ഘാതകവധം/അദ്ധ്യായം പത്ത്
←അദ്ധ്യായം ഒൻപത് | ഘാതകവധം രചന: അദ്ധ്യായം പത്ത് |
അദ്ധ്യായം പതിനൊന്ന്→ |
[ 41 ]
പള്ളിക്കൂടത്തിലുള്ള തന്റെചെങ്ങാതിമാരെക്കുറിച്ചു ചോദിക്കെണ്ടതിനു മറിയം അച്ചന്റെ അരികെ ചെൎന്നനിന്നു അപ്പോൾ അദ്ദേഹം അവൾക്കു ആറ്റിൽവെച്ചുണ്ടായ അബദ്ധത്തിൽനിന്നു ദീനം ഒന്നും വരാഞ്ഞതുകൊണ്ടു തനി [ 42 ] ക്കു സന്തോഷവും അവളുടെ ജീവനെ ഇങ്ങിനത്ത ഒരു അപകടത്തിലാക്കുവാൻ ഹെതുവായതു താനാകകൊണ്ടു പെരുത്തു ദുഃഖവുമുണ്ടെന്നു പറഞ്ഞു.
അപ്പൊൾ മറിയം പറഞ്ഞു "എങ്ങിനെ? അച്ചനതിലെൎപ്പെടാനിടയെന്തു"
"ആഹാ! നിയിരുന്ന വള്ളത്തെൽ വന്നു മുട്ടി നിന്നെ വെള്ളത്തിൽ വീഴിച്ചതു എന്റെ വള്ളം ആയിരുന്നു എന്നു നീ അറിഞ്ഞില്ലയൊ?" ഞാൻ എന്റെ ഇടവകയിൽ ഒരു ദൂരഭാഗത്തുപൊയി വരികയായിരുന്നു. വൃദ്ധനായ പൌലുസിനു സൌഖ്യം ഉണ്ടൊ എന്നറിവാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഒഴുക്കിന്റെ കൎശനംകൊണ്ടു വള്ളം പിടിച്ചെടത്തു നിന്നില്ല. നിന്റെ ജീവരക്ഷക്കു സഹായിച്ചതു എന്റെ ചെറുപ്പക്കാരായ ൟ സ്നെഹിതന്മാരായിരുന്നു"
ആ അറിയാത്തവൎക്കു വന്ദനം ചൊല്ലുവാനായിട്ടു മറിയം തന്റെ കണ്ണുകളെ ഉയൎത്തിയപ്പൊൾ അവ കണ്ണു നീരു കൊണ്ടു നിറഞ്ഞിരുന്നു നന്ദിവാക്കുകൾ അവളുടെ ഹൃദയത്തിൽ തിങ്ങിയിരുന്നു എങ്കിലും പുറത്തു പറവാൻ പാടില്ലാഞ്ഞു അതുകൊണ്ടു അവർ അതിനെക്കുറിച്ചു വിചാരിക്കാതിരിപ്പാൻ അവളൊടു അപെക്ഷിക്കയും ചെയ്തു.
മാത്തൻ പറഞ്ഞു: "നീ അതിനേക്കുറിച്ചു വിചാരപ്പെടെണ്ടാ. നിന്നെ രക്ഷിച്ചതു ഞങ്ങൾ മാത്രമായിരുന്നു, വൃദ്ധനായ പൌലുസു പുലയനായിരുന്നു ആദ്യം നിന്നെ പിടിച്ചു ഒഴുക്കത്തുനിന്നു മാറ്റിയതു കുഴഞ്ഞുപൊയപ്പൊഴെക്കു അവൻ വരാനിടയായതു ദൈവാധീനം തന്നെ. ഞാrർനിന്നിൽ ഏറെ ദൂരെയല്ലായിരുന്നു എങ്കിലും മുങ്ങുന്നതിനു മുമ്പുവന്നു പിടിപ്പാൻ ഒക്കുകയില്ലാഞ്ഞെനെ"
മറിയം "ഹാ പാപം പൌലുസു ഞാനിതിനു പകരം അവനെന്തു ചെയ്യുന്നു. എന്നാൽ അവൻ അന്നെരം അവിടെ വന്ന കാൎയ്യം അതിശയം തന്നെ. ഞങ്ങൾ അവനെ ദീനം കടുപ്പമായി അവന്റെ തറയിൽ കിടക്കുന്നതു കണ്ടേച്ചു വരുന്ന വഴിയായിരുന്നു."
അച്ചൻ:-- "ശരി തന്നെ എങ്കിലും കുറെ ദൂരത്തിൽ കെൾക്കത്തക്കവണ്ണം ഞാൻ വിളിച്ചതു നീ അറിഞ്ഞില്ലയൊ. പൌലുസിന്റെ വീടു അവിടെ അടുക്കലായിരുന്നു താനും" പിന്നെയും അടുക്കൽ നിന്നിരുന്നു കൊശി കുൎയ്യന്റെ നെരെ തിരിഞ്ഞു അദ്ദെഹം പറഞ്ഞു. "ആ രാത്രിയിൽ പിന്നെ [ 43 ] ആ പാപത്തിനെ കാണുകയും അവനെക്കുറിച്ചു കെൾക്കയും ചെയ്തിട്ടില്ലെന്നുള്ള കാൎയ്യം മഹാ വ്യസനകരം തന്നെ"
കൊശികുൎയ്യൻ ഉത്തരം ഒന്നും പറഞ്ഞില്ല അതിന്റെ ശെഷം ചില ദിവസങ്ങൾ അവൻ ആ പുലയനെ കഴിയുന്ന പൊലെ തിരക്കി എങ്കിലും വൃഥാവായിപ്പോയി. അവനെ കുറിച്ചു അവന്റെ തറയിൽ പൊലും ഒരു അറിവും ഇല്ലായിരുന്നു. എങ്കിലും പാപപ്പെട്ട വൃദ്ധനായ പുലയൻ ക്രൂരത കൊണ്ടും കൊച്ചിന്റെ അപായംകൊണ്ടും ക്ഷീണനായി മറിയത്തെ രക്ഷിച്ച ശെഷം താണു പൊയതൊ ഒഴുക്കിന്റെ ശക്തികൊണ്ടു ഒഴുകിപ്പൊയതൊ ആയിരിക്കും എന്നു എല്ലാവൎക്കും തൊന്നി.
പുലയന്റെ അവസാന വാക്കുകൾ കൊശികുൎയ്യൻ പൊകുന്നിടത്തൊക്കെയും കൂടെയുണ്ടായിരുന്നു. അഗാധമായി ഒഴുകുന്ന ആറ്റിലെ വെള്ളത്തിൻ മീതെ അവ വല്യ അക്ഷരത്തിൽ എഴുതിക്കിടക്കുന്നു എന്നപോലെ അവൻ കണ്ടു അവൻ അവയെ കണ്ടത്തിന്റെ വരമ്പെൽ കാണുകയും ചക്രത്തിന്റെ ഇരയ്ക്കുന്ന ശബ്ദത്തിൽ കെൾക്കയും ചെയ്തു. കാറ്റും അതിന്റെ ചിറകുകളിൽ ആ വചനങ്ങൾകൊണ്ടു നടക്കയും അവൻ ഉറക്കം കൂടാതെ തന്റെ കട്ടിലെൽ കിടക്കുമ്പൊൾ കതകിന്റെ വിടവുകളിൽ കൂടെ കെറിവരികയും ചെയ്തു എന്നു അവനു തൊന്നി രണ്ടു കൊലപാതകത്തിന്റെ ഭയങ്കരമായ കുറ്റം ഒരു ഊരിയവാൾപൊലെ അവന്റെ മെൽ തൂങ്ങിക്കിടന്നു ഭാഗ്യവും സമാധാനവും അവനിൽനിന്നു അശെഷം നീങ്ങിപൊയി ആ നിഗളിയായ മനുഷ്യൻ തന്റെ അടുക്കൽ മിണ്ടാതെ നിന്നതുകൊണ്ടു അവന്റെ മനസ്സിന്റെ വിവശത അച്ചൻ അറിഞ്ഞു തന്റെ ധൎമ്മിഷ്ഠഹൃദയത്തിൽനിന്നു ആശയും അലിവുമുള്ള വാക്കുകൾ പറഞ്ഞു. എങ്കിലും അവൻ അവിടെനിന്നു പെട്ടെന്നു തിരിഞ്ഞുമുറിയിൽ കെറി കതകടയ്ക്കയും ചെയ്തു ഇതിന്റെ ശേഷം ചില ചൊദ്യങ്ങൾ ചൊദിച്ചു എന്തൊൽ ൟ ദുഃഖകരമായ കഥ മുഴുവനും കൊശി കുൎയ്യന്റെ ഭാൎയ്യയുടെയും അമ്മയുടെയും കണ്ണുകൾക്കു മുമ്പാകെ കാണപ്പെടുകയും മറിയം തന്റെ അപ്പനല്ല താൻ തന്നെ കുറ്റാളി എന്നുള്ള ഭാവത്തിൽ നൊക്കി നിൽക്കയും ചെയ്തു. അച്ചനും കൂട്ടുകാരും യാത്ര പറഞ്ഞു. മാത്തൻ മറിയത്തിന്റെ അടുക്കൽ അടുത്തു അവളുടെ ചെവിയിലെതാണ്ടൊ മന്ത്രിച്ചു അതു അവളെ നടുക്കി [ 44 ] എങ്കിലും അന്നെരം ഒന്നും പറഞ്ഞില്ല. അവൾ പൊകയും ചെയ്തു.