വനമാല/ഉൾനാട്ടിലെ ഓണം

(ഉൾനാട്ടിലെ ഓണം (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഉൾനാട്ടിലെ ഓണം

വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ന്തുല്ലാസഭരം നിനയ്ക്കിലുളവാ-
          കുന്നെന്തൊരാനന്ദമി-
ന്നെന്തോ കേരളമാകെയാകൃതി പകർന്നു
          ദ്യോവിലും ഭൂവിലും
അന്തശ്ശോഭകലർന്ന രണ്ടു മഴതൻ
          മദ്ധ്യസ്ഥമാം കാലവും
ചന്തം ചിന്തിയെഴുന്നു രണ്ടിലകളു-
          ള്ളമ്പും നറുമ്പൂവുപോൽ.

കുറ്റം വിട്ടിഹ കാലശക്തി പുതുതായ്
          കൊല്ലാബ്ദമാമുണ്ണിയെ-
പ്പെറ്റെന്നോർത്തു പിതാമഹീപ്രകൃതിയി-
           ന്നേറ്റം പ്രസാദിക്കയോ,
തെറ്റെന്നാ ശിശുതന്നെ സസ്മിതവിലാ-
          സത്താൽ സമസ്താശയം
മുറ്റും പോന്നു ഹരിക്കയോ! രസദമല്ലോ
          ബാല്യമെല്ലാർക്കുമേ.

തിങ്ങും കാറുകൾ നീങ്ങി കാട്ടിലവുതൻ
          കാർപ്പാസമെല്ലാം പറ-
ന്നെങ്ങോ പോകുവതോ സിതാഭ്രമമെവിടന്നോ
         വന്നുചേരുന്നതോ!
എങ്ങാണ്ടെറ്റി വിരിച്ച വസ്ത്രനിരയാ
         വണ്ണാനെ വഞ്ചിച്ചഹോ-
യിങ്ങിക്കാറ്റു ഹരിച്ചുപോയ് ഗഗനമാർ
        ഗ്ഗത്തിൽ പരത്തുന്നതോ?

ആവാമായതു തന്നെയിന്നഖിലദേ-
        വന്മാർക്കുമുത്സാഹമാ-
മീവണ്ണം ‘നടമാറ്റ’വർക്കു പവനൻ
        ലാക്കായ് വിരിക്കുനതാം
ഭൂവിൽ കൗതുകമീവിധം ഭൂവനരമ്യം
       കണ്ടുകൊണ്ടാടുവാ-
നേവം പോന്നഥവാ രചിച്ചിടുകയാം
        കൂടാരമോരോന്നവർ.

സ്ഥൂലച്ഛായ മരം വെടിഞ്ഞിഹ ഗമി-
       ക്കുമ്പോലെ പോഅം പൂമുകിൽ-
ജ്ജാലത്തിൻ നിഴലാൽ ജനങ്ങൾ വെയിലിൽ-
       പ്പോകുന്നു ശോകംവിനാ
ലീലയ്ക്കായ് വെളിയിൽക്കടന്നിതു പിടി-
       പ്പാനങ്ങുമിങ്ങ്നും ദ്രുതം
ബാലന്മാർ ധൃതമത്സരം രസമിയ-
       ന്നോടുന്നു വാടങ്ങളിൽ.

ദൂരത്താണിനിയും പ്രഭാതമെഴുനേ-
      റ്റെന്നാലുമിന്നേറ്റവും
നേരത്തേ വിളികൂട്ടിടുന്നു ഖവവൃന്ദം
     ഹന്ത! സന്തുഷ്ടിയാൽ
നേരായ് കാക്ക കരഞ്ഞു ‘താത! ജനനീ
      കേൾക്കുയെഴീക്കെ’ന്നെഴു-
ന്നോരോ കേളികളോർത്തുറക്കമിയലാതേ
      വത്സരുത്സാഹികൾ.

സ്വാപം വിട്ടെഴുമംഗനാജനമകത്തൂദ്-
       ഗേയപുണ്യാർത്ഥമാം
ഭൂപാളം തുടരുന്നഹോ! മനമലി-
       ഞ്ഞാർക്കും ലയിക്കുന്നതിൽ
ദീപത്തിന്നരികത്തു വൃദ്ധകളെയാ-
       ശങ്കിച്ചു പൈതങ്ങൾ പോയ്
ശ്രീപൊങ്ങും ശുഭരാമനാമജപമാ-
       യെങ്ങും മുഴങ്ങുന്നതും.

മന്ദം മർമ്മരഭാഷി പൂർവ്വപവനൻ
       മന്ത്രിച്ചണഞ്ഞൂ, ഗളം
നന്ദിച്ചാട്ടി വിടർന്ന പൂക്കൾ, ചിരകുൽ-
       ക്ഷേപിച്ചു തേനീച്ചകൾ
വന്നെല്ലാം വഴിയോളമാശു പരിമാർ
      ജ്ജിച്ചു തളിച്ചു ഗൃഹം
നന്നാക്കി യുവദാസിമാർ നടനമാ-
      യീ ലക്ഷ്മിയിക്ഷോണിയിൽ.
               (അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=വനമാല/ഉൾനാട്ടിലെ_ഓണം&oldid=52463" എന്ന താളിൽനിന്ന് ശേഖരിച്ചത്