ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-6


ഗന്ധപു‌ഷ്പയവസർ‌ഷപദുർവാ-
സംയുതം തിലകുശാക്ഷതമിശ്രം
ഹേമപാത്രനിഹിതം സഹരø-
മർഘ്യമേതദുരരീകുരു മാതഃ! (6)


വിഭക്തി -
ഗന്ധപു‌ഷ്്പയവസർ‌ഷപദുർവ്വാസംയുതം - അ. ന. ദ്വി. ഏ.
തിലകുശാക്ഷതമിശ്രം - അ. ന. ദ്വി. ഏ.
ഹേമപാത്രനിഹിതം - അ. ന. ദ്വി. ഏ.
സഹ - അവ്യ.
രøഃൈ - അ. ന. തൃ. ബ.
അർഘ്യം - അ. ന. ദ്വി. ഏ.
ഏതൽ - ഏദത്. ന. ദ്വി. ഏ.
ഉരരീകരിക്കുക - ലോട്ട്. മദ്ധ്യ. ഏ.
മാതഃ - ഋ. സ്ത്രീ. സം പ്ര. ഏ.
[ 11 ] അന്വയം - ഹേ മാതാഃ ഗന്ധപു‌ഷ്പയവസർ‌ഷപദുർവ്വാ സംയുതം തിലകുശാക്ഷതമിശ്രം രത്നൈഃ സഹ ഹേമപാത്ര നിഹിതം ഏതൽ അർഘ്യം ഉരരീകുരു.
അന്വയാർത്ഥം - അല്ലയോ അംബ! ഗന്ധപു‌ഷ്പയവസർ‌ഷപദുർവ്വാസംയുതമായി തിലകുശാക്ഷതമിശ്രമായി രøങ്ങളോടു കൂടി ഹേമപാത്രനിഹിതമായിരിക്കുന്ന ഈ അർഘ്യത്തെ ഉരുരീകരിച്ചാലും.
പരിഭാ‌ഷ - ഗന്ധപു‌ഷ്പയവസർ‌ഷപദുർവ്വ്വാസംയുതം - ഗന്ധം, പു‌ഷ്പ്പം, യവം, സർ‌ഷപം, ദുർവ്വാ ഇവകളോടുകൂടിയത് ഗന്ധം - ചന്ദനം. പു‌ഷ്പ്പം - പൂവ്. യവം - യവം. സർ‌ഷപം - ഉഴുന്ന്. ദുർവ്വാ - കറുക. തിലകുശാക്ഷമിശ്രം - തിലകുശാക്ഷതങ്ങളോടു മിശ്രം. തിലകുശാക്ഷതങ്ങൾ - തിലവും കുശവും അക്ഷതവും. തിലം - എള്ള് കുശാ - ദർഭ. അക്ഷതം - ഉണങ്ങൽ അരി. മിശ്രം - കലർന്നത്. ഹേമപാത്രനിഹിതം - ഹേമപാത്രത്തിൽ നിഹിതം. ഹേമപാത്രം - സ്വർണ്ണപ്പത്രം. നിഹിതം - നിധാനം ചെയ്യപ്പെട്ടത്. അർഘ്യം - പൂജാജലം. ഉരരീകരിക്കുക - സ്വീകരിക്ക.
ഭാവം - അലയോ അംബേ! ഭവതി ചന്ദനം പൂവ് യവം ഉഴുന്ന് കറുക എള്ള് ദർഭ ഉണങ്ങലരി ഇവയോടും രøങ്ങളോടുംകൂടി സ്വർണ്ണപ്പാത്രത്തിൽ വെച്ചിട്ടുള്ള ഈ പൂജാജലത്തെ സ്വീകരിക്കേണമേ.