കൗടില്യന്റെ അർത്ഥശാസ്ത്രം
ആമുഖം
[ iv ]
ആമുഖം.
(തർജജമ.)

ഇന്ത്യാരാജ്യം ലോകത്തിലുള്ള സാഹിതീവിജ്ഞാനസമ്പത്തുകൾക്കു നൽകിയിട്ടുള്ള വിപുലസംഭാവനയെക്കുറിച്ചു ലോകമൊട്ടുക്കു സുപ്രസിദ്ധമാണു; എന്നാൽ, നമ്മുടെ പുർവ്വപുരുഷന്മാർ ആന്തരസംഘടനയേയും പരസ്പരസംവ്യവഹാരത്തേയും കുറിച്ച്, രാജ്യകാർയ്യചിന്തകളിൽ പോലും സ്വന്തമനോധർമ്മങ്ങളില്ലാത്തവരായിരുന്നില്ലെന്നു ഇനിയും തെളിയിക്കേണ്ടതായിട്ടാണിരിക്കുന്നതു. സാമുദായികശാസ്രചിന്തകനായ ഒരു സാധാരണ ആംഗ്ഗേയൻ പുരാതനഹിന്ദുരാജനീതിക്കൊരു "സോളൻ" ആയിരുന്ന സാക്ഷാൽ മനുവിനെക്കറിച്ചു കേട്ടിട്ടുണ്ടായിരിക്കും; എന്നാൽ കൌടില്യനേയും അദ്ദേഹത്തിന്റെ അർത്ഥശാസ്രത്തേയും കുറിച്ച് ,പെരസ്ത്യപണ്ഡിതന്മാർ മാത്രമേ കേട്ടിട്ടുണ്ടാവുകയുള്ളു. ഗ്രന്ഥപ്രാചീനതയിൽ പ്ലേറേറാവിന്റെ "റിപ്പബ്ലിക്കു്" എന്ന ഗ്രന്ഥത്തോടുംഅരിസോറ്റട്ടലിന്റെ "പോളിറ്റിക്സ്" എന്ന ഗ്രന്ഥത്തോടും മാത്രം താരതമ്യപ്പെടുത്തവുന്ന ഒരുഹൈന്ദവരാജ്യകാര്യചിന്തയുടെ നിലയെയാണ് "അൎത്ഥശാസ്ത്രം" ആശ്രയിച്ചിരികുന്നത്. വിഷയഗ്രഹണത്തിന്റെ വൈശദ്യത്തിലും നൈഷ്ഒഷ്റ്റ്യത്തിലും അതു മാക്യാവെല്ലിയുടെ "ദി പ്രിൻസ്" എന്നഗ്രന്ഥത്താൽ മാത്രം പക്ഷെ തുലിതമായിരിക്കാം. എല്ലാ ശാസ്രചിന്തകളിലുമുണ്ടാകുന്ന പ്രാരംഭശ്രമങ്ങളിൽ ഭ്രാന്തിജനകമായ വൈവിധ്യവും കുഴപ്പവും സഹജമായികാണുന്നതുപോലെ ഈ അർത്ഥശാസ്രത്തിലും പ്രത്യക്ഷമായിക്കാണാവുന്നതാണ്. തത്ത്വശാസ്രം,മനശ്ശാസ്രം എന്നിവയിലും ന്യായം, ധർമ്മം, അഭൌതികം എന്നീ ശാസ്രങ്ങളിലും ഉളള വിജാതീയചിന്തകളുടെ ഒരു സങ്കലനമായി ആധുനികരീ [ v ] ത്യാ സങ്കല്പിച്ചുപോരുന്ന ദ൪ശനങ്ങളെപ്പോലെ അ൪ത്ഥശാസ്ത്രവും, അതീതചരിത്രപരിണാമത്തേയും രാജ്യങ്ങൾ തമ്മിൽ കാര്യസംബന്ധമായുള്ള സമകാലീനഘടനയേയും അപേക്ഷിച്ച് ,സാമുദായകവും സാമ്പത്തികവും രാഷ്ട്രീയവൂമായൂള്ള വിവിധവാദവിഷയങ്ങലളെ നിഷ്ക്രഷ്ടനിയമിതരീതിയിലല്ലെങ്കിലും കുലങ്കഷ ഒരു സമ്പ്രദായത്തി ഉപപാദിക്കുന്നതിന്നുള്ള ഒരു നിരന്തരപരിശ്രമമാകുന്നു.കൌടില്യൻ തന്റെ പൂ൪വപക്ഷങ്ങളെ ഉപക്ഷേപിക്കുന്നതിലും അവയുടെ സിദ്ധാന്തപക്ഷങ്ങളെ സ്ഥാപിക്കുന്നതിലും ചില കാലങ്ങളിൽ നിർദ്ദയന്മാരോ അനഭിജ്ഞന്മാരോ ആയ വിമശകന്മാരോ തന്റെ മേൽ പ്രത്യക്ഷമായ അധാ൪മ്മികത്വം ആരോപിക്കാ൯ പ്രേരിപ്പിക്കത്തക്ക വിധം രാജനീതി വൈദഗ്ദ്ധ്യത്തേയുംല കാര്യകുശലതയേയും പ്രദർശിപ്പിക്കുന്നുണ്ട്.എന്നാൽ കൌടില്യൻ അദ്ദേഹത്തിന്റെ കാലത്തെ പ്രധാനസാമുദായികചിന്തകൻ മത്രമാകയാൽ പ്ലേറ്റോവിന്റെ രഷ്ട്രീയാദശംവരെ കയറുവാൻ സാധിച്ചില്ലെന്നു വരുകിലും അദ്ദേഹം അക്കാലത്തെ സാമുദായികപാരമ്പര്യങ്ങളുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ അഭിലാഷങ്ങളുടെയും ഒരു നിശ്വാസ്താപപാദകനായിരുന്നു എന്നു തെളിയിക്കുവാൻ പ്രാചീനഭാരതചരിത്രത്തിൽ സമാന്യജിജ്ഞാസുവായ ഏവനും സാധിക്കുന്നതാണ്.

നിഷ്ക്കർഷാംശത്തിൽ അർത്ഥശാസ്ത്രത്തോടു കിടപിടിക്കുവാൻ പാശ്ചാത്യചിന്തകന്മാരിൽ പ്രണീതമായ ഏതെലും ഒരു ഗ്രന്ഥം ഉണ്ടോ എന്നു സംശയമാണ്. അശിക്ഷിതരായവ൪ക്ക് അന്തർവ്വിഷയബാഹുല്യംകൊണ്ട് ഇതിലെ ആസൂത്രണങ്ങൾ അദൃശ്യങ്ങളായിത്തീർന്നേക്കാം എന്നാൽ, ഒരു സൂക്ഷമപരിശോധകനും ഈ ഗ്രന്ഥം യുക്തിയുക്തമായ ഗണവിഭജനത്തിന്റെയും പൌവ്വാപയ്യയോജനത്തിന്റെയും പദ്ധതിയെ അനുസരിക്കുന്നുണ്ടെന്നു സ്പഷ്ടമായിരിക്കും. ഉദ്യമത്തിന്റെ വിശാലത വിഷയസംവി [ vi ] ധാനത്തിലെ ഏതു നിസ്സാരശൈഥില്യത്തിന്നും തക്കതായ പരിഹാരമായിരിക്കുന്നതാണു്. ഈ ശൈഥില്യം കൌടില്യെന്റെ സയുക്തികമായ ഉപപാദനരീതിയുടെ പ്രയോഗികപാടവത്താലും പ്രഭാവത്താലും വേണ്ടതിലധികം പരിഹരിക്കപ്പെട്ടിട്ടുമുണ്ട്'. 1914-ൽ യുറോപ്പിലുണ്ടായ ഘോരാഗ്നിബാധയേയും ജനതാപരമായ സാഹോദർയ്യത്തിന്റെ സാദ്ധ്യതയെക്കുറിച്ച് അങ്കരിച്ച ആശകളുടെ ക്രമാഗതമായ വൈഫല്യേത്തേയും കണ്ണിന്നുനേരെ കണ്ടറിഞ്ഞ ഒരു കാലത്തിന്റ ജിഹ്വയ്ക്ക അർത്ഥശാസ്രത്തിന്റെ പേരിൽ ആരോപിച്ചിട്ടുളള ധർമ്മവിരോധാപരാധം അല്പം പർയ്യഷിതവും നീരസവുമായി തോന്നുവാനിടയുണ്ട്.

സംസ്കൃതാനഭിജ്ഞന്മാക്ക് ഇതേവരെയും അനഭിഗമ്യമായി കിടന്നിരുന്ന ഈ അമൂല്യ ഗ്രന്ഥത്തിന്റെ ഒരു വിവർത്തനം സാധാരണ നാടോടികളുടെ പിടിയിൽപ്പോലും പെടുത്തുവാനുളള പ്രശംസനീയമായ ശ്രമംകൊണ്ടു കേരളത്തെ മുഴുവനും കൊച്ചി മലയാളഭാഷപരിഷ്കരണക്കമ്മിററി അത്യന്തം ഋണബദ്ധമാക്കിത്തീർത്തിരിക്കുന്നു. ഞാൻ ഈപുസ്തകത്തിലെ ഭാഗങ്ങളിൽക്കുടി ആകമാനം ഒന്നു കണ്ണോടിക്കുകയും പ്രധാനാധ്യായങ്ങളിൽ ചിലതു ശ്രദ്ധാപൂർവ്വം വായിക്കുകയും ചെയ്തതിൽ ഇതിലെ ഭാഷാരീതിയുടെ സാരള്യവും ആജ്ജവറും, മൂലത്തെ അനുസരിക്കുന്നതിലുളള വിശ്വസനീനതയും, വിവർത്തനത്തിന്റെ പ്രത്യേകഗുണമായ ശൈലീശുദ്ധിയും സംക്ഷിപ്തതയും എന്റെ ശ്രദ്ധയെ പ്രത്യേകിച്ചും ആകഷിച്ചിരിക്കുന്നു.ഒരു ഭാഷ പണ്ഡിതനല്ലത്ത സ്ഥിതിക്ക് വിദ്ധ്രേസാഹിത്യവിമർശകന്മാരുടെ സുശിക്ഷിതാക്ഷികൾക്കുമാത്രം പ്രത്യക്ഷമായ ഈ ഗ്രന്ഥത്തിലെ സാഹിതീചാരുതതളെക്കുറിച്ചുളള പ്രമാണസഹിതം എന്തെങ്കിലും പറയുവാൻ ഞാൻ അർഹനല്ല. എന്നാൽ വിവർത്തനത്തിലെ സാഹിത്യഗുണത്തെ അപേക്ഷിക്കാതെ നോക്കിയാൽത്തന്നെ, ഏററവും ക്ഷമാശീലനും [ vii ] ക്ലേശസഹിഷണുവുമായ ഒരു ഗവേഷകപണ്ഡിതനൊഴികെ ഏതൊരുത്തനേയും പരാങമുഖനാക്കത്തക്ക മഹത്ത്വവും വൈഷമ്യവുമുളള ഒരു പ്രവൃത്തിയാണ് ഈ വിവർത്തകൻ സാധിച്ചിട്ടുളളതു് എന്നു സ്പഷ്ടമാകും. ശ്രീമാൻ മൂസ്സതു്, ഇന്ത്യയേയും ആതിലെ പരമ്പരാഗതസംസ്ക്കാരത്തേയും സ്നേഹിക്കുന്ന എല്ലാവരുടേയും ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളേയും എല്ലാ പണ്ഡിതന്മാരുടേയും സംസകൃതപക്ഷപാതികളുടേയും അവിശിഷ്ടമായ പ്രശംസയേയും അർഹിക്കുന്നുണ്ടു. സാഹിത്യലോകത്തിലും രാഷ്ട്രീയസിദ്ധിവിഷയത്തിലും ഇന്ത്യയ്ക്കുളള യശസ്സിനെ നിലനിർത്തുന്നതിൽ ഉത്സകരായ എല്ലാവരോടും ഈ വിവർത്തനത്തെ ഞാൻ പുകഴ്ത്തിക്കൊളളുന്നു.

തൃശ്ശിവപേരൂർ


29 ജനുവരി 1935

ഐ. എ൯. മേനോ൯,
എം.എ.,ബി,ലിറ്റ്. (ഓക്സ൯)
കൊച്ചിഗവർമ്മേണ്ട് വിദ്യാഭ്യാസഡയറക്ടർ.