കൗടില്യന്റെ അർത്ഥശാസ്ത്രം
പ്രസ്താവന
[ viii ]
പ്രസ്താവന

കൌടില്യെന്റെ അ൪ത്ഥശാസ്രത്തിന്നു് ഈ ഭാഷാവിവ൪ത്തനം തെയ്യാറാക്കിട്ടുള്ളതു പഞ്ചാബ് സംസ്കൃതപുസ്തകശാലയിൽനിന്നു പ്രസിദ്ധപ്പെടുത്തിയ മൂലപുസ്തകം, തിരുവിതാംകൂ൪ ഗവ൪മ്മേണ്ടിൽനിന്നു മഹാമഹോപാദ്ധ്യായ ടി. ഗണപതിശാസ്രി അവ൪കളുടെ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയ പുസ്തകം, മൈസൂ൪ ഗവ൪മ്മേണ്ടിൽനിന്നു പ്രസിദ്ധപ്പെടുത്തിയ ശ്രീമാൻ ആ൪. ശാമശാസ്രി ബി. എ., എം. ആ൪. എ. എസ്സ്അവ൪കളുടെ ഇംഗ്ലീഷുതജ്ജമ എന്നിവയെ ആധാരമാക്കിയിട്ടാണു. തിരുവിതാംകൂ൪, ഗവ൪മ്മേണ്ടിൽനിന്നു ഇതിനിടയിൽ ഖണ്ഡശ:പ്രസിദ്ധപ്പെടുത്തുവാൻ തുടങ്ങിയിരിക്കുന്ന പ്രാചീനഭാഷാവ്യാഖ്യാനത്തിലെ മു൫താംശവും പാലിയം ഗ്രന്ഥത്തിലെഅമുദ്രിതാംശവും ചില പ്രകരണങ്ങളിൽ ഈ വിവ൪ത്തനത്തിന്നു സഹായമായിട്ടുണ്ട്

ഭാഷാവിവ൪ത്തനം പ്രായേണ പഞ്ചാബ് സംസ്കൃത പുസ്തകശാലക്കാരുടെ മൂലത്തെ അനുസരിച്ചാണു പോകുന്നത്. എന്നാൽ, യുക്തിതരമെന്നു തോന്നിയ ചില സന്ദ൪ഭങ്ങളിൽ അതിനെ വിട്ടു ഗണപതിശാസ്രികളാൽ സ്വീകൃതമായ പാഠത്തെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അ൪ത്ഥനി൪ണ്ണയത്തിൽ ശാസ്ത്രീകളുടെ വ്യാഖ്യാനത്തേയും ഇംഗ്ലീഷുതജ്ജമയേയും കഴിവുളളിടത്തോളംളളം പിൻതുട൪ന്നിട്ടുണ്ട്. ചില ഘട്ടങ്ങളിൽ അവയെ വിട്ടു മൂലാനുസന്ധാനത്താൽ സമുദ്‌ബുദ്ധമായ സ്വമനോധ൪മ്മത്തെ ആസ്പദമാക്കീട്ടില്ലെന്നുമില്ല.

മൂലത്തിലെ സാങ്കേതിക പദങ്ങൾ വിവ൪ത്തനത്തിൽ അങ്ങനെതന്നെ എടുക്കുകയാണ് ചെയ്തിട്ടുളളതു അത്യാ [ ix ] വശ്യമെന്നു തോന്നിയ ഘട്ടങ്ങളിൽ അവയുടെ അർത്ഥം വിവരിച്ചിട്ടു​ണ്ട്. വിഷമസ്ഥലങ്ങളിൽ വിഷയവിശദീകരണത്തിന്നുവേ​ണ്ടി സംക്ഷിപ്തമായ വിവര​ണങ്ങൾ അടിക്കുറിപ്പുകളായി കൊടുത്തിട്ടുമുണ്ടു്.

ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള സാങ്കേതികപദങ്ങളും അവയ്ക്ക യോജിച്ച ഇംഗ്ലീഷുപര്യയ്യായഹൃങ്ങളും അകാരാദിക്രമത്തിൽ ചേർത്തു സവിസ്തരമായ ഒരു പദാർത്ഥനുക്രമണികയും തെയ്യാറാക്കിവരുന്നുണ്ടു്.അതിൽത്തന്നെ ഇംഗ്ലീഷുപദങ്ങൾ അകാരാദിക്രമത്തിൽ ചേർത്തു.അവയുടെ സ്വഭാഷാപര്യായങ്ങളും ചേർക്കുന്നുണ്ട്. ആയതു ഇതിനെ തുടർന്നും കൊണ്ടു അടുത്ത അവസരത്തിൽ പ്രസിദ്ധപ്പെടുത്തുവാനാണ്കമ്മിററി തീരുമാനിച്ചിട്ടുളളതു്.

വിഷയത്തിന്റെ വൈപുല്യവും വൈദുഷ്യത്തിന്റെ വൈരള്യവും വ്യാഖ്യാനങ്ങളിലെ വൈവിധ്യവും കാരണം ഈ ഭാഷാവിവർത്തനത്തിൽ പല വീഴ്ചകളും അബദ്ധങ്ങളും വന്നിട്ടുണ്ടായിരിക്കാം. അവയെ ഗുണദോഷവിവേകികളായ പണ്ഡിതന്മാർ യോദൃഷ്ട്യാ പരിശോധിച്ചു ചൂണ്ടിക്കാണിച്ചൂ കമ്മിറ്റിയുടെ ഈ ഉദ്യമത്തെ ഫലവത്തരമാക്കിത്തരുമാറാകണമെന്നു് അപേക്ഷിച്ചുകൊളളുന്നു.

ഭാഷാപരിഷ്ക്കരണക്കമ്മിറ്റി ആപ്പീസ്സ്,
തൃശ്ശിവപേരുർ,
8_7_1110.

എന്ന്,
കമ്മിറ്റിക്കുവേണ്ടി
പണ്ഡിതർ
കെ. വാസുദേവൻ മൂസ്സത്.