ദക്ഷയാഗം (ആട്ടക്കഥ)

രചന:ഇരയിമ്മൻ തമ്പി

നിലപ്പദം

തിരുത്തുക

രാഗം: ഭൈരവി
താളം: ചെമ്പട

ശ്ലോകം
അംഭോജാസനനന്ദനസ്സുരജനൈർജ്ജംഭാരി മുഖ്യൈസ്സദാ
സംഭാവ്യ: സുകൃതീ കൃതീ ശ്വശുരതാം ശംഭോരിഹ പ്രാപ്തവാൻ
ദക്ഷോ നാമ പുരാ കിലകലാദക്ഷ: പ്രജാനാം പതിർ -
ല്ലക്ഷ്മീശാഭിമതോ ഗുനൈരനുപമൈരാസീദസീമദ്യുതി:

നിലപ്പദം
ഭാഗധേയ വാരിരാശി ഭാസുരശരീരൻ
യോഗമാർഗ്ഗ വിശാരദൻ യോഗശാലി വീരൻ

സാധുലോക ചിന്താമണി ചാരുതശീലൻ
ബാധിതവിരോധിജാലൻ ബന്ധുജനപാലൻ

നർമ്മ കർമ്മ പരായണൻ താപസമാനിതൻ
നിർമ്മലമാനസനവനൻ നീതിമാൻ വിനീതൻ

വേദശാസ്ത്രാദികോവിദൻ വേദവല്ലീജാനി
മേദുരകല്യാണം വാണു മോദമോടു മാനീ

"https://ml.wikisource.org/w/index.php?title=ദക്ഷയാഗം_ആട്ടക്കഥ&oldid=74992" എന്ന താളിൽനിന്ന് ശേഖരിച്ചത്