അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം
- ഹരിഃ ശ്രീ ഗണപതയേ നമഃ
- അവിഘ്നമസ്തു
- സകലശുകകുല വിമലതിലകിത കളേബരേ!
- സാരസ്യപീയൂഷ സാരസർവ്വസ്വമേ
- കഥയ മമ കഥയ മമ കഥകളതിസാദരം
- കാകുൽസ്ഥലീലകൾ കേട്ടാൽ മതിവരാ
- കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
- കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
- കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
- കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
- ഹിമശിഖരി സുതയൊടുചിരിച്ചു ഗംഗാധര-
- നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു