സ്നേഹത്തിൻറെ മുഖം ഞാൻ കണ്ടു‍

സ്നേഹത്തിൻറെ മുഖം ഞാൻ കണ്ടു (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

സ്നേഹത്തിൻറെ മുഖം ഞാൻ കണ്ടു
കാൽവറി മലമേൽ
ദൈവസ്നേഹത്തിന്റെ നിറം ഞാൻ കണ്ടു
കാൽവറി മലമേൽ

ത്യാഗത്തിന്റെ ധ്വനി ഞാൻ കേട്ടു
കരുണയിൻ മുഖം കണ്ടു കാൽവറി മലമേൽ
അന്നാ കാൽവറി മലമേൽ

മശിഹാരാജൻ അന്നാമലമേൽ
പാടുകൾ ഏറ്റപ്പോൾ
തിരുകാൽ കരങ്ങൾ മൂനാണികളാൽ
തറഞ്ഞു നിന്നപ്പോൾ

മനുഷ്യപുത്രൻ അന്നാമലമേൽ
രക്തം ചൊരിഞ്ഞപ്പോൾ
മന്നവ പാപം നീക്കിടുവാനായി
തകർന്നു വീണപ്പോൾ