വനമാല/നെയ്ത്തുകാരുടെ ഒരു പാട്ട്
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
ഓടം മൃദുപാവിൽ ജവമോടും ഗുണമേറാ-
നോടുമ്പടിയും, സമ്പ്രതി നീ ചെയ്‌വൊരു പൂവിൽ
തേടും മണമേലായുകിലും ശോഭ നിറഞ്ഞാൽ
കൂടുംപടിയും സോദര! നെയ്യൂ! തുണി നെയ്യൂ!
അന്തിക്കെഴുമർക്കന്നെഴുമോരോ കിരണംപോൽ
ചന്തം ചിതറുന്നാ നിറമെല്ലാം വിലസട്ടെ
അന്തർഗ്ഗതമായ് നിന്നഴകോടുന്നിഴതോറും
ചിന്തട്ടെയതിൻശോഭകൾ നിന്നെച്ചുഴലട്ടെ.
നീക്കംകയറട്ടാടയിൽ നന്മേനിവരട്ടേ-
യാക്കൈയണയട്ടേ വിരവായും ശരിയായും
എക്കാലവുമേ നിൻ തുണിനൂലൊന്നൊഴിയാതെ
നില്ക്കട്ടിഹ നീണാളൊരു നേരെന്നതുപോലെ.
കായേകനെടുക്കാമിഹ പൂവേകനിറുക്കാം
മായാതെ വിതയ്ക്കാമഥ വിത്തന്യനൊരുത്തൻ
ആയാസമതെന്നാൽ വിധി സങ്ക്ല്പിതമാർക്കും
നീയോർത്തതു ഹേ! സോദര! നെയ്യൂ! തുണി നെയ്യൂ!
ധന്യത്വമെഴും മന്നവനും മണ്ണു കിളയ്ക്കും
ഖിനസ്ഥിതിയാം കർഷകനും കേവലമാരും
സന്നദ്ധമതായ്‌വന്ന്യതൂവെല്ലാം തരുമിമ്പം
തന്നർത്ഥവുമേതും ശ്രമമേലായുകിലോരാ.
- മെയ് 1905