ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം ഒൻപത്

[ 35 ]

൯- ാം അദ്ധ്യായം

കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞ കാൎയ്യങ്ങളുടെ ശേഷം കറെദിവസമായപ്പോൾ വെള്ളം താണു അതു മീനമാസം ആയിരുന്നു. എന്തെന്നാൽ ആ മാസത്തിൽ ചിലപ്പോൾ കിഴക്കു പെയ്യുന്ന വലിയ മഴകൾ ആറ്റിൽ കടുപ്പമായ വെള്ളപ്പൊക്കത്തിനു ഇടയാക്കുക പതിവാണു. വെള്ളം പൊങ്ങുമെന്നുള്ള പെടിയായിരുന്നുവെല്ലൊ ഞായറാഴ്ച കാലത്തു യജമാനനും പുലയനുമായി ഭയങ്കരമായ വഴക്കിനു കാരണം എന്നാൽ ആ വ്യാകുലം ൟ സമയംനിന്നുപോയി. ആറു സാവധാന ഗതിയിലാകയും ചെയ്തു. എന്നാൽ യജമാനൻ അങ്ങിനെ അല്ലായിരുന്നു. അവന്റെ മുഖത്തു സദാ ഒരു മങ്ങലും അവന്റെ പ്രവർത്തികളിലൊക്കെയും ആധിയോടു കൂടിയ ഒരു മൌനവും ഉണ്ടായിരുന്നു. അവൻ വയലിൽ പോയതു ഒരു സാദ്ധ്യവും കൂടാതെ അലഞ്ഞു നടക്കയായിരുന്നു എന്നു അവനു തോന്നി. അവൻ വീട്ടിലേക്കു തിരിച്ചുവന്നതും സന്തോഷത്തോടുകൂടെ അല്ലായിരുന്നു. അവന്റെ പ്രസാദമുള്ള കുഞ്ഞുങ്ങളുടെ ചിരിയും ഫലിതവും അവനെ രസിപ്പിച്ചില്ല. അങ്ങിനെ ആയപ്പോൾ അവർ ലജ്ജിച്ചു അവനിൽനിന്നു മാറിക്കളഞ്ഞു. അവൻ വളരെ നാളായി കാത്തുകൊണ്ടിരുന്ന വിളവു ക്ഷുദ്രം കൊണ്ടെന്ന പോലെ അത്ര എളുപ്പത്തിൽ കൊയ്തു മെതിച്ചു പുലയരു നിശ്ചയിച്ചിരുന്നതുപോലെ ശാബത കഴിഞ്ഞ ഉടനെ കൊയിത്തുതുടങ്ങി. മുതലാളി എങ്കിലും മേൽവിചാരക്കാരനെങ്കിലും കൂടാതെ വെല അവരുടെ ആഗ്രഹത്തിലധികം തീരുകയും ചെയ്തു. വൃദ്ധന്മാർ നടുവിൽനിന്നു വലതുഭാഗത്തു ചെറുപ്പക്കാരെയും ഇടത്തുവശത്തു ബലമുള്ള സ്ത്രീകളെയും [ 36 ] നിൎത്തി ദിവസം മുഴുവനും നല്ലപോലെ വേല ചെയ്തു. ക്ഷീണിച്ച സ്ത്രീകളും കിടാങ്ങളും കറ്റ പെറുക്കി അടുക്കുകയും മറ്റും ചെയ്തു. ഞാൻ മുമ്പെ പറഞ്ഞതുപോലെ ആറ്റിൽ വെച്ചുണ്ടായ സംഗതിയുടെ ശേഷം ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ മറിയം അതിൽ വെച്ചു വന്ന ദീനങ്ങൾ എല്ലാം സൌഖ്യമായി. കാലത്തെ വെപ്പിനു തന്റെ അമ്മയോടു കൂടെ പരിശ്രമിക്കുയായിരുന്നു. അപ്പനു അവളുടെ പഠിത്വത്തെക്കുറിച്ചു പ്രശംസയുണ്ടായിരുന്നതുപോലെ ഊൺവകയ്ക്കുള്ള അരി പാറ്റി കൊഴിക്കുന്നതിൽ കാണായിരുന്ന കൈച്ചുറുക്കിനെക്കുറിച്ചു അവളുടെ അമ്മയ്ക്കു നിഗളം ഉണ്ടായിരുന്നു. നിമിഷത്തിൽ ഊണുകാലമായി. അപ്പൻ വരുന്ന നേരമായി എന്ന അവൾക്കു തോന്നീട്ടു കൈ കഴുകി അടുക്കളയിലെ ചൂടുകൊണ്ടു മാറ്റിയിട്ടിരുന്ന ചട്ടയുമെടുത്തിട്ടു. അമ്മയുടെ മടിയിൽനിന്നു കുഞ്ഞിനെ എടുപ്പാൻ അവൾ കുനിഞ്ഞപ്പോൾ അമ്മയെ ചുംബനം ചെയ്തു. താൻ ചെയ്ത പരിശ്രമത്തിനു നന്ദിയോടു കൂടിയ ഒരു പുഞ്ചിരി അവളിൽനിന്നു തിരികെ കയ്ക്കൊള്ളുകയും ചെയ്തു. മറിയം വീട്ടുജോലികൾ നോക്കെണമെന്നു അവളുടെ മാതാപിതാക്കന്മാർ വിചാരിച്ചിരുന്നതു ൟ ഒരു സമയം മാത്രമെയുണ്ടായിന്നുരുന്നുള്ളു. കാലത്തെ ഊണുമുതൽ ഉച്ചവരയ്ക്കും അവൾ തന്റെ കൊച്ചു അനുജത്തികളെ പഠിപ്പിച്ചുവന്നു. ഉച്ചതിരിഞ്ഞിട്ടു അവൾ പഠിച്ചിട്ടുള്ളതു ഉരുവിടുകയും അതിൽ വൎദ്ധനവുണ്ടാക്കെണ്ടതിനു ശ്രമിക്കയും ചെയ്തു. വൈകീട്ടു ഉറക്കെ വായിക്കയൊ തന്റെ അപ്പന്റെ കണക്കെഴുത്തിൽ സഹായിക്കയൊ പതിവായിരുന്നു. കഞ്ഞിനെ എടുത്തുകൊണ്ടു മാവിന്റെ ചുവട്ടിൽ അമ്മൂമ്മയോടും പിള്ളേരോടും കൂടെ അവൾ ചെന്നു കൂടി. ഒരു വല്ല്ല്യ വൃത്തിയുള്ള പായവിരിച്ചു അതിന്മേൽ വൃദ്ധസ്ത്രീയുടെ വരുതി പ്രകാരം തിര എടുക്കേണ്ടതിനു കൊച്ചു കൈകൾകൊണ്ടു മാങ്ങാച്ചാറു പിഴിഞ്ഞു തേച്ചുകൊണ്ടിരുന്നു. അപ്പോൾ മറിയം "മതി ഇനി ചെന്നു ചോറുണ്ണുവാൻ കൈകഴുകുവിൻ" എന്നു അവരോടു പറഞ്ഞു. ആ സമയംതന്നെ ആറ്റിൽ തുഴയുടെ ശബ്ദം കേട്ടു അപ്പൻ തിരിച്ചു വരിക ആകുന്നു എന്നു എല്ലാവരും വിചാരിച്ചു. പിള്ളേരെല്ലാം കൈകഴുകുവാനായിട്ടു കിണറ്റുകരയോട്ടു ഓടിപ്പോയി. മറിയം ആരായിരിക്കും വരുന്നതു എന്നു കാണ്മാനായിട്ടു കടവിലെ കല്പടിയിങ്കലോട്ടു നോക്കി [ 37 ]

കൊണ്ടു അമ്മുമ്മയുടെ അരികെനിന്നു. ഉടനെ നല്ലപോലെ അറിവുള്ള ഒരു മുഖം കല്പടയുടെ മുകളിൽ കണ്ടു അപ്പോൾ മറിയം "അച്ചൻ തന്നെ അമ്മുമ്മെ കുഞ്ഞിനെ പിടിച്ചാട്ടെ അദ്ദേഹം എന്റെ ഒരു പ്രിയ സ്നേഹിതനാണ ഞാൻ ചെന്നു എതിരേൽക്കട്ടെ" എന്നു പറഞ്ഞു അവൾ അടുക്കൽ ചെന്നപ്പോൾ അച്ചൻ ഒരു അപ്പനെ പോലെ അവളുടെ കൈ പിടിച്ചു തന്റെ ചിറിയോടു ചേൎത്തു. ആ സമയം അവളുടെ മുഖം സന്തോഷം കൊണ്ടു ശോഭിച്ചു മറിയം പഠിച്ചിരുന്ന പള്ളിക്കൂടത്തിൽ ൟ പട്ടക്കാരൻ പലപ്പോഴും ചെന്നിട്ടുണ്ട. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾ അവളുടെ സ്നേഹിതരും കളിച്ചെങ്ങാതികളും ആയിരുന്നു. ആ ആളിന്റെ ഉപദേശങ്ങളും അനുസരിപ്പിക്കുന്ന ചട്ടങ്ങളും മറിയത്തിനു വളരെ ഉപകാരം വരുത്തിയവയും ആത്മകാൎയ്യങ്ങളിലേക്കു ദൈവം അവളുടെ മനസ്സിനെ നടത്തിയവഴിയുമായിരുന്നു. അതുകൊണ്ടു അദ്ദേഹത്തെ തന്റെ സ്വന്ത വീട്ടിൽ കണ്ടതിൽവച്ചുണ്ടായ സന്തോഷം അവൾ നല്ല വണ്ണം പുറത്തു കാണിച്ചു. രണ്ടുവൎഷം മുമ്പെ ൟ അച്ചൻ തന്റെ വീട്ടിൽ വന്നുകൂടാ എന്നു അവളുടെ അപ്പൻ വിരോധിച്ചിട്ടുള്ളതു അവൾ അറിഞ്ഞില്ല. രണ്ടു ചെറുപ്പക്കർ കൂടെ വന്നിട്ടുണ്ടെന്നു അവൾ അറിയാതിരിക്കത്തക്കവണ്ണം സ്നേഹിതരെക്കുറിച്ചു അത്ര താല്പൎയ്യത്തോടുള്ള ചോദ്യങ്ങൾ അച്ചനോടു അവൾ ചോദിച്ചു അപ്പോൾ അദ്ദേഹം അവളെ നിറുത്തി തിരിഞ്ഞു ഇതു എന്റെ അളിയൻ വറുഗീസു ആണു ഇതു മാത്തൻ ശേഷക്കാരൻ അല്ല ഇവരിരുവരും “ആത്മാക്കളെ ജയിക്ക എന്നുള്ള എന്റെ യജമാനന്റെ വേലയിൽ എന്നെ സഹായിക്ക ആകുന്നു" എന്നു പറഞ്ഞു മറിയം ഉടനെ ആ അന്യന്മാരെ നോക്കി. മാത്തനെ സൂക്ഷിച്ചാറെ മുഖം പുതിയതായിരുന്നു എങ്കിലും മുമ്പു അറിവുണ്ടായിരുന്നതായിട്ടു അവൾക്കു തോന്നി അപ്പോൾ അമ്മയും അമ്മൂമ്മയും വന്നു കേറി ഇരിപ്പാൻ അവരെ ക്ഷണിച്ചു ഇങ്ങനെ അവരെല്ലാവരും ആ വിസ്താരമുള്ള തിണ്ണയിൽ കേറി അതിന്റെ അതിസന്തോഷമായ കാഴ്ച അതിനെയും വീടിനെയും കുറിച്ചു അല്പമായി വൎണ്ണിക്കേണ്ടതിനു കഥയെ വിടുവാൻ എന്നെ നിൎബന്ധിക്കുന്നു. തിണ്ണ ഞാൻ കണ്ടപ്രകാരം മറ്റുള്ള വീടുകളിലേതിനെക്കാൾ നന്നാ വിസ്താരമേറിയതായിരുന്നു മേൽപ്പുരയും വായുവും വെട്ടവും [ 38 ] വേണ്ടുവോളം കെറത്തക്കവണ്ണം ഉയൎന്ന കൽതൂണുകളിന്മേൽ നിന്നിരുന്നു. തൂണുകളും തറയും വെങ്കളി ഇട്ടതായിരുന്നു രണ്ടാമത്തേതു കറപ്പിച്ചിട്ടുണ്ടായിരുന്നു. അതു കണ്ണിനു ആനന്ദവും സ്ഥലത്തിനു ഒരു തെളിവുഭാവം കൊടുക്കുന്നതും ആയിരുന്നു അവിടവിടെ ഭംഗിയും പലനിറങ്ങളുമുള്ള പാക്കൾ വിരിച്ചിരുന്നു. ഒരു അറ്റത്തു വലിയുള്ള ഒരു മേശയും ഒരു കസേരിയും ഉണ്ടായിരുന്നു. നടുവിലെ മുറി വല്ല്യതായിരുന്നു അതിന്റെ വാതിലുകൾ ൟ സമയത്തു നല്ലപോലെ തുറന്നിട്ടിരുന്നു. തളം മുഴുവൻ വൃത്തിയുള്ള പാ വിരിച്ചിട്ടുണ്ടായിരുന്നു വെള്ള മുണ്ടുടുത്ത ഒരു ബാല്യക്കാരൻ കാലത്തെ ഊണിനു കിണ്ണൻ പെറുക്കി നിരത്തി കൊണ്ടുംഇരുന്നു. ൟ പാത്രങ്ങൾ ഒക്കെയും നന്നാ മിനുങ്ങിയവയായിരുന്നു. എന്തെന്നാൽ കോശികുൎയ്യൻ ഒരു ചെറുക്കൻ ആയിരുന്നപ്പോൾ സ്ഫുടവിദ്യയിൽ അല്പ അറിവു സമ്പാദിച്ചിരുന്നതുകൊണ്ടു ഓട്ടു പാത്രങ്ങൾ വെടിപ്പില്ലാതെ ഇരുന്നാൽ ഉണ്ടാകുന്ന ദോഷങ്ങൾ നല്ലപോലെ ഓൎമ്മിച്ചിരുന്നതിനാൽ കഴിയുന്നിടത്തോളം അവയെ വൃത്തി ആയി സൂക്ഷിച്ചു വന്നു. നാട്ടുമൎയ്യാദയ്ക്കു വിരോധമായിട്ടു അവൻ വേറൊരു കാൎയ്യം കൂടെ ചെയ്കപതിവായിരുന്നു. അതായതു തന്റെ ഭാര്യയെയും അമ്മയേയും തന്നോടുകൂടെ തന്നെ ഭക്ഷണത്തിനിരിപ്പാൻ അനുവദിച്ചിരുന്നു. അതുകൊണ്ടു ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നതിനു മുമ്പെ പാത്രങ്ങൾ എല്ലാവരുടെ പേൎക്കും നിരത്തുക പതിവായിരുന്നു. ൟ വല്ല്യ മുറിയുടെ രണ്ടു വശത്തും ഓരൊ വിസ്താരമുള്ള മുറികൾ ഉണ്ടായിരുന്നു ഇതിലൊന്ന കിടക്കുന്നതിനും മറ്റെതു ഒരു വിധം പഠിത്വമുറിയുമായിരുന്നു കുറിവശത്തെ തിണ്ണ രണ്ടും നിരച്ചു രണ്ടു മുറികൾ കൂടെ ഉണ്ടാക്കിയിരുന്നു. കുഡുംബം വൎദ്ധിച്ചുവന്നപ്പോൾ പുറകിൽ രണ്ടു മുറികൾ കൂടെ പണിയിച്ചു. ഇങ്ങനെ ഏകദേശം ഒരു നാലുകെട്ടിന്റെ ഭാവം ആയി. നെൽപുര വീട്ടിങ്കൽനിന്നു കുറെ മാറി ആയിരുന്നു രണ്ടു കാരണങ്ങളെ വിചാരിച്ചിട്ടായിരുന്നു ഇങ്ങിനെ ചെയ്തതു ഒന്നാമതു അതു വീട്ടിന്റെ ഒരു ഭാഗമാകുമ്പോൾ അധികം ആളുകൾ വരുവാനിടയാകും. രണ്ടാമതു മനുഷ്യർ പാൎക്കുകയും ഉറങ്ങുകയും ചെയ്യുന്ന പുരയിൽ തന്നെ പുന്നെൽ ഇടുന്നുതു സുഖകരമെന്നു വിചാരിച്ചിരുന്നില്ല. തണ്ടിന്റെ ശബ്ദം പിന്നയും കേട്ടു. കോശികുൎയ്യൻ വിരുന്നുകാരെ താൻ ക [ 39 ]
[ 41 ] ഴിഞ്ഞ കാൎയ്യങ്ങളെ മറന്നുപോയി എന്നുള്ള ഭാവം തോന്നിക്കുന്നതായ ഒരു മനഃപൂൎവ്വസന്തോഷത്തോടു കൈക്കൊണ്ടു ൟ അച്ചൻ പള്ളിക്കൂടത്തിൽ അവനോടു ഒന്നിച്ചു പഠിച്ച ഒരാൾ ആയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ അവൻ അദ്ദേഹത്തെ നന്നാ നിഷേധിച്ചിരുന്നു എങ്കിലും ൟ സമയം തന്റെ വീട്ടിൽ വന്നു കണ്ടതുകൊണ്ടു കയ്ക്കു പിടിച്ചു നല്ല

വാക്കു പറയുന്നതിനു അവനു സന്തോഷം തോന്നി. ഉടനെ അവരെല്ലാവരും ആ വല്യ മുറിയിൽ ചെന്നിരുന്നു. അച്ചൻ അല്പമായിട്ടു ഒന്നു പ്രാൎത്ഥിക്കയും ചെയ്തു. മറിയം തന്റെ അമ്മയുടെ അടുക്കൽ ഇരുന്നു അപ്പോൾ ബാല്യക്കാർ പലമാതിരി കറികൾ പഴുത്ത മാങ്ങാ എന്നിവയോടു കൂടെ ചോറു കൊണ്ടുവന്നു വെച്ചു. ഊണു തുടങ്ങിയപ്പോൾ സംഭാഷണം ഒന്നു കുറഞ്ഞതുകൊണ്ടു അതു വേഗം കഴിഞ്ഞു. ഉടനെ ഒരു ബാല്യക്കാരൻ ഒരു വെള്ളത്തുണിയും ഒരു വല്യ പാത്രത്തിൽ വെള്ളവും കൊണ്ടുവന്നു. എല്ലാവരും കൈകഴുകി പിന്നെയും തിണ്ണെലിറങ്ങിയിരുന്നു ഊണിന്റെ ശിഷ്ടങ്ങളെല്ലാം ബാല്യക്കാർ എടുത്തുകൊണ്ടുപോകുന്നതുവരെ മുറിയുടെ വാതിൽ അടച്ചിട്ടിരുന്നു. മറിയം അപ്പനോടു ഏതാണ്ടൊ ഒന്നു മന്ത്രിച്ചു. അവൻ സമ്മതിച്ചപ്പോൾ അവൾ അപ്പന്റെ വേദപുസ്തകം എടുത്തു അച്ചന്റെ മുമ്പിൽ വച്ചു. അദ്ദേഹം വായിച്ചു പ്രാൎത്ഥിക്കയും ചെയ്തു. വായിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ കരഞ്ഞു. ഇങ്ങിനെയുള്ള ഒരു കാൎയ്യം ഒരു കാലത്തു തന്റെ വീട്ടിൽ സാധാരണയായി നടന്നുവന്നതായിരുന്നുവെല്ലൊ എന്നു മറിയത്തിനു ഒരു സ്വപ്നം പോലെ തോന്നി. തന്റെ കൊച്ചുന്നാളിലെ കാൎയ്യങ്ങൾ ഒക്കെയും തെളിവായിവന്നതു വരെയും കഴിഞ്ഞകാൎയ്യങ്ങളെക്കുറിച്ചു അവൾ പുറകോട്ടു വിചാരിച്ചു മാറ്റത്തിന്റെ കാരണം എന്തെന്നു അപ്പനോടു ചോദിക്കണമെന്നു നിശ്ചയിക്കയും ചെയ്തു.