വനമാല/എന്റെ പ്രമാണം

(എന്റെ പ്രമാണം (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
എന്റെ പ്രമാണം

വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ



നിത്യം ജ്വലിപ്പൊരു പരാർക്കനെ നേർത്തുനോക്കി-
ക്കത്തിപ്പൊടിഞ്ഞ മിഴിയിൽ പ്രഭതന്നെ കാണാ,
അത്യന്തകോമളതേയാർന്ന ‘മത’പ്രസൂനം
കുത്തിച്ചതയ്ക്കിൽ മണമോ മധുവോ ലഭിക്കാ.

ഊഹത്തിനുണ്ടവധി ജീവിതകാലമല്പം,
ദേഹിക്കു ശാന്തി സുഖമേകുക കേണിടാതെ
മോഹം കുറയ്ക്ക സുഖദങ്ങളിലേവരേയും
സ്നേഹിക്കയാമ്പൽനിരയെക്കുളിർതിങ്കൾപോലെ.

                        (അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=വനമാല/എന്റെ_പ്രമാണം&oldid=35268" എന്ന താളിൽനിന്ന് ശേഖരിച്ചത്