സമയമാം രഥത്തിൽ ഞാൻ
സമയമാം രഥത്തിൽ ഞാൻ രചന: |
(കുറിപ്പ് : വി. നാഗൽ രചിച്ച ഈ ഗാനം വയലാർ രാമവർമ്മ വരികളിൽ അൽപം പരിഷ്കാരങ്ങളോടെ 1970-ൽ പുറത്തിറങ്ങിയ അരനാഴികനേരം എന്ന ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.) |
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ
രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്തം ഇന്നലെക്കാൾ അടുപ്പം-
ആകെ അല്പ...
രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു-
ആകെ അല്പ...
തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രെ വാഞ്ഛിതം-
ആകെ അല്പ...
ഭാരങ്ങൾ കൂടുന്നതിനു ഒന്നും വേണ്ട യാത്രയിൽ
അല്പം അപ്പം വിശപ്പിന്നു സ്വല്പം വെള്ളം ദാഹിക്കിൽ-
ആകെ അല്പ...
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം-
ആകെ അല്പ...
നിത്യമായോർ വാസ സ്ഥലം എനിക്കുണ്ടു സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായിൽ-
ആകെ അല്പ...
എന്നെ എതിരേല്പാനായി ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
ആകെ അല്പ...
ശുദ്ധന്മാർക്കു വെളിച്ചത്തിൽ ഉള്ള അവകാശത്തിൽ
പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാൻ-
ആകെ അല്പ...
ഇതേ രീതിയിൽ ഉള്ള മറ്റു ഗീതങ്ങൾ
തിരുത്തുകഞാനിതാ വാതില്ക്കല് നിന്ന് മുട്ടി വിളിച്ചീടുന്നൂ