കൗടില്യന്റെ അർത്ഥശാസ്ത്രം
വ്യസനാധികാരികം - എട്ടാമധികരണം

[ 573 ] താൾ:Koudilyande Arthasasthram 1935.pdf/584 [ 574 ] താൾ:Koudilyande Arthasasthram 1935.pdf/585 [ 575 ] താൾ:Koudilyande Arthasasthram 1935.pdf/586 [ 576 ] താൾ:Koudilyande Arthasasthram 1935.pdf/587 [ 577 ] താൾ:Koudilyande Arthasasthram 1935.pdf/588 [ 578 ] താൾ:Koudilyande Arthasasthram 1935.pdf/589 [ 579 ] താൾ:Koudilyande Arthasasthram 1935.pdf/590 [ 580 ] താൾ:Koudilyande Arthasasthram 1935.pdf/591 [ 581 ] താൾ:Koudilyande Arthasasthram 1935.pdf/592 [ 582 ] താൾ:Koudilyande Arthasasthram 1935.pdf/593 [ 583 ] താൾ:Koudilyande Arthasasthram 1935.pdf/594 [ 584 ] താൾ:Koudilyande Arthasasthram 1935.pdf/595 [ 585 ] താൾ:Koudilyande Arthasasthram 1935.pdf/596 [ 586 ] താൾ:Koudilyande Arthasasthram 1935.pdf/597 [ 587 ] താൾ:Koudilyande Arthasasthram 1935.pdf/598 [ 588 ] താൾ:Koudilyande Arthasasthram 1935.pdf/599 [ 589 ] താൾ:Koudilyande Arthasasthram 1935.pdf/600 [ 590 ] താൾ:Koudilyande Arthasasthram 1935.pdf/601 [ 591 ] ൫൯൧ ൧൩൦---൧൩൨ പ്രകരണങ്ങൾ നാലാമധ്യായം

                   സുഭഗ (രാജാവിന്റെ ഇഷ്ടഭാര്യ),രാജകുമാരൻ എന്നിവരിൽ വച്ചു കമാരൻ ക്രീഡാസക്തനായാൽ സ്വയമായും സേവകന്മാർ മുഖേനയും നാട്ടിലെ ധനം തന്നത്താൻ എടുക്കുക, യാചിച്ചു വാങ്ങുക,പണ്യാകാരകാര്യങ്ങളിൽ പ്രതിബന്ധം വളർത്തുക എന്നിവചെയ്തു ദേശത്തെ പീഡിപ്പിക്കും; സുഭഗയാകട്ടേ വിലാസഭോഗം കൊണ്ടു പീഡിപ്പിക്കുംഎന്ന് ആചാര്യന്മാർ. അങ്ങനെയല്ലെന്നു കൌടില്യൻ. കുമാരനെ മന്ത്രിമാർക്കും പുരോഹിതന്മാർക്കും വാരണംചെയ്യാൻ  ‌ സാധിക്കും; സുഭഗയാകട്ടെ ബാലിശതയും അനർത്ഥ്യജനങ്ങളുടെ കൂട്ടുകെട്ടും കാരണം വാരണം ചെയ്യാൻ സാധിക്കുകയില്ല.       
                       ശ്രേണി, മുഖ്യൻ എന്നിവരിൽവച്ചു ശ്രേണി ജനബാഹുല്യം കാരണം നിഷ്പ്രതിബന്ധവായി സ്തേയസാഹസങ്ങൾ ചെയ്തു ദേശത്തെ പീഡിപ്പിക്കും; മുഖ്യനാകട്ടെ കാര്യവിഘ്നവും അനുഗ്രരഹവിഘാതവും ചെയ്തു പീഡിപ്പിക്കും;എന്ന് ആചാര്യന്മാർ. അപ്രകാരമല്ലെന്ന് കൌടില്യമതം. ശ്രേണിയുടേയും ശ്രണിയുടേയുംരാജാവിന്റെയും ശീലവ്യസനങ്ങൾ സമാനങ്ങളാകയാൽ ശ്രേണിയെ എളുപ്പത്തിൽ വ്യാവർത്തിപ്പിക്കാൻ സാധിക്കും; ശ്രേണീമുഖ്യന്മാരെയോ അംഗങ്ങളിൽചിലരെയോ പ്രഗ്രഹിച്ചാലുംശ്രേണീപീഡനത്ത ഒതുക്കുവാൻ കഴിയും. മുഖ്യനാകട്ടേ സ്തംഭയുക്ത(പിൻബലമുള്ളവൻ)നാകയാൽ അന്യന്മാരുടെ പ്രാണനേയും ദ്രവ്യത്തെയും അപഹനിച്ച ദേശത്തെ പീഡിപ്പിക്കും.       
         സന്നിധാതാവ്,സമാഹർത്താവ് എന്നിവരിൽവച്ചു സന്നിധാതാവ് ,കൃതകർമ്മങ്ങളുടെ ഭൂഷണം,അത്യയം(പിഴയിടുക)എന്നിവയെക്കൊണ്ടു പീഡിപ്പിക്കും; സമാഹർത്താവാകട്ടെ കരണാധിഷ്ടിത(സംഖ്യായകാദിസഹിതൻ)നാകയാൽ ക്ളിപ്തമായ ഫലത്തെ മാത്രം ഉപഭജിച്ചുകൊണ്ടു [ 592 ]                               ൫൯൨                                             

വ്യസനാധികാരികം എട്ടാമധികരണം

                                                 ജോലിചെയ്യുംഎന്നു ആചാര്യന്മാർ. അങ്ങനെയല്ലെന്നു കൌടില്യമതം.സന്നിധാതാവ് അന്യന്മാർ കൊണ്ടുവന്ന കോശപ്രവേശ്യമായ വസ്തുവിനെ വാങ്ങുകയേ ചെയ്യുന്നുള്ളൂ ;സമാഹർത്താവാകട്ടേ ആദ്യം തനിക്കുവേണ്ട ഒരർഥം പിരിച്ചെടുത്തി‍ട്ടു പിന്നയേ രാജാർത്ഥത്തെ പിരിക്കുകയുള്ളൂ; പിരിച്ചതിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. പരധനം പിരിക്കുന്ന കാര്യത്തിൽ തന്നത്താൻ പ്രമാ​ണമാക്കി പ്രവൃത്തിക്കുകയും ചെയ്യും.
       അന്തപാലൻ, വൈദേഹകൻ എന്നിവരിൽ വച്ച് അന്തപാലൻ താൻതന്നെ ചോരന്മാരെകൊ​​​ണ്ടപഹരിപ്പിച്ചും രാജദേയത്തെ അത്യാദാനം ചെയ്യും വണിക്പഥത്തെ പീഡിപ്പിക്കും വൈദേഹകന്മാരാകട്ടെ പണ്യപ്രതിപണ്യ പദാർത്ഥങ്ങളെക്കൊണ്ടും ഉപകാരം കൊണ്ടും വണികപ്തത്തെ 

അലങ്കരിക്കും എന്നു ആചാര്യന്മാർ. അങ്ങനെയല്ലെന്നു കൌടില്യമതം. അന്തപാലകൻ ധാരാളം പണ്യവസ്തുക്കൾ കടത്തിക്കൊണ്ടു വരുന്നതിനു സഹായിച്ചു വണികല്പഥത്തെ വർദ്ധിപ്പിക്കും; വൈദേഹകന്മാരാകട്ടെ ഒത്തൊരുമിച്ചു പദാർഥങ്ങളുടെ വില താഴ്ത്തുകയുമുയർത്തുകയും ചെയ്തു ഒരു പണത്തിൽ നൂറുപണവും ഒരുകുംഭത്തിൽ നൂറുകുംഭവും മറ്റും ലാഭമെടുത്തു ജീവിക്കുന്നു.

                       അഭിജാതനാൽ (തൽകുലീനനാൽ) ഉപരുദ്ധയായ ഭൂമിയോ, പശുവ്രജങ്ങൾ അധികമുള്ള ഭൂമിയോ

ഒഴിപ്പിച്ചെടുപ്പാൻ അധികം നല്ലത് എന്ന ചിന്തയിങ്കൽ, അഭിജാതോപരുദ്ധയായ ഭൂമി ഫലസമൃദ്ധയാണങ്കിലും ആധുനീകരണന്മാരെക്കൊണ്ടുപകരിക്കുന്നതാകയാൽ വ്യസനാബാധഭയത്തിങ്കൽ അതിനെ ഒഴിപ്പിക്കുന്നതു യോഗ്യന്മാരാകയില്ല; പശുവ്രജങ്ങളധികമുള്ള ഭൂമിയാകട്ടെ കൃഷിയോഗ്യമാകയാൽ മോചിപ്പിക്കാവുന്നതാണ്. വിവീതവും കൃഷിനിലവും കൂടിയായാൽ കൃഷിനിലത്തിനാണല്ലോ ഗൌര [ 593 ] പ്ര [ 594 ] ൫൯൪ വ്യസനാധികാരികം ഏട്ടാമധികരണം ന്നു നിപരീതമത്രെ. പിടിക്കുന്ന ഹസ്തികൾ ദുഷ്ടരാണെങ്കിൽ ദേശവിനാശംവരുത്തുകയും ചെയ്യും.

     സ്വസ്ഥാനീയത്തിൽ ചെയ്യുന്നതും പരസ്ഥാനീയത്തിൽ ചെയ്യുന്നതുമായ ഉപകാരങ്ങളിൽവച്ചു സ്വസ്ഥാനീയോപകാരം ജാനപദന്മാർക്കു ധാന്യപശുഹിരണ്യകുപ്യങ്ങളുതകുന്നതും ആപത്തിങ്കൽ ആത്മധാരണത്തിന്നുപയോഗപ്പെടുന്നതുമാണ്; ഇതിൽനിന്നു വിപരീതമാണു പരസ്ഥാനീയോപകാരം_ ഇങ്ങനെ പീഡനങ്ങൾ.
                   മുഖ്യന്മാരാൽ ചെയ്യപ്പെടുന്ന സ്തംഭനം (രാജകാർയ്യോപരോധം) ആഭ്യന്തരവും, മിത്രത്താലും ആടവികനാലും ചെയ്യപ്പെടുന്ന സ്തംഭനം ബാഹ്യവുമാകുന്നു_ ഇങ്ങനെ സ്തംഭനവർഗ്ഗം.
    ബാഹ്യാഭ്യന്തരങ്ങളായ സ്തംഭനങ്ങളെക്കൊണ്ടും മുൻ പറഞ്ഞ പീഡനങ്ങളെക്കൊണ്ടും രാജകരം പീഡിതമായി മുഖ്യന്മാർ വക്കൽ പറ്റായിപ്പോകുന്നതും, കരമ [ 595 ] താൾ:Koudilyande Arthasasthram 1935.pdf/606 [ 596 ] താൾ:Koudilyande Arthasasthram 1935.pdf/607 [ 597 ] താൾ:Koudilyande Arthasasthram 1935.pdf/608 [ 598 ]                               മൂൻപു                                        വ്യസനാധികാരികം              എട്ടാമധികരണം

യിൽ വച്ചു സ്വവിക്ഷപ്തമായാൽ സൈന്യം സ്വഭൂമിയിൽത്തന്നെ ചിതറിയാകയാൽ ആപത്തു വരുമ്പോൾ സ്വരൂപിച്ചു കൊണ്ടു വരുവാൻ സാധിക്കും; മിത്രവിക്ഷിപ്തമാകട്ടെ ദേശകാലങ്ങളുടെ വിപ്രകർഷം കാരണം അങ്ങനെ ചെയ്വാൻ കഴിയുന്നതല്ല. ദുഷ്യയുക്തം, ദുഷ്ടപാർഷ്ണിഗ്രാഹം എന്നിവയിൽവച്ചു ദുഷ്യയുക്തമായ സൈന്യം ആപ്തപുരുഷന്മാരുചടെ മേൽ‍നോട്ടത്തിലും മറ്റു ദുഷ്യരോടു ചേരാതെയുമായാൽ യുദ്ധം ചെയ്യും; ദുഷ്ടപാർഷ്ണിഗ്രാഹമാകട്ടേ പിൻഭാത്തുടെയുള്ള ആക്രമണത്തെ ഭയപ്പെട്ടിട്ട് അതു ചെയ്കയില്ല. ശൂന്യമൂലം, അസ്വാമിസംഹതം എന്നിവയിൽ വച്ചു ശൂന്യമൂലമായ സൈന്യം ജാനപദന്മാരാൽ കൃതാരാക്ഷമായാൽ സർവ്വസന്ദോഹത്തോടുകൂടി യുദ്ധം ചെയ്യും. അസ്വാമിസംഹിതമാകട്ടേ രാജാവോ സേനാതിപതിയോ ഇല്ലാത്തതു കാരണം അതു ചെയ്കയില്ല. ഭിന്നകൂടം, അന്ധം എന്നിവയിൽവച്ചു ഭിന്നകൂടമായ സൈന്യം അന്യനാൽ അധിഷ്ഠിതമായമൽ യുദ്ധം ചെയ്യും; അന്ധമാകട്ടേ ഉപദേഷ്ടാവില്ലാതാകയാൽ അതു ചെയ്കയില്ല.

          ദോഷംതീർക്ക ബലം ചേർക്ക, സ്ഥാനം മാറ്റീട്ടിണക്കുക,  ചേർക്ക ബലവത്സമന്ധിയിവതാൻ ബലവ്യസനവാരണം;
          വ്യസനത്തിൽ സ്വസൈന്യത്തെക്കാക്കുമാറ്റാരിൽ നിന്നു താൻ അരിസൈന്യത്തെ രന്ധ്രത്തിൽ പ്രഹരിപ്പൂ സദോത്ഥിതൻ ;*
  • ഇത്രയും കൊണ്ടു ബലവ്യസന വർഗ്ഗംകഴിഞ്ഞും അനന്തയഗ്രന്ഥംകൊണ്ടു മിത്രവ്യസനവർഗ്ഗത്തെയാണ് പറയുന്നത്. [ 599 ] ൻെൻ

നമ്പർ പ്രകരണങ്ങൾ അഞ്ചാമധ്യായം

       അഭിയാതൻ തനിച്ചായ്ത്ത-
       നന്യരായാക്കൂട്ടുചേർന്നു താൻ,
       പരിത്യക്തൻ ശക്തിഹാനി-
       ലോഭവിത്താർത്ഥനാവശാൽ,
       വിക്രീതൻ രമണമധ്യത്തി-
       ലഭിയോഗിച്ചിടുമ്പൊഴോ
       ദ്വൈധീഭാവത്തിലോ യാന-
       മന്യനായ് ചെയ്തിടുമ്പൊഴോ,
       വേറെത്താൻ ചേർന്നുതാൻ പോമ്പോൾ
       വിശ്വസിപ്പിച്ചു വഞ്ചിതൻ,
       വ്യസനത്തിൽ ഭയാലസ്യാ-
       നാദരത്താലമോക്ഷിതൻ,
       സ്വഭൂമിയിങ്കന്നുരുദ്ധൻ,
       സമീപാൽ ഭീതനായ ഗതൻ,
       പറിച്ചോ നൽകിടാതേയോ
       നൽകിയോ താനനാദൃതൻ,
       സ്വയംപരമുഖത്താൽത്താൽ
       ധനമത്യവഹാരിതൻ,
       പരനേ വന്നു പിന്നെയും
       മതിഭാരേ നിയോജിതൻ,
       അശക്ത്യുപേക്ഷിതൻ,പിന്നെ
       പ്രാർത്ഥിച്ചിട്ടു വിരോധിതൻ-
       ദുസ്സാധമീദൃശം മിത്രം
       സാധിച്ചാലും വെറുത്തിടും;  
       
       പ്രയത്നം ചെയ്തുവെന്നാലും
       പ്രമാദത്താൽ വിമാനിതൻ, [ 600 ]               ന്നററ
വ്യസനാധികാരികം        ​​എട്ടാമധികരണം
   
       അമാനിതൻ തുല്യമായി,-
       ബ്ഭക്തിയിങ്കന്നു വാരിതൻ,
       
       മിത്രോപഘാതസന്ത്രസ്തൻ,
       ശങ്കിതൻ ശത്രുസന്ധിയാൽ,
       ദൂഷ്യഭേദിതനീമിത്രം
       സാദ്ധ്യം,സ്ഥൈർയ്യവുമാർന്നിടും; 
       
       ആകയാലുളവാക്കൊല്ലാ
       ദോഷം മിത്രോപഘാതകം,
       ഉളവായാൽ ദോഷഘാതി-
       ഗുണത്താൽത്തീർത്തുവയ്ക്കണം;
      
       ​​​​എക്കാരണതിതാൽ പ്രകൃതി
       വ്യസനം സംഭവിക്കുമോ,
       മടിയാതക്കാരണത്തിൽ
       മുന്നേ ചെയ്വൂ പ്രതി ക്രിയ.

കൗെടില്യന്റെഅർത്ഥശാസ്ത്രത്തിൽ,വ്യസനാധികാരികമെന്ന ​എട്ടാമധികരണത്തിൽ,ബലവ്യസനവർഗ്ഗം-

     മിത്രവ്യസനവർഗ്ഗം എന്ന
       അഞ്ചാമധ്യായം.
  വ്യസനാധികാരികം എട്ടാമധികരണം കഴിഞ്ഞു.