ സൊസൈറ്റിയുടെ ഇന്ത്യൻ‍ ശാഖയായ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ [1] പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിളിന്റെ[2] ഔദ്യോഗിക തർജ്ജമയാണ് സത്യവേദപുസ്തകം (The Holy Bible) അഥവാ വിശുദ്ധ വേദപുസ്തകം. 66 പുസ്തകങ്ങൾ ഉള്ള സത്യവേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തിൽ, ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും, രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തിൽ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉൾപ്പെടുന്നു. സത്യവേദപുസ്തകത്തിലെ ഓരോ പുസ്തകത്തെയും അദ്ധ്യായങ്ങളായും, ഇതിൽ ഓരോ അദ്ധ്യായത്തെ വീണ്ടും വാക്യങ്ങളായും വേർതിരിച്ചിട്ടുണ്ട്. പഴയ നിയമത്തിലെ 929 അദ്ധ്യായങ്ങളും, പുതിയ നിയമത്തിലെ 260 അദ്ധ്യായങ്ങളും ചേർന്ന് ആകെ 1189 അദ്ധ്യായങ്ങളാണുള്ളത്.

വായിക്കുക തിരുത്തുക

  1. http://www.bsind.org/our_ministry.html
  2. http://www.bsind.org/malayam_translation.html
"https://ml.wikisource.org/w/index.php?title=സത്യവേദപുസ്തകം&oldid=174679" എന്ന താളിൽനിന്ന് ശേഖരിച്ചത്