നമസ്കാരം Sreejithmm03 !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ (സംവാദം) 18:23, 17 ഏപ്രിൽ 2014 (UTC)Reply

കൂനിയുടെ കുസൃതി

തിരുത്തുക

മനോജിന്റെ താളിലെ സന്ദേശം വായിച്ചു. പുള്ളി എപ്പോഴെത്തുമെന്ന് അറിയില്ലാത്തതിനാൽ ചില കാര്യങ്ങൾ പറയാം എന്നു വിചാരിച്ചു. :).

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:52, 28 മേയ് 2014 (UTC)Reply

ഒന്നുകൂടി ഈ dent ഫലകം ഉപയോഗിച്ചാലും ഈ കൃതിയെ നമ്മൾ ഒരു താളാക്കുമ്പോൾ അതു ശരിയാകുന്നപോലെ കാണുന്നില്ല. അതുകൊണ്ട് dent വേണോ എന്നു ഒന്നു കൂടി നോക്കേണ്ടി വന്നേക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:55, 28 മേയ് 2014 (UTC)Reply


[[1]] [[2]]


എന്നീ പേജുകൾ ശ്രദ്ധിക്കുമല്ലോ.

  • ർ എന്ന അക്ഷരത്തിന്റെ പഴയ രൂപമായ മുകളിൽ കുത്ത് ഇടുന്ന രീതി എനിക്ക് മനസ്സിലായില്ല, ആരെങ്കിലും പരഞ്ഞുതരികയാണെങ്കിൽ കൊള്ളാം. സഹായം:എഡിറ്റിംഗ്‌ വഴികാട്ടി#രേഫബിന്ദു ഞാൻ നോക്കി എങ്കിലും മനസ്സിലായില്ല. ആരെങ്കിലും തിരുതുകയാണെങ്കിൽ ഞാൻ അത് നോക്കി മനസ്സിലാക്കിക്കൊള്ളാം. ഇനിയും അത് ആവശ്യമായി വരുന്നുണ്ട്.
  • ആദ്യത്തെ പേജിലെ ചിത്രം എന്ത് ചെയ്യണം?
  • പേജ് നമ്പർ ഇതുപോലെത്തന്നെ മതിയോ?

നന്ദി

Sreejithmm03 (സംവാദം) 06:12, 29 മേയ് 2014 (UTC)Reply

r# എന്നു റ്റൈപ്പു ചെയ്താൽ ൎ എന്നു കിട്ടും. അതിനെ ഉപയോഗിച്ച് "അൎത്ഥം" എന്നതു പോലെ എഴുതാം.


[[3]] [[4]]

മുകളിൽ ചേർത്തിരിക്കുന്ന രണ്ടു താളുകളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാമോ? ഒരെണ്ണത്തിൽ സംഭാഷണങ്ങൾക്ക് ഇടയിലുള്ള വിടവ് മറ്റെതിനെക്കാൾ കൂടുതലാണ്. 2 enter space നല്കിയിട്ടുണ്ട്. വായനാസുഖം അതിനാണ് കൂടുതൽ എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സാധാരണയായി അങ്ങനെ ചെയ്യാറുണ്ടോ എന്നറിയില്ല. ഈ പുസ്തകം മുഴുവൻ സംഭാഷണ ശൈലിയിൽ ആയതുകൊണ്ടാണ്‌ ഇത് ചോദിക്കുന്നത്... ഏതാണ് വേണ്ടത്? ഇനിയും ഇതുപോലെ ചെറിയ തെറ്റുകൾ ഉണ്ടെങ്കിൽ യുക്തി പോലെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

Sreejithmm03 (സംവാദം) 10:23, 29 മേയ് 2014 (UTC)Reply

കുഴപ്പമൊന്നുമില്ല. താളുകൾ ചേർത്തു കഴിഞ്ഞ് ഒരു മഹാ സത്യം അഥവാ കൂനിയുടെ കുസൃതി ഇവിടെ നോക്കുക. നമ്മൾ ചേർത്തതു പോലെ അവിടെ വരുന്നുവോ എന്ന്, പിന്നെ അതു ശരിയായി വായിക്കാൻ പറ്റുന്നുണ്ടോ എന്നും നോക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:10, 29 മേയ് 2014 (UTC)Reply


നന്ദി. ഞാൻ തുടർന്നു ചെയ്തുകൊള്ളാം.

Sreejithmm03 (സംവാദം) 12:27, 30 മേയ് 2014 (UTC)Reply


ഒരു മഹാ സത്യം അഥവാ കൂനിയുടെ കുസൃതി ഒന്നു ശ്രദ്ധിക്കുമൊ. ടൈപ്പ് ചെയ്യുന്നത് ഒരോ താളുകളായി ആണ്. എന്നാൽ അവസാനം ഇതിൽ ഒന്നുചേർന്നു ഒരു ഒറ്റ താൾ ആയി വരുമ്പോൾ ഇടയിലെ സ്ഥലം എന്തു ചെയ്യാൻ സാധിക്കും? ചിലയിടങ്ങളിൽ സംഭാഷണങ്ങൾ ഒരു താളിൽ ആരംഭിക്കുകയും, അടുത്തതിൽ തുടരുകയും ചെയ്യുന്നു. എന്നാൽ ഒരു മഹാ സത്യം അഥവാ കൂനിയുടെ കുസൃതി ഇവിടെ വരുമ്പോൾ കൂടിച്ചേർന്നല്ല വരുന്നത്. ഇതിനെന്താണ് ചെയ്യേണ്ടത്? സഹായിക്കുമല്ലൊ. Sreejithmm03 (സംവാദം) 05:52, 5 ജൂൺ 2014 (UTC)Reply

മുൻപിൽ ഞാൻ dent എന്ന ഫലകം വേണോ എന്നു ചോദിച്ചത് ഇതിനായിരുന്നു.. dentഉം justifyയും മറ്റും ഉപയോഗിക്കുമ്പോൾ വരുന്നൊരു കുഴപ്പമാണിത്. അതുപയോഗിച്ചാൽ ഇതിനെ നമുക്ക് ശരിയാക്കാൻ കഴിയില്ലെന്നാണെന്റെ തോന്നൽ. ഓരോ താളിലും ഉള്ള സംഭാഷണങ്ങളെ ഓരോ ഖണ്ഡികയാക്കിമാത്രം എഴുതിയാൽ ഇതിനെ ഒരു പരിധിവരെ ഒഴിവാക്കാം. പക്ഷേ അപ്പോൾ ഓരോന്നിന്റേയും ഇടത്തുവലത്തെ അലൈന്മെന്റും മറ്റും പോകും. അതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. താങ്കൾ ചേർത്തു നോക്കിക്കോളൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:20, 5 ജൂൺ 2014 (UTC)Reply


ഏതാണ് നല്ലതെന്നു പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല. എന്തായാലും ഞാൻ ഒരു ചെറിയ പരീക്ഷണം നടത്തി നോക്കി. ഇപ്പോഴത്തെ ഈ താളുകളുടെ അവസ്ഥ നോക്കുമൊ?

https://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/4

ഇതിന്റെ അവസാനവും, പിന്നെ

https://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/5

ഇതിന്റെ തുടക്കവും. അതായത്, ഒരു താളിലെ സ്കാൻ ചെയ്തതു മുഴുവൻ ടൈപ്പ് ചെയ്യുമ്പോൾ അതേ താളിൽ തന്നെ വേണമെന്ന് നിർബന്ധമുണ്ടോ? കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ പ്രശ്നമുണ്ടോ?

ഇപ്പോൾ ഇതു കൂടി നോക്കുക, ( 4 ആമത്തെ താളിന്റെ അവസാനവും 5 ആമത്തെ താളിന്റെ തുടക്കവും) . ഒരു മഹാ സത്യം അഥവാ കൂനിയുടെ കുസൃതി . ഇപ്പോൾ നേരത്തെ പോലത്തെ പ്രശ്നമില്ല.

Sreejithmm03 (സംവാദം) 11:41, 5 ജൂൺ 2014 (UTC)Reply

താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/4 ഇതും താൾ:Oru Maha Sathyam adhava Kooniyude Kusruthi.pdf/5 ഇതും നോക്കിയേ ഒരു മഹാ സത്യം അഥവാ കൂനിയുടെ കുസൃതി#5 ഇവിടെ അതു ശരിയായി വരും. പക്ഷേ താളുകളിൽ അച്ചടിച്ച പോലല്ല വരുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:06, 5 ജൂൺ 2014 (UTC)Reply

Indic Wikisource Proofreadthon II 2020

തിരുത്തുക

Sorry for writing this message in English - feel free to help us translating it