കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 രുക്മിണീദേവിയും താനുമായമ്പോടു
2 രുക്മമണിഞ്ഞൊരു കട്ടിൽതന്മേൽ
3 മെത്തമേലേറി വിളങ്ങിനിന്നീടിന
4 മുഗ്ദ്ധവിലോചനന്നൊരുനാൾ
5 മർമ്മങ്ങളാകിന നർമ്മങ്ങളോതി നി
6 ന്നുണ്മയെന്നിങ്ങനെ തോന്നുംവണ്ണം
7 ദാരങ്ങളുള്ളത്തിൽ വേദന പൂകിച്ചാൻ
8 കാരുണ്യം പിന്നെയും പൊങ്ങുവാനായ്.
9 കാമിനിതന്നുടെ കണ്ണുനീർ കണ്ടപ്പോൾ
10 കാരുണ്യവാരിയിൽ മുങ്ങി മുങ്ങി.

11 വന്നുവന്നീടുന്ന വാക്കുകൾകൊണ്ടവൾ
12 കണ്ണുനീർപോക്കീട്ടു പൂണ്ടുകൊണ്ടാൻ.
13 ഇങ്ങനെയോരോരോ സുന്ദരിമാരുമായ്
14 മംഗലനായുള്ളമാധവന്താൻ
15 അംഗജലീലതൻ ഭംഗികളാണ്ടുനി
16 ന്നങ്ങനെമങ്ങാതെമേവുംകാലം
17 എണ്ണുരണ്ടായിരത്തെണ്മരെന്നിങ്ങനെ
18 എണ്ണമാണ്ടീടുന്ന മാതരെല്ലാം
19 പെറ്റു പെറ്റുണ്ടായ പുത്രരെക്കൊണ്ടെങ്ങും
20 മുറ്റും വിളങ്ങീതപ്പൂരുമപ്പോൾ.

21 പ്രദ്യുമ്നന്നനിരുദ്ധനെന്നുള്ളൊരു
22 പുത്രനുമുണ്ടായിവന്നു പിന്നെ.
23 ശ്രേഷ്ഠനായുള്ളൊരു രുക്മിതൻ പുത്രിയെ
24 വാട്ടമകന്നവൻ വേട്ടകാലം
25 മാധവന്മുമ്പായ യാദവന്മാരെല്ലാം
26 മാനിച്ചു ചെന്നാരമ്മന്ദിരത്തിൽ.
27 അന്യരായ് നിന്നുള്ള മന്നരുമെല്ലാരും
28 ചെന്നുടൻ മംഗലം പൊങ്ങീതപ്പോൾ,
29 കാലിംഗന്മുമ്പായ ഭൂപന്മാരെല്ലാമ
30 ക്കാലത്തു രുകുമിതന്നോടു ചൊന്നാർ:

31 "ചൂതുകൊണ്ടിന്നു നീ വെല്ലുകവേണമി
32 മ്മാധവന്തന്നുടെ സോദരനെ."
33 എന്നതുകേട്ടവനന്നേരം ചെന്നീട്ടു
34 നിന്നൊരു മന്നവർമുന്നൽത്തന്നേ
35 ചൂതു തുടങ്ങിനാൻ രാമനും താനുമായ്
36 ചൂഴും നിന്നീടുന്നോർ ചൊല്ലച്ചൊല്ലെ.
37 തോല്ക്കുന്നോരിങ്ങനെ ദണ്ഡമെന്നെല്ലാരും
38 കേൾക്കവെ നിന്നു പറഞ്ഞു നേരെ.
39 രുക്മിണി തന്നുടെ സോദരനാകിന
40 രുക്മിതാനന്നേരം നോക്കി നോക്കി

41 കൈതവം തന്നാലേ വെന്നുനിന്നീടിനാൻ
42 കൈടഭവൈരിതൻ സോദരനേ.
43 ഒത്തുനിന്നീടിന ദണ്ഡവും നല്കിനാൻ
44 സത്യപരായണന്താനുമപ്പോൾ.
45 അപ്പൊഴേ പിന്നെയുമേശിനനേരത്തു
46 രുക്മിയെത്തന്നെയും വെന്നു നിന്നാൻ.
47 വെന്നൊരു നേരത്തു നിന്നൊരു രുക്മിതാൻ
48 "വെന്നതു ഞാനെ"ന്നു ചൊല്ലിക്കൊണ്ടാൻ.
49 എന്നതിന്നേതുമേ പേശാതെ പിന്നെയും
50 വെന്നുനിന്നീടിനാൻ പോരിൽ നേരെ

51 "വെന്നതു ഞാനെ"ന്നു ചൊന്നവൻ നിന്നപ്പോൾ
52 മന്നോരും ചൊല്ലിനാരവ്വണമേ.
53 അംബരംതന്നിൽനിന്നന്നേരമുണ്ടായി
54 സമ്മതിയായോരു നന്മൊഴിതാൻ:
55 "ഇപ്പൊഴീ വെന്നതു രോഹിണീനന്ദനൻ
56 രുകുമിതാനല്ലയേ"യെന്നിങ്ങനെ.
57 കോപിച്ചു നിന്നൊരു രുക്മിതാനെന്നപ്പോൾ
58 പേപറഞ്ഞീടിനാൻ പേടിയാതെ:
59 "ചൂതുങ്കൽ വെല്ലുവാൻ ചൈതന്യമാണ്ടുളള
60 ഭൂപതിവീരന്മാർ വേണമത്രെ

61 മന്നവർക്കീടിനോരാസനം കൂടാതെ
62 ഖീന്നരായ്പോരുന്ന നിങ്ങൾക്കാമോ?
63 ആസവസേവയും നാരികൾസേവയും
64 ആചരിച്ചീടു നീയായവണ്ണം"
65 എന്നതു കേട്ട കലിംഗമഹീപതി
66 ദന്തങ്ങൾകാട്ടിച്ചിരിച്ചാനപ്പോൾ.
67 രുക്മിതാനിങ്ങനെ ചൊന്നതു കേട്ടിട്ടു
68 രുഷ്ടനായുളെളാരു കാമപാലൻ
69 ചാരത്തു നോക്കിന നേരത്തു കാണായി
70 പാരിച്ചുനിന്നൊരു നൽ പരിഘം

71 പെട്ടെന്നെടുത്തൊന്നു കൊട്ടിനിന്നീടിനാൻ
72 "ദുഷ്ടനായ് നിന്നൊരു രുക്മിതന്നെ.
73 കൊട്ടുകൊണ്ടീടിന രുക്മിതാനെന്നപ്പോൾ
74 ഇഷ്ടനായേ്മവിനാനന്തകന്ന്.
75 നാലഞ്ചു കാലടി വച്ചൊരു നേരത്തു
76 കാലിംഗരാജനെച്ചെന്നണഞ്ഞു
77 ഉല്പന്നരോഷനായ് നിന്നവൻ വാർത്തകൾ
78 പഫബഭമ്മയെന്നാക്കിവച്ചാൻ
79 ലാംഗലിതാനിതു ചെയ്തതു കേട്ടൊരു
80 ശാർങ്ഗവരായുധധാരിയപ്പോൾ

81 നന്നായില്ലെന്നതും നന്നായിതെന്നതും
82 ഒന്നുമേ മിണ്ടാതെ നിന്നുകൊണ്ടു
83 സോദരന്നുളളിലും ഭാര്യതന്നുളളിലും
84 ഖേദമുണ്ടാമല്ലൊയെന്നു നണ്ണി.
85 പിന്നെയങ്ങെല്ലാരുമൊന്നിച്ചുകൂടിത്തൻ
86 ധന്യമായുളെളാരു മന്ദിരത്തിൽ
87 ആർത്തുവിളിച്ചു തകർത്തങ്ങു പൂകിനാർ
88 ആർത്തുയെത്തീർത്തുളള യാദവന്മാർ.