സ്വർഗീയ സൈന്യങ്ങൾ പാടി (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

സ്വർഗീയ സൈന്യങ്ങൾ പാടി
സൃഷ്ടാവാം ദൈവ മഹത്വം
സൃഷ്ടികൾ ആകെ വണങ്ങിടും
സൃഷ്ടി കർത്താവിന് മഹത്വം

ഇമ്മാനുവൽ ദൈവം എന്നും
നമ്മോട് കൂടെ വസിക്കും
സംമോദരായി പ്രിയ സുധരായി
തന്നോട് ചേർത്തു നടത്തും

സ്വർഗ്ഗീയ ഗീതങ്ങൾ പാടും
സ്വർലോകസേനകൾ മോദാൽ
സർവ്വേഷനെ വണങ്ങിടുമ്പോൾ
സർവ്വം മറന്നിങ്ങു പാടാം

"https://ml.wikisource.org/w/index.php?title=സ്വർഗീയ_സൈന്യങ്ങൾ_പാടി&oldid=217783" എന്ന താളിൽനിന്ന് ശേഖരിച്ചത്